ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...(part 121).
Great respect to Mrs.Entisar AbdulRehim Al Suwaidhi.(Part One)
----------------------------------------------------------------
കുറെ കാലങ്ങളായി, ഉഷാരാ ഭുമിയിലേക്ക് എത്തി നോക്കിയിട്ട്....!!!
മറക്കാൻ പറ്റുമോ കുവൈറ്റിനെ?
ശ്വാസമാണ്...അതവസാനിക്കുന്നത് വരെ അതുണ്ടാകും.......
ഇന്നത്തെ എന്റെ "ഉഷാര ഭൂമിയിലെ ഓർമ്മക്കുറിപ്പിൽ" ഞാനൊരുപാട് സ്നേഹിക്കുകയും, ബഹുമാനിക്കുകയും, ചെയ്തിട്ടുള്ള...എന്നെയും ഒരുപാട് സ്നേഹിക്കുകയും, ബഹുമാനിക്കുകയും, ചെയ്തിട്ടുള്ള ഒരു കുവൈറ്റി മഹതിയെപ്പറ്റിയാണ്....
ഞാൻ ഈ മഹതിയെ ആദ്യമായി പരിചയപ്പെടുന്നത്, കൊമേർഷ്യൽ ബാങ്കിന്റെ അബ്ദുള്ള മുബാറക്ക് ബ്രാഞ്ച് മാനേജരായി, ജോലിയിൽ ഇരിക്കുമ്പോൾ,
("ഡേവിഡ് ബെറി" എന്ന മഹാനുഭാവനായ ഇംഗ്ലീഷ്കാരൻ അന്ന് ചിഫ് എക്സിക്യൂട്ടീവായിരുന്നു.)
"ജമാൽ അബ്ദുൽമജീദ് അൽ മത്തവ"യുടെ നേതൃത്വത്തിൽ, ഒരു ഗ്രൂപ്പ് മാനേജ്‌മന്റ് ടീം, ഗൾഫ് ബാങ്കിൽ നിന്ന്, കൊമേർഷ്യൽ ബാങ്കിലേക്ക്, ചേക്കേറുകയുണ്ടായി....അക്കൂട്ടത്തിൽ കാർഡ് സെന്റർ യൂണിറ്റിന്റെ ഒരു മാനേജരായി, കൊമേർഷ്യൽ ബാങ്കിലേക്ക് വന്ന ഒരു സ്ത്രീ ആയിരുന്നു... "ശ്രീമതി ഇൻതിസാർ അബ്ദുൾറഹിം അൽ സുവൈദി"...
"ഡേവിഡ് ബെറി" എന്ന ശക്തനായ ബ്രിട്ടൺ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ അവസാനം കുറിച്ച കാലഘട്ടമായിരുന്നു,... ആ സമയം.അതിനും ഞാൻ സാക്ഷിയായി.
അപ്പോൾ "ജമാൽ അബ്ദുൽഹമീദ് അൽ മുത്തുവാ" ആ പദവിയിലേക്ക് എത്തി....അന്ന് വരെ ശക്തമായി നില നിന്ന് പോയിരുന്ന "അമേരിക്കൻ എക്സ്പ്രസ്സ്"(American Express Card) ക്രെഡിറ്റ് കാർഡ് ,വിസാ കാർഡിനും(Visa Card),മാസ്റ്റർ കാർഡിനും(Master Card),വഴിമാറിയ കാലഘട്ടം.....
ഒപ്പം ലോകത്തെല്ലാം,സാവധാനം റീറ്റെയ്ൽ ബ്രാഞ്ച് ബാങ്കിങ് സിസ്റ്റം,(Retail Branch Banking System),വെർച്യുൽ ബാങ്കിങ്ങ് സിസ്റ്റത്തിന് (Virtual Banking)വഴിമാറുന്നു....
അപ്പോഴാണ് ഞാൻ മുകളിൽപ്പറഞ്ഞ ഇൻതിസാർ, ക്രെഡിറ്റ് കാർഡിന്റെ മാനേജരായി വന്നതും,ഞാൻ പരിചയപ്പെടുന്നതും...
എന്നാൽ ആ ഊഷ്മളമായി തുടങ്ങിയ ബന്ധത്തിന്,അധികം ആയുസ്സുണ്ടായിരുന്നില്ല...
കാരണം, ആയിടയ്ക്കാണ് ഞാൻ നീണ്ട ഒരു വര്ഷത്തെ അവുധിയിൽ,
ന്യൂസിഅലൻഡിലേക്കു ചേക്കേറിയത്....
അങ്ങനെ ആ ബന്ധം, താൽക്കാലികമായി അവസാനിച്ചെങ്കിലും....പൂർവ്വാധികം
ശക്തിയോടെ, ആ ഊഷ്മളമായ ബന്ധം ഒരു കൊല്ലത്തിനുശേഷം എന്റെ തിരിച്ചു വരവോടെ തുടർന്ന് കൊണ്ടിരുന്നു.....അപ്പോഴേക്ക് സിറ്റി ഗവർണറേറ്റിൽ നിന്ന്, ആറാമത്തെ ഗവർണറേറ്റായ അഹമ്മദിയിലേക്കു ഞാൻ സ്ഥലം മാറിപ്പോയിരുന്നു......
സത്യത്തിൽ കുവൈറ്റി സമൂഹത്തിന്റെ മുൻപിൽ, എനിക്കൊരു ഇമേജ് ഉണ്ടാക്കിത്തരുന്നതിൽ, ഈ മഹതിയുടെ റോൾ ഒരു ജന്മം കൊണ്ട് മടക്കിക്കൊടുക്കാവുന്നതല്ല.......
ഏതാണ്ട് മൂന്നു വർഷം കഴിഞ്ഞപ്പോൾ, ഏതോ നിസ്സാരമായ ഈഗോ പ്രശനങ്ങളുടെ പേരിൽ, ജോലി രാജി വച്ച് ബാങ്കിൽ നിന്ന് പുറത്തു പോയി....എന്നാൽ, ഈ മുന്ന് വര്ഷക്കാലയളവിനുള്ളിൽ, ഒരു "ജനറൽ മാനേജർ" പദവി നേടിയെടുത്ത ശേഷമാണ് പുറത്തായത്....താമസിയാതെ മറ്റൊരു ബാങ്കിൽ,അതെ പദവിയിൽ ചേർന്നയുടനെ,
ആ ബാങ്കിലേക്ക് എന്നെയും ക്ഷണിച്ചു......
ഒരു എക്സിക്യൂട്ടീവ് മാനേജർ പദവിയിൽ...
തുടരും.....