ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ (81) ഒരു ചോദ്യവും അതിന്റെ മറുപടിയും... (ഭാഗം ഒന്ന്)

ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ (81)

ഒരു ചോദ്യവും അതിന്റെ മറുപടിയും...
(ഭാഗം ഒന്ന്)
****************
2002ൽ ഞാൻ "കൊമേർഷ്യൽ ബാങ്ക് ഓഫ് കുവൈറ്റി"ന്റെ ഏറ്റവും വലിയ ബ്രാഞ്ചായിരുന്ന, ഹെഡ് ഓഫീസ്‌ കഴിഞ്ഞാൽ ഏറ്റവും വലിയ ബ്രാഞ്ചായിരുന്ന, "ഫഹാഹീൽ" ബ്രാഞ്ചിൽ ഒരു സീനിയർ ബ്രാഞ്ച് മാനേജരായിരിക്കുമ്പോൾ, സംസാരത്തിനിടയിൽ വന്ന ഒരു വിഷയമാണ് ഇന്നത്തെ എന്റെ ഓർമ്മയിൽ വന്നു ചേർന്നത്....
അന്നെനിക്ക് ധാരാളം കുവൈറ്റി കസ്റ്റമേഴ്‌സ് സുഹൃത്തുക്കളായിട്ടുണ്ടായിരുന്നു...അതിൽ പലരും, രാജകുടുംബങ്ങളുമായിരുന്നു.....
അങ്ങനെയിരിക്കെ, ഒരു ദിവസം ഒരു രാജകുടുംബാംഗത്തിന് ജോലിയിൽ പ്രൊമോഷൻ കിട്ടി....ഓയിൽ മേഖലയിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്...(Oil sector)...സന്തോഷാർത്ഥം ഒരു വിരുന്നു സൽക്കാരം നടത്തി.....വളരെ അടുത്ത സുഹൃത്തുക്കൾ മാത്രം പങ്കെടുത്ത ആ സൽക്കാരത്തിൽ, കുടുതലും രാജ കുടുംബങ്ങളിൽപ്പെട്ടവർ, കുറച്ചു കുവൈറ്റി അംഗങ്ങൾ, ഏക വിദേശി ഞാനും...!!!
അതിലുണ്ടായിരുന്ന, എന്റെ പ്രായം വരുന്ന ഒരു രാജകുടുംബാംഗം, വലിയ വിദേശവിദ്യാഭ്യാസവും അതിൽ ഡോക്ടറേറ്റെമൊക്കെ എടുത്തിട്ടുള്ള ആളാണ്...കുറേക്കാലം കുവൈറ്റ്  പൊതുമരാമത് വകുപ്പിന്റെ, "അണ്ടർ സെക്രട്ടറിയായും  ഇരുന്നിട്ടുണ്ട്..... 
ധാരാളം പുസ്തകങ്ങൾ അറബി ഭാഷയിൽ രചിച്ചിട്ടുണ്ട്...കുവൈറ്റ് രാജകുടുംബത്തിന്റെ ചരിത്രം എഴുതി പ്രസിദ്ധികരിച്ചിട്ടുണ്ട്...
കുവൈറ്റിലെ "ഔദ്യോഗിക ഗസറ്റി"ന്റെ
(Official  Government  Gazette)
എക്സിക്യൂട്ടീവ് മെമ്പറായി ഇരുന്നിട്ടുമുണ്ട്...
ആയിടക്കാണ് എനിക്ക്, കുവൈറ്റ് ഗവൺമെന്റ് തലത്തിൽ ഒരു അംഗീകാരം രാജപ്രമുഖനിൽ നിന്ന് കിട്ടിയത്.. അത് കുവൈറ്റിന്റെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധികരിച്ചിരുന്നു... അങ്ങനെ അദ്ദേഹത്തിനെന്നെപ്പറ്റി അറിയാമായിരുന്നു...
വിരുന്നു സൽക്കാരത്തിനിടയ്ക്ക്, അദ്ദേഹം എന്നോടൊരു സംശയം പറഞ്ഞു.... 
"മിസ്റ്റർ നായർ, നിങ്ങൾ ഒരു ഹിന്ദുവാണല്ലോ... അതെ.... എന്റെ മറുപടി...അദ്ദേഹം തുടർന്നു...
ഞങ്ങളുടെ മതവിശ്വാസപ്രകാരം പുരുഷന്മാർക്ക് നാല് സ്ത്രീകളെ വരെ വിവാഹം കഴിക്കാം.
അങ്ങനെയാണ് ഞങ്ങളുടെ പ്രവാചകൻ ഞങ്ങൾക്ക് നൽകിയ നിർദേശങ്ങൾ...എന്നാൽ ഏറ്റവും പുരാതന മതമായ താങ്കളുടെ ഹിന്ദു മതത്തിൽ ഉള്ള ഒരു വേദ ഗ്രന്ഥത്തിൽ, ഒരു സ്ത്രീയ്ക്ക് അഞ്ച് ഭർത്താക്കന്മാർ...അതല്പം കടന്ന കയ്യായിപ്പോയില്ലേ... താങ്ങാൻ ആ സ്ത്രീയ്ക്ക് ബുദ്ധിമുട്ടാവില്ലേ...അതിന്റെ പൊരുൾ ഒന്ന് മനസ്സിലാക്കി തരാമോ?"....
അനവസരത്തിലുള്ള ചോദ്യത്തിൽ, പരിഹാസത്തിന്റെ ചുവയോന്നും കണ്ടില്ല..... ഏകദേശം മുപ്പത് പേരുണ്ടായിരുന്ന ഒരു വിരുന്നു സൽക്കാരത്തിൽ, എല്ലാവരുടേയും ശ്രദ്ധ എന്നിലേക്ക്‌ തിരിഞ്ഞപ്പോൾ... ഞാൻ അസ്വസ്ഥനായി.... പെട്ടന്ന് തന്നെ സമനില വേണ്ടടുത്തു ഞാൻ മറുപടി പറഞ്ഞു... 
"അങ്ങ് ചോദിച്ച ചോദ്യത്തിന് മറുപടി പറയുന്നതിന് മുൻപ്, താങ്കൾ അങ്ങേയുടെ മതത്തിലെ പറഞ്ഞ കാര്യങ്ങൾ ആദ്യം തന്നെ തിരുത്തട്ടെ...!!! അതെന്താണെന്ന് അറിയാൻ എല്ലാവരും എന്റെ മുഖത്തേക്ക് നോക്കി...!!! ഞാൻ തുടർന്നു...."പ്രവാചകനായ നബി തിരുമേനിക്ക് എത്ര പേരെ വേണമെങ്കിലും വിവാഹം കഴിക്കാം...പടച്ച തമ്പുരാൻ അദ്ദേഹത്തിന് മാത്രം അനുവദിച്ചു കൊടുത്തിട്ടുള്ള ഒരനുഗ്രഹമാണ്...
ഹദിസുകളിൽ വ്യക്തമായി അത് അള്ളാഹു പറഞ്ഞു കൊടുത്തിട്ടുണ്ട്...എന്നാൽ മറ്റുള്ളവർക്ക് നാല് പേരെ വിവാഹം കഴിക്കാം എന്നല്ല പറഞ്ഞിട്ടുള്ളത്..."ഒരേ സമയം" നാല് പേരെ ഭാര്യമാരായി നിലനിർത്താം എന്നാണ് ഹദിസുകളിൽ പറഞ്ഞിട്ടുള്ളത്..."ഒരേ സമയം" എന്നുള്ള അർത്ഥവത്തായാ വാക്ക് അങ്ങ് മറന്നു...ഈ നാലുപേരിൽ ആരെവേണമെങ്കിലും എപ്പോൾ വേണമെങ്കിലും "മുത്തലാക്കു മുന്നും ചൊല്ലി" ഉപേക്ഷിച്ചു വേറൊരാളെ വിവാഹം കഴിക്കാം...അപ്പോഴും "ഒരേ സമയം" നാലായിരിക്കും...അത്രമാത്രമോ...!!! 
ഇനിയി മൊഴിചൊല്ലി ഉപേക്ഷിച്ച ഏതെങ്കിലും ഒരു സ്ത്രീയെ വീണ്ടും ഇഷ്ടപ്പെട്ടാൽ, ഇപ്പോൾ ഉള്ള നാലിൽ ഒരാളെ "തലാക്ക് ചൊല്ലി" വീണ്ടും പഴയ ഉപേക്ഷിച്ച സ്ത്രീയെ വിവാഹം കഴിക്കാം...
പക്ഷേ ഒരു നിബന്ധന കൂടിയുണ്ട്...ആ സ്ത്രീയെ ആരെങ്കിലും "ഇടക്കെട്ട്" കെട്ടണമെന്ന് മാത്രം..."ഇടക്കെട്ട്" എന്ന് പറഞ്ഞാൽ, ആ മുൻപ് ഉപേക്ഷിച്ച സ്ത്രീ മറ്റാരുടെയെങ്കിലും കൂടെ അന്തിയുറങ്ങി വീണ്ടും ഫ്രഷായി വന്നാൽ അവരെ വിവാഹം കഴിക്കാം... 
ഈപ്പറഞ്ഞ കാര്യങ്ങളെല്ലാം ഹദിസുകളുടെയും, തായത്തുകളുടെയും, അക്കവും നമ്പറും ഇട്ടു പറഞ്ഞു കൊടുത്തു. ഒപ്പം വേറൊന്നുകൂടി പറഞ്ഞു.....
ഈ സ്ത്രീകളെയെല്ലാം ഓരോരുത്തരായിട്ടു ഒരു ത്രാസ്സിന്റെ ഒരു തട്ടിൽ വച്ച്,  മറുതട്ടിൽ നിങ്ങൾ  ഓരോരുത്തരുടെയും മനസ്സും മനഃസാക്ഷിയും വച്ച് തൂക്കിയാൽ... ഒരേ ലെവലിൽ നിൽക്കണം...!!!
അപ്പോൾ ഒരു കുവൈറ്റി യുവാവ് എന്നോടൊരു ചോദ്യം...!!! അതെങ്ങിനെ മനസ്സിനെ കണ്ടു പിടിക്കാൻ പറ്റും?  ഞാൻ മറുപടി കൊടുത്തു.... അതിനാണ്  സഹോദരാ നമ്മുക്ക് സ്വർഗ്ഗവും നരകവും അള്ളാഹു വിധിച്ചിരിക്കുന്നത്....
തൂക്കത്തിൽ ബാലൻസ് തെറ്റിയാൽ നാൽപ്പത് വർഷം നീ ചെയ്ത സത്ക്കർമ്മൾ നിനക്കില്ലാതാകും.... നിനക്ക് സ്വർഗത്തിൽ പ്രവേശനമില്ല.... പാവം ഒന്ന് ഞെട്ടി...!!! 
ഇത് കേട്ടിരുന്ന എല്ലാവരും ചിരിച്ചു... സഹസ്രാരവം എന്നെ അനുമോദിച്ചു കൊണ്ട് പറയുന്നു..."നായർ എല്ലാം ശാരിയായ രീതിയിൽ പഠിച്ചു മനസ്സിലാക്കിയിരിക്കുന്നു"....
ഞാൻ തുടർന്നു..."ഇനിയെന്നോട് ചോദിച്ച ചോദ്യത്തിന് ഉത്തരം പറയാം... അതായത് 
"അഞ്ച് പുരുഷന്മാർക്ക് ഒരു ഭാര്യ"...
എന്താ പറയട്ടെ? 
അടുത്ത ലക്കത്തിൽ തുടരാം....