ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...part 10
Tribute to Her Excellency late Sheikha Noura Al Nassar Al Athabi Al Sabah.(Part-Nine).
----------------------------------------------------------------------
അതൊരു തുടക്കം മാത്രമല്ലേ? വരാൻ പോകുന്ന വലിയ നേട്ടങ്ങൾ കിടക്കുകയല്ലേ? ആ വലിയ മഹതിയുടെ സംസാരത്തിൽ ഒരു ദൈവീക ചൈതന്യം നിറഞ്ഞിരുന്നതു
പോലെയാണ് അന്ന് എനിക്ക് തോന്നിയത്.
ഒരു രാജകീയ പ്രൗഢിയോ ഗർവോ ഒന്നും
തന്നെ അവരുടെ വർത്തമാനത്തിലോ പെരുമാറ്റ രീതിയിലോ ഒരിക്കൽ പ്പോലും എനിക്ക് കണ്ടത്താനായിട്ടില്ല.നിറകുടം തുളുമ്പാറില്ലല്ലോ...
പഴമക്കാരുടെ വാക്കുകൾ എത്ര സത്യം...
പ്രൊമോഷൻ കിട്ടി ആറു മാസം കഴിഞ്ഞപ്പോൾ അതാ അടുത്ത വർഷം കടന്നു വരുന്നു.
ഒപ്പം സ്റ്റാഫിന്റെ പ്രവർത്തനക്ഷമതയേ വിലയിരുത്തുന്ന സമയവുമായി. ഇതിനിടയിൽ ഞാൻ മുൻപ് പറഞ്ഞ പുതുതായി എത്തിയ റീറ്റെയ്ൽ ഡിവിഷൻ ഹെഡ് ശ്രീമതി ബഹ്ജത് അൽ മത്രൂക് രാജി വച്ചൊഴിഞ്ഞു. പകരം ബ്രിട്ടീഷുകാരുടെ ഭരണമായി. ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും, റീറ്റെയ്ൽ ഡിവിഷൻ ഹെഡും, എല്ലാം ബ്രിട്ടിഷുകാർ...ഒരുപാടു പേരുടെ ജോലി ആ കാലയളവിൽ ബാങ്കിൽ നഷ്ട്ടപ്പെട്ടു. മിടുക്കന്മാരെന്ന് സ്വയം വിശേഷിപ്പിച്ചിരുന്നവരും, മറ്റുള്ള പലരാൽ പുകഴ്ത്തിയിരുന്നവരും, ഇന്നോ നാളെയോ തന്റെ ജോലി തെറിക്കുമെന്നു ഓരോ വ്യാഴാച്ചകളും( Weekend)ഭയപ്പെട്ടു തള്ളി നീക്കുകയായിരുന്നു... ഒപ്പം സ്വദേശികൾ ഉൾപ്പടെ ഒരുപാട് വിദേശികൾ പുറത്താക്കപ്പെടുകയും ചെയ്തു...
എന്നാൽ ഒരു വിരോധാഭാസം പോലെ, എന്റെ അനുഭവം നേരെ മറിച്ചായിരുന്നു...
എന്നെ സംബച്ചിടത്തോളം എന്റെ ബാങ്കിങ്ങ് ജീവിതത്തിലെ ഒരു സുവർണ്ണ കാലഘട്ടവും അതായിരുന്നു എന്ന് വേണമെങ്കിൽ പറയാം. കഷ്ടിച്ചൊരു ഒരു മുന്ന് വര്ഷക്കാലമാണ് ബ്രിട്ടീഷുകാരുടെ ഭരണം നീണ്ടു നിന്നത്...
എനിക്കത് ശരിക്കും ലഗ്നത്തിൽ നിൽക്കുന്ന ബുധന്റെ സ്വപഹാരമായിരുന്നു.എന്തുവാടെ
ഈ സ്വാപഹാരമെന്നൊക്കെ പറഞ്ഞാൽ..? ന്യായമായ ചോദ്യം. സാധാരണ ജ്യോതിഷി
കൾ പറയുന്ന ദഹിക്കാത്ത കുറെ വാക്കുക
ളുണ്ട്. ചോദിച്ച സ്ഥിതിക്ക് അത് പറയാതെ പോയാൽ, പിന്നിവൻ എന്ത് ജ്യോതിഷമാണ് പഠിച്ചതെന്ന് ചോദ്യം വരും...?
മനുഷ്യരുടെ പരമാവധി ആയുസ്സ് നൂറ്റി ഇരുപത് വർഷങ്ങൾ. (120 years of human life-time).ഇതിനെ ഒൻപത് ഗ്രഹങ്ങൾക്കായി വീതിച്ചു കൊടുത്തിരിക്കുന്നു. ഏറ്റവും കൂടുതൽ വർഷങ്ങൾ ശുക്രനും(20 years)
ഏറ്റവും കുറവ് സൂര്യനുമാണ്(6 years). അതൊക്കെ പോകട്ടെ. അസ്‌ട്രോളജിയെ
പ്പറ്റി അതായതു ജ്യോതിഷത്തെപ്പറ്റി ഒരു അൻപത് എപ്പിസോഡ് എഴുതാനുള്ള തത്രപ്പാടിലാണ് ഞാൻ. വരാൻ പോകുന്ന മാസപ്പതിപ്പിലൂടെ എഴുതുമ്പോൾ വിശദമായി പറയാം. ഇവിടെയിപ്പോൾ സ്വാപഹരമാണല്ലോ വിഷയം. അതായത് ഓരോ ഗ്രഹങ്ങളുടെയും ദശ തുടങ്ങുമ്പോൾ
ആ ദശയെ ഒൻപതു ഗ്രഹങ്ങൾ വീണ്ടും "അപഹരിച്ചെടുക്കുന്നു". ചുമ്മാ...അതിനെ ജ്യോതിഷത്തിൽ അപഹാരങ്ങൾ എന്നാണ് പറയുന്നത്. വീതിച്ചെടുക്കുന്നു എന്ന് ധരിച്ചാൽ മതി. ഓരോ ഗ്രഹങ്ങളുടെയും ദശയിൽ ആദ്യത്തെ അപഹാരം ആ ഗ്രഹം തന്നെയാണ്. അതിനെയാണ് ജ്യോതിഷത്തിൽ "സ്വാപഹാരം" എന്ന് പറയുന്നത് .ഇവിടെ എന്റെ കാര്യത്തിൽ ലഗ്നത്തിൽ നിൽക്കുന്ന ബുധന്റെ ദശയിലെ സ്വപഹാരം എന്ന് പറഞ്ഞാൽ ബുധ ദശയിലെ ബുധാപഹാരം. ഇത് പറയാനാണ് ഇത്രയും പറയേണ്ടി വന്നത്...
ഒരുവിധപ്പെട്ട മലയാളികൾ ഉൾപ്പടെയുള്ള എല്ലാ ഇന്ത്യക്കാരുടെയും ബാങ്കിലെ ജോലി
നഷ്ട്ടപ്പെട്ടുകൊണ്ടിരുന്ന അവസരത്തിൽ..., എനിക്ക് ഞാൻ പോലുമറിയാതെ മറ്റൊരു പ്രൊമോഷനും സ്ഥാനക്കയറ്റവും...ഗ്രേഡ് അഞ്ചിൽ നിന്ന് ആറിലേക്കു...ഒപ്പം ബാങ്കിന്റെ ഏറ്റവും വലിയ ഒരു ബ്രാഞ്ചിലേക്കുള്ള സ്ഥാനക്കയറ്റവും...
(Grade-6) ബാങ്കിന്റെ ഏറ്റവും വലിയ ഒരു ബ്രാഞ്ചിലേക്ക്(Abdullah Mubarak Branch) ശരിക്കും വിരോധഭാസം പോലെ. ബ്രിട്ടിഷുകാർ ഒന്നും കാണാതൊന്നും ചെയ്യുന്നവരല്ല. കഴിവില്ലാത്തവരെ
വെറുതെ അംഗീകരിക്കാൻ അവർ തയ്യാറാകുകയുമില്ല. ഞാൻ പുതിയ ബ്രാഞ്ചിലേക്കു മാറി, കഷ്ട്ടിച്ചു ഒരു മാസം തികഞ്ഞില്ല. ചെറിയ സായിപ്പിന്റെ ടെലിഫോൺ കാൾ.
"നീ വേഗം ഹെഡ്ഓഫീസിലേക്കു വരണം. വലിയ സായിപ്പിന് നിന്നെ അത്യാവിശ്യമായി കാണണം".വലിയ സായിപ്പ് എന്ന് പറഞ്ഞാൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ. എതാണ്ട് ഒരു ഏഴടി നീളം വരും. അതിനു പറ്റിയ ആകാരവടിവ്. വെളുത്തു ചുവന്ന ആ മനുഷ്യനെ കാണാൻ തന്നെ സ്റ്റാഫ് അംഗങ്ങൾക്ക് ഭയമാണ്. എവിടെവച്ചെങ്കിലും കണ്ണിൽപ്പെട്ടാൽ അവൻ പോക്കാ. അങ്ങനെ ധാരാളം ഒറ്റപ്പെട്ട സംഭവങ്ങൾ അന്നുണ്ടായിട്ടുണ്ട്. അതുമൊരു വ്യാഴാഴ്ച ദിവസം.
എന്റെ ദൈവമേ...സപ്ത നാഡികളും നിലച്ചത് പോലെ... ആ കാലയളവിൽ സാധാരണ വ്യാഴാഴ്ചകളിൽ വിളിക്കുന്നത് പറഞ്ഞു വിടുന്ന നോട്ടീസ് തരാനാണ്. പക്ഷേ പേർസണൽ ഡിപ്പാർട്‌മെന്റിലോട്ടാണ് വിടാറുള്ള പതിവ്. സത്യം പറയാമല്ലോ. "ഈ പണ്ടാരക്കാലൻ എന്തിനാണോ ആവോ വിളിച്ചത്". അങ്ങനെയാണ് മനസ്സിൽ തോന്നിയത്.
അങ്ങനെ ആയിരം ചോദ്യ ചിഹ്നങ്ങളുമായി ഞാൻ ഹെഡ്ഓഫീസിലേക്ക് പോയി...
ബാക്കി അറിയണ്ടേ?
അടുത്ത ചൊവാഴ്ച തുടരും...