ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...(part 126).
Great respect to Mrs.Entisar AbdulRehim Al Suwaidhi.(Part Six).
----------------------------------------------------------------
എല്ലാ കാര്യങ്ങളിലും ഇൻതിസാർ ആദ്യം മുതലേ എനിക്ക് വേണ്ട സപ്പോർട്ടുകൾ ചെയ്തു കൊണ്ടിരുന്നു...പബ്ലിക് റിലേഷൻ, പ്രൈവറ്റ് ബാങ്കിങ്ങ്, മാർക്കറ്റിംഗ്, എല്ലാം ഞാൻ ഏറ്റെടുക്കാൻ അവർക്കു വളരെ താല്പര്യമായിരുന്നു....
എന്നാൽ എന്റെ ഓരോ ചെയ്തികളും, എനിക്ക് വേണ്ടതിൽ കവിഞ്ഞ പ്രശസ്തി വന്നു കൊണ്ടിരുന്നപ്പോൾ ഇവരുടെ സാനിദ്ധ്യം എന്തിനാണ്? എന്ന് പുതിയ സി. ഇ. ഓ. ഉൾപ്പടെ, ചില ബോർഡ് മെംബേർസ്, എങ്ങും തൊടാതെ പറയുന്നത്....!!! ഇൻതിസാറിന്റെ ചെവിയിലെത്തി......
അതിന്റെ പൊരുൾ മനസ്സിലാക്കിയ ഇൻതിസാർ, പല തരത്തിൽ അടവുകൾ മാറ്റി ചവുട്ടി.... അവരുടെ ഉള്ളിൽ ഇരുപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ പദവിയായിരുന്നു.... പക്ഷെ അവർ അതിനു വേണ്ടി ഉപോയോഗിച്ച അഭ്യാസങ്ങൾ അൽപ്പം വിഷമതകൾ നിറഞ്ഞതായിരുന്നു ....
ഓരോന്ന് എണ്ണി എണ്ണിപ്പറയുക ബുദ്ധിമുട്ടാണ്.... പലരുടെയും സ്വകാര്യതയിലെ ബലഹീനതകളെ, അവരുടെ നേട്ടങ്ങൾക്കും, ഉയർച്ചക്കും, അവർ ഉപോയോഗിച്ചു..... ഇതിനിടയിൽ, കുറെ മാസങ്ങൾ, ജനറൽ മാനേജർ പദവിയും ഏറ്റടുത്തു..... മറ്റുള്ളവരുടെ മാത്രം തണലിൽ, ഇത്തരം പദവികളിൽ ശോഭിക്കാൻ പറ്റില്ല എന്നവർക്ക് മനസ്സിലായി..... എന്തായാലും ആരും അറിയാതെ ഒരു ദിവസം ബാങ്കിൽ നിന്ന് പടിയിറങ്ങി, തന്റെ സ്വകാര്യമായ ബിസിനസ്സിലേക്കു മടങ്ങിപ്പോയി......
ആരൊക്കെ എന്തൊക്കെ വിമർശിച്ചാലും, എനിക്കവർ ചെയ്തു തന്നിട്ടുള്ള ഗുണങ്ങളും, നേട്ടങ്ങളും, ഒപ്പം ബുദ്ധി മുട്ടുകളും ചേർത്ത് വച്ചാൽ..... നൻമകൾക്കു തൂക്കും ഏറും...... അതുകൊണ്ട് തന്നെ ഞാനവരെ ഇന്നും, ഇനിയെപ്പോഴും, ബഹുമാനിക്കും.... ആദരിക്കും.....
ഇതോടെ, ഈ എപ്പിസോഡുകൾ ഇവിടെ നിർത്തുന്നു.... പുതിയ മറ്റൊരു അദ്ധ്യായവുമായി മടങ്ങിയെത്താം എന്ന പ്രതീക്ഷയിൽ.....
സഹകരിച്ച,പ്രോത്സാഹിപ്പിച്ച,എല്ലാവർക്കും,
സ്നേഹം. സന്തോഷം. അതിലേറെ ബഹുമാനം....