ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...(part 120).
Congratulations to Raed Bhu Khamseen....
"എന്റെ ജീവിതമാണ് എന്റെ സന്ദേശം" .
ഇങ്ങനെ പറഞ്ഞ ഒരു മഹാത്മാവിന്റെ ജന്മദിനം.
ഹിന്ദു മതത്തിൽ ഈശ്വരനെ ദർശിക്കുവാൻ സാധിക്കുമോ?.................... . ചോദ്യം മഹാത്മജിയുടേത്.
എല്ലാ മതങ്ങളിലും ഈശ്വരനെ ദർശിക്കുവാൻ കഴിയും...... .മറുപടി ശ്രീ നാരായണഗുരുദേവന്റേതു............ .
ഇതിനെ, അതേപടി ഉൾക്കൊള്ളാൻ ഒരുമടിയും ഇല്ലാതെ, നടന്നു നീങ്ങിയ ഇന്ത്യയുടെ രാഷ്ട്ര പിതാവ്.........
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ ജാതി വ്യവസ്ഥയും, ഉച്ചനീചത്ത്വവും, കണ്ട് "ഭ്രാന്താലയം", എന്ന് തുറന്ന് പറഞ്ഞ സ്വാമി വിവേകാന്ദനെയും, ഒന്നിനേയും ഹിംസിക്കരുതെന്ന് പറഞ്ഞ ശ്രീ ബുദ്ധനെയും,മഹാവീരനേയും,സൗരാഷ്ട്രനേയും, ഗുരുനാനാക്കിനെയും,അതേപടി ഉൾക്കൊണ്ട മഹാനുഭാവന്റെ ജന്മദിനം................. .
ഈ ലോകം മുഴുവൻ നേടിയാലും, നീ നിന്റെ ആത്മാവിനെ നേടിയില്ലങ്കിൽ പിന്നെ എന്ത് നേട്ടം എന്ന് ഉൽഘോഷിക്കുന്ന ബൈബിളിനെയും,
ഈ ലോകം കണ്ട ഏറ്റവും ഉത്തമനായ, ധാർമ്മിഷ്ഠനായ, ഇസ്ലാമിലെ മൂന്നാമത്തെ ഖലീഫ ആയിരുന്ന "ഒമർ ബിൻ അൽ കത്താബിനെ" പോലെയുള്ള ഭരണാധികാരികളെയാണ് നമ്മുടെ രാജ്യത്തിനാവശ്യം......................
എന്നെഴുതാൻ മടികാണിക്കാത്ത മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മദിനം.........
യെഹൂദർ ഒരു മതവിശ്വാസികളല്ല,ബന്ധങ്ങളാണ്, ആ ബന്ധങ്ങൾ നമ്മുക്ക് ഈശ്വരനെ കാട്ടി തരും.......... ജൈനരിൽ ദൈവമില്ല എല്ലാവരും ദൈവമായിത്തീരുകയാണ്.......,.എല്ലാറ്റിനെയും,അതേപടിഉൾക്കൊണ്ട............. .ഭഗവത് ഗീതയും, ബൈബിളും,ഖുറാനും,ധർമ്മ പാതയും, മറ്റള്ള എല്ലാ മതഗ്രന്ഥങ്ങളും പരിശുദ്ധമാണെന്നും, എല്ലാറ്റിനെയും ഉൾക്കൊള്ളാനുള്ള മനസ്സിന്റെ ഉടമയും ആയിരുന്നു മഹാത്മജി............ .
ഖദർ ധരിച്ചത് കൊണ്ടോ , ഗാന്ധിത്തൊപ്പി ഇട്ടതു കൊണ്ടോ രാഷ്ട്രീയക്കാരനായത് കൊണ്ടോ , ജന്മദിനത്തിൽ ഒരു പടം പ്രദർശിപ്പിച്ചത് കൊണ്ടോ, വൈഷ്ണവജനതോ തേനേ കഹിയെ, എന്നു ഉറക്കെ പാടിയതുകൊണ്ടോ ആരും ഗാന്ധിയൻ ആകുന്നില്ല......................
.അതൊരു ജീവിതചര്യ ആണ്................................... .അനുഭവിച്ചറിയേണ്ടതാണ്................
അകാലത്തിൽ പൊലിഞ്ഞു പോയ രണ്ടു വലിയ കലാകാരന്മാരുടെ ദുഃഖം ഒരു വശത്തു .പ്രണാമം. ആദരാഞ്ജലികൾ . .....................................................
എന്നെ സംബധിച്ചിടത്തോളം ഇന്ന് രാവിലെ എനിക്ക് കിട്ടിയ മെസ്സേജ്ആത്മസുഹൃത്തിന്റെ പ്രമോഷൻ. എനിക്കു വളരെയധികം ആത്മസംതൃപ്തി ഉളവാക്കിയ വിഷയമായിരുന്നു...............................................
ഞാൻ വളരെയധികം സ്നേഹിക്കുകയും, ബഹുമാനിക്കുകയും, ചെയ്യുന്ന "റായതു ജവാദ് ഭുഖംസീൻ" കുവൈറ്റ് ഇന്റർനാഷണൽ ഇസ്ലാമിക് ബാങ്കിന്റെ "ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി" നീയമിതനായിരിക്കുന്നു.............................................
വളരെ കാലമായി ഈ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു. കുവൈറ്റ് പോലെയുള്ള രാജ്യങ്ങളിൽ ഒരു ബാങ്കിന് "സി. ഈ. ഒ." ഇല്ലാതെ വന്നാൽ പല കാര്യങ്ങളിലും മുന്നോട്ടു വരാൻ ബുദ്ധിമുട്ടാണ്. ഇതിനു മുൻപുണ്ടായിരുന്ന
ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഞാനും ഏതാണ്ട് ഒരേ സമയത്താണ് ഈ ബാങ്കിലേക്ക് ചേക്കേറിയത്. എന്നാൽ ഞാൻ പടിയിറങ്ങി മാസങ്ങൾക്കുള്ളിൽ, അദ്ദേഹവും ബാങ്കിൽ നിന്ന് പിരിഞ്ഞു മറ്റൊരു ബാങ്കിലേക്ക് ചേക്കേറി.പിന്നീട് ഇപ്പോഴാണ് ബാങ്കിന് ഒരു "സി ഈ ഓ' ഉണ്ടാകുന്നത് .
ഈ "ഭുഖംസീൻ" കുടുംബവുമായി എനിക്കുള്ള ബന്ധം, ഒരു തലമുറയുമായുള്ള ബന്ധമാണ്. ലോകത്തിലെ തന്നെ പ്രധാനപ്പെട്ട ഒരു വ്യവസായ പ്രമുഖനാണ് അച്ഛൻ "ജവാദ് ഭുഖംസീൻ".മൂത്ത സഹോദരൻ "ഇമാദ് ഭുഖംസീൻ" അടുത്ത ആൾ, "അൻവർ ഭുഖംസീൻ" തുടങ്ങി എല്ലാവരും ആയിട്ടുള്ള വര്ഷങ്ങളോളും ഉള്ള ബന്ധം ഈ കിട്ടിയ വാർത്തയും സന്തോഷത്തെ പ്രധാനം ചെയ്യുന്നു. ഞാൻ ബാങ്കിൽ ചെല്ലുമ്പോൾ ബാങ്കിന്റെ എല്ലാ ഡിപ്പാർട്മെന്റുകളിലും വേണ്ടത്ര പരിചയം സമ്പാദിച്ചു, ബാങ്കിന്റെ ഒരു ബോർഡ് മെമ്പർ ആയി. അന്ന് "അൻവർ" ബാങ്കിന്റെ ഡെപ്യൂട്ടി ചെയർമാൻ ആയിരുന്നു.അഞ്ചു വർഷങ്ങൾക്കു ശേഷം, "അൻവറിനെ" ബോർഡ് മെമ്പറാക്കി "റായത്ഡെപ്യൂട്ടി ചെയർമാൻ ആകുകയായിരുന്നു. ഒരു പുതിയ ഡെപ്യൂട്ടി ചെയർമാനെ നിയമിക്കുന്നത് വരെ രണ്ടു പദവിയും കൊണ്ടു പോകാനാണ് തൽക്കാല തീരുമാനം. രണ്ടു പദവിയും ഒന്നിച്ചു കൊണ്ടുപോകാൻ സെൻട്രൽ ബാങ്ക് സമ്മതിക്കാറില്ല.എല്ലാ കാര്യങ്ങളിലും പെട്ടന്ന് തീരുമാനം എടുക്കുന്ന "റായതി"ന്റെ പുതിയ പദവിയിൽ എല്ലാവിധ ഭാവുകങ്ങളും നേർന്നു കഴിഞ്ഞു. .