ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...(part 115).

ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...(part 115).

Great respect to Royal ruling family members of Kuwait. Tribute to late H.E. Sheikh Sabah Al Salam Al Sabah and  late H.E.Sheikh Saud Al Nassar Al Sabah... 
ഇന്നത്തെ ഓർമ്മയിൽ വരുന്ന രണ്ട്‌ "രാജകുടുംബാംഗങ്ങൾ", ...................
എന്തു കൊണ്ടോ മറക്കാൻ കഴിയാത്തരവാണ്‌ . ഇതിൽ ഒരാളെപ്പറ്റി മുൻപ് എഴുതിയിട്ടുള്ളതാണ് . ഇവരെപ്പറ്റി ഇപ്പോൾ ചിന്തിക്കാൻ കാരണം, പരിശുദ്ധ റംസാൻ മാസമായതു കൊണ്ടും, മറ്റൊന്ന് മുൻ കുവൈറ്റി വിദേശ കാര്യാമന്ത്രിയായിരുന്ന "ഡോക്ടർ മൊഹമ്മദ്‌ സബാഹ് അൽ സാലം അൽ സബാഹ്‌"യുടെ ഫേസ്ബുക്കിൽ കണ്ട വിരളമായ രണ്ടു ഫോട്ടോഗ്രാഫ്ഉകളും ആയിരിക്കാം.
കുവൈറ്റിലെ രാജകുടുംബത്തിലെ മൺമറഞ്ഞ രണ്ട്‌ പ്രധാന കണ്ണികൾ . .
ഒന്ന് . കുവൈറ്റിലെ പന്ത്രണ്ടാമത്തെ രാജാവായിരുന്ന "ഹിസ് ഹൈനെസ്സ് ഷെയ്ഖ് സബാഹ് അൽ സാലം അൽ സബാഹി"ന്റെ മൂത്ത മകനായ "ഹിസ് എക്സലൻസി ഷെയ്ഖ് സാലം അൽ സബാഹ് അൽ സബാഹ്" ആണ്‌ .അറുപതുകളിലും എഴുപതുകളിലും കാനഡ , അമേരിക്ക , യുകെ, തുടങ്ങിയ രാജ്യങ്ങളിലെ കുവൈറ്റിന്റെ അംബാസഡർ ആയി വളരെ പേരും പെരുമയും സമ്പാദിച്ചതിന് ശേഷം കുവൈറ്റിൽ തിരികെ വന്നു, കുവൈറ്റ് ഡിഫെൻസിന്റെയും , തുടർന്ന് ആഭ്യന്തരവും ഏറ്റടുത്തു , അതായത്, മന്ത്രി സ്ഥാനവും അലങ്കിരിച്ചു ദേശീയവും അന്തർദേശിയവും ആയി വളരെയധികം പ്രശസ്തനായ കുവൈറ്റിലെ ഒരു രാജകുടുംബാംഗമാണ്‌ . യുദ്ധാനന്തരം ഇറാക്കിൽ പെട്ടുപോയ കുവൈറ്റികളുടെ രക്ഷയ്ക്കുവേണ്ടി പ്രവർത്തിച്ച വകുപ്പിന്റെ മേധാവി ആയി വളരെക്കാലം പ്രവർത്തിച്ചു അകാലത്തിൽ പൊലിഞ്ഞു (2007ൽ)പോയി.
രണ്ടാമത്തെ വ്യക്തി.ഭാഗ്യമോ ദുർഭാഗ്യമോ ഇതേയൊരു സാഹചര്യമാണ് "ഹിസ് എക്സലൻസി ഷെയ്ഖ് സൗദ് അൽ നാസ്സർ അൽ സബാഹി"ന്റെ ജീവിതത്തിലും ഉണ്ടായിട്ടുള്ളത്‌ . ഈ പറഞ്ഞ രാജ്യങ്ങളിലെല്ലാം അംബാസഡർ ആയി പ്രശസ്തി നേടിയ ശേഷം, ഈ പറഞ്ഞ പദവികളിൽ എല്ലാം കുവൈറ്റിൽ മന്ത്രിയായിരുന്ന ശേഷം, കുവൈറ്റ് സാംസ്‌കാരിക മേഖലയിൽ പ്രവർത്തിച്ചു അകാലത്തിൽ 2012ൽ പൊലിഞ്ഞു പോയ മറ്റൊരു രാജ കുടുംബം . "ഷെയ്ഖ് സൗദിന്" അല്പം തിളക്കം കൂടും.കാരണം കുവൈറ്റ് ഇറാഖ് യുദ്ധ കാലത്തു അദ്ദേഹം അമേരിക്കയിലെ കുവൈറ്റ് അംബാസഡർ ആയിരുന്നു .
ഇവരെ പറ്റി പറഞ്ഞാൽ വളരെ കുറച്ചു അനുഭവങ്ങളെ എനിക്ക് പങ്കു വയ്ക്കാനുള്ളു . എന്നാൽ അതെല്ലാം "ഓരോ തരത്തിലുള്ള വേറിട്ട അനുഭവങ്ങളാണ്" . എത്രയോ വലിയ സൗഭാഗ്യങ്ങളുടെ നടുവിലും, ഇത്രയധികം വിനയം, ക്ഷമ , പരസ്പരബഹുമാനം , സംസാരത്തിലെ മര്യാദ, ശ്രദ്ധ , ഇതിനൊക്കെ പകരം വയ്ക്കാൻ മറ്റൊരു സമൂഹത്തിൽ ആൾക്കാരുണ്ടോ? എന്ന് എനിക്കറിയില്ല .
ഒരാൾ മുൻ രാജാവിന്റെ മൂത്ത മകൻ . മറ്റൊരാൾ മറ്റൊരു രാജാവിന്റെ കൊച്ചു മകൻ . പണത്തിനും, സ്വത്തിനും, സുഖ സൗകര്യങ്ങൾക്കും, അപ്പുറം അധികാരം കയ്യിൽ .ഇതൊന്നും ഈ രണ്ടു മഹത്തുക്കളെ ഏശിയിട്ടില്ല എന്നത് സത്യമാണ് . രണ്ടു പേരും 69 മത്തെ വയസ്സിൽ വിട വാങ്ങി . രണ്ടുപേരും വളരെ മിതവാദികളായിരുന്നു.
അതുകൊണ്ടുതന്നെ ധാരാളം തീവ്രതയുള്ള പല ഗ്രുപ്പിന്റെയും  വിമര്ശനങ്ങൾക്കു വിധേയരായിട്ടുണ്ട്...!!! 
മരിച്ചു മണ്ണടിഞ്ഞിട്ടും ഇന്നത്തെ കുവൈറ്റി തലമുറകൾ, ഇവരെ സ്നേഹത്തോട് സ്മരിക്കുന്നു..... 
ഒരു വിദേശിയായ ഞാനും ......................................