ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...part 12. Tribute to Her Excellency late Sheikha Noura Al Nassar Al Athabi Al Sabah.(Part-Eleven).

ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...part 12.

Tribute to Her Excellency late Sheikha Noura Al Nassar Al Athabi Al Sabah.(Part-Eleven).
----------------------------------------------------------------------

രാഹുവും കേതുവും നവഗ്രഹങ്ങളിൽപ്പെട്ട
രണ്ടു ഛായാഗ്രഹങ്ങളാണ്. വാലും തലയുമാണ്. ഒരിക്കലും മുറി കൂടില്ല. 
രാഹു ഇഹലോകത്തിലേ എല്ലാ ഇന്ദ്രിയ സുഖങ്ങൾക്കും കാരകത്വം വഹിക്കുമ്പോൾ എല്ലാത്തിൽ നിന്നും അകറ്റി നിർത്താൻ കേതു കാരകത്വം വഹിക്കുന്നു.
എല്ലാഗ്രഹങ്ങളും നേരെ മുന്നോട്ടു സഞ്ചരിക്കുമ്പോൾ, ഇവർ രണ്ടുപേരും 
ഒരു പ്രത്യേക അകാലത്തിൽ പിന്നോട്ട് സഞ്ചരിക്കുന്നു. രണ്ടു പേരും ജന്മനാ പാപഗ്രഹങ്ങളാണ്. രാഹുവിനെ ശനിയെപ്പോലെയും കേതുവിനെ ചൊവ്വയെപ്പോലെയും നോക്കിക്കാണ
ണമെന്ന് ജ്യോതിഷികൾ പറയാറുണ്ട്. അതൊക്കെ എന്തുമാകട്ടെ...

ഏതാണ്ടൊരു രണ്ടര മുന്ന് വർഷം അങ്ങനെ തിളങ്ങി നിന്നപ്പോൾ, ശരിക്കും തിളങ്ങി നിന്നപ്പോൾ, ഒരു ദിവസം പന്തിരായിരം അമേരിക്കൻ ഡോളർ ബാങ്കിൽ/ബ്രാഞ്ചിൽ നിന്ന് മോഷണം പോയി...!!! അന്ന് ബ്രാഞ്ചിൽ പുനർനിർമ്മാണം അതായതു പുതുക്കിപ്പണിയൽ നടക്കുന്ന സമയകുടി ആയിരുന്നു. ക്യാമറ കണ്ണുകളൊന്നും ലോകത്തു വന്നിട്ടുണ്ടായിരുന്ന കാലമായിരുന്നില്ല. നിർമ്മാണ
പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലകളും സാങ്കേതിക വിദഗ്ധരുമൊക്കെ തേരാപ്പാരാ അങ്ങോട്ടും ഇങ്ങോട്ടും ഓടിനടക്കുന്ന സമയം...
കൂടാതെ ഇരുപത്തിയൊന്ന് സ്വദേശികളായ ട്രെയിനികളും അന്ന് ബാങ്കിലുണ്ടായിരുന്നു.
വലിയ ഒരു ബ്രാഞ്ചായിരുന്നത് കൊണ്ടും, പുതുതായി വരുന്ന ട്രെയിനികൾക്കു
ട്രെയിനിങ് കൊടുക്കേണ്ടത് കൊണ്ടും, വലിയ വലിയ കസ്റ്റമേഴ്സിനെ നേരിട്ട് പോയി ദൈനംദിനം കാണേണ്ടത് കൊണ്ടും, ബ്രാഞ്ചിലെ ക്യാഷ് മേഖലയിലും ഓപ്പറേഷനൽ കാര്യങ്ങളിലും ഒന്നും 
ബ്രാഞ്ച് മാനേജരായിരുന്ന എനിക്ക് കൈ കടത്തേണ്ടി വന്നിരുന്നില്ല. എന്നിരുന്നാലും ഒരു ബ്രാഞ്ചിൽ നിന്ന് പന്തീരായിരം ഡോളർ നഷ്ടപ്പെടുക എന്ന് പറയുമ്പോൾ അതിന്റെ പരിപൂർണ്ണ ഉത്തരവാദിത്വം സാമാന്യമായും ആ ബ്രാഞ്ച് മാനേജർക്കായിരിക്കുമല്ലോ...

ആ കാലഘട്ടം കുടി ഒന്നോർമ്മയിൽ വയ്ക്കുന്നത് നന്നായിരിക്കും. ഡേവിഡ് ബെറി എന്ന ബ്രിട്ടീഷുകാരന്റെ ഭരണകാലം. ഒരു കാരണവുമില്ലാതെ ഓരോരോ കാരണങ്ങൾ പറഞ്ഞു സ്വദേശികളെ ഉൾപ്പടെയുള്ള ഒട്ടുമിക്ക വിദേശികളെയും ആഴ്ചതോറും പറഞ്ഞു വിട്ടുകൊണ്ടിരുന്ന കാലഘട്ടത്തിൽ, ഇത്രയും തുക നഷ്ടപ്പെടുത്തിയ ഒരു വിദേശിയായ ഒരു ബ്രാഞ്ച് മാനേജരായ എന്നെ വച്ചു
കൊണ്ടിരിക്കുമോ...?  വച്ചുകൊണ്ടിരുന്നു എന്ന് മാത്രമല്ല ഒരു മനുഷ്യൻ പോലും ഇതേക്കുറിച്ചെന്നോട് ചോദിക്കാൻപോലും മുന്നോട്ട് വന്നില്ല എന്നത് യാഥാർഥ്യം...
ഓഡിറ്റ്  ഡിപ്പാർട്മെന്റ് തലങ്ങും വിലങ്ങും അന്വേഷങ്ങൾ നടത്തി. പോലിസിനെ അറിയിക്കാൻ വരെ മാനേജ്‌മന്റ് തയ്യാറായി. അവസാനം ചീഫ് കാഷ്യർ കാശു കൊടുക്കണമെന്ന തീരുമാനത്തിലെത്തി. കാരണം അന്ന് കാലത്തു ഈ തുക മെയിൻ ക്യാഷ് വോൾട്ടിൽ നിന്ന് അദ്ദേഹം കൈപ്പറ്റിയതായി റെക്കോർഡുണ്ടായിരുന്നു.  ചീഫ് കാഷ്യർ യൂസഫിന് ബാങ്ക് ഒരു ലോൺ കൊടുത്ത തുക ഈടാക്കി. മുന്ന് വർഷം  കൊണ്ട് ശമ്പളത്തിൽ നിന്ന്  തുക ഈടാക്കി.

ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ ലഗ്നത്തിൽ നിൽക്കുന്ന ബുധന്റെ സ്വന്തം അപഹാരത്തിന്റെ മൂല്യവും വിലയും മഹിമയും...

എന്നാൽ പിന്നീട് വന്ന കേതു ശരിക്കും കുടുക്കി. അക്ഷരാർത്ഥത്തിൽ ജോലിയിൽ നിന്ന് അകറ്റി നിർത്തി. കാരണം എല്ലാറ്റിൽ നിന്നും ആ പാപഗ്രഹം നമ്മെ ഒറ്റപ്പെടുത്തുമെന്ന് ശാസ്ത്രം.

ഇവിടെ എന്റെ കാര്യത്തിൽ ന്യൂസിഅലൻഡിലേക്കു പോകാനുള്ള സമയം അതിക്രമിച്ചു വന്നു. അവിടേക്കു പോയാൽ പിന്നെ ഒരു തിരിച്ചു
വരവിനുള്ള സാധ്യത കുറവാണു. 
കാരണം നിയമപരമായി ഒരു വർഷം അവിടെ സ്ഥിരമായി താമസിച്ചാൽ മാത്രമേ പുറത്തേക്കു പോകാനുള്ള വിസ വീണ്ടും കിട്ടുകയുള്ളു...

ഗദ്യന്തരമില്ലാതെ ഞാൻ രാജി സമർപ്പിക്കാൻ നിർബന്ധിതനായി.
എന്നാൽ കേതുവിനെ അൽപ്പമെങ്കിലും ഒന്ന് തണുപ്പിക്കാൻ ഈ ചരിത്രത്തിലെ നായികയായ ഒരു രാജകുമാരിയും അവരുടെ ഭർത്താവായ ഒരു രാജകുമാരനും എങ്ങനെ എന്റെ ജീവിതത്തിൽ വന്നു ഭവിച്ചു എന്നുള്ളത് തികച്ചും
അപ്രതീക്ഷിതമായിരുന്നു...ഒരു പക്ഷേ കുവൈറ്റിലുള്ള എല്ലാ ബാങ്കുകളുടെയും നാളതു വരെയുള്ള ചരിത്രം പരിശോധിച്ചാൽ, ഒരു വിദേശിക്കും ഇന്നുവരെ അപ്രാപ്യമായ ഒരു ചരിത്ര റെക്കോർഡിന് അല്ലങ്കിൽ നേട്ടത്തിന് ഞാൻ അവകാശി ആയങ്കിൽ...

അതറിയേണ്ടേ?

അടുത്ത ചൊവ്വാഴ്ച  തുടരും...