ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...(79).
====================================
തയ്യാറാക്കിയത് - രാധാകൃഷ്ണന്‍ നായര്‍
(ന്യൂസിലന്‍ഡ്).
======================================
അഭിവന്ദ്യനായ കുവൈറ്റ് ???????? അമീർ ഹിസ്സ് ഹൈനെസ്സ് ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് വിട വാങ്ങി....
നാല് പതിറ്റാണ്ടിലെ എന്റെ ഗൾഫ് ജീവിതം ഇന്നുമോർത്താൽ എനിക്കൊരു ഹരമാണ്. ഒരു ബാങ്കിലെ ക്ലറിക്കൽ സ്റ്റാഫായി തുടങ്ങിയ എന്റെ ജീവിതം മുപ്പതു വർഷം പിന്നിട്ടപ്പോൾ ഒരു ഗവർണറേറ്റിലെ സീനിയർ റീജിയണൽ മാനേജർ പദവിയിലെത്തിച്ചു. പിന്നീടൊരു അര ദശാബ്ദം കുടി പിന്നിട്ടപ്പോൾ ലോകപ്രശസ്തമായ ഒരു ഇസ്ലാമിക ബാങ്കിന്റെ അഞ്ചു ഡിവിഷന്റെ ചുമതലയുള്ള ഒരു ജനറൽ മാനേജർ പദവിയിൽ. ഇതൊന്നും എന്റെ കഴിവായിരുന്നില്ല. ജന്മം തന്ന അച്ഛനമ്മമാരുടെ അനുഗ്രഹവും സർവോപരി താങ്ങും തണലുമായി ഒരായിരം കുവൈറ്റി സഹോദരങ്ങളുടെ സഹായ ഹസ്തങ്ങളും ദൈവാനുഗ്രഹവും മാത്രമാണ്. ഇത്തരത്തിൽ ഒരു ഇന്ത്യക്കാരന് എത്തണമെങ്കിൽ ഒന്നുകിൽ ഒരു നല്ല അക്കൗണ്ടന്റാകണം. അല്ലങ്കിൽ ഒരു ഐ. ടി. സ്പെഷ്യലിസ്റ്റാകണം. അതുമല്ലങ്കിൽ നല്ല ഓപ്പറേഷനൽ എഫീഷ്യൻസി വേണം. ഇതൊക്കെ ഉണ്ടായാലും, സ്ക്രീനിനു പുറകിൽ
തിളങ്ങാനേ ഏതൊരിന്ത്യക്കാരനും കഴിയു. വെള്ളിത്തിരയിൽ തിളങ്ങണമെങ്കിൽ ഈശ്വരാനുഗ്രഹം വേറെ വേണം...?അതും പ്രത്യേകിച്ച് കുവൈറ്റ് ???????? പോലെയുള്ള ഒരു രാജ്യത്ത്... നാൽപ്പത് കൊല്ലത്തെ എന്റെ ഗൾഫ് ജീവിതത്തിൽ എനിക്കുണ്ടായ നേട്ടങ്ങളിൽ വളരെ പ്രാധാന്യത്തോടെ കാണുന്ന ഒരു വസ്തുത ഞാൻ നേടിയെടുത്തിട്ടുള്ള ആയിരക്കണക്കിനുള്ള കുവൈറ്റി സുഹൃത് വലയങ്ങളാണ്.
അതിലും പ്രത്യേകിച്ചു കുവൈറ്റ് രാജകുടുംബാംഗങ്ങളുമായിട്ടു നേടിയെടുത്ത അഭേദ്യമായ ബന്ധങ്ങൾ... രാജകുടുംബത്തിലുള്ള രണ്ട്പേർക്ക് ട്രെയിനിങ് കൊടുക്കാനുള്ള അവസരം എനിക്കുണ്ടായി...ഇതെല്ലാം എന്തിനിപ്പോൾ പറയുന്നു...കേട്ട് തഴമ്പിച്ച പഴം കഥകൾ...
പക്ഷേ ഈ കുവൈറ്റി സമൂഹത്തിന്റെ ഇടയിൽ ഒരു മുൻനിരയിൽ വെള്ളിത്തിരയുടെ മുന്നിൽ തിളങ്ങാൻ എന്നെ സഹായിച്ചത് കുവൈറ്റ് രാജ കുടുംബങ്ങളിലെ അംഗങ്ങളും, തത്തുല്യ കുവൈറ്റി കുടുംബങ്ങളുമാണെന്ന് പറയാതെ വയ്യ...ഇതിന് പരിഹാസരൂപേണ "വാസ്ത" എന്നറബിയിൽ പറയും. സത്യത്തിൽ രണ്ടും രണ്ടാണ്. വിവരദോഷികളായ ഏതെങ്കിലും മാനേജർക്ക് പ്രത്യേകിച്ച് സ്‌ത്രീകൾക്ക് മെമ്മോ എഴുതിയും വിടുപണി ചെയ്തും ഉയർന്നു വരുന്ന മാനേജരന്മാരാണ് കുടുതലും. എന്റെ കാര്യത്തിൽ ഒഴുക്കിനെ
തിരെ നീന്തി തന്നെയാണ് ഓരോ നേട്ടങ്ങളും. ആ ഒരു അവകാശം പറയാൻ ഒരു ഇന്ത്യക്കാരൻ കുവൈറ്റിലിനിയും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായും ആഗ്രഹിക്കുന്നു...
ഈ കഴിഞ്ഞ ദിവസം കുവൈറ്റിലെ 16മത്തെ രാജാവും, അല്ലങ്കിൽ ആറാമത്തെ "അമീർ" ഇഹലോകവാസം വെടിഞ്ഞു....അപ്പോൾ ഇതൊക്കെ ഒന്നെഴുതണമെന്നു തോന്നി... അത്രയ്ക്കുണ്ട് ആ ഓർമ്മകളൊക്കെ...
കുവൈറ്റിലെ രാജ പരമ്പരക്കും ചരിത്രത്തിനും ഏതാണ്ട് 271 വർഷത്തെ ചരിത്രമുണ്ട്. രാജകുടുംബത്തിന് ബഹുമാന സൂചകമായി പുരുഷന്മാരെ "ഷെയ്ഖ്" എന്നും, സ്ത്രീകളെ "ഷെയ്‌ഖാ" എന്നും, പേരിനോട് ചേർത്ത് സംബോധന ചെയ്യുന്നു. സൗദി അറബിയയിൽ നിന്ന് ചേക്കേറിയ നാല് ഗോത്രവർഗ സമൂഹങ്ങളിൽ പ്രധാനപ്പെട്ട ഒരു കുടുംബമാണ് "സബാഹ്" കുടുംബം. കുവൈറ്റിൽ ഒട്ടു മിക്ക കുടുംബങ്ങളെയും "അൽ" ചേർത്താണ് സംബോധന ചെയ്യാറുള്ളത്. ഈ ഗോത്രവർഗ്ഗങ്ങൾ സൗദിയിൽ നിന്ന് കുവൈറ്റിലേക്ക് ചേക്കേറുമ്പോൾ തന്നെ, ഇറാക്കിൽ നിന്നും ഇറാനിൽ നിന്നും മറ്റു പല രാജ്യങ്ങളിൽ നിന്നും പല ഗോത്രവർഗ്ഗങ്ങൾ കുവൈറ്റിലേക്ക് ചേക്കേറിയിട്ടുണ്ട്.
ഈ സമൂഹങ്ങൾ എല്ലാം കുവൈറ്റിന്റെ
സാമ്പത്തിക വ്യവസായ സാംസ്ക്കാരിക മേഖലകളിൽ ചരിത്രം സൃഷ്ട്ടിച്ചുള്ളവരാണ്.
1700ൽ അൽ സബാഹ് കുടുംബത്തിൽ ഷെയ്ഖ് സബാഹ് എന്ന് പേരുള്ള ഒരു കുട്ടി അതെ കുടുംബത്തിലെ ജാബറിന്റെ മകനായി ജനിച്ചു. അതായത് "ഷെയ്ഖ് സബാഹ് ബിൻ ജാബർ സബാഹ് ഒന്നാമൻ" 1752ൽ തന്റെ 52മത്തെ വയസ്സിൽ കുവൈറ്റ് ???????? പരാമാധികാരിയായി ഭരണം ഏറ്റെടുത്തു.പത്തു വർഷം മരിക്കുന്നതു വരെ ഭരണം തുടർന്നു. തുടർന്ന് 1762ൽ ഇളയ സഹോദരൻ അബ്ദുള്ള രാജ്യ ഭാരം ഏറ്റെടുത്തു. 1814ൽ മരിക്കുന്നതു വരെ രാജാവായിരുന്നു.
തുടർന്ന് അദ്ദേഹത്തിന്റെ മൂത്ത മകൻ "ഷെയ്ഖ് ജാബർ അൽ സബാഹ്" ഭരണ സാരഥ്യം ഏറ്റെടുത്തു 1814 മുതൽ 1859 മരിക്കുന്നതു വരെ രാജ്യം ഭരിച്ചു.പിന്നീട് അൽ ജബറിന്റെ മകൻ സബാഹ് രണ്ടാമൻ അൽ സബാഹ് 1859മുതൽ 1866 വരെ രാജ്യഭാരം ഏറ്റെടുത് ഭരണം നടത്തി.തുടർന്ന്1866 മുതൽ 1892 വരെ ഷെയ്ഖ് അബ്ദുള്ള രണ്ടാമൻ ഭരണം നടത്തി. പിന്നീട് നാലു വർഷക്കാലം സബാഹ് രണ്ടാമന്റെ മകൻ ഷെയ്ഖ് മുഹമ്മദ് ഭരണം തുടർന്നു. (1892-1896).
തുടർന്നാണ് മഹാനായ ഷെയ്ഖ് മുബാറക് രാജാവാകുന്നത്.1896 മുതൽ 1915വരെ ഭരണം നടത്തി. അദ്ദേഹത്തിന്റെ കാലത്ത് ഒരു നിയമം നിലവിൽ വന്നു. അദ്ദേത്തിന്റെ മക്കൾ "അൽ ജാബറിനും" രണ്ടാമത്തെ മകൻ "അൽ സാലത്തിനും" അവരുടെ മക്കൾക്കും മാത്രമേ രാജ്യാവകാശവും കിരീടാവകാശവും "അൽ സബാഹ്" കുടുംബത്തിൽ നിന്നുണ്ടാകയുള്ളു. അത് ഇന്നും തുടരുന്നു...
അതിൻ പ്രകാരം മൂത്തമകൻ "അൽ ജാബർ രണ്ടാമൻ" 1915 മുതൽ 1917വരെ രാജാവായി. മരണശേഷം "അൽ സാലം അൽ മുബാറക്" 1917 മുതൽ 1921 വരെ രാജാവായി. തുടർന്ന് അൽ ജബറിന്റെ മകൻ, "ഷെയ്ഖ് അഹ്മദ് അൽ ജാബർ അൽ സബാഹ്" അതായതു ഇപ്പോൾ മരിച്ചു പോയ രാജാവിന്റെയും, ഇതിനു മുൻപുണ്ടായിരുന്ന രാജാവിന്റെയും, അതിനു മുൻപുണ്ടായിരുന്ന രാജാവിന്റെയും, ഇപ്പോൾ അധികാരത്തിൽ ഏറിയ രാജാവിന്റെയും ഒക്കെ പിതാവ്, 1921മുതൽ 1950 വരെ രാജ്യം ഭരിച്ചു...
ഈ കാലഘട്ടങ്ങളിലെല്ലാം കുവൈറ്റ് ബ്രിട്ടീഷ് അധിനതയിലായിരുന്നു...
ദീർഘകാല ബ്രിട്ടീഷ് അധീനതയിൽ നിന്ന് രാജ്യത്തെ മോചിപ്പിച്ച സ്വതന്ത്ര രാജ്യമായ "ആധുനീക കുവൈറ്റിന്റെ പിതാവ്" എന്നറിയപ്പെടുന്ന "ഹിസ്സ് ഹൈനസ്സ് ഷെയ്ഖ് അബ്ദുള്ള അൽ സാലം അൽ സബാഹ്" 1950 ഫെബ്രുവരി 25ന് രാജ്യഭാരം ഏറ്റെടുക്കുന്നു. ആ ദിവസം കുവൈറ്റിന്റെ ദേശീയ ദിനമായി ഇന്നും കൊണ്ടാടുന്നു. സ്വതന്ത്രമായി പെട്രോൾ ഉൽപ്പാദനശേഷി
യുള്ള രാജ്യമായി കുവൈറ്റ് അറിയപ്പെട്ടു. അദ്ദേഹമാണ് അറബിയിൽ ഭരണാധികാരി
യെന്നർത്ഥമാകുന്ന"അമീർ" എന്ന വാക്ക് രാജാവെന്നുള്ളതിന് പകരം പ്രയോഗിക
മാക്കിയത്. ആദ്യ "അമീർ" എമിരറ്റസിന്റെ തലവൻ...ഒപ്പം രാജ പ്രമുഖനായി "സബാഹ് അൽ സാലം അൽ സബാഹ്" രാജപ്രമുഖ
നായ അതായത് അനന്തരാവകാശിയായി നിയമിക്കപ്പെട്ടു. ഇന്ന് കാണുന്ന കുവൈറ്റി
ന്റെ അടിത്തറ അവിടെ തുടങ്ങുന്നു...
1965ൽ മഹാനായ അബ്ദുള്ള അൽ സാലം ദിവംഗതനായി. തുടർന്ന് സഹോദരൻ സബാഹ് അൽ സാലം കുവൈറ്റിലെ രണ്ടാമത്തെ അമീറായി ഭരണം ഏറ്റെടുത്തു .ആ സമയത്തു അഹമ്മദ് അൽ ജാബറിന്റെ മൂത്ത മകൻ ജാബർ അൽ അഹമ്മദ് കിരീടാവകാശി ആയി ഭരണം ഏറ്റെടുത്തിരുന്നു .ഇക്കാലത്താണ് ഞാൻ കുവൈറ്റിലെത്തിയത്. 1977ൽ സബാഹ് അൽ സാലം വിടവാങ്ങിയപ്പോൾ, ജാബർ അൽ അഹമ്മദ് അമീറാകുകയും അബ്ദുള്ള അൽ സാലത്തിന്റെ രണ്ടാമത്തെ മകൻ ഷെയ്ഖ് സാദ് അൽ അബ്ദുള്ള കിരീടാവകാശിയാകുകയും ചെയ്തു...ഇക്കാലത്താണ് ഇറാഖിന്റെ കുവൈറ്റ് ആക്രമണം...നീണ്ട 29 വർഷത്തെ ഭരണത്തിന് ശേഷം ഷെയ്ഖ് ജാബർ 2006ൽ വിട വാങ്ങുമ്പോൾ കിരീടാവകാശിയായിരുന്ന ഷെയ്ഖ് സാദ് കേവലം ഒൻപത് ദിവസമാത്രമായിരുന്നു ഭരണത്തിലിരുന്നത്.അതിനു ശേഷം വന്ന അമീർ, അന്നത്തെ വിദേശ കാര്യമന്ത്രി കൂടെ ആയിരുന്ന ഷെയ്ഖ് സബാഹ് അൽ അഹ്മദ് ഏതാണ്ട് പതിനാറ് വർഷക്കാലം ഭരണം നടത്തി 2020ൽ വിട വാങ്ങി. തുടർന്നാണ് ഈ കഴിഞ്ഞ ദിവസം വിടവാങ്ങിയ അമീർ നവാഫ് ഭരണമേറ്റെടുത്തത്. മുന്ന് വര്‍ഷം മാത്രം ഭരിച്ചു വിടവാങ്ങിയ അമീർ കുവൈറ്റിലെ പതിനാറാമത്തെ രാജാവും, ആറാമത്തെ അമീറുമായിരുന്നു. 25മത്തെ വയസ്സിൽ ആറു ഗവര്‍ണറേറ്റുള്ള കുവൈറ്റിൽ നാലാമത്തേതായ ഹാവല്ലി ഗവര്‍ണറേറ്റിന്റെ ചുമതല ഏറ്റെടുത്തു...ഇറാൻ/ഇറാക്ക് യുദ്ധകാലത്ത് കുവൈറ്റ് ???????? ആഭ്യന്തര മന്ത്രി ആയിരുന്നു. കുവൈറ്റ്/ഇറാക്ക് യുദ്ധകാലത് പ്രതിരോധ മന്ത്രി ആയിരുന്നു...അങ്ങനെ ഷെയ്ഖ് മുബാറക്കിന്റെ അച്ഛൻ വഴിയിലെത്തിയ അൽ ജാബറിന്റെ ആറാമത്തെ പുത്രൻ "ഹിസ്സ് ഹൈനെസ്സ് ഷെയ്ഖ് മിഷാൽ അൽ ജാബർ അൽ സബാഹ് "കുവൈറ്റിന്റെ പതിനേഴാമത്തെ രാജാവായി ഇന്നലെ ഭരണ സാരഥ്യം ഏറ്റെടുത്തു.
ഇനി രാജ പ്രമുഖൻ ആരാണെന്ന് താമസിയാതെ അറിയാൻ കഴിയും...
തുടരും...