ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ .ഭാഗം ...53.

ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ .ഭാഗം ...53.

Great respect to Nassar Dawood Brursely.
ഇന്ന് എന്റെ മുൻപിൽ ഓടി എത്തിയ,എന്റെ ഒരു ഇളയ സഹോദരനെപ്പോലെ ഞാൻ സ്നേഹിക്കുന്ന, സ്നേഹം നിറഞ്ഞ "നാസ്സർ ദാവൂദ് ബ്രോർസെലി" എന്ന ഒരു കുവൈറ്റി യുവാവാണ്.
കുവൈറ്റിന്റെ ചരിത്രം പരിശോധിച്ചാൽ, ആദ്യം കുടിയേറി പാർത്ത നാല് കുടുംബങ്ങളിൽ ഒന്നാണ് "ബ്രൂർസെലി" കുടുംബം.എന്തുകൊണ്ടോ ഇവർ സാധാരണ ചേർക്കാറുള്ള "അൽ" കുടുംബപ്പേരോട് ചേർത്ത് കാണാറില്ല. .അപൂർവം ചില കുവൈറ്റികുടുംബങ്ങൾ, അങ്ങനെ "അൽ" ചേർക്കാറില്ല. വ്യവസായ, വാണിജ്യ, വിദ്യാഭ്യാസ, മേഖലയിൽ എന്നുമാത്രമല്ല,കുവൈറ്റിന്റെ സമസ്ത മേഖലയിലും ഈ കുടുംബത്തിന്റെ നിറ സാന്നദ്ധ്യം ഉണ്ട് എന്നുള്ളത് നിസ്തർക്കമാണെന്നു ആരും സമ്മതിക്കും.പൊതുവെ വിദേശികളോട് വല്യമതിപ്പൊന്നും കാണിക്കാത്ത ഒരു പ്രകൃതമാണ്.ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളെ അംഗീകരിക്കുന്നതോടൊപ്പം, പാശ്ചാത്യ സംസ്കാരത്തെയും അംഗീകരിക്കുന്ന ഒരു രീതിയാണ് പൊതുവെ ഇവരുടെ സ്വഭാവം. നാസ്സറിന്റെ പിതാവ് ഈ അടുത്ത കാലത്താണ് ഇഹലോകവാസം വെടിഞ്ഞത്.
നാസ്സറുമായി രണ്ടായിരത്തിഒൻപത്തിലാണ് ഞാൻ പരിചയപ്പെടുന്നത്.അന്ന് ഞാൻ കൊമ്മേർഷ്യൽ ബാങ്കിന്റെ ഒരു "സീനിയർ റീജിയണൽ മാനേജരായി" ജോലിയെടുത്തിരുന്ന സമയം. പൊടുന്നനെ റീറ്റെയ്ൽ ഡിവിഷനിൽ ഒരു അഴിച്ചുപണി നടന്നു. അന്നത്തെ "റീറ്റെയ്ൽ മാർക്കറ്റിംഗിന്റെ" ചിഫ് ആയിരുന്ന ഒരു ലെബനീസ് എക്സിക്യൂട്ടീവ് മാനേജരുടെയും, "ഡയറക്റ്റ് സെയിൽസ് യൂണിറ്റ്" ചീഫ് ആയിരുന്ന ഒരു സിറിയൻ സീനിയർ മാനേജരുടെയും, ഒരേ സമയത്തുള്ള വിടവാങ്ങൽ അഥവാ പിരിച്ചുവിടൽ..... ഈ രണ്ടു യൂണിറ്റിന്റെയും ചുമതല എന്റെ ഉത്തരവാദിത്തിൽ വന്നുപ്പെട്ടപ്പോൾ, റീറ്റെയ്ൽ ബാങ്കിന് മൊത്തത്തിൽ ഒരു ലാഭം ഉണ്ടാക്കാൻ കഴിഞ്ഞു. പക്ഷെ,എന്റെ ജോലിഭാരം താങ്ങാവുന്നതിനു അപ്പുറം ആയിരുന്നു.......................
ആ സന്ദർഭത്തിലാണ് എനിക്ക് നാസറിനെ കിട്ടുന്നത്. ഡയറക്റ്റ് സെയിൽസ് ഡിവിഷനിലെ ഒരു "ടീം ലീഡർ". കാഴ്ച്ചയിൽ തന്നെ വിളറി വെളുത്ത മുഖത്തിന്റെ കഴിവും,കഴിവുകേടും, എന്നിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു .കുവൈറ്റിലെ രാജകുടുംബം മുതൽ, എല്ലാ പ്രൗഢഗംഭീരമായ കുടുംബസ്ഥിതിയുള്ള കുവൈറ്റി കുടുംബാന്ഗളുമായും, അനിതരസാധാരണമായ ഒരു ബന്ധം നിലനിർത്തുന്ന നാസറിനെ, എനിക്ക് മുൻപ്‌ ഇരുന്ന ലെബനോൻ/സിറിയൻ മാനേജ്മെന്റുകൾ വേണ്ട വിധത്തിൽ ഉപയോഗിച്ചില്ല!!!.സാധാരണ കുവൈറ്റി ചെറുപ്പക്കാരേപ്പോലെ. ഒന്നും പിടിച്ചു വാങ്ങാൻ ശ്രമിക്കുന്ന ഒരു വ്യക്തി ആയിരുന്നില്ല നാസർ.... എല്ലാം തനിയെ എത്തിച്ചേരണം എന്ന അഭിപ്രായക്കാരനാണ്‌.... .
ആദ്യ ദിവസങ്ങളിൽ എന്നോട് അകൽച്ച തന്നെ ആയിരുന്നു. .അതിനു പലകാരണങ്ങൾ ഉണ്ടന്ന് പിന്നീട് എന്നോട് തന്നെ നാസ്സർ പറഞ്ഞു തന്നിട്ടുണ്ട്.
ഒന്നാമത് ഒരു ഇന്ത്യക്കാരന്റെ കീഴിൽ ജോലി ചെയ്യാനുള്ള വിമുഖത.
രണ്ടാമത് ഒരു ഹിന്ദുവായ ഞാൻ ഭസ്മക്കുറിയും ഒക്കെ തൊട്ടു പശുവിനെ ഒക്കെ പൂജിച്ചു നടക്കുന്ന ഒരാളാണെന്ന് അവരുടെ വീട്ടിൽ ജോലി ചെയ്യുന്ന ഒരു മലയാളി സ്ത്രീയും, വീട്ടിൽ വണ്ടി ഓടിക്കുന്ന മലയാളി ഡ്രൈവറും പറഞ്ഞു കൊടുത്തിട്ടുണ്ട്.... അങ്ങനെ എല്ലാംകൊണ്ടും വിമുഖനായി എന്റെ കൂടെ സെയിൽസ് യൂണിറ്റിൽ വന്ന ആ കുവൈറ്റി യുവാവിനെ ഒരു മാസം കഴിഞ്ഞപ്പോൾ അന്ന് സെയ്‌ൽസിന്റെ മാനേജരായിരുന്ന പലസ്‌തീൻ കാരനായിരുന്ന "റാമി മിക്ദാദി"നെ, മാർക്കറ്റിങ് യൂണിറ്റിലേക്ക് മാറ്റി, പകരം, നാസറിനെ സെയിൽസ്ന്റെ തലവനാക്കി .ഇത് നാസറിന്റെ പ്രതീക്ഷയ്ക്കു അപ്പുറം ആയിരുന്നു .കുവൈറ്റി യുവാക്കൾ പലപ്പോഴും പദവികൾ മാത്രം ആഗ്രഹിക്കുന്നവരാണ് .അവർക്ക് ആരുടെയും കീഴിൽ ജോലി ചെയ്യാൻ പൊതുവെ താൽപ്പര്യം ഉള്ളവരല്ല .ഇന്ത്യക്കാരുടെ കീഴിൽ ആണെങ്കിൽ പറയുകയും വേണ്ട ..ആപ്രതീക്ഷിതമായി കിട്ടിയ പദവിയും, പ്രമോഷനും, ഞാൻ കാരണമാണെന്ന് മനസ്സിലാക്കിയ നാസ്സർ എന്നെ മതിമറന്നു അന്നു മുതൽ സ്നേഹിക്കാൻ തുടങ്ങി..
ദിവസങ്ങൾ പോകുംതോറും, എന്റെ വസ്ത്രധാരണത്തിലും, ഞാനുപയോഗിക്കുന്ന വാച്ചുകൾ, പേനകൾ, ബെൽറ്റുകൾ, ഷുസ്സുകൾ, ടൈകളും, അതിൽ കുത്തുന്ന പലതരം പിന്നുകൾ, ഇതെല്ലാം നാസറിന് പുതുമ നിറഞ്ഞതായിരുന്നു.!!! 
കാരണം അന്നുവരെയുള്ള അവന്റെ കാഴ്ചപ്പാടിൽ ഇന്ത്യക്കാരെല്ലാം പാവങ്ങൾ, അവരാരും ഇങ്ങനെയുള്ള വസ്ത്രധാരണത്തിനു പണം മുടക്കുന്നവർ അല്ല എന്നുമുള്ള അവന്റെ ധാരണ???.ലോകോത്തര വിലപിടിപ്പുള്ള സാധന സാമഗ്രഹികൾ ഇന്ത്യക്കാർ ഉപയോഗിക്കാൻ തയ്യാറാകില്ല എന്ന് നാസ്സർ എങ്ങനെയോ ധരിച്ചു വച്ചിരുന്നു??? .എന്നാൽ എല്ലാ വർഷവും യൂറോപ്പിലും അമേരിക്കയിലും പോകുന്ന, അവിടെയൊക്കെ പഠിച്ചു വളർന്ന നാസറിന് എന്തുകൊണ്ട് ഇങ്ങനെ ചിന്തിക്കുന്നു എന്ന് പിന്നീടൊരിക്കൽ ചോദിച്ചപ്പോൾ മറുപടി വിചിത്രമായിരുന്നു? .അവൻ അങ്ങനെ ഉയർന്ന രീതിയിൽ വസ്ത്രധാരണവും കോസ്ട്യുമുകളും നടത്തുന്ന, അണിയുന്ന,ഇന്ത്യക്കാരെ കണ്ടിട്ടില്ല പോലും!!! . .അത് കേട്ടപ്പോൾ ഞാനും ഓർത്തുപോയി... .നമ്മൾ ആരും "ഇന്ന്" ജീവിക്കുന്നില്ല... നാളേക്കുവേണ്ടി കരുതുന്നവരാണ്. അത് സാമ്പത്തിക ഭദ്രത ഉള്ളവരാണെങ്കിലും ഇല്ലാത്തവരാണെങ്കിലും അവരവരുടെ കഴിവ് അനുസരിച്ചു ഇന്ന് ജീവിക്കാൻ മറക്കുന്നു.... .നാളെ ജീവിക്കാമെന്ന പ്രതീക്ഷയിൽ? .ഒരിക്കലും വരാത്ത ഒരു നാളേക്ക് വേണ്ടി? .
എന്തായാലും എനിക്കൊരു പിടിവള്ളി കിട്ടി. സത്യം പറയാമല്ലോ .ഇസ്ലാം മതത്തിലെ ഒരുപാട് നല്ലകാര്യങ്ങളും എന്നെ മനസ്സിലാക്കി തന്നത് നാസ്സറാണ്. ഇസ്ലാം അല്ലാത്ത ഒരു മതത്തെയും ഉൾക്കൊള്ളാൻ കഴിയുന്ന ഒരാളായിരുന്നില്ല ആദ്യകാലത്തു നാസ്സർ.. .ഈ വിഷയത്തെപ്പറ്റി പലപ്പോഴും ഞങ്ങൾ സംസാരിച്ചു മുഷിഞ്ഞിട്ടുണ്ട്. ഒരിക്കൽ ഞാൻ നാസ്സറിനോട് ചോദിച്ചു? "യേശുക്രിസ്‌തു" ആരെയെങ്കിലും വെറുക്കുന്നതായി എവിടെയെങ്കിലും വായിച്ചിട്ടുണ്ടോ? നടക്കാൻ കഴിയാത്ത ആട്ടിന്കുട്ടികളെ പ്പോലും തോളിൽ ഏറ്റി നടക്കുന്നതല്ലേ കണ്ടിട്ടുള്ളു? എന്നാൽ പരിശുദ്ധ ഖുറാനിലെ തസ്‌വേറുകളിൽ, ലജാതിന്റെ ഹദീസുകളിൽ.സ്വന്തം കുഞ്ഞാപ്പയെ നബി തിരുമേനി നശിച്ചുപോകും എന്ന് പറഞ്ഞിട്ടില്ലേ? 
മറുപടിയില്ല!!! .ചിന്തിക്കാൻ തുടങ്ങി!!! .
യേശുക്രിസ്തു സ്വന്തമായി ഏതെങ്കിലും മതം സ്ഥാപിച്ചിട്ടുണ്ടോ? എന്നാൽ നബിതിരുമേനി ഇസ്ലാം മതം സ്വയം കൊണ്ടുവന്നതല്ലേ? അപ്പോൾ എല്ലാ മതങ്ങളെയും ഉൾക്കൊണ്ട മഹാത്മാഗാന്ധിയെ താങ്കൾ എങ്ങനെ വിലയിരുത്താം? (ഗാന്ധിജിയെ വളരെ ബഹുമാനിക്കുന്ന ഒരാളാണ് നാസ്സർ). ഇങ്ങനെ പലപ്പോഴും ചൂടേറിയ ചർച്ചകൾ നടന്നിട്ടുണ്ട് .
അങ്ങനെ ഇരിക്കുമ്പോൾ ഒരു ദിവസം ഞങ്ങൾ രണ്ടുപേരുംകൂടി രാജകുടുംബാംഗമായ ഷെയ്ഖ് ഫൈസൽ അൽ അഹമ്മദ് അൽ മാലിക്ക് അൽ സബാഹിനെ സന്ദർശിച്ചു. അദ്ദേഹം പണ്ട് കുവൈറ്റ് പബ്ലിക് സർവീസ് കമ്മീഷന്റെ അണ്ടർ സെക്രട്ടറി ആയിരുന്നു. അതിലൊക്കെ ഉപരി ഒരു "വലിയ ചരിത്രകാരനാണ്" .ധാരാളം ചരിത്രപുസ്തകങ്ങൾ അദ്ദേഹത്തിന്റേതായി ഉണ്ട് .ഞങ്ങൾ അദ്ദേഹത്തെ കാണാൻ ചെല്ലുമ്പോൾ കുവൈറ്റ് രാജകുടുംബത്തിന്റെ ചരിത്രപുസ്തകം പ്രസിദ്ധികരിച്ചിരുന്ന സമയമായിരുന്നു.. .എല്ലാ പുസ്തകങ്ങളും അറബി ഭാഷയിലാണ് പ്രസിദ്ധികരിച്ചിട്ടുള്ളത്... .സംസാരത്തിനിടയിൽ ഷെയ്ഖ് ഫൈസൽ എന്റെ സുഹൃത്തു നാസ്സറിനോട് പറഞ്ഞ കാര്യങ്ങൾ നാസ്സറിനെ സംബധിച്ചിടത്തോളം ശരിക്കും ഒരു അതിശയമായിരുന്നു.... .എനിക്കുപോലും അദ്ദേഹം പറഞ്ഞത് വളരെ ശ്രദ്ധേയമായിരുന്നു!!! . 
നാസ്സർ നിനക്കറിയാമോ നിന്റെ മാനേജർ ശ്രീ നായർ ലോകത്തിലെ ഏറ്റവും പുരാതനമായ ഹിന്ദു മതത്തിൽ നിന്ന് വന്നിട്ടുള്ള ഒരാളാണ്. ലോകത്തിലുണ്ടായിട്ടുള്ള എല്ലാ മതങ്ങളുടെയും അമ്മയുടെ സ്ഥാനമാണ് ഹിന്ദു മതം. .ഇത് ആരും സൃഷ്‌ടിച്ച ഒരു മതമല്ല .അങ്ങനെ ചെറിയ ഒരു വിവരണം....... .അങ്ങനെ തുടങ്ങി ടാറ്റയുടെയും, ബിർളയുടെയും, ബ്രിട്ടീഷ് ഭരണകാലവും, ആധുനിക കുവൈറ്റിന്റെ പിതാവായിരുന്നു ഷെയ്ഖ് അബ്ദുള്ള രാജാവും ജവാഹർലാൽ നെഹ്‌റുമായുള്ള പഴയ ഊഷ്മളമായ ബന്ധവും, എല്ലാം സംസാരത്തിനിടയിൽ വന്നു.... .
ഇത് നാസ്സറുമായുള്ള എന്റെ ബന്ധത്തിന്റെയും, സ്നേഹത്തിന്റെയും, ആഴം വളരെ ശക്തമാക്കുകയും ചെയ്തു... .
ഞാൻ കൊമേർഷ്യൽ ബാങ്കിൽ നിന്ന് രാജി കൊടുത്തപ്പോൾ എന്റെകൂടെ മുൻപന്തിയിൽ രാജി കൊടുത്തു പോരാൻ തയ്യാറായ നാസ്സർ, കുവൈറ്റ് ഇന്റർനാഷണൽ ഇസ്ലാമിക് ബാങ്കിൽ എന്റെകൂടെ അഞ്ചു വർഷം ജോലിചെയ്ത്, ഞാൻ ബാങ്കിൽ നിന്ന് വിരമിച്ചപ്പോൾ, നാസ്സർ ബാങ്കിങ്ങ് മേഖലയോട് തന്നെ വിടപറഞ്ഞു.... .ഞാൻ പറഞ്ഞു .നീ ചെറുപ്പമാണ് . ബാങ്കിങ്ങ് മേഖലയിൽ നിനക്ക് കൂടുതൽ തിളങ്ങാൻ കഴിയും.... .
എന്റെകൂടെ ജോലിചെയ്യാൻ ആദ്യം വിസമ്മതിച്ച നാസറിന്റെ മറുപടി എന്നെപ്പോലും അതിശയിപ്പിച്ചു കളഞ്ഞു.... .നിന്നെപ്പോലെ ഒരു ആളിന്റെ കിഴിൽ ജോലിചെയ്തിട്ടു ഇനി ബാങ്കിങ് മേഖലയിൽ ജോലിചെയ്യാൻ ബുദ്ധിമുട്ടാണ്......... അത്രയ്‌ക്ക്‌ ആ ബന്ധം വളർന്നു വലുതായികഴിഞ്ഞിരുന്നു..... .ഞാൻ കുവൈറ്റ് വിട്ടപ്പോൾ നാസ്സർ കുവൈറ്റിലെ അമീരി ദിവാൻ ഓഫീസിൽ ജോലിക്കു ചേർന്നു..... .ഇപ്പോൾ അവിടെ ഒരു ഡയറക്ടറായി സേവനം നടത്തുന്നു.
ഇപ്പോഴും മണിക്കൂറുകളോളം സംസാരിച്ചിരിക്കുമ്പോൾ, ആ സ്നേഹത്തിന്റെ ആഴം എനിക്ക് അളക്കാൻ കഴിയും... .ഒരു ജന്മം പറഞ്ഞാൽ തീരാത്ത സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും നൂറായിരം ഓർമ്മകൾ!!!
അള്ളാഹു നാസ്സറിനെ എപ്പോഴും അനുഗ്രഹം ചൊരിയട്ടെ,,,,,,,,,,,,,,,, .