ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...(part 125).

ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...(part 125).

Great respect to Mrs.Entisar AbdulRehim Al Suwaidhi.(Part Five)
----------------------------------------------------------------
ഇൻതിസാർ തുടങ്ങിയ ബിസിനസ്, വേണ്ടത്ര ശോഭിച്ചില്ല....!!!
സൗദി രാജകുമാരൻ പിൻവാങ്ങി.....
എന്നിട്ടും ചെയർപേഴ്സൺ പദവി ഏറ്റടുത്തു, ആ ബിസിനസ്സ് ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു......
അക്കാലത്തൊരിക്കൽ, ഞാൻ കൊമേർഷ്യൽ ബാങ്കിൽ നിന്ന് ഇസ്ലാമിക ബാങ്കിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുന്നു......
അന്ന്, ഞാൻ ഇസ്ലാമിക ബാങ്ക് മാനേജ്മെന്റിനോട്, ഒരു അഭ്യർത്ഥന വച്ചു..... ഇൻതിസാറിനെക്കുടെ ബാങ്കിലേക്ക് ക്ഷണിച്ചാൽ, നല്ല ഒരു ടീംവർക്കായി (Teamwork) ബാങ്കിൽ നല്ല പുരോഗതി
യുണ്ടാക്കാമായിരുന്നു...എന്നെയും, ഇൻതിസാറിനെയും,നേരെത്തെ അറിയാമായിരുന്ന ചെയർമാൻ, അന്നത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന ഡോക്ടർ മഹ്മൂദിനെ ഉടനെ വിളിച്ചു വരുത്തി അഭിപ്രായം പറഞ്ഞു....അദ്ദേഹവും അതിനോട് യോജിച്ചു...
അങ്ങനെ എന്റെ കയ്യിൽ നിന്ന് ഇൻതിസാറിന്റെ ടെലിഫോൺ നമ്പർ വാങ്ങി, അവരെ ടെലിഫോണിലൂടെ വിളിച്ചു വരുത്തി......
അപ്പോൾ ഒരു സാങ്കേതിക പ്രശ്‍നം....!!! 
ഒരു കമ്പനിയുടെ ചെയർ പേഴ്സണായിരിക്കുമ്പോൾ, ബാങ്കിൽ ഔദ്യോഗിക പദവി ഏറ്റടുക്കാൻ നിയമം അനുവദിക്കില്ല....എന്നാൽ ഒരു അഡ്വൈസറായി വരാൻ നിയമ തടസ്സങ്ങൾ ഉണ്ടാകില്ല....
അങ്ങനെ എതാണ്ടൊരു മൂന്നാല് വർഷക്കാലം, കാര്യങ്ങൾ സുഖമായി മുന്നോട്ട് പോകുമ്പോൾ, അന്തച്ഛിദ്രങ്ങൾ ഒന്നിന് പുറകെ ഒന്നായി പൊന്തി വരാൻ കാര്യങ്ങൾ ഒന്നും വേറെ വേണ്ടല്ലോ.....!!!
തുടരും....