ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...(part 127).
Great Respect to Mr. Clive Sheward....,the former Head of Retail, Commercial Bank of Kuwait.
(Part One) ഭാഗം ഒന്ന്...
കുറേക്കാലം കൂടി, ഉഷാരാ ഭൂമിയിലേക്ക് ഒന്ന് എത്തി നോക്കുകയാണ്...
കുവൈറ്റ് ഇന്റർനാഷണൽ (ഇസ്ലാമിക്) ബാങ്കിലെ അഞ്ചു വർഷത്തെ സേവനം മാറ്റി നിർത്തിയാൽ, ജീവിതത്തിലെ സുന്ദര സുരഭിലമായ മറ്റൊരു കാലഘട്ടം... കൊമേർഷ്യൽ ബാങ്ക് ഓഫ് കുവൈറ്റിലെ അബ്ദുള്ള മുബാറക് ബ്രാഞ്ച് മാനേജരായിരുന്നിട്ടുള്ള, ഏതാണ്ടൊരു മുന്ന് വർഷക്കാലമായിരുന്നു...ശരിക്കും തിളക്കം കൂടിയത് ഫാഹഹിൽ ബ്രാഞ്ചിലെ അഞ്ച് വര്ഷമായിരുന്നു എന്നത് യാഥാർഥ്യം...
അത് മറക്കുന്നില്ല...മറന്നിട്ടല്ല...!!!
പക്ഷേ ഇവിടെ, ഇറാക്കിന്റെ കുവൈറ്റ് അധിനിവേശത്തിനു ശേഷം കടന്നു പോയ നാലു വർഷങ്ങളിലെ അപമാനങ്ങളിൽ നിന്നുള്ള, തീച്ചൂളയിൽ നിന്നുള്ള, ഒരു മോചനം...ഒരു ഉയർച്ച...അതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്...അത് മറ്റൊരാൾക്കും അവകാശപ്പെടാനില്ലെങ്കിൽ പിന്നെ എന്താ അതിന്റെ ഒരു കുളിര് അല്ലേ?
ഒരുപാട് കോണിപ്പടികൾ താങ്ങും തണലുമായി ഉണ്ടായിരുന്നു.....ആരെ മറക്കും...ആരെ ഓർത്തെടുക്കും... എന്നതിലുപരി ആരെ "ആദ്യം" ഓർത്തെടുക്കുമെന്ന തത്രപ്പാടിലാണ് ഞാൻ....
അങ്ങനെ നോക്കുമ്പോൾ മറക്കാനാവാത്ത ഒരിക്കലും... ഒരിക്കലും... ഒരിക്കലും... മറക്കാനാവാത്ത കടപ്പാടുകളുടെ അനവധി പടവുകൾ ചവുട്ടി കയറ്റി വിട്ട "ഒരു കോണിപ്പടി" ആയിരുന്നു "ക്ലൈവ് ഷവാർഡ്" എന്ന ബ്രിട്ടീഷുകാരൻ...അദ്ദേഹം അന്ന് കൊമേർഷ്യൽ ബാങ്കിന്റെ റീറ്റെയ്ൽ ഡിവിഷൻ ഹെഡ് ആയി, "ഡേവിഡ് ബറി" എന്ന മറ്റൊരു ബ്രിട്ടീഷ്കാരനായാ
അന്നത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ കൂടെ ബാങ്കിൽ എത്തിയ
തായിരുന്നു...
എന്തായാലും ഒരു കാര്യം ഉറപ്പാണ്...
എന്റെ കരിയർ കെർവിൽ (career curve) ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ, "വെള്ളക്കാരുടെ" നേതൃത്വത്തിൽ വന്നിരുന്ന കാലഘട്ടങ്ങളിലെല്ലാം,ഒരു നല്ല തുടക്കവും... അതിലേറെ തിളക്കവും...തുടർന്നുള്ള വെളിച്ചവും...വായിച്ചെടുക്കാൻ കഴിയുന്നുണ്ട്...കുവൈറ്റിലായിരുന്നങ്കിലും "വെള്ളക്കാർ" എന്ന് ഉദ്ദേശിച്ചത് ബ്രിട്ടീഷുകാരും, അമേരിക്കക്കാരും, അടങ്ങിയ മാനേജമെന്റുകളുടെ ഭരണം ബാങ്കിൽ നില നിന്നിരുന്ന കാലഘട്ടം എന്ന് തന്നെയാണ്...
ആ വിഷയത്തെപ്പറ്റി പറയണമെങ്കിൽ ഞാൻ ഒരുപാട് പിറകിലേക്ക് പോകണം...
ആദ്യമായി ഞാനൊരു സായ്പ്പിനെക്കാ
ണുന്നത് മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ...
അമേരിക്കയിൽ നിന്നൊരു സായിപ്പ് ഞങ്ങളുടെ ക്നാനായ കുന്നേപ്പള്ളിയിൽ അടുത്ത ഞാറാഴ്ച ഉച്ചക്ക് മുന്ന് മണിക്ക് പ്രസംഗിക്കാൻ വരുന്നുണ്ട്...അതിന് ശേഷം അദ്ദേഹം കുട്ടികളെ നിരത്തിയിരുത്തി ഫോട്ടോ എടുത്തു കൊണ്ട് പോകും പോലും.
സ്കൂളിൽ കൂടെ പഠിച്ചിരുന്ന കാന്നക്കുഴി
യിലെ കുര്യച്ചന്റെ മകനാണ് ഇത് ഒരു വെള്ളിയാഴ്ച്ച ഞങ്ങളുടെ മുൻപിൽ പരസ്യം ചെയ്തത്...അന്ന് ഞങ്ങൾക്ക് ജാതിയും മതവും ഒന്നുമറിയാവുന്ന പ്രായമായിരുന്നില്ല
അതുകൊണ്ട് തന്നെ ഞങ്ങളെല്ലാം ഉച്ചയ്ക്ക് രണ്ടു മണിക്ക് മുന്നേ പള്ളിയുടെ അങ്കണ
ത്തിലെത്തി...സായിപ്പു വന്നപ്പോൾ നാലു
മണിയായി...അര മണിക്കൂർ ഇംഗ്ലീഷിൽ സംസാരിച്ചു... മലയാളത്തിൽ തർജ്ജിമ ചെയ്യാൻ ബാംഗ്ലൂരിൽ നിന്നെത്തിയ ഒരച്ഛനുണ്ടായിരുന്നു എന്നാണ് എന്റെ നേരിയ ഓർമ്മ....അതിന് ശേഷം ഫോട്ടോകൾ എടുത്ത് സായിപ്പ് മടങ്ങി....
പിന്നീടൊരു സായിപ്പിനെ കണ്ടത് വളരെ വർഷങ്ങൾക്ക് ശേഷം ബി.എ. പരീക്ഷ കഴിഞ്ഞു...പരീക്ഷയുടെ ഫലത്തിൽ, രണ്ടാം ക്ലാസ്സുണ്ടോ? എന്നറിയാൻ തിരുവനന്ത
പുരത്ത് പോയി ഒരു ലോഡ്ജിൽ താമസിക്കുമ്പോൾ തൊട്ടടുത്ത മുറിയിൽ ഒരു യൂറോപ്യൻ ടൂറിസ്റ്റ് താമസിച്ചിരുന്നു.
...ആ ടുറിസ്റ്റുമായി എന്തൊക്കെയോ സംസാരിച്ചിരുന്ന ഒരു രാത്രി ഇന്നും ഓർമ്മയിൽ...അന്ന് കേരള യൂണിവേഴ്സിറ്റി മാത്രമേ ഉണ്ടായിരുന്നുള്ളു...കേരള
യൂണിവേഴ്സിറ്റിയിൽ അന്നൊരു നിയമ
മുണ്ടായിരുന്നു...!!!
ബി.എ, ബി.എസ്സ്.സി, ബി.കോം, ഡിഗ്രികൾ നേടുമ്പോൾ, മിനിമം രണ്ടാം ക്ലാസ്സെങ്കിലു മില്ലങ്കിൽ, എം.എ, എം.എസ്സ്.സി, എം.കോം,ന് അഡ്മിഷൻ കിട്ടുകയില്ല...
അങ്ങനെ മൂന്നാം ക്ലാസ്സിൽ പാസ്സായ പലരും, അക്കാലത്തു് വടക്കേ ഇന്ത്യയിലും തമിഴ് നാട്ടിലും, കർണാടകത്തിലും, പോയി പോസ്റ്റ് ഗ്രേഡുയേഷന് അഡ്മിഷൻ നേടി തിരികെ വന്ന് കോളേജ് അധ്യാപകരായി നാട്ടിൽ കസറിയ അല്ലങ്കിൽ വിലസിയ ധാരാളം സുഹൃത്തുക്കൾ ഇന്നും മായാതെ മറയാതെ മനസ്സിൽ തിളങ്ങി നിൽക്കുന്നു...
ബി.ബി.എ, എം.ബി.എ, എന്നൊരു ഡിവിഷൻ അന്നുണ്ടായിരുന്നോ എന്ന് എനിക്ക് തോന്നുന്നില്ല... എന്തായാലും എനിക്കന്നു ക്ലാസ്സുണ്ടായായിരുന്നത് കൊണ്ട് എം. എ.യ്ക്ക് കേരളാ യൂണിവേഴ്
സിറ്റിയുടെ കിഴിൽ തന്നെ പഠിക്കാൻ പറ്റി...
അല്ലങ്കിൽ വടക്കോട്ടു പോകാൻ പ്ലാനിട്ടിരുന്നതാണ്.....
കുറെ ബി.എ, ബി.കോം,മലയാളി സുഹൃത്തുക്കൾ എനിക്ക് കൊമേർഷ്യൽ ബാങ്കിലുമുണ്ടായിരുന്നു...
സുഹൃത്തുക്കൾ എന്ന് പറഞ്ഞാൽ ബാങ്കിനുള്ളിൽ മാത്രം ഒതുങ്ങുന്ന സുഹൃത്തുക്കൾ... അതിനപ്പുറം ഞാൻ സുഹൃത്ബന്ധം തുടരാൻ ഇഷ്ടപ്പെട്ടിരുന്നില്ല... അതിലൊരാൾ എന്നോടൊരിക്കൽ പറഞ്ഞു....350 കുവൈറ്റിദിനാർ കൈക്കൂലി
കൊടുത്താണ് അന്ന് അദ്ദേഹം ബാങ്കിൽ ജോലിക്ക് കയറിയത് പോലും...വേറൊരു ബി.കോം.കാരൻ 270 കുവൈറ്റി ദിനാർ രണ്ട് പ്രാവിശ്യമായി കൈക്കൂലി കൊടുത്താണ് ജോലിക്ക് കയറിയത് എന്ന് , അദ്ദേഹത്തിന്റെ അടുത്ത ബന്ധു നേരിട്ട് എന്നോട് പറഞ്ഞതാണ്...ഇതൊന്നും എന്റെ വിഷയമല്ല... എങ്കിലും "കൈക്കൂലി" എന്നൊരു വിഷയം പണ്ടു മുതലേ ലോകത്തെമ്പാടുമുണ്ടന്നു അറിയാൻ വേണ്ടി മാത്രം...!!!
പിന്നീട് ഞാൻ വെള്ളക്കാരെക്കാണുന്നത് അങ്ങ് കുവൈറ്റിൽ വച്ചാണ്...അവിടെയെത്തി കുറേ മാസങ്ങൾ, ഒരു ഷിപ്പ് ചാൻഡ്‌ലിംഗ് കമ്പിനിയിൽ ജോലിയിൽ ഇരിക്കുമ്പോൾ, ചരക്ക് കപ്പലുകളിൽ വരുന്ന കപ്പിത്താന്മാരും, കപ്പലിലെ ചില ഫസ്റ്റ് ഓഫീസെഴ്സും വെള്ളക്കാരായിരുന്നു...
അവരൊക്കെ ഓഫീസിൽ വരുമായിരുന്നങ്കിലും ഞാനുമായി നേരിട്ടൊരു സംഭാഷണങ്ങളും ഉണ്ടാകാറില്ല. കാരണം, ഞാനന്ന് ആ ഓഫീസിൽ അക്കൗണ്ട്സ് യൂണിറ്റിലായിരുന്നു ജോലി ചെയ്തിരുന്നത്...എന്നാൽ ഒരു ദിവസം ഞാൻ മാത്രം ഓഫീസിലുണ്ടായിരുന്ന
അവസരത്തിൽ ഒരു സായിപ്പു ഓഫീസിലേക്ക് കടന്നു വന്നു...എനിക്ക് കൈ തന്നു കൊണ്ട് സ്വയം പരിചയപ്പെടുത്തി... ഞാൻ ക്യാപ്റ്റൻ ചാൾസ് മെൽബോറോ... ഇവിടെ നങ്കുരം ഇട്ടിരിക്കുന്ന സുദർശൻ "സത്യപഥ്" എന്ന കപ്പലിന്റെ ക്യാപ്റ്റനാണ്... സംസാരത്തിനിടയിൽ അദ്ദേഹം ഓസ്ട്രേലിയ കാരനാണന്ന് മനസ്സിലായി... അദ്ദേഹം വന്നത് അത്യാവശ്യമായി അഞ്ചു "ആറാമിസ്" പെർഫ്യൂം ബോട്ടിൽ പിറ്റേന്ന് കപ്പലിൽ എത്തിക്കണംപോലും.... പതിനൊന്നു മണിക്ക് കപ്പൽ തുറമുഖം വിടും... അതിനു മുൻപ് എത്തിക്കണം.... അത് ഉത്തരവാദപ്പെട്ട സ്റ്റാഫിനെ അറിയിക്കാം...അവർ കാലത്തു കപ്പലിൽ എത്തിക്കും...ഞാൻ പറഞ്ഞു...
അക്കാലത്തു ഇന്നത്തെപ്പോലെ ആയിരക്കണക്കിന് പെർഫ്യൂമുകളില്ല... സാധാരണക്കരാർ ഉപോയോഗിക്കുന്ന "ബ്രൂട്" എന്നൊരു പെർഫ്യൂമും... പിന്നീടുള്ളത് ഈ വില കൂടിയ ആറാമിസുമാണ്....
"സത്യപഥ്" എന്ന ചരക്കു കപ്പൽ ആരുടേതാണെന്നറിയാമോ...? സുദർശൻ വേലായുധൻ എന്ന ഇന്ത്യൻ വ്യവസായി
യാണ്...പ്രസിദ്ധ സിനിമാതാരം കെ. ആർ. വിജയയുടെ ഭർത്താവാണ്...അദ്ദേഹത്തിന് അഞ്ചു ചരക്കു കപ്പൽ ഉണ്ടായിരുന്നു... സ്വന്തമായി വിമാനമുണ്ടായിരുന്നു... ഇതെല്ലാം ഞാൻ അന്ന് ആ സായിപ്പിൽ നിന്നാണറിയുന്നത്...ഞങ്ങളുടെയൊക്കെ അന്നത്തെ സ്വപ്ന നായികമാരിൽ ഒരാളായിരുന്നു ശ്രീമതി കെ.ആർ.വിജയ...!!!
എന്നാൽ കുവൈറ്റിലെത്തി പതിനൊന്നു മാസങ്ങൾ പിന്നിടുമ്പോൾ, ഞാനൊരു വെള്ളക്കാരനെ അപ്രതീക്ഷിതമായ സാഹചര്യത്തിൽ കണ്ടുമുട്ടി...ഒരു ബ്രിട്ടിഷ്കാരൻ...പേര്...സി.എ.സെഡൻ...
അന്ന് അദ്ദേഹം കൊമേർഷ്യൽ ബാങ്ക് ഓഫ് കുവൈറ്റിന്റെ ഡെപ്യൂട്ടി ചീഫ് ജനറൽ മാനേജരായിരുന്നു...
എന്റെ വിധി മാറ്റിയെഴുതിയ കാലകാലൻ... സാക്ഷാൽ പരമശിവൻ...
വികാരനിർഭരമായിരുന്നു ആ കണ്ടുമുട്ടൽ...
എന്താ പറയണ്ടേ?
അടുത്ത ലക്കത്തിൽ...തുടരും...