ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...(part 122).

ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...(part 122).

Great respect to Mrs.Entisar AbdulRehim Al Suwaidhi.(Part Two)
----------------------------------------------------------------
അവരുടെ ക്ഷണം സ്വീകരിച്ചു, ഞാൻ ആ ബാങ്കിൽ ഇന്റർവ്യൂവന്  പോയി...അതിന് ശേഷം, ആ ബാങ്കിന്റെ ചെയർമാൻ "അൽ ബഹാർ",(Al Bahar) ഡെപ്യൂട്ടി ചെയർമാൻ "അൽ മർസൂഖ്", (Al Marzouk) ബോർഡ് മെമ്പർ "അൽ ബുദൈ" (Al Boodai) തുടങ്ങിയവരെയെല്ലാം എന്നെക്കൊണ്ട് പോയി പരിചയപ്പെടുത്തി....
"എക്സിക്യൂട്ടീവ് മാനേജർ, മാർക്കറ്റിംഗ് ആൻഡ് ബിസിനസ്സ് ഡെവലപ്മെന്റ്", (Executive Manager, Marketing and Business Development) എന്ന ടൈറ്റിൽ ചേർത്തൊരു ജോബ് ഓഫറും(Job offer)വാങ്ങിത്തന്നു....
എത്രയും വേഗം ജോലി രാജി വച്ച് പുതിയ പദവിയിലേക്ക്  വരാൻ എന്നെ ഉപദേശിച്ചു...
..ഈപ്പറഞ്ഞ മുന്ന് പേരും, കുവൈറ്റിലെ ഏറ്റവും പ്രശസ്തമായ കുടുംബങ്ങളിൽ നിന്നുള്ളവരാണ്....കിരീടം വയ്ക്കാത്ത രാജാക്കന്മാർ....
എന്തായാലും കയ്യിൽ കിട്ടിയ ആ പുതിയ പദവിയും, ജോലിയും, നഷ്ടമാക്കാതിരിക്കാൻ ഞാൻ തീരുമാനിച്ചു.... എന്നാൽ ഈ സംഭവം  ഒരു ക്യാമറാ കണ്ണിലൂടെ, എന്നതുപോലെ,  കണ്ടും കെട്ടും അറിഞ്ഞ, അന്നത്തെ ആക്റ്റിംഗ് സി. ഈ. ഓ. ജമാലും,
(Acting C. E. O. Jamal Al Mutawa) ചെയർമാനും, എന്നെ വിളിച്ചു വിവരം തിരക്കി....നടന്ന സംഭവങ്ങൾ തത്ത പറയുമ്പോലെ പറഞ്ഞെങ്കിലും, ബാങ്ക് വിട്ടു പോകുന്ന കാര്യം പറയാൻ മിനക്കെട്ടില്ല....!!! ഇന്തിസാറിന്റെ വാക്കുകൾക്ക് എല്ലാ പ്രാഭിമുഖ്യവും കൊടുത്തു, ഞാൻ ഒരു റേസിഗ്നേഷൻ ലെറ്റർ (Resignation letter) എഴുതി അന്നത്തെ റീറ്റെയ്ൽ ജനറൽ മാനേജരായിരുന്ന അലി നാസ്സർ അൽ മുദ്ദഹിമിനെ( Retail General Manager Ali Nassar Al Mudhehim) കാണാൻ ഹെഡ് ഓഫീസിലേക്ക് തിരിച്ചു....അവിടെയെത്തി ഈ എഴുതിയ റേസിഗ്നേഷൻ ലെറ്റർ(Resignation letter) ഒരു കവറിലൊട്ടിച്ചു, അദ്ദേഹത്തിന്റെ സെക്രട്ടറി സൂസന്റെ കൈയിൽ ഏൽപ്പിച്ചു നിൽക്കുമ്പോൾ...നിൽക്കുമ്പോൾ....ഒരു ടെലിഫോൺ കാൾ.... എന്റെ മൊബൈൽ ഫോണിൽ..... 
തുടരും......