ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ ഭാഗം-54 Great respect to Dr. ZIAD AL SHERHAN.
ഇന്നത്തെ എന്റെ ഓർമ്മ കുറിപ്പിൽ വരുന്നത് കുവൈറ്റിലെ വിദ്യാഭ്യാസ മേഖലയുടെ ഇന്നത്തെ വളർച്ചെയെപ്പറ്റിയാണ് .1959 കളിൽ അങ്ങിങ്ങായി ചില ഗവൺമെന്റ് പ്രാഥമിക അറബി സ്കൂളുകൾ ഉണ്ടായിരുന്നതായി എനിക്ക് വളരെ വളരെ മുന്നേ കുവൈറ്റിൽ എത്തിയിരുന്ന എന്റെ ബന്ധുക്കൾ പറഞ്ഞു കേട്ടിട്ടുണ്ട് .
ആധുനിക കുവൈറ്റിന്റെ പിതാവെന്നറിയപ്പെടുന്ന "ഹിസ് ഹൈനസ്സ ഷെയ്ഖ് അബുല്ല അൽ സാലം അൽ സബാഹ്" എന്ന രാജാവാണ് തന്റെ 1950 മുതൽ 1966 വരെയുള്ള രാജഭരണ കാലഘട്ടത്തിൽ വിദ്യാഭ്യാസമേഖലയിൽ വേണ്ടത്ര ഊന്നൽ കൊടുത്തത് . 1966 ഇൽ കുവൈറ്റ് യൂണിവേഴ്സിറ്റി നിലവിൽ വന്ന ശേഷമാണ് അദ്ദേഹം പരലോകം പ്രാപിച്ചത് .
അതിനൊക്കെ എത്രയോ വർഷങ്ങൾക്കുമുമ്പേ ഇന്ത്യൻ സമൂഹം കുവൈറ്റിൽ ഒരു ഇന്ത്യൻ സ്കൂൾ തുടങ്ങിയിരുന്നു . 1959 മെയ് അഞ്ചാം തീയതി ഇരുപതു കുട്ടികളുമായി കുവൈറ്റിലെ "നുഗ്രാ" എന്നാൽ സ്ഥലത്തു തുടങ്ങിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളാണ് ഇന്ന് പടർന്നു പന്തലിച്ചു വിവിധ ശാഖകളോട് നില നിൽക്കുന്ന 7000 ത്തിൽ പരം വിദ്യാർഥികളുള്ള "സാൽമിയ ഇന്ത്യൻ സ്കൂൾ" .
പടിഞ്ഞാറൻ വിദ്യാഭ്യാസം പാരലലായി വേണമെന്നുള്ള താല്പര്യമുള്ള രാജാവായിരുന്നു പിന്നീടുവന്ന രാജാവ് "ഹിസ് ഹൈനസ്സ ഷെയ്ഖ്സബാഹ് അൽ സലാം അൽ സബാഹ്". അങ്ങനെയാണ് 1969 ഇൽ ഒരു ഇംഗ്ലീഷ് സ്കൂൾ "ജബ്രിയ" എന്നാൽ സ്ഥലത്തു രൂപം കൊണ്ടത് .അതിനു ശേഷം ബ്രിട്ടീഷ് എംബസി യുടെ കീഴിൽ ഒരു അക്കാദമി "മൺസൂറിയ" എന്ന സ്ഥലത്തു എഴുപതുകളുടെ ആരംഭത്തിൽ നിലവിൽ വന്നു (Brittish Council)..പാക്കിസ്ഥാൻ ആദ്യമായി ഒരു സ്കൂൾ തുറന്നത് 1975 ലാണ് .
യുദ്ധാനന്തര കുവൈറ്റിൽ വിദ്യാഭാസ്ഥാപനങ്ങളുടെ എണ്ണം കണക്കറ്റതാണ് . ഏതാണ്ട് 21 ഇൽ അധികം ഇന്ത്യൻ സ്കൂളുകൾ ശാഖകളോടും , ഉപ ശാഖകളോടും കുടി കുവൈറ്റ് മൊത്തം നിറഞ്ഞു നിൽക്കുന്നു . അക്കൂട്ടത്തിൽ തോമസ് ചാണ്ടിയുടെ സ്കൂളും വരും . പാകിസ്ഥാൻ , ബംഗ്ലാദേശ് ദേശ് ഫിലിപ്പൈൻസ് , ശ്രീലങ്ക , ഓസ്ട്രേലിയ , കാനഡ മുതൽ അമേരിയ്ക്കയുടെ സ്കൂളുകൾ വരെ എത്ര എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ .................. കുന്നിന്മേൽ കുരുപോലെ .........................വിവിധ അറബി ആഫ്രിക്കൻ രാജ്യങ്ങളും, യുദ്ധാനന്തരം കുവൈറ്റിൽ പ്രൈവറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയിട്ടുണ്ട്.
കുവൈറ്റ് കുവൈറ്റികളുടെ കയ്യിൽ സുരക്ഷ ആകണമെന്ന ലക്ഷ്യയത്തോടു 1982 ഇൽ അന്നത്തെ രാജാവായിരുന്ന "ഹിസ് ഹൈനസ്സ ഷെയ്ഖ് ജാബർ അൽ അഹമ്മദ് അൽജാബർ അൽ സബാഹ്" "ഓതലിയ" എന്ന് സ്ഥലത്തുതുടങ്ങി വച്ച ഒരു പ്രായോഗിക തരത്തിലുള്ള ഒരു വിദ്യാഭ്യാസ മേഖലയാണ് PAAET എന്ന ഓമനപ്പേരിലറിയപെടുന്ന "പബ്ലിക് അതോറിറ്റി ഫോർ അപ്പ്ലൈഡ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ്" . ഇന്ന് വളരെയധികം പ്രശസ്തിയിലെത്തി നിൽക്കുന്നു .
പല പ്രശസ്ത കുവൈറ്റി കുടുംബക്കാർ, കുവൈറ്റ് വിദ്യാഭ്യാസമേഖലയിൽ തങ്ങളുടെ കൈ വിരലുകൾ പതിപ്പിച്ചിട്ടുണ്ട് . അതിൽ വളരെ പ്രശസ്തമായ ഒരു കുടുംബമാണ് "അൽ ഷെർഹാൻ" . "ഡോക്ടർ സിയാദ് അൽ ഷെർഹാൻ" ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് വളരെയധികം പ്രാധാന്യം കൊടുത്തു നിരവധി സ്ഥാപനങ്ങൾ കുവൈറ്റിൽ തുടങ്ങി ഇന്ന് കുവൈറ്റ് മുഴുവൻ നിറഞ്ഞു നിൽക്കുന്നു .
2010 ൽ ഞാൻ കൊമേർഷ്യൽ ബാങ്ക് ഓഫ് കുവൈറ്റിന്റെ സീനിയർ റീജിയണൽ മാനേജരായി സബാഹ് അൽ സാലം റീജിയണൽ ഓഫീസിൽ ചെന്ന് ചാര്ജടുത്തപ്പോൾ തുടങ്ങിയ സ്നേബന്ധമാണ് . ഏതാണ്ട് ഇരുപതിലധികം ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങൾ ഇന്നിവരുടെ ഗ്രൂപ്പിന്റെ കീഴിൽ ഉണ്ട് . ബാങ്കിങ്ങ് മേഖലയിൽ ഒരുപാടു സഹായങ്ങൾ ചെയ്തു തന്നു സഹായിച്ച, ഡോക്ടറേറ്റ് ഉൾപ്പടെ വലിയ പാശ്ചാത്യ വിദ്യാഭ്യാസം നേടിയിട്ടുള്ള "ഡോക്ടർ സിയാദ് അൽ സെർഹനെ" എങ്ങനെ മറക്കാൻ . കടപ്പാടുകൾ ഒന്നിന് പുറകെ ഒന്നൊന്നായി കടന്നു വരുന്നു .ഇന്ത്യയിലെയും , ന്യൂസിഅലൻഡിലെയും വിശേഷ ദിവസങ്ങളിൽ ആശംസകൾ അയക്കാൻ മറക്കാത്ത "ഡോക്ടർ സിയാദ് അൽ സെർഹനെ" എങ്ങനെ മറക്കാൻ....................................