ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...(part 129).
Great Respect to Mr. Clive Sheward....,the former Head of Retail, Commercial Bank of Kuwait...
(Part Three) ഭാഗം മുന്ന് ...
ദിവംഗതനായ ശ്രീ ഗാസി അൽ സഗ്ഗാബി എന്നെ അന്ന് പരിചയപ്പെടുത്തിയ ആ മാനേജർ, കൊമേർഷ്യൽ ബാങ്ക് ഓഫ് കുവൈറ്റിന്റെ ഷുവൈഖ് ബ്രാഞ്ചിലെ അസിസ്റ്റന്റ് ബ്രാഞ്ച് മാനേജരായിരുന്ന "അഹമ്മദ് അബു ഹജ്‌ജിലി" എന്നൊരു പാലസ്‌തീനിയായിരുന്നു...
വളരെ സാധുവായ ഒരു മനുഷ്യൻ.ബാങ്കിൽ, ഗാസി അദ്ദേഹത്തിന്റെ ഒരു കസ്റ്റമറായിരുന്നു.
അതാണവർ തമ്മിലുള്ള ബന്ധം...
അക്കാലത്തു ബ്രാഞ്ചുകളെ അതിന്റെ സൈസനുസരിച്, പല ഗ്രേഡുകളായി തരം തിരിച്ചിരുന്നു...അബ്ദുള്ള സാലം ബ്രാഞ്ച് രണ്ട് എ...(AA)ഗ്രേഡുകൾ ഉള്ള ബ്രാഞ്ച്...(കുവൈറ്റ്/ ഇറാക്ക് യുദ്ധാനന്തിരം ഈ ബ്രാഞ്ച് തുറന്നില്ല... അബ്ദുള്ള മുബാറക് ബ്രാഞ്ചിനോട് ചേർക്കുക
യായിരുന്നു...)
അബ്ദുള്ള മുബാറക്ക്, ഷുവൈഖ്, സാൽമിയ, ജഹ്‌റ, തുടങ്ങിയ ബ്രാഞ്ചുകൾ... എ...(A) ഗ്രേഡ്...
ഹെഡ്ഓഫീസ് ബ്രാഞ്ച് മാത്രം മൂന്ന് ...എ...(AAA) ഉള്ള ബ്രാഞ്ച്... ബാക്കിയുള്ള ബ്രാഞ്ചുകൾ ബി. സി. ഡി.(B C D)യായി തരം തിരിച്ചിരുന്നു... ഇതിൽ എ ഗ്രേഡിൽ ഉള്ള ഷുവൈഖ് ബ്രാഞ്ചിലെ അസിസ്റ്റന്റ് ബ്രാഞ്ച് മാനേജരായിരുന്നു മുകളിൽപ്പറഞ്ഞ "അഹമ്മദ് അബു ഹജ്‌ജിലി"...
അന്ന് മൊബൈൽ ഫോണൊന്നുമുള്ള കാലമായിരുന്നില്ല...!!! ഇദ്ദേഹത്തോടു സംസാരിക്കാൻ എനിക്ക് കിട്ടിയിട്ടുള്ള ഏക പിടിവള്ളി, ഷുവൈഖ് ബ്രാഞ്ചിന്റെ നമ്പറാണ്... ഇന്നും കൃത്യമായി ആ നമ്പർ ഞാനോർക്കുന്നു 4818361....ഇതിലെ ആദ്യത്തെ 4 എന്ന അക്കം അക്കാലത്തു പുതുതായി ചേർക്കപ്പെട്ടുള്ള
തായിരുന്നു ...പല പ്രാവിശ്യം അദ്ദേഹത്തെ ടെലിഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിക്കു
മ്പോഴും, അദ്ദേഹം തിരക്കാണെന്നു ഒരു ഇന്ത്യക്കാരൻ ഒരു പ്രത്യേകശബ്ദത്തിൽ മറുപടി തരുമായിരുന്നു...അത് മറ്റാരുമായിരുന്നില്ല...
നമ്മളെല്ലാം പരക്കെ അറിയപ്പെടുന്ന "അറ്റ്ലസ് രാമചന്ദ്രൻ"... അന്ന് അദ്ദേഹം, ഈ പറഞ്ഞ "അഹമ്മദ് അബു ഹജ്ജിലി"യുടെ കിഴിൽ ഒരു സൂപ്പർവൈസറി സ്റ്റാഫ് ആയി ജോലിനോക്കുന്നു.
അന്നത്തെ ഷുവൈഖ് ബ്രാഞ്ച് മാനേജർ,
"ഇബ്രാഹിം അൽ ബർഗൂതി" എന്ന ഒരു ജോർദാനിയൻ വംശജനായിരുന്നു...
അങ്ങനെയിരിക്കെ ഒരു ദിവസം, ഈ പറഞ്ഞ "അഹമ്മദ് അബു ഹജ്‌ജിലി" എന്നെ ടെലിഫോണിൽ വിളിച്ചു... ബാങ്കിന്റെ ഹെഡ്ഓഫീസിലെ നാലാമത്തെ ഫ്ലോറിൽ എത്താമോ എന്ന് ചോദിച്ചു...ഞാൻ അവിടെ
യെത്തിയപ്പോൾ അദ്ദേഹം എന്നെയും കുട്ടി അന്നത്തെ മാനവ വിഭവശേഷിയുടെ മാനേജരായിരുന്ന(H.R.Head) "അബ്ദുൽ ഗനി അബ്ദുൽ റഹിം" എന്ന യമനി വംശജനെ പരിചയപ്പെടുത്തി.
അദ്ദേഹത്തിന്റെ ഓഫീസിനു വെളിയിൽ ഇടതു ഭാഗത്തു കസേരയും മേശയുമൊക്കെയിട്ട്
നല്ല നീളമുള്ള ചെറുപ്പക്കാരൻ ഇരിക്കുന്നു...
ഗോവയിൽ നിന്നെത്തിയ ഇന്ത്യക്കാരനാണ്... പേര്, ഇ.എ.ലോബോ...അദ്ദേഹം അന്ന് ബാങ്കിൽ
പ്രശസ്തനാണ്... അന്നൊക്കെ ബാങ്കിൽ വലിയ മാനേജരന്മാർക്ക് താഴെയുള്ള , ഓഫീസറന്മാരെ രണ്ടായി തരം തിരിച്ചിരുന്നു...എ. ഓഫീസർ.., ബി. ഓഫീസർ... ,എ. ഓഫീസർക്ക് അധികാരവും പ്രസക്തിയും പ്രശസ്തിയും കൂടുതലാണ്...
(മുന്ന് നാലു വർഷങ്ങൾ കഴിഞ്ഞപ്പോൾ,എ ഗ്രേഡും, ബി ഗ്രേഡും, ഒക്കെ മൺമറഞ്ഞു
പോയി...ഹേ. എം. എസ്സ്. എൽ. (Hay MSL) എന്നൊരു ബ്രിട്ടീഷ് കമ്പനി വന്നു...എ യും, ബി യും,എന്നല്ല മുഴുവൻ ഗ്രേഡുകളും അക്കങ്ങളി ലാക്കി...ഒന്ന് മുതൽ പതിന്നാലു വരെ ഓഫീസറന്മാരുടെയും മാനേജരന്മാരുടെയും ഗ്രേഡുകൾ കൊണ്ട് വന്നു...ഒപ്പം ക്ലറിക്കൽ സ്റ്റാഫുകളുടെയും ഗ്രേഡുകൾ ഒന്ന് മുതൽ പത്തു വരെയാക്കി...)ഈ മുകളിൽ പറഞ്ഞ "ലോബോ" അന്ന്,അത്തരത്തിലൊരു എ.ഓഫീസറാണ്...
... തൊട്ടടുത്ത് ഒരു ടൈപ്പ് റൈറ്റിങ് മെഷീനുമായി
സുന്ദരനായ നീളം കുറഞ്ഞ ഒരു യുവാവ് മന്ദസ്മി
തനായി ഇരുന്നു ടൈപ്പ് ചെയ്യുന്നു...പേര് "അക്ബർ ബിനായത് ബഗ്വാവാല"....അന്ന് അദ്ദേഹം ടൈപ്പിസ്റ്റാണെങ്കിലും, ആറു മാസത്തെ ക്രെഡിറ്റ് കോഴ്സ് ഒക്കെ കഴിഞ്,ക്രെഡിറ്റ് ഓഫീസറായി... അതിന് ശേഷം, ഗ്രേഡ് SO7 ക്രെഡിറ്റ് മാനേജർ വരെയായി....പിന്നീടദ്ദേഹം ജോലി രാജി വച്ച് അമേരിക്കയിലേക്ക് ചേക്കേറി...സ്വന്തമായി "പോസ്റ്റൽ ബിസിനസ്" ചെയ്തു...ഇപ്പോൾ കാലിഫോർണിയയിലെ റോഡ് റിവർ കൗണ്ടിയിൽ വിശ്രമ ജീവിതം നയിക്കുന്നു...
ഇവർ രണ്ട് പേരും കൂടാതെ, അന്ന് പുതുതായി ബാങ്കിൽ ജോലിയിൽ പ്രവേശിച്ച കറുത്ത് മെലിഞ്ഞ ഒരു ചെറുപ്പക്കാരൻ... അക്ബറിന്റെ കസേരയോട് ചേർന്നിരുന്നു ഫയലുകൾ അടുക്കി വയ്ക്കുന്നു.പേര് "ഒക്ടോ സെക്യുവെര"...പിൽക്കാലത്തു ലോബോയുടെസ്ഥാനത്തു എത്തി...2010ൽ
ബാങ്കിൽ നിന്ന് പിരിഞ്ഞു...2012ൽ ഇഹലോകവാസം വെടിഞ്ഞു...അതൊക്കെ ഇവിടെ വിഷയമല്ലാത്തതിനാൽ തൽക്കാലം വിടുന്നു...
അഹമ്മദ് അബുഹജിലി എന്നെ അബ്ദുൽ
ഗനിക്ക് പരിചയപ്പെടുത്തിയ ശേഷം, എന്നോട് അദ്ദേഹം ടെസ്റ്റ് എഴുതാൻ തയ്യാറാണോ? പെട്ടന്ന് ചോദിച്ചപ്പോൾ പകച്ചു...എന്നിട്ടും തയ്യാറാണെന്ന് പറഞ്ഞു...ഉടനെ അദ്ദേഹം തൊട്ടടുത്ത മുറിയിൽ ഇരിക്കുന്ന അദ്ദേഹത്തിന്റെ ലെബനീസ് സെക്രട്ടറിയായ എമിലി കരം എന്നപെൺകുട്ടിയെ വിളിച്ചു ഒരു സെറ്റ് ചോദ്യക്കടലാസ് കൊണ്ട് വരാൻ പറഞ്ഞു...
അത് കിട്ടിയപ്പോൾ അദ്ദേഹം ലോബോയെ വിളിച്ചു എനിക്ക് ടെസ്റ്റ് കൊടുക്കാൻ പറഞ്ഞു...ഒരു മണിക്കൂർ ടെസ്റ്റ്...ഇതിൽ ടൈപ്പിംഗ് വരും....
ആ രീതി ലോബോയ്ക്കു ഇഷ്ടപ്പെട്ടില്ല എന്ന്, അദ്ദേഹത്തിന്റെ മുഖഭാവവും, എന്നോടുള്ള സംഭാഷണവും, തുടർന്ന് നടത്തിയ ടെസ്റ്റും എനിക്ക് വ്യക്തമായി...
ഏറ്റവും ഒടുവിലാണ് എന്നെ ടെസ്റ്റിന് വിളിച്ചത്...എനിക്ക് ശേഷം വന്നവർക്കു ടെസ്റ്റ് നടത്തിയിട്ടും എന്നെ വിളിച്ചില്ല... ഏതാണ്ട് ബാങ്കിന്റെ സമയം കഴിയാൻ പത്തു മിനിറ്റ് ബാക്കി നിൽക്കെ, ടെസ്റ്റ് നടത്തുന്ന മുറിയിലേക്ക് എന്നെ വിളിച്ചു... അതും അക്ബറിന്റെ സഹായത്താൽ... അക്ബർ ബഗ്വാവാല പറയുന്നത് കേട്ടു... പാവം ഒത്തിരി നേരമായിട്ട് അവിടെ ക്ഷമയോടെ ഇരിക്കുന്നു...ബാങ്ക് അടക്കയറായില്ലേ? വിളിച്ചു ടെസ്റ്റ് കൊടുക്ക്...അങ്ങനെയാണ് ലോബോ എന്നെ ടെസ്റ്റിന് ഉള്ളിലേക്ക് വിളിക്കുന്നത്... ടെസ്റ്റ് നടത്തുന്നത് ലോബൊയാണ്...
ആദ്യമേ ടൈപ്പിംഗ് ടെസ്റ്റ് ചെയ്യാനുള്ള പേപ്പർ തന്നു....ഞാൻ പറഞ്ഞു എനിക്ക് ടൈപ്പിംഗ് കാര്യമായി അറിയില്ല... പിന്നെന്തിനാണ് ടെസ്റ്റിന് വന്നത്? ഇവിടെ ടൈപ്പിസ്റ്റിന്റെ വേക്കാൻസിയെ ഉള്ളു... ഞാൻ ഈ വിവരം നേരത്തെ മാനേജരോട് പറഞ്ഞിരുന്നു....ചോദിച്ചു നോക്കാം.... അപ്പോൾ അതിനു മറുപടിയൊന്നും പറയാതെ മറ്റു ചോദ്യങ്ങൾക്ക് ഉത്തര
മെഴുതാൻ ലോബൊ പറഞ്ഞു... പെട്ടെന്നെഴുതി തീർക്കണം... ഏഴ് ചോദ്യങ്ങളോ മറ്റോ ആയിരുന്നു എന്നാണ് ഓർമ്മ...ചേരുംപടി ചേർക്കുക...പല രാജ്യങ്ങളിലെയും കറൻസി നിരക്കുകൾ... അങ്ങനെ പലതും...ഒന്നാമത് ആകാംഷയും വേവലാതിയും... ശ്രദ്ധിച്ചൊന്നിനും ഉത്തരമെഴുതാനുള്ള മനസികാവസ്ഥ
യുമുണ്ടായിരുന്നില്ല...സത്യത്തിൽ അന്നെനിക്ക് ഇറ്റലിയുടെയും ജപ്പാന്റെയും കറൻസികൾക്ക് ഡെസിമൽ, (അതായത് രൂപാ/പയിസ) ഇല്ലാ എന്നു പോലും അറിയാമായിരുന്നില്ല... അതിന്റെ കൂടെ, ഒന്നും വായിച്ചു നോക്കാനുള്ള സാവകാശം പോലും ലോബോ എനിക്ക് തന്നില്ല...!!!
ലോബോ പിടിച്ചു വാങ്ങിയെന്നു പറയുന്നതാകും ശരി...കാരണം സമയം ഏതാണ്ട് മൂന്നര മണിയായി...പലരും ഓഫീസിൽ നിന്ന് പോയി കഴിഞ്ഞിരുന്നു... ഉത്തരക്കടലാസ്സ് ഒന്നോടിച്ചു നോക്കിയിട്ടു...
ജയിക്കാനുള്ള മാർക്കൊന്നുമില്ല... അതിന്റെ കൂടെ ടൈപ്പിങിന്റെ ടെസ്റ്റു ചെയ്തു മില്ല...പൊയ്ക്കോളു വിവരമറിയിക്കും...
പ്രതീക്ഷയില്ലെങ്കിലും, പ്രതീക്ഷയോടെ ബാങ്കിൽ നിന്നു ഞാൻ വീട്ടിലേക്കു മടങ്ങി...
ഒരു വാക്ക് കൊണ്ടോ... പ്രവർത്തി കൊണ്ടോ...തമാശക്ക് പോലും ആരെയും വേദനിപ്പിക്കരുത്...ശരിക്കും എന്റെ മനസ്സ് അവിടെ വിഷമിച്ചു... ഒരിക്കൽ അത് തിരിച്ചെത്തും...ഒരു സംശയവും വേണ്ട...
ലോബോയുടെ കാര്യത്തിൽ ഞാനത് കണ്ടു...അനുഭവിച്ചറിഞ്ഞു...
കൃഷ്ണൻ അർജുനനോട് പറയുന്നു...
"അർജുനാ ഗഹന കർമ്മണോ ഗതി"... കർമ്മത്തിന്റെ ഗതി ഗഹനമാണ്. നാളെയെന്തെന്നാർക്കറിയാം...!!!
അത് അടുത്ത ലക്കത്തിൽ.......
എന്നിട്ടും ഞാൻ "ക്ലൈവ് ഷേവാർഡി"നെ
പ്പറ്റി ഒന്നുംപറഞ്ഞു തുടങ്ങിയില്ല....
തുടരും...