ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ ഭാഗം-55. Great respect to Khalifa Al Jerry and All Al Jerry family...

ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ ഭാഗം-55. Great respect to Khalifa Al Jerry and All Al Jerry family...           കഴിഞ്ഞ ദിവസം കുവൈറ്റിന്റെ വിദ്യഭ്യാസത്തെ പറ്റി എഴുതിയതിൽ ഒരു വാചകം ഒരാളുടെ ശ്റദ്ധയിൽ പെട്ടു . 
അതു ഇതാണ് .

"കുവൈറ്റിലെ പല """"വലിയ"""" കുടുംബങ്ങളുടെയും കയ്യൊപ്പു കുവൈറ്റിന്റെ വിദ്യാഭാസ മേഖലയിൽ".പതിഞ്ഞിട്ടുണ്ടന്നുള്ളതാണ്.

ഞാൻ ആദ്യമേ ഒരിക്കൽ പറയുകയുണ്ടായി കുംബമഹിമക്ക് വളരെ വിലകൊടുക്കുന്നവരാണ് കുവൈറ്റികൾ എല്ലാവരും തന്നെ.

എന്നാൽ ട്രൈബൽ കുവൈറ്റി സമൂഹത്തിൽ പെട്ട ചില കുടുംബങ്ങളും കുവൈറ്റിന്റെ വിദ്യാഭാസ മേഖലയിൽ കൈകൾ പതിപ്പിച്ചുണ്ട് . അവരിൽ ചിലരുടെ പേരുകൾ ഇവിടെ പറയാതെ പോകുന്നത് ഔചിത്യമാണെന്നു തോന്നുന്നില്ല . ഇവരിൽ പലരും ട്രൈബൽ കുടുംബം ആണെങ്കിലും ഇന്നത് പറയാൻ അവർ മടിക്കുന്നു.അവരിൽ പലരും സാമ്പത്തികമായി നല്ല നിലയിലും വിലയിലും എത്തിയപ്പോൾ പുതിയ കുടുംബപ്പേരുകളിൽ അറിയപ്പെട്ടു തുടങ്ങി . ഉദാഹരണത്തിന് , "അൽ ദബ്ബൂസ്" , "അൽ ജെറി" , "അൽ അജിൽ" , തുടങ്ങിയ ഇപ്പോഴത്തെ മുൻനിര കുടുംബക്കാർ അടിസ്ഥാനപരമായി ട്രൈബൽ "അൽ അജ്മി" ഗോത്രത്തിൽ പെടുന്നവരാണ് . അതു പോലെ തന്നെ "അൽ മിയ" വരുന്നത് "അൽ അസ്‌മി" എന്ന ട്രൈബൽ കുടുംബത്തിൽ നിന്നാണ് .

നമ്മുടെ നാട്ടിൽ കാണുന്ന ഒരു രീതി ശ്രദ്ധിച്ചിട്ടില്ലേ . കുറെ കാശും സമ്പത്തും വീടും ഒക്കെ ആയി കഴിയുമ്പോൾ പാവങ്ങളായിട്ട്ള്ള കുടുംബക്കാരെ പലരെയും ബന്ധുക്കളാണെന്നു പറയാൻ മടിയിയുള്ള ഒരു തരം ആൾക്കാർ .

ഇതിന്റെ മറ്റൊരു മുഖമാണ് ഞാൻ മേല്പറഞ്ഞത് . എല്ലാവരും അങ്ങനെ ആകണമെന്നില്ല .എന്നാൽ പലരും അങ്ങനെയാണ് താനും .

ഇതിൽ എടുത്തു പറയേണ്ട ഒരു കുടുംബമാണ് "അൽ ജെറി" കുടുംബം . ധാരാളം പ്രൈവറ്റ് വിദാഭ്യാസ സ്ഥാപനങ്ങൾ കുവൈറ്റിൽ അവിടെ ഇവിടെയായി കാണാം . "അൽ ദാബൂസും" വിദ്യാഭ്യാസ മേഖലയിൽ കൈ വച്ചിട്ടുണ്ട്. "അൽ ദബ്ബൂസ്" കുടുംബം അടിസ്ഥാനപരമായി ട്രൈബൽ കുടുംബമാണെകിലും ഇന്നത്തെ സമൂഹത്തിൽ അവരുടെ സ്ഥാനം ഏറ്റവും മുന്നിലാണ് . രാജകുടുംബത്തിൽ നിന്ന് പോലും ഇന്ന് ഇവർ വിവാഹം കഴിക്കാറുണ്ട് . എന്തായാലും ഈ കുടുംബത്തിന്റെ പേരിലും പല സ്കൂളുകൾ നിലവിലുണ്ട്.ഈ കുടുംബത്തെ പറ്റി പല എപ്പിസോഡുകൾ പറയാനുണ്ട് . അതുകൊണ്ടു അത് തൽകാലം ഇവിടെ വിടുന്നു .

പറഞ്ഞു വന്നത് അൽ ജെറി കുടുംബത്തിന് ധാരാളം വിദ്യഭ്യാസ സ്ഥാപനങ്ങളുണ്ട് . ഈ കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് 1999 മുതൽ കുവൈറ്റ് വിടുന്ന വരെയും ഞാൻ ജീവിച്ചത് . റിയൽ എസ്റ്റേറ്റ് മേഖലയിലെ ഒന്നാംകിട വ്യവസായികളാണ് മിക്കവാറും പല "അൽ ജെറി" കുടുംബം.വിദ്യാഭ്യാസ മേഖലയിൽ കൈയൊപ്പുകൾ പതിപ്പിച്ചവരാണ് തലാൽ അൽ ജെറിയും ഖലീഫ അൽ ജെറിയും ഒക്കെ . ഇവരുടെ ഒക്കെ സ്നേഹാദരങ്ങൾ ദേശബ്ദങ്ങളോളും അനുഭവിച്ച എനിക്ക് ഒരിക്കലും തീരാത്ത കടപ്പാടുകൾ ബാക്കി വച്ചിട്ടാണ് കുവൈറ്റിനോട് വിട പറയേണ്ടി വന്നത് .

ഹിസ് എക്‌സലൻസി "വലീദ് ഖാലിദ് അൽ ജെറി" മുൻ കുവൈറ്റ് പാർലമെന്റ് ഡെപ്യൂട്ടി സ്‌പീക്കർ ആയിരുന്നു ."ഉമ്മ അൽ ഖുറാ" , "അൽ അജിയാൽ" , തുടങ്ങി പതിനേഴോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് ഈ കുടുംബത്തിന്റെ കൈകളിൽ സുരക്ഷിതമാണ് .മിക്ക ദിവസങ്ങളിലും "അൽ ജെറി"യുടെയും "അൽ ദബ്ബൂസ്" ഇന്റെയും ദിവാനിയകളിലെ നിത്യ സന്ദർശകനായിരുന്നു ഞാൻ  . ദുഖങ്ങളിൽ , സന്തോഷങ്ങളിൽ , ഒക്കെ ഞാൻ ഇവരുടെ യൊക്കെ ഭാഗമായിരുന്നു . മരിച്ചാലും മറക്കാത്ത ഓർമകളിൽ . .... .... . ........