ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...(part 124).
Great respect to Mrs.Entisar AbdulRehim Al Suwaidhi.(Part Four)
----------------------------------------------------------------
കുവൈറ്റ്/ ഇറാക്ക് യുദ്ധകാലങ്ങൾക്ക് മുൻപ്, ബാങ്കിൽ "പ്രൈവറ്റ് ബാങ്കിങ്"(Private Banking) എന്നൊരു ഡിവിഷൻ എൺപതുകളിൽ നിലവിൽ വന്നിരുന്നു.... "സാല അത്യ"(Salah Athya) എന്നൊരു കുവൈറ്റി യുവായിരുന്നു ആദ്യത്തെ ജനറൽ മാനേജർ....യുദ്ധാനന്തരം, ഈ ഡിവിഷൻ പിന്നെയില്ലാതായി.......വീണ്ടും ഈ ഡിവിഷൻ പുനഃസ്ഥാപിക്കാൻ, ശ്രീമതി ഇൻതിസാർ 2002ൽ ഒരു ശ്രമം നടത്തി...... അതിനുവേണ്ട എല്ലാ വിധ അംഗീകാരങ്ങളും, ബോർഡിൽ നിന്നുവരെ നേടിയെടുത്തു.....ഒരു നിബന്ധനയോടെ ആണ് ബോർഡ് ഇതിന് അംഗീകാരം കൊടുത്തത്...
ആരെയും പുതുതായി നിയമിക്കാനോ കൊണ്ടുവരാനോ പാടില്ല.ബാങ്കിനുള്ളിൽ നിന്ന് കഴിവുള്ളവരെ തെരഞ്ഞെടുക്കാം.....
അതിനുശേഷം, ഈ ഡിവിഷന്റെ ചുമതല എനിക്കും, ഓപ്പറേഷന്റെ ഉത്തരവാദിത്വം
അന്ന് സി. ഈ. ഓ. ആയിരുന്ന ജമാൽ അൽ മുത്തവയുടെ (Jamal Al Mutuwa) അഡ്മിനിസ്ട്രേഷനിലുണ്ടായിരുന്ന റോണിക്കും നൽകി, എല്ലാറ്റിനും മുകളിൽ ഡെപ്യൂട്ടി
സി. ഈ. ഓ.(Deputy C E O) യുടെ പദവിയിൽ ശ്രീമതി ഇൻതിസാർ.....!!! അങ്ങനെ അവർ ഒരു റിപ്പോർട്ടിങ് രൂപരേഖയുണ്ടാക്കി(Reporting Structure) സി. ഈ. ഓ. യ്ക്ക് നേരിട്ടയക്കാതെ...!!! ഷേയ്ഖ്‌ന് അയച്ചു..!!!
"സ്വയം കുഴി തോണ്ടുക" എന്നൊക്കെ പറയാറില്ലേ....!!! എന്തായാലും ഈ സംഭവത്തിന് ശേഷം ഇൻതിസാർ, ബാങ്കിൽ നിന്ന്
പുറത്തു പോകുകകയാണ് ഉണ്ടായത്.....!!!
ഞാൻ നിധിപോലെ സൂക്ഷിച്ചു വച്ചിരുന്ന ഒരു മെമ്മോറാണ്ടത്തിന്റെ കോപ്പി ഉണ്ടായിരുന്നു....(ഇൻതിസാർ എന്നെ ഒരിക്കൽ ഏൽപ്പിച്ചതാണ്) കുവൈറ്റിലെ ഏറ്റവും പ്രശസ്തമായ കുടുംബത്തിൽ നിന്ന് വന്ന, അന്നത്തെ സി.ഇ.ഓ. ജമാൽ ഖാലിദ് അൽ മൂത്തവ, റീറ്റെയ്ൽ ഡിവിഷനിൽ നിന്ന്, എന്നെ വിട്ട് കിട്ടുവാൻ എഴുതിയ മെമ്മോയിൽ എഴുതിയ വാചകങ്ങൾ എന്നെ അത്ഭുതപ്പെടുത്തി.....( Ali,at present I can't think anyone other than N G R Nair to take over this unit). "എനിക്ക് ഈ പുതിയ ഡിവിഷന്റെ ഉത്തരവാദിത്തം കൊടുക്കാൻ നായരല്ലാതെ മറ്റൊരാളെ ചിന്തിക്കാൻ പോലും ഇന്നി ബാങ്കിലില്ല".....
സത്യത്തിൽ കഴിവുള്ള ധാരാളം കുവൈറ്റികളും, വിദേശികളായ അറബ് വംശജരും, പാശ്ചാത്യരും, ഏഷ്യൻ വംശജരും, ഒക്കെയുണ്ടായിരുന്നിട്ടും.... എന്നെമാത്രം വേണമെന്ന് അദ്ദേഹം നിർബന്ധിച്ചപ്പോൾ, "ഒരു വിസ എടുത്തു എന്നെ കൊണ്ടുവരണ്ട" എന്ന് തീരുമാനമെടുത്ത പഴയൊരു മാനേജ്മെന്റിനേയും,അന്ന് ഓർമ്മയിൽ വന്നു......!!!
... ബൈബിളിൽ,(Holy Bible)ദാവീദിന്റെ മകൻ, സഭാപ്രസംഗി പറയുന്നതോർമ്മയില്ലേ? "വിതക്കാനൊരു കാലം"...... "കൊയ്യാനൊരു കാലം",......
ഈ സംഭവബഹുലമായ വിശേഷങ്ങൾ നടന്നതിന് ഉള്ള എല്ലാ രേഖകളും എന്റെ കൈവശമുണ്ടായിരുന്നു...അതെല്ലാം പിന്നീട്,പ്രയോജനമില്ലാത്തതു കൊണ്ട്
ദൂരെയറിഞ്ഞു.......
പിന്നീട് ഞാൻ ഇൻതിസാറിനെക്കാണുന്നത്, സൗദി രാജകുമാരനായ "തലാൽ ബിൻ സൗദി"നോടൊപ്പം ബിസിനസ്സ് തുടങ്ങിയപ്പോഴാണ്.....
അദ്ദേഹം ചെയർമാനും, ഇൻതിസാർ ഡെപ്യൂട്ടി ചെയർ പേഴ്സനുമായി തിളങ്ങി നിൽക്കുന്ന കാലഘട്ടത്തിലാണ്....
ബുദ്ധിയും, യുക്തിയും, രണ്ടാണെന്ന് എനിക്ക് പഠിപ്പിച്ചു തന്ന ഒരു മഹതികുടിയാണ് ശ്രീമതി ഇൻതിസാർ....
തുടരും...