ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...(part 118). "നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി"...

ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...(part 118).

"നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി"...

ഇതെഴുതാൻ അഥവാ ഇത്തരത്തിൽ ഒരു ടൈറ്റിലെഴുതാൻ എന്തെ കാരണം എന്ന് ചിന്തിക്കുന്നവരുണ്ടാകാം . കാരണങ്ങളുണ്ട് !!!
ഫേസ്ബുക്കിൽ കുവൈറ്റിൽ നിന്നുള്ള ഒരു സുഹൃത് ഈ കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് ഇട്ടത് എന്റെ ശ്രദ്ധയിൽ വന്നു പെട്ടതാണ് .
ഒറ്റ വാചകത്തിൽ ഒരു വലിയ കാര്യം പറഞ്ഞു!!! .
"""ഞാനും നിങ്ങളും
നമ്മുടെ സ്വന്തം രാജ്യത്ത് സുരക്ഷി
തനാണൊ ?'"""""
അതു വായിച്ചപ്പോൾ ആവിശ്യമില്ലാതെ ഞാൻ അദ്ദേഹത്തിന്റെ ഫേസ്ബുക്കിലേക്ക് പോയി. അത്യാവശ്യം വിദ്യാഭ്യാസം ഉള്ള ആളാണ്. ഗവർമെന്റ് ജീവനക്കാരനാണ്.പേരു കൊണ്ടൊരു ക്രിസ്താനിയാണ്.പക്ഷെ ആ മതത്തിന്റെ "ഡിനോമിനേഷൻ", ഏതാണെന്നു നോക്കാൻ പോയില്ല.ആ മതവുമായി ബന്ധപ്പെട്ട ഒരു സാമൂഹിക പ്രവർത്തകനാണ്.സർവോപരി ഒരു കോൺഗ്രസ് പ്രവർത്തകനുമാണ്.
.
പക്ഷേ ഇത്തരത്തിൽ ഒരു പോസ്റ്റിന്റെ പ്രസക്തി , ഔചിത്യം, എനിക്കെത്ര ആലോചിച്ചിട്ടും മനസ്സിലായില്ല.പെട്ടന്ന് എന്റെ വലിയ മനസ്സിൽ, ഒരു ചെറിയ ആശയം .ഒരു മറുപടിയെഴുതി പോസ്റ്റ് ചെയുക.എഴുതിയ മറുപടി ഇപ്പ്രകാരമായിരുന്നു.
"സഹോദര സത്യത്തിൽ ഈ ചോദ്യം ചോദിക്കേണ്ടത് പാവം പിടിച്ച കുറെ കന്യാസ്ത്രീകളെ മാറി മാറി പീഡിപ്പിച്ച ജലന്ധറിലെ വലിയ തിരുമേനിയോടും? , തിരുവല്ലയിൽ ഉള്ള കുറെ അച്ഛന്മാരോടും അല്ലെ ?"
അപ്പോൾ എന്റെ ചെറിയമനസ്സു വികാരത്തിനടിമപ്പെടാതെ, വിവേകം കിഴ്പെടുത്തി മുന്നോട്ടു വന്നു .പ്രതികരിക്കരുത് . ഓരോന്നിനും അങ്ങനെ പ്രതികരിച്ചാൽ അതിനല്ലേ സമയം ഉണ്ടാകൂ. വിട്ടുകളഞ്ഞു .
കുറെ കഴിഞ്ഞപ്പോൾ മറ്റൊരു സുഹൃത് അതിനു താഴെ ഒരു കമന്റ് എഴുതി . . ആൾ ജന്മം കൊണ്ട് ഒരു മുസ്ലിമാണ് . "സുന്നി" സമ്പ്രദായത്തിൽ ആണോ?, "ഷിയാ" സമ്പ്രത്തായത്തിൽ വിശ്വസിക്കുന്ന ആളാണോ?, എന്നറിയില്ല. അതിപ്രകാരമായിരുന്നു.
"കുവൈറ്റിൽ സുരക്ഷിതരാണ്" .
എന്തായാലും വായിച്ചിട്ട് നാലു ദശകങ്ങളിൽ അധികം,കുവൈറ്റിൽ ജീവിച്ചു, "ജഹ്‌റ" മുതൽ "ഉം അൽ ഹിമാൻ" ഇപ്പോഴത്തെ "അലി സബാഹ് അൽ സാലം" വരെയുള്ള ഓരോ കുവൈറ്റി ദിവാനിയയിലും സന്ദർശിച്ചിട്ടുള്ള, ഉപരി "രാജ കുടുംബാംഗങ്ങൾ" മുതൽ "ട്രൈബൽ കുവൈറ്റി" സമൂഹത്തിന്റെ കൂടെ വരെ ഉണ്ടും ഉറങ്ങിയും ജീവിച്ചു വളർന്ന എനിക്ക് ഒന്ന് പൊട്ടിച്ചിരിക്കാൻ തോന്നി.തുടർന്ന് ഒരു മറുപടി എഴുതി പോസ്റ്റ് ചെയ്തു .എഴുതിയ മറുപടി ഇപ്പ്രകാരമായിരുന്നു.
"ഒരു പോലീസുകാരൻ വഴിയിൽ നിർത്തി സിവിൽ ഐഡിയോ ഡ്രൈവിംഗ് ലൈസൻസോ ചെക്കു ചെയ്യുന്നത് ദൂരെ നിന്ന് കണ്ടാൽ കാണുന്നവന്റെ ഹൃദയമിടിപ്പ് ഈ ഭൂമിയുടെ തെക്കേ അറ്റമായ ന്യൂ സിഅലൻഡിൽ ഇരുന്നു എനിക്ക് കേൾക്കാം.അത് ഏതു കോടിശ്വരൻ ആണെങ്കിലും ഏതു പദവിയിൽ ഇരിക്കുന്ന ആൾ ആണല്ലെങ്കിലും".
കുറച്ചു കഴിഞ്ഞപ്പോൾ വികാരത്തിന്റെ ചെറിയ മനസ്സ്, വിവേകത്തിന്റെ വലിയ മനസ്സിന് വഴി മാറി. ആ പോസ്റ്റും ഡിലീറ്റ് ചെയ്തു .
അപ്പോൾ വേറൊരു സുഹൃത്തിന്റെ കമന്റ്!!!
"ഗതികേടിനു ഇവിടെ ഈ നാട്ടിൽ വന്നു ജനിച്ചു പോയില്ലേ . ഇനി അനുഭവിക്കുക അല്ലാതെ എന്തു ചെയ്യും". ?.
അദ്ദേത്തിന്റെ പ്രൊഫൈലിലേക്കു നോക്കി.. കുവൈറ്റിലെ ഒരു പ്രമുഖ കോൺട്രാക്ടിങ് കമ്പനിയിലെ തൊഴിലാളിയാണ്. പേരു് കൊണ്ട് ഒരു ക്രിസ്താനി ആണെങ്കിലും "കാതോലിക്ക" സഭയിൽ പെട്ട ആളല്ല . "ഓർത്തഡോക്സ്" എന്ന് എഴുതിയിട്ടുണ്ട് .ഇതിനും ഒരു മറുപടി എന്നിലെ ചെറിയ മനസ്സ് എഴുതാൻ പ്രേരിപ്പിച്ചു . ഇപ്രകാരം ഒരു മറുപടി എഴുതി.
"ഇദ്ദേഹം വത്തിക്കാനിൽ ജനിക്കേണ്ട ആളായിരുന്നു. ഏതോ ഒരു ഗ്രഹപ്പിഴ കൊണ്ട് മധ്യകേരളത്തിൽ എവിടെയോ ജനിച്ചു പോയതാണ്!!!" .
എഴുതി കഴിഞ്ഞാണ് ഓർത്തത് ഇദ്ദേഹം കാതോലിക്ക സഭയിൽ പെട്ട ആളല്ല . അപ്പോൾ വത്തിക്കാൻ എന്ന് എഴുതിയാൽ അത് ശരി ആവില്ല . ഓർത്തഡോക്സകുമ്പോൾ "അന്ത്യോഖ്യ"യിൽ ജനിക്കേണ്ട ആളായിരുന്നു എന്ന് മാറ്റി എഴുതാം, എന്ന് വിചാരിച്ചു.അപ്പോഴാണ് "അന്ത്യോഖ്യാ" ഇപ്പോഴത്തെ "സിറിയ" ആണ് . 
അവിടുന്ന് കിഴക്കിന്റെ ഭദ്രാസനം ഒക്കെ പമ്പ കടന്നു. അവിടുത്തെ ഇപ്പോഴത്തെ അവസ്ഥ ഓർത്തു മറുപടി വേണ്ട എന്ന് തീരുമാനിച്ചു നോക്കിയപ്പോൾ ആ പോസ്റ്റ് അദ്ദേഹം ഡിലീറ്റ് ചെയ്തു കഴിഞ്ഞിരുന്നു .
സത്യത്തിൽ ഈ ചോദ്യത്തിന് എന്ത് പ്രസക്തി?.
ജനാധിപത്യത്തിൽ, ബാലറ്റ് പേപ്പറിലൂടെ ഭൂരിപക്ഷം നേടി അധികാരത്തിൽ വരുന്ന ഒരു മുഖ്യ മന്ത്രി, അഥവാ ഒരു പ്രധാന മന്ത്രി, അത് സഖാവ് പിണറായി വിജയനായിക്കൊള്ളട്ടെ, ഉമ്മൻ ചാണ്ടി സർ ആയിക്കൊള്ളട്ടെ , സോണിയ ഗാന്ധി ആകട്ടെ, നരേന്ദ്ര മോഡി ആയിക്കൊള്ളട്ടെ , ഇവരെ ഒക്കെ എന്ത് വൃത്തികേടുകൾ വിളിച്ചു പറയാനും,എന്ത് അസഭ്യമായ രീതിയിലും സംബോധന ചെയ്യാനും ഒരേ ഒരു രാജ്യം.ഇവിടെ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം. പശുവിനെ തൊട്ടാൽ കൊല്ലും. .പന്നിയെ തൊട്ടാൽ കൊല്ലും. അതിരൂപതാ മെത്രാന് പാവം കന്യാസ്ത്രീയെ, ദൈവത്തിന്റെ മണവാട്ടിയെ ബലാൽ സംഗം ചെയ്യാം. ദൈവങ്ങളെയും, അപ്പോസ്തോലന്മാരെയും, പ്രവാചകന്മാരെയും, എന്തും പറയാം.
സുന്ദരമായ പ്രകൃതിയെ പോലും വിറ്റു കാശുണ്ടാക്കുന്നു .മുതലെടുപ്പ് നടത്തുന്നു. വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ സന്ധിയില്ലാ സമരങ്ങളും അതിന്റെ ഫലമായി ധാരാളം ബലികുടീരങ്ങൾ സൃഷ്ടിക്കുന്നു .അരമന തിരുമേനിമാരു പോലും പൊതുമുതൽ ദുരുപയോഗം ചെയ്യുന്നു . എല്ലാസ്വതത്ര്യവും ദുരുപയോഗം ചെയ്യുന്നു .എന്നിട്ടു യഥേഷ്ടവും വിഹരിക്കുന്നു.
എല്ലാറ്റിനും ഉപരി നിന്ന് ചോദിക്കുന്നു ?.
ഞാനും നിങ്ങളും നമ്മുടെ സ്വന്തം നാട്ടിൽ സുരക്ഷിതരാണോ? .
എന്ത് ചെയ്യാം കഷ്ടകാലത്തിനു ഈ നാട്ടിൽ വന്നു ജനിച്ചു പോയില്ലേ ഇനി അനുഭവിക്കുക ?.
പാശ്ചാത്യ രാജ്യങ്ങളായ കാനഡ, അമേരിക്ക, ഇംഗ്ലണ്ട്, അതുപോലെ തന്നെ പാശ്ചാത്യ സംസ്‌കാരം നിലവിലുള്ള ഓസ്ട്രേലിയ, ന്യൂസിആലൻഡ്, ഒപ്പം ജർമ്മനി, ഫ്രാൻസ്, ഇറ്റലി, മറ്റു യൂറോപ്യൻ രാജ്യങ്ങൾ, സിംഗപ്പൂർ, തായ്‌ലൻഡ്, മലേഷ്യ, തുടങ്ങിയ രാജ്യങ്ങളിൽ ജീവിക്കുന്ന ഏതെങ്കിലും ഒരു ഇന്ത്യക്കാരനോട് ഒരു സത്യാന്വേഷണം നടത്തി നോക്കു ............
അയല്പക്കത്തു താമസിക്കുന്ന "സായിപ്പിനെ കണ്ടാൽ കബത് മറക്കും" .
അയൽപക്കകാരന് അസ്വാസ്ഥത ഉണ്ടാക്കുന്ന രീതിയിൽ ശബ്ദം ഉയർത്തി സാസംസാരിച്ചാൽ , 
ഹരേ രാമ നീട്ടി വിളിച്ചാൽ, അള്ളാഹു അക്ബർ നീട്ടിവിളിച്ചാൽ , പെന്തകോസുകാരുടെ ആവേശം മൂത്തുള്ള ഹല്ലേലുയ്യ വിളിച്ചാൽ, വിവരം അറിയും. എല്ലാം നിയമത്തിനു വിധേയം. 
ഗവൺമെന്റിൻറെന് ഒക്കെ വിമർശിക്കാം. നിയമത്തിന്റെ ചട്ടകൂട്ടിനകത്തല്ലാതെ ഒരു ചുക്കും നടക്കില്ല.
അത്രക്കെ ഉള്ളു ഇവരുടെ ഒക്കെ ശൗര്യം.
പടിഞ്ഞാറൻ സംസ്കാരത്തിന്റെ ഭാഗമായതുകൊണ്ടു ഞാൻ ഇത് ദിവസവും കണ്ടും കേട്ടും മനസ്സിലാക്കിയും അറിയുന്ന ഒരാൾ കൂടിയാണ് .
എല്ലാ ഗൾഫ് നാടുകളിലും, ഈജിപ്ത്, സുഡാൻ, ലെബനൻ, പലസ്‌തീൻ അഥവാ ഇസ്രായേൽ, ഇറാഖ്, ഇറാൻ, തുർക്കി, ഈ എല്ലാ മുസ്ലിം രാജ്യങ്ങളിലും സഞ്ചരിച്ചിട്ടുള്ള എനിക്ക് അനുഭവങ്ങളിൽ നിന്ന് കേട്ടറിഞ്ഞ രണ്ടു സംഭവങ്ങൾ ഞാൻ ഇവിടെ മനസ്സില്ലാമനസോടു താഴെ കുറിക്കാം.
എത്ര ദൂരത്തായാലും എനിക്ക് കുവൈറ്റ് എന്റെ മാതൃ രാജ്യം പോലെയാണ്.ഇന്നും ജീവിക്കുന്നത് അവിടം കൊണ്ടാണ് .എന്നെ ഞാനാക്കിയ കുവൈറ്റി സഹോദരങ്ങൾ,രാജകുടുംബങ്ങൾ. കുടപിറപ്പുകളെ പോലെയുള്ള കുവൈറ്റി സഹോദരങ്ങൾ. പല ജന്മങ്ങൾ കൊണ്ട് തീര്ത്താലും തീരാത്ത കടപ്പാടുകൾ. ഇന്നും എനിക്കാ രാജ്യത്തുള്ള ശക്തിയും പ്രതാപവും. എനിക്കെല്ലാം വാരിക്കോരി തന്നത് കുവൈറ്റാണ്.വാരി പുണർന്ന ആയിരക്കണക്കിന് "സുന്നി" "ഷിയാ" വിഭാഗത്തിൽ പെട്ട കുവൈറ്റി സുഹൃത്തുക്കൾ അന്നും ഇന്നും എന്നും എനിക്കുണ്ട്.
എല്ലാ സ്നേഹവും മതിപ്പും മനസ്സിൽ വച്ചുകൊണ്ടു, ഉള്ളിൽ വച്ചുകൊണ്ടു, ഹൃദയ സ്പർശിയായ അനുഭവങ്ങളിൽ നിന്ന് കേട്ടറിഞ്ഞ രണ്ടു സംഭവങ്ങൾ ഞാൻ ഇവിടെ മനസ്സില്ലാമനസോടു താഴെ കുറിക്കാം.
.
1981 ഇൽ കുവൈറ്റിലെ സാൽമിയ എന്ന സ്ഥലത്തു താമസിച്ചിരുന്ന ഒരു സർദാർ കുടുംബം .സർദാർജി ബിസിനസ്സ് കാരനാണ് .സർദാറും ഭാര്യയും രണ്ടും നാലും വയസ്സ് പ്രായമുള്ള രണ്ടു കുട്ടികൾ .ഭാര്യ വീണ്ടും ഗർഭിണി ആയി.പ്രസവവേദന രാത്രിയിൽ . അന്ന് സർക്കാർ പ്രസവാശുപത്രി "സുലൈബിക്കാട്ടു" എന്ന സ്ഥലത്താണ്. .ഇന്നും അവിടെ തന്നെയാണ്. .രാത്രിയിൽ ഉറങ്ങുന്ന രണ്ടു കുട്ടികളെയും കട്ടിലിൽ കിടത്തി വിൻഡോ എയർ കണ്ടിഷണർ ഓൺ ചെയ്തിട്ട്, ദ്രിതിയിൽ വേദന കൊണ്ട്പുളയുന്ന ഭാര്യയേയും കൂട്ടി ഹോസ്പിറ്റലിലേക്ക് പോയി .പരിഭ്രമത്തിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ പാവം മറന്നുപോയി .അർത്ഥ രാത്രിയിൽ ഭാര്യയെ ഹോസ്പിറ്റലിൽ കൊണ്ട് അഡ്മിറ്റ് ചെയ്തശേഷം ദ്രിതിയിൽ തിരിച്ചു ഫ്ളാറ്റിലേക്കു മടങ്ങുമ്പോൾ "ഷുവൈഖ്" എന്ന സ്ഥലത്തു വച്ച് പോലീസ് ചെക്കിങ്ങിൽ ഡ്രൈവിംഗ് ലൈസൻസ് കയ്യിലില്ല എന്ന കാരണത്താൽ പാവം സർദാറിനെ ലോക്കപ്പിൽ ഇട്ടു .കരഞ്ഞു പറഞ്ഞു. എന്റെ രണ്ടു പിഞ്ചു കുഞ്ഞുങ്ങൾ തനിച്ചാണ് .ഭാര്യ പ്രസവ ആശുപത്രിയിലാണ് .ഒരു പ്രയോജനവും ഉണ്ടായില്ല . വളരെ വൈകിയാണ് എല്ലാവരും വിവരങ്ങൾ അറിയുന്നത് .എല്ലാം വൈകി പോയിരുന്നു .രണ്ടു കുട്ടികളും ബെഡ്‌റൂമിൽ മരിച്ചു കിടന്നിരുന്നു .ഇത് കണ്ട് സഹിക്കെ വയ്യാതെ സർദാർ പോലീസ് സ്റ്റേഷന്റെ പടിക്കൽ കാത്തു നിൽക്കാൻ തുടങ്ങി. മൂന്നാം ദിവസം, ബലമായി തന്നെ പിടിച്ചുകൊണ്ടു പോയ ട്രൈബൽ കുവൈറ്റി സമൂഹത്തിലുള്ള പോലീസ് കാരൻ, വണ്ടി പാർക്കുചെയ്തു, സ്റ്റേഷനിലേക്ക് കയറുംവഴി, സർദാർ കുത്തി കൊലപ്പെടുത്തി. കൊലക്കുറ്റം ചുമത്തി സർദാറിനെ ജയിലിൽ അടച്ചു. ആ കേസ് അന്നു വാദിച്ചത് എന്റെ ആത്മ സുഹൃത്തും വളരെ പ്രശസ്തനായ കുവൈറ്റി വക്കിലുമായിരുന്ന "ശ്രീ അബ്ദുൽഹമീദ് അൽ സറഫും" ആയിരുന്നു .അദ്ദേഹം ഷിയാ വിശ്വാസത്തിൽ പെട്ട വളരെ പ്രശസ്തമായ കുവൈറ്റി കുടുംബത്തിലെ അംഗമാണ്‌. "രാജ പ്രമുഖനായ ഹിസ് ഹൈനെസ്സ് ഷേഖ് സാദ് അൽ അബ്ദുള്ള അൽ സാലം അൽ സബാഹ്‌"യുടെ നിയമ ഉപദേഷ്ടാവായിരുന്നു. .
വധശിക്ഷക്ക് വരെ എത്തിച്ചേരാവുന്ന ഒരു കേസ് ആയിരുന്നു.
ആറു മാസത്തിനു ശേഷം രാജ പ്രമുഖന്കൊടുത്ത ദയ ഹർജിയിൽ സർദാറിന് കുടുംബത്തോടൊപ്പം നാട്ടിലേക്കു തിരിച്ചയച്ചു.
2014 ഫെബ്രുവരി മാസം. "ആല ഫെബ്രയാർ" എന്ന കുവൈറ്റിലെ സീസൺ.മിക്ക കുവൈറ്റികളും മരുഭൂമിയിൽ ക്യാമ്പുകൾ ഉണ്ടാക്കി കുടുംബസമേതം ആഴ്ചകളുടെ അവസാന ദിവസങ്ങളിൽ പോയി താമസിച്ചു ജീവിതം ആഘോഴിക്കുന്ന സമയം.
കുവൈറ്റിലെ "മംഗഫിൽ" ഒരു മലയാളീ യുവാവ് നാട്ടിൽ പോയി വിവാഹം ഒക്കെ കഴിച്ചുമടങ്ങി വന്നു ഒരു ഫ്ലാറ്റ് വാടകയ്ക്ക് എടുത്തു ഭാര്യയെ വിസ ഒക്കെ എടുത്തു നാട്ടിൽ നിന്ന് വരുത്തി . ആൾ ഒരു കമ്പനിയിൽ എഞ്ചിനീയർ ആണ് .വണ്ടി ഒന്നും സ്വന്തമായി വാങ്ങിയിട്ടില്ല. . കമ്പനി വണ്ടിയിലായിരുന്നു ഓഫീസിൽ പോകുന്നത്.
ഒരു വെള്ളിയാഴ്ച ദിവസം. എന്തൊക്കെയോ വാങ്ങാനായി ഭാര്യയും ഭർത്താവും ബസ് സ്റ്റോപ്പിൽ ബസ്സിനായി കാത്തു നിന്നു .. ...........വഴിയിലൂടെ വണ്ടി ഓടിച്ചു പാഞ്ഞു പോയിരുന്ന കുവൈറ്റി യുവാക്കൾ ബസ് കാത്തു നിന്ന ഇവരെ ശ്രദ്ധിച്ചു. 
"പൊലീസാണ് . സിവിൽ ഐഡി എടുക്കു" ?എന്നായി കുവൈറ്റി യുവാക്കൾ .
ഭർത്താവിന് മാത്രമേ സിവിൽ ഐഡി ഉണ്ടായിരുന്നുള്ളു .ഭാര്യക്കായിട്ടില്ല .പാസ്പോര്ട്ട് വീട്ടിൽ വച്ചിരിക്കുകയാണ് .അറബിഭാഷ വശമില്ലാത്ത യുവാവ് പറഞ്ഞു . പോയി പാസ്പോര്ട്ട് എടുത്തു കൊണ്ടുവരാൻ ആവിശ്യപ്പെട്ട് . ഭാര്യയെ അവിടെ നിർത്തിയിട്ടു നീ പോയി പാസ്പോര്ട്ട് എടുത്തു കൊണ്ട് വരാനാണ് ഓർഡർ? .പാവം മനസില്ലാ മനസ്സോട് പോയി. പെൺകുട്ടിയെ തനിച്ചു ബസ് സ്റ്റോപ്പിൽ നിർത്തിയാൽ ഉണ്ടാകുന്ന അനുഭവം ഊഹിക്കാവുന്നത് ആണ്. എന്തിനേറെ സന്ധ്യ ആയപ്പോൾ പെൺകുട്ടിയെ തിരികെ കിട്ടി .സബാഹിയ പോലീസ് സ്റ്റേഷനിലുണ്ടായിരുന്ന ശക്തനായ ഒരു പോലീസ് ഓഫീസർ അടിയന്തിര സഹായം കൊണ്ടാണ് ആ പെൺകുട്ടിയെ തിരികെ കിട്ടിയത്.
ഞാൻ പറഞ്ഞു വന്നത് ഇത്തരം പോസ്റ്റുകളല്ലേ സത്യത്തിൽ നമ്മുടെ നാടിന്റെ ശാപം?.
ഒരിക്കലും കേരളത്തിൽ താമര വിരിയില്ലന്നായിരുന്നു എന്റെ വിശ്വാസം!!!
ആരാണ് വിരിയിച്ചത്?
ഞങ്ങളൊക്കെ ആ നാട്ടിൽ ജീവിച്ചിരുന്ന ചെറുപ്പത്തിൽ, "ഒരു കാലഘട്ടം" ഉണ്ടായിരുന്നു .
മതവും മതവിശ്വാസങ്ങളും ഉണ്ടായിരുന്നു .പക്ഷെ മത പ്രാന്തും മത തീവ്രവാദവും ഉണ്ടായിരുന്നില്ല. രാഷ്ട്രീയവും രാഷ്ട്രീയ ബോധവും ഉണ്ടായിരുന്നു. അതിന്മേൽ കടിച്ചു തൂങ്ങികിടന്നുള്ള വ്യക്തി വൈരാഗ്യങ്ങൾ ഉണ്ടായിരുന്നില്ല .
ജാതി മത നേതാക്കൻമാരും, രാഷ്ട്രീയ നേതാക്കന്മാരും, പ്രകൃതിയെ നശിപ്പിക്കാൻ മനപ്പൂർവം കണ്ണടക്കുന്നു. പ്രകൃതി ദുരന്തങ്ങൾ, സാംക്രമിക രോഗങ്ങൾ, വിളിച്ചു വരുത്തുന്നു.ന്യൂനപക്ഷത്തിന്റെയും, ഭൂരിപക്ഷത്തിന്റെയും, ജാതിയുടെയും, മതത്തിന്റേയും, പേരു പറഞ്ഞു ഈ നാടിന്റെ പവിത്രത നാനാവിധമാക്കാൻ ശ്രമിച്ചിട്ട്‌, ആയിരം കൊടിയടയാളങ്ങളും സൃഷ്ടിച്ചു, ജന്മം തന്ന നാടിന്റെ സുരക്ഷയെ കുറിച്ച് സംശയവും ?ഇവിടെ ജനിച്ചു പോയല്ലോ എന്നതിൽ ദുഖിക്കുന്നവരോടെ?
ഈ നാടിന്റെ യഥാർത്ഥ ശാപം ആരാണെന്നു വായിക്കുന്നവർ തന്നെ തീരുമാനിക്കട്ടെ!!! .
നിങ്ങളാണ് എന്നെ കമ്മ്യൂണിസ്റ്റാക്കിയത്............................ .
(ആ കാലഘട്ടത്തെ പറ്റി അടുത്ത എപ്പിസോഡിൽ എഴുതാൻ ഉദ്ദേശിക്കുന്നു) .