ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...(part 119).
ഇന്ന് "ദുൽ ഹജ് മുഹ്‌റം പത്തു"
.
അതായതു ഹിജ്റവർഷത്തിലെ "മുഹ്‌റം" മാസത്തിലെ പത്താം ദിവസം.ഇസ്ലാമിക വിശ്വാസപ്രകാരം "മുഹ്‌റം" എന്ന മാസം വർഷാരംഭം ആണ്.ഹിന്ദുക്കൾക്ക് "ചിങ്ങം" എന്ന് പറയുന്നത് പോലെ ക്രിസ്താനികൾക്ക് "ജനുവരി" എന്ന് പറയുന്നത് പോലെ ഇസ്ലാമിലെ ആദ്യമാസം ആണ് "മുഹ്‌റം". ഈ പറഞ്ഞതൊക്കെ എല്ലാവർക്കും അറിവുള്ളതാണല്ലോ. എന്നാൽ ഈ മുഹറത്തിലെ പത്താം ദിവസത്തിന് ഇസ്ലാമിലെ കണക്കറ്റ വിഭാവങ്ങൾക്കിടയിൽ വളരെ പ്രാധാന്യം ഉണ്ടന്ന് പലർക്കും അറിവില്ല. അഥവാ അതേപ്പറ്റി പറയാറില്ല. ഗൾഫ് രാജ്യങ്ങളിൽ ഉള്ള ഇന്ത്യക്കാർ പറയുന്നത് ഇറാനികൾ നെഞ്ചത്തടിക്കുന്ന ഒരു ദിവസമെന്നാണ്. അതുമാത്രമേ പലർക്കും അറിവുള്ളു.
അന്ത്യ പ്രവാചകനായ നബി തിരുമേനി മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹസല്ലം, തന്റെ നാല്പതു വയസ്സ് വരെയുള്ള കാലഘട്ടം കഴിഞ്ഞു സർവ്വശക്തനായ ഈശ്വരന്റെ മഹത്ത്വം വെളിപാടുകളിലൂടെ പുറത്തു വരികയും അദ്ദേഹത്തിന്റെ മക്കായിൽ നിന്ന് മദിനായിലേക്കുള്ള പലായനത്തിന്റെ ഓർമ്മക്കായിട്ടാണ് എ ഡി622 ൽ "ഹിജ്‌റ വർഷം" നിലവിൽ വരുന്നത് .അതിലെ ആദ്യമാസമാണ് മുഹ്‌റം. ഇസ്‌ലാമിലെ നാല് പുണ്യമാസങ്ങളിൽ "റമദാൻ" കഴിഞ്ഞാൽ അടുത്ത പുണ്യമാസം "മുഹ്‌റം" തന്നെയാണ്. നബി തിരുമേനി ജീവിച്ചിരിക്കുമ്പോൾ, തന്നെ "മുഹറം പത്തു" എല്ലാ ഇസ്ലാം മത വിശ്വാസികളും ഒരു ദിവസം നോയമ്പ് ചെയ്യണമെന്നും പ്രാത്ഥനയിൽ മുഴുകണമെന്നും തന്റെ ഹദിസുകളിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് സുന്നി സമ്പ്രദായത്തിലെ ഒരു വിഭാഗം ഇപ്പോഴും തുടരുന്നുണ്ടുതാനും.ഇതിനു കാരണം യെഹൂദരുടെ പരിശുദ്ധ പ്രവാചകൻ മൂസാ നബി അനുചരന്മാരും ഒത്തു ഈജിപ്ഷൻ ഫറോവാന്മാരുടെ മേലുള്ള ആധിപത്യം യുദ്ധത്തിലൂടെ നേടിയെടുത്ത ദിവസമായതു കൊണ്ടായിരുന്നു, അഥവാ ആ ഓർമ്മദിവസം ആയതുകൊണ്ടാ നബിതിരുമേനി ഇത്തരത്തിൽ ഒരു ഹതീസ്മുൻപ് ഇറക്കാൻ കാരണം. . .
എന്നാൽ നബി തിരുമേനിയുടെ രണ്ടാമത്തെ ചെറുമകൻ "ഇമാം ഹുസ്സൈൻ" പിൽക്കാലത്തു ദാരുണമായി കൊല്ലപ്പെട്ടത് ഈ ദിവസമായി വന്നു ഭവിച്ചത് യാഥാർഛികം മാത്രം.
പൊന്നു തിരുമേനിയുടെ മകൾ ഫാത്തിമയുടെയും, നാലാമത്തെ ഖലീഫ ആയിരുന്ന ഭർത്താവു, "ഇമാം അലി"യുടെയും രണ്ടാമത്തെ മകൻ ഹുസൈനെ, "മുആവിയ" എന്നൊരു ഇസ്ലാം മതം ഗ്രൂപ്പിന്റെ തലവൻ, ഇറാഖിലെ കർബല യുദ്ധത്തിൽ കൊലപ്പെടുത്തുകയും , അദ്ദേഹത്തിന്റെ ശിരസ്സ് ഛേദിച്ചു ഇപ്പോഴത്തെ സിറിയയിലെ ഡാമസ്ക്കസിൽ, മാസങ്ങളോളം ഒരു കുന്നിൻ ചരിവിൽ എല്ലാവർക്കും കാണത്തക്ക രീതിയിൽ കെട്ടിത്തൂക്കുകയും,
കർബലയിൽ ഉടൽ മറവു ചെയ്യുകയും ചെയ്തു. ഇന്ന് ലോകത്തിലെ തന്നെ വലിയ പുണ്യസ്ഥലമായി ഒരു വിഭാഗം മുസ്ലീംസമുഹം ഈ സ്ഥലത്തെ അംഗീകരിച്ചിട്ടുണ്ട്.
ഒരു വിഭാഗം വിശ്വാസികൾ ഹുസ്സൈനെ മൂന്നാമത്തെ ഖലീഫാ ആയി പ്രഖ്യപിക്കുമ്പോൾ പലരും നബി തിരുമേനിയുടെ ചെറുമകനായി മാത്രമേ അദേഹത്തെ കാണാറുള്ളു .
എനിക്ക് അവിടെപ്പോയി നിസ്കരിക്കാൻ ഭാഗ്യമുണ്ടായിട്ടുണ്ട് .ഈ ദിവസത്തെ "അഷൂറ" എന്ന് സങ്കടത്തോടെ പറയുന്നു ,ഒരു കൂട്ടം ഇസ്ലാം മത വിശ്വാസികൾ. ഉച്ചവരെ ആഹാരമില്ലാതെ വൃതം അനുഷ്ഠിക്കുന്നു. അതിനുശേഷം വിഭവ സമർഥമായി ആഹാരം പാകം ചെയ്തു അയല്പക്കങ്ങളിൽ എത്തിക്കുന്നു. ഒരു കൂട്ടർ ഉപവാസം ഒന്നും അനുഷ്ഠിക്കാതെ തന്നെ വിഭവ സമർത്ഥമായി ആഹാരം രാവിലെ തന്നെ വിതരണം നടത്താറുണ്ട്. ഒരു കൂട്ടർ കണ്ണ് നീരോടു തലേ ദിവസം മുതൽ പിറ്റേ ദിവസം വരെ ദുഃഖാചരണമായി പ്രാർത്ഥനയിൽ മുഴുകുന്നു. വിശ്വാസങ്ങൾ എങ്ങനെയും ആകട്ടെ. എന്തുമാകട്ടെ.
ദശാബ്ദങ്ങളായി ഇതെല്ലാംകണ്ടും കേട്ടും അനുഭവിച്ചും ഇന്ന് എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുന്നു.
കാരുണ്യവാനായ അള്ളാഹു എല്ലാവർക്കും നല്ലതു വരുത്തട്ടെ. . .