ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...(part 130).

ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...(part 130).

Great Respect to Mr. Clive Sheward....,the former Head of Retail, Commercial Bank of Kuwait... 
(Part four)  ഭാഗം നാല് ...

ഇനി, ബാങ്കിൽ നടന്ന ടെസ്റ്റിന്റെ ഫലവും, പിന്നീടുണ്ടായ അനുഭവവും ഇത് വരെ പറഞ്ഞില്ല..!!! അത് തന്നെ ആദ്യം പറയാം...അതല്ലേ അതിന്റെയൊരു ശരി...
ബാങ്ക് ഇന്ന് വിളിക്കും... നാളെ വിളിക്കും... എന്ന പ്രതീക്ഷയിൽ ഞാൻ കാത്തിരുന്നു...
...ആരും വിളിച്ചില്ല...!!! അങ്ങോട്ട് വിളിച്ചാൽ ആരും മറുപടി തരില്ല...!!! 
ഒരു ദിവസം ഞാൻ ബാങ്കിലേക്ക് ചെന്ന് ലോബോയെ ക്കണ്ടു...ഞാൻ എഴുതിയ ടെസ്റ്റിന്റെ ഫലം,  ടെലിഫോണിലൂടെ വിളിച്ചിട്ട് കിട്ടുന്നുമില്ല.... അതുകൊണ്ടാണ് വന്നത്...
ലോബോയുടെ മറുപടി പരുഷമായിരുന്നു...
..."ഞാൻ അന്നെ പറഞ്ഞില്ലേ? ടെസ്റ്റിന് ജയിച്ചില്ല.ടൈപ്പിംഗ് ടെസ്റ്റ് ചെയ്തതുമില്ല...
..തൃപ്തി ആയില്ലെങ്കിൽ, അകത്തു പോയി
മാനേജരോട് ചോദിക്കു...!!!
(പത്തിൽ രണ്ടു പ്രാവിശ്യം കണക്കിന് നൂറിൽ മുപ്പത്തഞ്ചു മാർക്ക് വാങ്ങാൻ കഴിയാതെ, മൂന്നാം പ്രാവിശ്യം കഷ്ടിച്ചു മുപ്പത്തഞ്ചു മാർക്ക് വാങ്ങി ജയിച്ചവന്റെ കണക്കുകൾ എന്നെ തെറ്റിയതാ.... ഞാൻ മനസ്സിൽ ഓർത്തു...!!!)
അങ്ങനെ അന്നത്തെ മാനേജരായിരുന്ന,
അബ്ദുൽ ഗനിയുടെ മുറിയിലേക്ക് ഞാൻ കയറിച്ചെന്ന് എന്റെ പ്രശനം അവതരിപ്പിക്കു
മ്പോൾ...ഏകദേശം ആറടി നീളമുള്ള, സുന്ദരനായ,വയോധികനായ,(എന്റെ വിധി മാറ്റി മറിക്കാൻ പോരുന്ന) ഒരു വെള്ളക്കാരൻ...
അവിടേക്കു കയറി വന്നു...വന്നതാരാണ് എന്ന് ശ്രദ്ധിക്കാതെ ഞാൻ എന്റെ കാര്യങ്ങൾ അബ്ദുൾ ഗനിയോടെ പറഞ്ഞു കൊണ്ടിരുന്നു...
അദ്ദേഹം ലോബോയോട് എന്റെ ഉത്തര കടലാസ്സ് കൊണ്ടുവരാൻ പറഞ്ഞു...ടെസ്റ്റ് പേപ്പറുകൾ നോക്കിയ ശേഷം, "ഇതിനകത്തെല്ലാം ഒരുപാട് തെറ്റുകളുണ്ട്...!!! ഇതിൽ ചെയ്തു വച്ചിട്ടുള്ള പല കണക്കുകളും തെറ്റിപ്പോയി....തന്നെയുമല്ല ടൈപ്പിംഗ് ടെസ്റ്റ് ചെയ്തിട്ടുമില്ല"...!!!
ഇതെല്ലാം ശ്രദ്ധിച്ചു കേട്ട്നിന്ന ആ വെള്ളക്കാരൻ,
എന്നോട് പെട്ടെന്നൊരു ചോദ്യം...ടൈപ്പിംഗ് അറിയില്ലേ? ഞാൻ പറഞ്ഞു അറിയില്ല... അദ്ദേഹം...എന്ത് വരെ പഠിച്ചു? പോസ്റ്റ് ഗ്രാജുവൈറ്റാണ്..എന്താണ് വിഷയം? എക്കണോമിക്‌സാണ്...ഉടനെ അദ്ദേഹം അബ്ദുൾ ഗനിയുടെ മേശപ്പുറത്തിരുന്ന ബ്ലാങ്ക് പേപ്പറുകളിൽ  നിന്ന് രണ്ടു ഷീറ്റ് പേപ്പർ എടുത്ത്, കയ്യിൽ ഇരുന്ന പെൻസിൽ കൊണ്ട് ആദ്യത്തെ പേജിന്റെ മുകളിൽ രണ്ടു ലൈൻ എഴുതിയിട്ട്  എന്റെ കയ്യിൽ രണ്ടു പേപ്പറും തന്നു....വ്യക്തമായ ഇംഗ്ലീഷ് ഭാഷയിൽ, അദ്ദേഹം എന്നോട് പറഞ്ഞത് ഇന്നും ഇനിയെന്നും എന്റെ കാതിൽ മുഴങ്ങിക്കൊണ്ടേ ഇരിക്കും... അത് ഇപ്രകാരമായിരുന്നു... "ഞാൻ നിനക്ക് പത്തു മിനിറ്റു സമയം തരുന്നു... നൂറു വാക്കുകളിൽ കവിയാതെ ഞാൻ തന്ന പേപ്പറിൽ എഴുതിയിരിക്കുന്ന വിഷയത്തെ
പ്പറ്റി ഒരു പാരഗ്രാഫ് എഴുതി ഇപ്പോൾ തന്നെ തരു...ഞാൻ ഇവിടെയിരിക്കും"...തുടർന്ന് അദ്ദേഹം എനിക്ക് എതിരെ കിടന്ന കസേര വലിച്ചിട്ട് അതിൽ ഇരുന്നു..ഏതോ വിഷയത്തെപ്പറ്റി അബ്ദുൾഗനിയുമായി സംസാരം തുടങ്ങി... 
ഞാൻ ആദ്യമൊന്ന് പകച്ചു പോയി....
സ്തബ്ധനായി എന്ന് പറയുന്നതാവും ശരി...
പെട്ടന്ന് സമനില വീണ്ടെടുത്തു...അദ്ദേഹം തന്ന പേപ്പറിൽ എഴുതിയ വിഷയമെന്താ
ണെന്ന് നോക്കി.അദ്ദേഹം എഴുതിയ വിഷയം.... "വികസ്വര രാജ്യങ്ങളിൽ കൊമേർഷ്യൽ ബാങ്കുകളുടെ റോൾ എന്താണ്?...നൂറു വാക്കുകളിൽ കവിയരുത്"...(With in not more than 100 words, write the funcions of commercial banks in developing countries) അപ്രതീക്ഷിതമായ സാഹചര്യത്തിൽ,
പെട്ടന്നുള്ള ഒരു ആക്ഷൻ...അബ്ദുൾഗനി തന്ന ബോൾപെൻ ഉപോയോഗിച്ചു, എന്തൊ
ക്കൊയോ മനസ്സിൽ വന്നതെഴുതി വച്ചു...
മുഴുമിപ്പിക്കാനായില്ല എന്ന് തോന്നുന്നു...
എന്തായാലും പത്തു മിനിറ്റിന് മുൻപ് അദ്ദേഹം പേപ്പർ വാങ്ങി വായിച്ചു...
വായിച്ച ശേഷം അദ്ദേഹം അതിൽ "വെരി ഗുഡ്" (Very good) എന്നെഴുതി, ആ പേപ്പർ രണ്ടും അബ്ദുൾ ഗനിയുടെ കയ്യിൽ കൊടുത്തിട്ടു പറയുന്നു..."ഇയ്യാൾക്ക് മെഡിക്കൽ പേപ്പർ ഇന്ന് തന്നെ കൊടുക്കുക... അത് കിട്ടിയാൽ ഉടൻ അപ്പോയ്ന്റ്മെന്റ് ഓർഡർ കൊടുത്തു അഹമ്മദ് അൽ ജാബർ സ്ട്രീറ്റ് ബ്രാഞ്ചിലേക്കു വിടുക"... 
അതിനും ശേഷം അദ്ദേഹം എന്റെ കൈക്കു പിടിച്ചു കുലുക്കിക്കൊണ്ട് സ്വയം പരിചയ പ്പെടുത്തി... ഞാൻ സി.എ. സെഡൻ...
ഡെപ്യൂട്ടി ജനറൽ മാനേജർ...( I am C.A.Sedan, Deputy General Manager) അതിനു ശേഷം അദ്ദേഹം മുറിവിട്ടു മറ്റെവിടേക്കോ മറഞ്ഞു...ഞാൻ എന്റെ ജീവിതത്തിൽ 
സി. എ. സെഡൻ, എന്ന വ്യക്തിയെ അതിനുമുൻപ് കണ്ടിട്ടില്ല...!!! അതിന് ശേഷവും ഒരിക്കൽപ്പോലും കണ്ടിട്ടില്ല...!!!
കാരണം ഞാൻ ബാങ്കിൽ ജോലിക്ക് കയറി അധികം താമസിയാതെ അദ്ദേഹം ബാങ്കിൽ നിന്ന് പിരിഞ്ഞു ഇംഗ്ലണ്ടിലേക്ക് ചേക്കേറി...
എന്താ വിശ്വാസം വരുന്നില്ലേ? അദ്ദേഹം പോയശേഷം അബ്ദുൾഗനി എന്റെ 
കൈക്കു പിടിച്ചു കുലുക്കി "മബ്‌റൂക്ക് " ( Mabrook) എന്ന് അറബി ഭാഷയിൽ പറഞ്ഞു...ആ അറബി വാക്കിന്റെ അർത്ഥം പിന്നീടാണ് മനസ്സിലായത്...
"അഭിനന്ദനങ്ങൾ" (congratulations)
എന്നായിരുന്നു...
അതിന് ശേഷം അബ്ദുൾ ഗനി ഞാൻ മുൻപിലത്തെ എപ്പിസോഡിൽ ഓർമ്മിച്ച അക്ബറിനെ വിളിച്ചു... ഞാൻ മുൻപ് ചെയ്ത ടെസ്റ്റ് പേപ്പറുകളും, ഇപ്പോൾ എഴുതിയ ഉത്തരക്കടലാസും ചേർത്ത് എനിക്കൊരു ഫയൽ ഉണ്ടാക്കാനും...ഒപ്പം എനിക്ക് മെഡിക്കൽ പേപ്പർ ടൈപ്പ് ചെയ്തു കൊടുക്കാൻ  നിർദ്ദേശിച്ചു....
അക്ബർ ഉടനെ തന്നെ എനിക്കൊരു ഫയൽ ഉണ്ടാക്കി മെഡിക്കൽ പേപ്പറും തയ്യാറാക്കി ലോബോയുടെ ഒപ്പിനായി കൊടുത്തു...
അവിടെയും ലോബോ എന്നെ ഉഴപ്പാൻ ശ്രമിച്ചു... നാളെ വരാൻ പറഞ്ഞു...അവസാനം മുന്ന് മണിക്ക് ബാങ്ക് അടയ്ക്കാറായപ്പോൾ മെഡിക്കൽ പേപ്പർ ഒപ്പിട്ടു തന്നു...ഞാനതും കൊണ്ട് ബാങ്കിന്റെ അന്നത്തെ സ്പെഷ്യലിസ്റ്റായ ഡോക്ടർ സിംഗിന്റെ ദർവാസാ സ്ട്രീറ്റിലുള്ള ക്ലിനിക്കിലേക്ക് ഓടി....ഇതിനിടയിൽ ഞാൻ അക്ബറിനോട് ചോദിച്ചു...ആരാണ് ആ സായിപ്പ് ? അദ്ദേഹം ബാങ്കിന്റെ ഡെപ്യൂട്ടി ജനറൽ മാനേജരാണ്...ഞങ്ങൾ, പേർസണൽ ഡിപ്പാർട്മെന്റ് ഉൾപ്പടെ അഞ്ച് ഡിവിഷനുകൾ അദ്ദേഹത്തിന്റെ കിഴിലാണ്....ബ്രാഞ്ചുകളും എല്ലാം അദ്ദേഹത്തിന്റെ കിഴിലാണ്...അതു
കൊണ്ടാണ് അദ്ദേഹം നിന്നെ ബ്രാഞ്ചിലേക്ക് തെരഞ്ഞെടുത്തത്... അദ്ദേഹത്തിന്റെ ശ്രദ്ധയിൽ നീ ചെന്നുപ്പെട്ടത് നിന്റെ ഭാഗ്യമാണ്...
കോളടിച്ചല്ലോ...
മഹാനുഭാവനായ ഈ ബ്രിട്ടീഷുകാരനെ ഓർത്തു  രണ്ട് പ്രാവിശ്യം കണ്ണ്‌നീർ ഉതിർന്നിട്ടുണ്ട്....
ഒന്ന്... ഒരു ദശാബ്ദക്കാലം കഴിഞ്ഞു...1985 മാർച്ച് 12ന് ആ വലിയ മനുഷ്യന്റെ വിയോഗം...
എന്റെ കൂടെ ജോലിയിൽ ഉണ്ടായിരുന്ന മാവേലിക്കര സ്വദേശിയായ വര്ഗീസ് തോമസ്സ് എന്ന ഒരു ബാങ്ക് ഓഫീസർ എന്നോട് പറയുമ്പോൾ...ശരിക്കും ഉള്ളിൽ തട്ടിയ തീരാദുഃഖം...അണപൊട്ടി ഒഴുകി.... 
രണ്ട്.... മൂന്നര ദശാബ്ദക്കാലം കഴിഞ്ഞു ഞാൻ കുവൈറ്റ് ഇന്റർനാഷണൽ ബാങ്കിന്റെ, അഞ്ച് ഡിവിഷനുകളുടെ ചുമതല ഏറ്റെടുക്കുമ്പോൾ....
രണ്ടായിരത്തിപതിനൊന്ന് സെപ്റ്റംബർ ഒൻപതാം തീയതി.... ആ വലിയ മനുഷ്യന്റെ ആത്മാവിനെ തൊട്ടു നമസ്കരിച്ചു കൊണ്ട്... കുവൈറ്റ് ഇന്റർനാഷണൽ ബാങ്കിന്റെ.... റീറ്റെയ്ൽ ബാങ്കിങ്ങ്, പ്രൈവറ്റ് ബാങ്കിങ്ങ്, കോൾ സെന്റർ ഉൾപ്പടെയുള്ള വെർച്വൽ ബാങ്കിങ്ങ്, മാർക്കറ്റിംഗ്, പബ്ലിക് റിലേഷൻ....ഈ അഞ്ച് ഡിവിഷന്റെ ചുമതല...എന്നെയൊരു ഇസ്ലാമിക് ബാങ്ക് ഏൽപ്പിക്കുമ്പോൾ...അന്നൊരവസരം
തന്ന...ജീവിതപാതയൊരുക്കിയ...ആ മഹാത്മാവിനെ നിറകണ്ണുകളോട്...ആനന്ദ
കണ്ണീരാണെന്നു മാത്രം...ഓർക്കാതിരുന്നാൽ...
ഞാൻ മനുഷ്യനല്ലാതെ ആവണം...ഇന്നതൊക്കെ സർവ്വ സാധാരണമാണ് ...ഒരു മിനിറ്റിനുള്ളിൽ എത്ര നിസ്സാരമായി എല്ലാം മറന്ന് പോകുന്ന ഒരു സമൂഹത്തിന്റെ മുന്നിലാണ് ഞാൻ നിൽക്കുന്ന
തെന്നറിഞ്ഞു കൊണ്ടാണ്......!!!
ഞാനിപ്പറഞ്ഞത് സത്യമാണോ? അതിശയോക്തിയില്ലേ ?എന്ന് ചിന്തിക്കു
ന്നവരുണ്ടാകാം...!!! എന്നാൽ ഇത് പരമസത്യമാണ്...അന്ന്  അദ്ദേഹം പെൻസിൽ കൊണ്ടെഴുതിത്തന്ന തന്ന കടലാസ്സും,അതിൽ ഞാനെന്റെ കൈപ്പടയിൽ എഴുതിയ ഉത്തരവും, അതിന്റെ മേൽ അദ്ദേഹം "വെരി ഗുഡ്" എഴുതിയതും, ഞാനിവിടെ ഇതിനോടൊപ്പം ഫോട്ടോ ആയി ചേർത്തിട്ടുണ്ട്...
ഏതാണ്ട് അഞ്ച് ദേശകങ്ങൾപ്പുറം ഞാനെഴുതിയ ഉത്തരക്കടലാസ് എവിടുന്നു കിട്ടി? ന്യായമായും ചോദ്യമുയരാം???
അതിന്റെ ചരിത്രം അതിലും രസകരം...അത് അടുത്ത എപ്പിസോഡിൽ...ഒപ്പം ലോബോ
യുടെ ഓർമ്മകളും...
തുടരും....