ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ (82) ================================== ഒരു ചോദ്യവും അതിന്റെ മറുപടിയും . ================================== (ഭാഗം രണ്ട്).

ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ (82)
==================================
ഒരു ചോദ്യവും അതിന്റെ മറുപടിയും . 
==================================
        (ഭാഗം രണ്ട്).
--------------------
ഞാൻ തുടർന്നു....താങ്കൾ പറഞ്ഞ കഥ, "മഹാഭാരതം" എന്ന ബ്യഹുത്തായ പുരാണേതിഹാസങ്ങളിൽ വരുന്ന പഞ്ച പാണ്ഡവന്മാരുടെയും, പാഞ്ചാലിയുടെയും, കഥയാണ്....ശരിയാണ് അഞ്ച് ശക്തന്മാർക്ക് ഒരു ഭാര്യ....
ഇത് ഒരു ഇതിഹാസ കാവ്യമാണ്....
യവനസംസ്കാരത്തിലെ "ഇലിയഡും", "ഒഡിസ്സയും", ഒക്കെ പോലെയുള്ള ഒരു മഹത്തായ പുസ്തകം....
"ഹിന്ദുക്കൾക്ക് ഏക ദൈവ വിശ്വാസമല്ല" ഉള്ളത്... മറിച്ചു ഈ പ്രപഞ്ചത്തിൽ "ദൈവമല്ലാതെ മറ്റൊന്നുമില്ല"... എന്നാണ് അടിസ്ഥാനം... ഉപനിഷത് പറയുന്നു "ഈശാ വസ്യം ഇദം സർവ്വം" അതുകൊണ്ടു തന്നെ, മുപ്പത്തിമുക്കോടി ദേവീദേവന്മാരുണ്ടായി...
ഒപ്പം അനേകം പുരാണങ്ങളും,കുറെ ഇതിഹാസങ്ങളും,ഒക്കെയുണ്ടായി...ഹിന്ദുവിന്റെ അടിസ്ഥാനം "വേദ"ങ്ങളാണ്... അതിനെ താങ്ങി നിർത്തുന്ന ചെറുകഥകൾ അടങ്ങിയ കുറെ "ഉപനിഷത്തു"ക്കൾ...
പിന്നെ വരുന്ന "പുരുഷ സൂക്തം", "ഭഗവത് ഗീത", എണ്ണമറ്റ പുരാണങ്ങൾ, ഇതിഹാസങ്ങൾ, മഹാ കാവ്യങ്ങൾ, അങ്ങനെ നീണ്ട് പോകുന്ന ഒരായിരം പുസ്തകങ്ങൾ അടങ്ങിയ ഒരു മതം...!!!
ഈ പുസ്തകങ്ങളുടെയെല്ലാം ആകെ തുകയാണ് ഹിന്ദു മതം... അവിടെ അഞ്ചു പുരുഷന്മാർക്ക് ഒരു സ്ത്രീയല്ല, മറിച്ചു, ഈ ഭൂമുഖത്തുള്ള  എല്ലാ പുരുഷന്മാർക്കും ഒരേ ഒരു ഭാര്യയെ ഉള്ളു..... 
ഈ പുസ്തകങ്ങളെയെല്ലാം, നമ്മുക്ക് നാലു രീതിയിൽ സമീപിക്കാം...ഈ പുസ്തകങ്ങൾ മാത്രമല്ല, ഏതു മത ഗ്രന്ഥങ്ങളെയും നാല് രീതിയിൽ സമീപിക്കാം.....
ഒരു (1) സാഹിത്യ കൃതിയായോ, അല്ലങ്കിൽ (2)ചരിത്ര വിദ്യാർത്ഥിയുടെ കാഴ്ചപ്പാടോടു കൂടിയോ, അല്ലങ്കിൽ ഒരു (3)ദൈവീക പരിവേഷത്തോട് കൂടിയോ, അതും അല്ലങ്കിൽ ഒരു (4)ത്വാതിക ഭാവത്തോടെയോ കാണാം .....
ഞാനിതിലെ അവസാനത്തെ രീതിയിൽ താങ്കൾ ചോദിച്ച ചോദ്യത്തിന് മറുപടി തരാം... 
പണ്ട് അച്ഛൻ പറഞ്ഞു തന്നതെല്ലാം ഓർത്തെടുത്തു... അടുക്കും ചിട്ടിയോടും കുടി ആ രാജ കുടുംബത്തോട്  പറഞ്ഞതെല്ലാം അദ്ദേഹവും, കുടെയുണ്ടായിരുന്നവരും, ശ്രദ്ധയോടെ കേട്ടിരുന്നു എന്ന് അവസാനം ഞാൻ മനസ്സിലാക്കി.... 
നമ്മൾ എല്ലാവരുടെയും ഉള്ളിൽ അഥവാ മനസ്സിൽ കുറെ സത് ഗുണങ്ങളും, അതിന്റെ നൂറു ഇരട്ടി ദുർഗുണങ്ങളും എപ്പോഴും ഉണ്ടാകും....സത്ഗുണങ്ങളിൽ പരസ്പ്പര പൂരകങ്ങളായ അഞ്ച് സത് ഗുണങ്ങളെ പ്രതിനിധാനം ചെയ്യുന്നു ഈ അഞ്ച് പുരുഷന്മാർ.... ധർമ്മം, കായബലം, വീര്യം, നൈപുണ്യം, ജ്ഞാനം, തുടങ്ങിയ സത്ഗുണങ്ങളെ സമന്യയിപ്പിക്കുന്ന "ശക്തി"(power)യെയാണ് താങ്കൾ കാണുന്ന ആ ഭാര്യ....എല്ലാ പുരുഷന്മാരെയും സമന്യയിപ്പിക്കുന്ന ഒരേ ഒരു ഭാര്യ "പാഞ്ചാലി"..... അല്ലങ്കിൽ സമചിത്തത, ശക്തി, ഋജുത്വം, ബുദ്ധി, അറിവ്, എങ്ങനെ വേണമെങ്കിലും ചിന്തിക്കാം.....
... ഇനി മറിച്ചൊന്നു ചിന്തിക്കു.....
നൂറു കണക്കിനുള്ള ദുർഗുണങ്ങളേയും പരിപോഷിപ്പിക്കാനായി, ഒരു സ്ത്രീയുണ്ടായിരുന്നു... "ദുശ്ശള".... 
അപ്പോൾ ഭാര്യയായി സങ്കല്പിക്കുന്ന "പാഞ്ചാലി" സത്ഗുണങ്ങളെ "സമന്യയിപ്പി"ക്കുമ്പോൾ, സഹോദരിയായി വന്ന "ദുശ്ശള" ദുർഗുണങ്ങളെ "പരിപോഷിപ്പി"ക്കുന്നു....
ഇതിനർത്ഥം, ഭാര്യമാരെല്ലാം നല്ലവരെന്നും, സഹോദരിമാരെല്ലാം നല്ലവരല്ലന്നും, അർത്ഥമാക്കേണ്ട....!!!
അല്ലങ്കിൽ ഇവിടെ വീണ്ടും രണ്ട് ദേവിമാർ കൂടെ സൃഷ്ടിക്കപ്പെടും....
അവിടരുന്നു കേട്ടുകൊണ്ടിരുന്ന പലർക്കും ഞാൻ പറഞ്ഞതൊന്നും മനസ്സിലായില്ല....
എന്നാൽ ഒരു കുവൈറ്റി യുവാവ് എന്നോടൊരു ചോദ്യം ചോദിച്ചു...."അപ്പോൾ ഈ പറഞ്ഞ കഥകളെല്ലാം, നമ്മുടെ ഉള്ളിൽ നടക്കുന്ന കാര്യങ്ങളാണ്....അല്ലതെ വെറും കഥകളും സംഭവങ്ങളും അല്ല... അല്ലേ?"...  അത് ശ്രദ്ധേയമായി...അവൻ അതെല്ലാം അറബി ഭാഷയിൽ എല്ലാവർക്കും പറഞ്ഞു കൊടുത്തു... കേട്ടുകൊണ്ടിരുന്ന ഞാൻ തിരുത്തേണ്ടത് തിരുത്തിക്കൊടുക്കുകയും ചെയ്തു.... 
ഒടുവിൽ, അവനോടു ഞാനൊരു കാര്യം കുടി പറഞ്ഞുകൊടുത്തു.... "ഈ പറഞ്ഞ കഥയുള്ള പുസ്തകത്തിന്റെ അവസാന ഭാഗത്തു ഒരു ചാപ്റ്ററുണ്ട്....  "സ്വർഗ്ഗാരോപണ പർവ്വം" അഥവാ "മഹായാന പർവ്വം"... ഈ അഞ്ച് പേരും, ഭാര്യ പാഞ്ചാലിയും, കൂടെയൊരു പട്ടിയും, വാനപ്രസ്ഥത്തിലേക്ക് നടന്ന് നീങ്ങുന്നു..... എന്താണ് "വാനപ്രസ്ഥാനം".... ശരിക്കും പറഞ്ഞാൽ, മരണത്തിലേക്ക് ഉള്ള ഒരു യാത്ര തന്നെ....യാത്രയിലെ നിബന്ധനകൾ എന്താണന്നോ? ആരും തിരിഞ്ഞു നോക്കാൻ പാടില്ല.... തിരിഞ്ഞു
നോക്കിയാൽ.... അവിടെ മരിച്ചു വീഴും....!!!  വീണു.... ആദ്യം തിരിഞ്ഞു നോക്കിയത് "പാഞ്ചാലി".... എല്ലാ സത്ഗുണങ്ങളെയും "സമന്യയിപ്പി"ക്കുന്ന ആ "ശക്തി" ആദ്യം ക്ഷയിക്കുന്നു....ഓരോന്നൊന്നായി തിരിഞ്ഞു നോക്കി വീഴുകയായി.... അവസാനം ധർമ്മം ബാക്കിയാകുന്നു... അപ്പോഴും സമയമോടിക്കൊണ്ടിരിക്കുന്നു... ഇവിടെ "പട്ടി" സമയത്തെ പ്രതിനിധാനം ചെയ്യുന്നു...കാല പുരുഷൻ... പുറകോട്ടു തിരിഞ്ഞു നോക്കാതെ ഓടി ക്കൊണ്ടിരിക്കുന്നു.... യമധർമ്മൻ... കാലൻ... ആ "കാലകാല"ന്റെ പിറകേയാണ് എപ്പോഴും... "കാലകാലൻ" പ്രകൃതിയുടെ അന്തസാര സത്യം.... എന്ത് പേരിട്ടു വേണമെങ്കിലും വിളിച്ചോളൂ.... അള്ളാഹു, മിശിഹാ, ദൈവം.... 
ഇതെല്ലാം ആ കുവൈറ്റി യുവാവ് അവരോട് അറബിയിൽ പറഞ്ഞുകൊണ്ടേയിരുന്നു....
എല്ലാവരും നേരിയ അത്ഭുതത്തോടെ എന്നെ നോക്കി അടുത്ത് എന്ത് പറയുന്നു എന്നറിയാൻ സശ്രദ്ധം കാതു കൂർപ്പിച്ചു....!!!അവസാനം ഒരാൾ പറഞ്ഞു ധാരാളം വായിച്ചിട്ടുണ്ട് അല്ലേ?ഞാൻ മനസ്സിൽ
പ്പറഞ്ഞു.... വായിച്ചിരുന്നെങ്കിൽ...!!! 
(പ്രിയ വായനക്കാരോട് ഒരു സംശയം ചൊദിക്കട്ടെ.....
ഒരു പക്ഷെ പഴമക്കാർ ഓർക്കുന്നുണ്ടാകാം....
പ്രായമായി, മരിക്കാൻ സമയത്തു്, പല രീതിയിൽ ശ്വാസം പുറത്തു വരാറുണ്ട്...
അഞ്ച് പ്രാണനെടുത്തു വലിക്കാറുണ്ട് പോലും....
ചെറുപ്പത്തിൽ അമ്മയുടെ മൂത്ത ചേച്ചി മരിക്കാൻ അവസാന ശ്വാസം വലിച്ചു കൊണ്ടിരുന്നപ്പോൾ, ഇടയ്ക്കു അച്ഛൻ പറയുന്നത് കേട്ടു..." ഇപ്പോൾ ചേച്ചി "ഉർധ"നെടുത്തു വലിക്കുകയാണ്"... .
ഇനി ഒന്നുകുടെയുള്ളു....അത് കഴിഞ്ഞാൽ 
ശ്വാസം നിലയ്ക്കും....ശരിയ്ക്കും മഹാ ഭാരതത്തിലെ  "മഹായാന പർവ്വം" ഓരോ മനുഷ്യന്റെയും അവസാന നിമിഷങ്ങളെപ്പറ്റിയുള്ള വിവരണങ്ങൾ തന്നെ അല്ലേ?
ആർക്കും അതേപ്പറ്റി ചിന്തിക്കാൻ സമയമില്ല....മറിച്ചു... ധർമ്മ പുത്രർ എന്തുകൊണ്ട് തിരിഞ്ഞു നോക്കിയില്ല?പാഞ്ചാലി എന്താ  ആദ്യം വീണത് ? അതെപ്പറ്റി ചിന്തിച്ചു... തമ്മിലടിച്ചു... കൊണ്ടേയിരിക്കും... ഇരുന്നു... ഇരിക്കുന്നു... ഇന്നും ....എപ്പോഴും...!!!—