ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...(part 123).
Great respect to Mrs.Entisar AbdulRehim Al Suwaidhi.(Part Three)
----------------------------------------------------------------
അങ്ങേ തലയ്ക്കൽ ഒരു സ്ത്രീ ശബ്ദം.... മറ്റാരുമല്ല... ഞാൻ പുതുതായി ജോലിയിൽ പ്രവേശിക്കാൻ പോകുന്ന ബാങ്കിലേ മാനവ വിഭവ ശേഷിയുടെ ജനറൽ മാനേജർ....
(H. R. D. General Manager).....
....അവർ പറഞ്ഞതും,ചോദിച്ചതുമായ
രണ്ടേ രണ്ട് കാര്യങ്ങൾ....!!!
1.പറഞ്ഞത്....നിന്റെ സുഹൃത്തു ഇൻതിസാർ ഇന്ന് മുതൽ ബാങ്കിൽ വരില്ല.....
ഇപ്പോൾ റേസിഗ്നേഷൻ (Resignation) തന്നിട്ട് പോയതേയുള്ളു....!!!
2.ചോദിച്ചത്...... ഇനി നിനക്ക് ഇങ്ങോട്ടു വരാൻ താൽപ്പര്യമുണ്ടോ?
ഒരു ഷോക്ക് ഏറ്റത് പോലെ... ഞാൻ സ്തംഭിച്ചു നിന്ന് പോയി....പെട്ടന്ന് സമനില വീണ്ടടുത്തു..... ഞാൻ തിരിച്ചു വിളിക്കാം എന്ന് മറുപടി പറഞ്ഞു ഫോൺ ഓഫ് ചെയ്തു....പെട്ടന്ന് സെക്രട്ടറി സൂസനെക്കണ്ട് കൊടുത്ത കവർ തിരികെ ചോദിച്ചു....ഭാഗ്യം... അവർ ആ എൻവലപ്പ് (Envelope) പൊട്ടിച്ചിരുന്നില്ല....!!!
അങ്ങനെ ആരും അറിയാതെ ഒരു പിരിഞ്ഞു പോകലിന്റെ "വീരചരമ അദ്ധ്യായം" അവിടെ അവസാനിച്ചു....പിന്നീട് അന്വേഷിച്ചപ്പോൾ അറിഞ്ഞത്, അവർ അതായത് ഇൻതിസാർ, ആ ബാങ്കിലെ മറ്റ് മാനേജ്മെന്റുമായി അഭിപ്രായ ഭിന്നതയുണ്ടായി, ഒറ്റ ദിവസം കൊണ്ട് രാജി വച്ചു, പുറത്തു പോകാൻ നിർബന്ധിതയായി എന്നാണ് അറിയാൻ കഴിഞ്ഞത്......
ഈ സംഭവം നടക്കുന്നതിന് ആറു മാസങ്ങൾക്ക് മുമ്പ്, ബാങ്കിനുള്ളിൽ ത്തന്നെ ഇത്തരത്തിൽ മറ്റൊരു സംഭവം നടന്നത്...കൊമേർഷ്യൽ ബാങ്കിൽ നിന്ന് അവർ പുറത്തു പോകാനുള്ള മറ്റൊരു കാരണമെന്നുള്ളതും.......,അത് ഇവിടെപ്പറയാതെ പോയാൽ..... ഈ ഓർമ്മക്കുറിപ്പുകളുടെ സത്യസന്ധത നഷ്ടപ്പെടാതിരിക്കാൻ....അത് കുടിപ്പറയാം.....
തുടരും......