ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...(part 116).

ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...(part 116).

Eid Mubarak...

എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ ഈദ് ആശംസകൾ . . . . . . .
മുസ്ലീം മതവും, സംസ്കാരവുമായി, പഠിക്കുന്ന കാലത്തും , പൊതുവെ നാട്ടിൽ ഉണ്ടായിരുന്ന കാലത്തും , എനിയ്ക്കു ആകെ കൂടി ഉണ്ടായിരുന്ന ബന്ധം, കൂടെ ചങ്ങനാശേരിയിൽ പഠിച്ചിരുന്ന "മുഹമ്മദ് ഇക്ബാൽ പറക്കവെട്ടിയും" , കൂടാതെ അന്ന് എന്നേക്കാൾ സീനിയർ ആയി പഠിച്ച ഒരു "സലിം,"ചങ്ങനാശേരി മുൻസിപ്പൽ കോർപറേഷന്റെ അടുത്ത താമസിച്ചിരുന്നു, സലീമും മാത്രമായിരുന്നു . 
കാലം മാറി . കഥ മാറി .നാൽപ്പതു വർഷങ്ങളിലെ കുവൈറ്റ് ജീവിതത്തിൽ ഇസ്ലാം മതം ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയത് പോലെ ആയി . പ്രത്യകിച്ചു അവസാനത്തെ അഞ്ചുവര്ഷകാലം ഇസ്ലാമിക് ബാങ്കിങ്ങിന്റെ ഭാഗമായപ്പോൾ . ഇസ്ലാമിക്ക് ബാങ്കിൽ "പബ്ലിക് റിലേഷൻ" ഡിവിഷന്റെ ചുമതല കൂടി ഏറ്റെടുക്കാൻ ചെയർമാൻ "ഷെയ്ഖ് മൊഹദ് അൽ ജർറാഹ് അൽ സബാഹ്" പറഞ്ഞപ്പോൾ, അക്ഷരാർത്ഥത്തിൽ, ഞാൻ ഞെട്ടിപ്പോയി . "ഞാനൊരു ഇസ്ലാമല്ല , എനിക്ക് ശെരിയ നിയമം ഒന്നും അറിയില്ല" എന്നുപറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മറുപടി വളരെ വിചിത്രമായിരുന്നു . "You are worse than Muslim".(യാഥാർഥ്യത്തിൽ നല്ല അർത്ഥത്തിലാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്) . 
എന്നാൽ ആ മറുപടിയിൽ ഒരു സത്യം ബാക്കി നിന്നു എന്നത് ഏകദേശം നാലു കൊല്ലം കഴിഞ്ഞപ്പോൾ പരമ കരുണ്യവാനായ 
അള്ളാഹു തെളിയിച്ചു കൊടുത്തു .ലോകത്തിലെ ഏറ്റവും നല്ല ഇസ്ലാമിക് ബാങ്കിനുള്ള ആഗോള അടിസ്ഥാനത്തിലുള്ള അവാർഡ്, ചെയർമാൻ വാങ്ങി മടങ്ങി വന്നപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞ വാക്കുകളിൽ സ്പുരിച്ചിരുന്നു .
"നിന്നെ കുറിച്ച് ഞാൻ അഭിമാനിക്കുന്നു . നിന്റെ പല പ്രവർത്തികളും ഈ അവാർഡിന് ഒരു മുതൽ കൂട്ടായി" . 
എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ ഈദ് ആശംസകൾ . . .