ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...(part 131).

ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...(part 131).

Great Respect to Mr. Clive Sheward....,the former Head of Retail, Commercial Bank of Kuwait... 
(Part five)  ഭാഗം അഞ്ച്‌ ...

രണ്ടര ദേശബ്ദങ്ങൾക്ക് ശേഷം,ഇതേ ലോബോ, ഇതേ ബാങ്കിൽ എന്റെ കിഴിൽ വളരെ കുറച്ചു കാലം ജോലി ചെയ്തിട്ടുണ്ട്...!!! 
ലോബോ മാനവ വിഭവശേഷിയിൽ  തിളങ്ങി നിന്നപ്പോൾ, അബ്ദുൽഗനി എന്ന യമനി ആയിരുന്നു  മാനേജർ...എന്നാൽ അതു, അധിക കാലം നീണ്ടു നിന്നില്ല...!!! അബ്ദുൽഗനിയെ റീറ്റെയ്ൽ ഡിവിഷനി
ലേക്ക് സ്ഥലം മാറ്റി... പകരം "ഗനിമാ അൽ സാബൻ" എന്നൊരു കുവൈറ്റി സ്ത്രീ, 
H.R. മാനേജരായി വന്നു...അവിടെ തുടങ്ങി ലോബോയുടെ ശനിദശ...ലോബോയും H. R. ഡിവിഷണൽ നിന്ന് റീറ്റെയ്ൽ ഡിവിഷനിലേക്കു മാറ്റി എന്ന് പറയുന്നതാവും ശരി...!!!
അക്കാലത്തു പുതുതായി തുടങ്ങിയ "വെസ്റ്റ് ജഹ്‌റ"(West Jehra) എന്ന  ഒരു ബ്രാഞ്ചിൽ മാനേജരായിരുന്നു...യുദ്ധാനന്തിര കുവൈറ്റിൽ അദ്ദേഹത്തേയും എന്നെപ്പോലെ ബാങ്ക് തിരിച്ചു വിളിച്ചില്ല... പിന്നീട് എപ്പോഴോ കുവൈറ്റിൽ എത്തി... മറ്റെല്ലാവരേയുംപോലെ ഒരു റീറ്റെയ്ൽ സപ്പോർട്ട് ഓഫീസറായി(Retail Support Officer) ബാങ്കിൽ തിരികെ എത്തി...
ഫാഹഹീൽ ബ്രാഞ്ചിൽ "താഹർ അൽ വസാൻ"(Tahar Al Wazzan) മാനേജരായി
രിക്കുമ്പോൾ, ആ ബ്രാഞ്ചിലെ അസിസ്റ്റന്റ് ബ്രാഞ്ച് മാനേജരായിരുന്ന "നദീം അൽ ഖതീബി"ന്റെ (Nadim Al Khatib)കിഴിൽ, ഒരു റീറ്റെയ്ൽ സപ്പോർട്ട് ഓഫീസറായി "ലോബോ" ജോലിയിൽ ഉണ്ടായിരുന്നു... ആയിടക്കാണ് "താഹർ അൽ വസാനെ" കുവൈറ്റിലെ ആറാം ഗവർണറേറ്റിലെ റീജിയണൽ മാനേജരായി അവരോധി
ക്കുന്നതും, പകരം ഞാൻ മാനേജരായി അവിടേക്കു വന്ന് ചേരുന്നതും.....
അങ്ങനെയിരിക്കെ, ഒരു ദിവസം, അന്നത്തെ പേർസണൽ ഡിപ്പർട്മെന്റിൽ നിന്ന് ലോബോയെ വിളിപ്പിച്ചു ...അറുപതു വയസ്സ് കഴിഞ്ഞു....സെർവിസിൽ നിന്ന് വിരമിക്കാൻ നിർദ്ദേശം...ഈ പറഞ്ഞ ലോബോ അടിസ്ഥാനപരമായി ഒരു നല്ല മനുഷ്യനായിരുന്നു...ഒരിക്കൽപ്പോലും ഞാനൊരു  പ്രൗഢിയും ലോബോയോട് കാണിച്ചിട്ടില്ല...മാത്രമല്ല ഞങ്ങൾ നല്ല സുഹൃത്തുക്കൾ കൂടിയായിരുന്നു...
ബാങ്ക്  വിട്ടതിനു ശേഷം അധികകാലം ജീവിച്ചിരുന്നില്ല...ഏക മകൾ കുടുംബ
സമേതം അമേരിക്കയിലെ അരിസോണയിൽ ജീവിക്കുന്നു...സന്ദർഭ വശാൽ ഇതൊക്കെ പറഞ്ഞു എന്ന് മാത്രം...!!! മാത്രമല്ല ചില പ്രകൃതി സത്യങ്ങൾ ഇന്നത്തെ തലമുറയ്ക്ക് അറിയാനും കഴിയില്ലേ? 
അന്ന് ബാങ്കിൽ നിന്ന് തന്ന് വിട്ട മെഡിക്കൽ പേപ്പറുമായി കുവൈറ്റ് സിറ്റിയിലുള്ള ദർവാസാ അബ്ദുൾറസാഖ് സ്ട്രീറ്റിൽ, അന്നുണ്ടായിരുന്ന അൽ റഷീദ് ബിൽഡിങ്ങിലുള്ള ഡോക്ടർ സിംഗിന്റെ ക്ലിനിക്കിൽ ടെസ്റ്റ് കഴിഞ്ഞ റിസൾട്ടു
മായി, മടങ്ങി ബാങ്കിലെത്തിയപ്പോൾ... കോൺട്രാക്ട് ഒപ്പിടാൻ  അബ്ദുൾ ഗനിയുടെ ഓഫീസിലേക്ക് ചെല്ലാൻ ലോബോ എന്നെ പറഞ്ഞു വിട്ടു...ഞാൻ അബ്ദുൾ ഗനിയുടെ ഓഫീസിന്റെ വാതിക്കൽ എത്തിയപ്പോൾ, അതാ അവിടെ ഒരു വെളുത്തു മെലിഞ്ഞ ചെറുപ്പക്കാരൻ...കോൺട്രാക്ട് ഒപ്പിടാനായി കാത്തു നിൽക്കുന്നു...മലയാളിയാണ്... പേര്‌ "ഭാവദാസ് കുമാർ"... തൃശ്ശൂർക്കാരനാണ്... അന്ന് പരിചയപ്പെട്ടതാണ്...ഇന്നും ആ ബന്ധം സുഖഗമായി ഒഴുകുന്നു...നാൽപ്പത് വർഷങ്ങൾ അതെ ബാങ്കിൽ ജോലി ചെയ്ത ശേഷം, അദ്ദേഹം ഇപ്പോൾ നാട്ടിൽ വിശ്രമ ജീവിതത്തിലാ
ണ്...അദ്ദേഹം കോൺട്രാക്ട് ഒപ്പിട്ട ശേഷമാണ് അന്ന് എന്നെ അകത്തേക്ക് വിളിച്ചത്...അദ്ദേഹം അന്ന് സെൻട്രൽ പ്രോസസിങ് ഡിപ്പാർട്മെന്റി
ലേക്കും (C C P D), ഞാൻ അഹമ്മദ് അൽ ജാബർ സ്ട്രീറ്റ് ബ്രാഞ്ചിലേക്കും ജോലിയിൽ പ്രവേശിച്ചതൊരു ദിവസം...ഒളി മങ്ങാതെ മറയാതെ ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്നു....
അഞ്ച് ദേശബ്ദങ്ങൾ ക്ക്  മുൻപ് ഞാനെഴു
തിയ ഒരു ടെസ്റ്റ് പേപ്പർ എന്റെ കയ്യിൽ 
എങ്ങനെ കിട്ടി എന്ന ചോദ്യം വളരെ പ്രസക്തവും, അതിലേറെ രസകരവുമാണ്...
കേട്ടിട്ടില്ലേ?.. വളരെ പ്രസക്തമായ നാല് വരികൾ... എഴുത്തച്ഛനെ ഓർമ്മ വരുന്നു...
"ചമ്മട്ടി പൂണ്ട് കടിഞ്ഞാണ്മുറുക്കി ഒരു ഇന്ദ്രാമ്മജന് ഭുവി തേർപൂട്ടി നിന്നു അഥ...
ചെമ്മേ മറഞ്ഞൊരു ശരം കൊണ്ട് കൊന്നതും ഒരു ഇന്ദ്രന്മാജന്നെ ഹരി നാരായണായ നമഃ"...
അർത്ഥം മനസ്സിലായല്ലോ...ഒരു ഇന്ദ്രപുത്രന് വേണ്ടി ഭാരത യുദ്ധത്തിൽ തേർ തെളിച്ച ശ്രീകൃഷ്ണൻ...മറ്റൊരു ഇന്ദ്രപുത്രനായ ബാലിയെ കൊന്നത് ശ്രീരാമൻ...രണ്ടും ഇന്ദ്ര പുത്രർ...ഇവിടെ രക്ഷിച്ചതും കൊന്നതും രണ്ട്‌ ബ്രിട്ടിഷുകാർ...
അന്ന് ദേശബ്ദങ്ങൾക്ക് മുൻപ് എന്നെ ബാങ്കിലേക്ക് പിടിച്ചു കയറ്റിയത് ഒരു ബ്രിട്ടീഷുകാരനായ സി.എ.സെഡൻ... 
മൂന്നര ദേശബ്ദങ്ങൾക്ക് ശേഷം,ഞാനെന്റെ രാജി കത്ത് സമർപ്പിച്ചു...എന്റെ യാത്ര അയപ്പിൽ  ബാങ്ക് ഒരു സൽക്കാരം നടത്തി...
ഞാനുൾപ്പടെ ബാങ്ക് പറഞ്ഞു വിട്ട മറ്റ് രണ്ട് റീജിയണൽ മാനേജരന്മാരും, ഒരു വർച്യുൽ ഡിവിഷൻ ഹെഡും, സ്വയം പിരിഞ്ഞുപോയ മറ്റൊരു റീജിയണൽ മാനേജരും, അന്നത്തെ യാത്ര അയപ്പിൽ ഉണ്ടായിരുന്നു...
വിടവാങ്ങൽ പ്രസംഗത്തിൽ അന്നത്തെ ജനറൽ മാനേജരായിരുന്ന മറ്റൊരു ബ്രിട്ടീഷ്കാരൻ... എന്റെ പേർസണൽ ഫയലിൽ പോയി തപ്പിത്തടഞ്, ദശാബ്ദങ്ങൾക്ക് അപ്പുറത്തു 
ഞാനെഴുതിയ ഉത്തരക്കടലാസുകളുടെ ഫോട്ടോ കോപ്പിയുമായി വന്നു, അപഹസിച്ചതും പരിഹസിച്ചതും  സൈമൺക്ലമന്റ് എന്നൊരു ബ്രിട്ടീഷ്കാരൻ......ഈ ഒരു സംഭവം ഏറ്റവും കൂടുതൽ  പാടിക്കൊണ്ട് നടന്നത് എന്റെ അടുത്ത മലയാളി സുഹൃത്താക്കളായ, മുൻപിലത്തെ 
എപ്പിസോഡുകളിൽ ഞാൻ പരാമർശിച്ച ചുരുക്കം ചില ബി.എ.,ബി.എസ്സി.,ബി. കോം.,
സുഹൃത്തുക്കൾ...!!!
തുടരും...