ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...(part 132).
Great Respect to Mr. Clive Sheward....,the former Head of Retail, Commercial Bank of Kuwait...
(Part Six) ഭാഗം ആറ് ...
എനിക്ക് ക്ലൈവ് ഷവാർഡിനെയും, ഡേവിഡ് ബെറിയെപ്പറ്റിയും ചിന്തിക്കുമ്പോൾ, ഏറ്റവും തമാശയായി ചിരിക്കാൻ തോന്നുന്ന ഒരു വിഷയം...എന്നാൽ അത് അൽപ്പം വേദനയുടെയും, പ്രതികാരത്തിന്റെയും പുറംചട്ട കുടിയുണ്ടന്നുള്ളത് എന്നെ സംബധിച്ചിടത്തോളം സത്യവുമാണ്...
അക്കാലത്തു എല്ലാ വ്യാഴാച്ചയും വരുന്ന/വന്നേക്കാവുന്ന, ഓരോ സ്റ്റാഫിനെയും പറഞ്ഞു വിടുന്ന"പിരിച്ചുവിടീൽ"(Termination letter) നോട്ടീസുകളാണ്...!!!
ഡേവിഡ് ബെറിയും, ക്ലൈവ് ഷേവാർഡും, ഒക്കെ കേവലം രണ്ടു കൊല്ലത്തേക്ക് മാത്രമുള്ള കോൺട്രാക്ടിൽ വന്നവരായായിരുന്നു...
എത്രയും പെട്ടന്ന് ബാങ്കിന്റെ ലാഭം കുട്ടിക്കാണിക്കാൻ, കോൺട്രാക്ട് നീട്ടി കിട്ടാൻ, പലതരത്തിലുള്ള തരികിടകളും കാണിക്കാൻ യാതൊരു മടിയും ഇല്ലാത്ത ഒരു രീതിയാണ് അവർ അവലംബിച്ചത്...
...അതിന്റെ ആദ്യത്തെ പടിയായി, ചെലവ് ചുരുക്കാൻ, "സ്റ്റാഫിനെ കുറയ്ക്കുക" എന്ന നയമാണ് തുടങ്ങി വച്ചത്...അതിൽ ഏറ്റവും കൂടുതൽ ശിക്ഷ വാങ്ങിയത് ഇന്ത്യക്കാരാ
യിരുന്നു...ഇന്ത്യക്കാർ അല്ലങ്കിൽ വിദേശികൾ കൂടുതലുള്ള പല യൂണിറ്റുകൾ പോലും അവർ ഇല്ലാതാക്കി...മാനേജ്മെന്റ് ഇന്റേണൽ കൺട്രോൾ (Management Internal Control.
M. I.C.)എന്നൊരു യൂണിറ്റ് റീറ്റെയ്ൽ ഡിവിഷണൽ നിന്ന് തന്നെ എടുത്തു കളഞ്ഞു...
നിങ്ങൾക്കറിയാമോ? ഈ യൂണിറ്റിൽ ജോലി ചെയ്തിരുന്നവരൊക്കെ ഇറാഖിന്റെ വിമോചനത്തിന് ശേഷം, ബാങ്ക് നേരിട്ട് വിസാ എടുത്തു കൊടുത്തു ആദ്യം എത്തിയ സൂപ്പർ സ്റ്റാറുകളായിരുന്നു... പാവം ജീവനക്കാരായിരുന്നു...ആ യൂണിറ്റ് തന്നെ വേണ്ടന്നാണ് ക്ലൈവ് ഷേവാർഡിന്റെ തീരുമാനം...ഒരു ഉദാഹരണം മാത്രം...
അങ്ങനെ ഏത്ര ഏത്ര യൂണിറ്റുകൾ...
അന്ന് മലയാളികൾ ഉൾപ്പടെയുള്ള വിദേശികൾ തലയിൽ മുണ്ടും പുതച്ചു, മുഖം മൂടി അണിഞ്ഞു
ആയിരുന്നു ബാങ്കിൽ ജോലിക്ക് വന്നിരുന്നത് എന്നതൊരു അതിശയോക്തി കലർന്ന യാഥാർഥ്യം...കാരണം ഇവർ, അവരുടെ കണ്ണിൽപ്പെട്ടാൽ ആ വ്യാഴാഴ്ച
കണ്ണിൽപ്പെട്ട അവൻ അല്ലങ്കിൽ അവൾ അന്ന് ബാങ്കിൽ നിന്ന് പുറത്തായിരിക്കും....ഡേവിഡ് ബെറിയുടെയും, ക്ലൈവ് ഷേവാർഡിന്റെയും, ഒക്കെ ഒരു ഭരണകാലം...!!!
"സൂപ്പർസ്റ്റാറുകൾ എന്ന് ഉള്ളിൽ തോന്നി നടന്നവരാരും, ഈ ബാങ്കിൽ ഒന്നുമല്ല" എന്ന് തെളിഞ്ഞ ഒരു കാലഘട്ടമായിരുന്നു...പലരും പാത്തും ഒളിച്ചും വന്നു ജോലി ചെയ്തിരുന്ന ഒരു കാലം.... ഡേവിഡ് ബെറിയുടെയോ, ക്ലൈവിന്റെയോ, കൺപാർവൈ പെട്ടാൽ...
ആ വരുന്ന വ്യാഴാച്ച അയാളുടെ ടെർമിനേഷൻ സുനിച്ചയം...അതായിരുന്നു അന്നത്തെ ഒരവസ്ഥ...ഓർമ്മയിലെ ഒരു സുഖം പറഞ്ഞാൽ ദയവായി പ്രതികാരമായി കൂട്ടരുത്... കാരണം കർമ്മ ബന്ധം ഒന്നുണ്ടല്ലോ... ഇന്ന് സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റിന്റെ ഔന്നത്യത്തിലിരി
ക്കുന്ന... അന്നത്തെ എന്റെ റീജിയണൽ മാനേജരായിരുന്ന,എന്നെ പലതരത്തിലും പരിഹാസ്യ പാത്രമാക്കിയ,എല്ലാക്കൊല്ലവും വരുന്ന എന്റെ പെർഫോമൻസ് പേപ്പർ
(performance appraisal)വർഷങ്ങളോളം തടഞ്ഞു വച്ച, ഇപ്പോഴും എന്റെ ഒരു സുഹൃത്തു കൂടിയായ, ഒരു കുവൈറ്റി യുവാവിനു,
ഡേവിഡ് ബെറിയുടെ കാലഘട്ടത്തിൽ പ്രൊമോഷൻ കൊടുത്തു കോർപ്പറേറ്റ് ഡിവിഷന്റെ സീനിയർ മാനേജരാക്കി...
എന്നാൽ അധികകാലം അദ്ദേഹം ആ പദവിയിൽ ഇരുന്നില്ല...കാരണം പറയുന്നത്, മറ്റൊരു ബാങ്കിൽ ജനറൽ മാനേജരായി പുതിയ പദവി കിട്ടി എന്നാണ് അന്ന് പബ്ലിസിറ്റി കൊടുത്തി
രുന്നത്...പലരേയും അന്ന് സഹായത്തിനായി ബാങ്കിൽ നിന്ന് ഒപ്പം കൂട്ടിക്കൊണ്ട് പോകുകയും ചെയ്തു...എന്നാൽ ഇതിന്റ പിന്നിൽ മറ്റൊരു കാരണം കുടി ഉണ്ടായിരുന്നു... അറിയപ്പെടാത്ത രഹസ്യം.... ആയിടയ്ക്ക്, അപ്പ്രതീക്ഷിതമായി, തന്റെ ഗോഡ് ഫാദറായിരുന്ന ചെയർമാൻ,
22 വർഷങ്ങൾക്കു ശേഷം ബാങ്കിൽ നിന്ന് പുറത്തായി...പിന്നെ താങ്ങാൻ ആരുമുണ്ടാ
യിരുന്നില്ല...പിന്നീട് വന്ന ചെയർമാൻ രാജകുടുംബമായ ഷെയ്ഖ്...അവിടെ കളിയൊന്നും നടക്കില്ല...റിസൾട്ട് കാണിക്കണം...
..ഒപ്പം...ഡേവിഡ് ബെറി എന്ന ചീഫ് എക്സിക്യൂട്ടീവിന്റെ ദിവസം തോറും വരുന്ന മീറ്റിംഗിൽ പങ്കെടുക്കാനുള്ള ധൈര്യ കുറവും, ചോദ്യങ്ങൾക്ക് മറുപടി പറയാനുള്ള
കഴിവില്ലായ്മയും, ഒരു പ്രധാന കാരണമാണന്നുള്ള സത്യം തിരശീലയ്ക്ക് പിന്നിൽ...ഒരു നല്ല കുടുംബത്തിൽ പിറന്ന സ്വദേശിയുടെ അവസ്ഥ ഇതായിരുന്നങ്കിൽ...!!! വിദേശികളുടെ അവസ്ഥ ഞാൻ പറയാതെ തന്നെ ഊഹിക്കാമല്ലോ...!!!
ഇറാഖിന്റെ പിടിയിൽ നിന്ന് പുറത്തു വന്ന കുവൈറ്റിൽ, ആരുടെയൊക്കെയോ സ്നേഹബന്ധത്തിന്റെ പേരിൽ ബാങ്ക് കൊടുത്ത വിസയിൽ (അറബിയിൽ ഇതിനെ വാസ്തയുടെ പേരിൽ എന്ന് പറയും) ബാങ്കിന് ആവിശ്യമുണ്ടന്നു അവകാശവാദത്തിൽ ആദ്യം വിസാ കൊടുത്തു എത്തിയ വിദേശികൾ, ഡേവിഡ് ബെറിയുടെ മുൻപിൽ ഇന്നോ...നാളെയോ...എന്റെ വിധിയെന്ന് പതറി നിന്നപ്പോൾ....!!!
അൽപ്പം അഭിമാനത്തോടെ, അതിലും ഗൗരവത്തോടെ പറയട്ടെ....സ്വന്തം വിസയിൽ വന്ന്, തിരിച്ചു ബാങ്കിൽ ഇടിച്ചു കയറിയ ഞാൻ, ഡേവിഡ് ബെറിയുടെ മുൻപിൽ തലയുയർത്തി നീണ്ട് നിവർന്ന് പ്രൗഢിയോടെ തിളങ്ങി നില്ക്കാൻ...കാലം എനിക്ക് അവസരം തന്നു എന്നത് ചരിത്ര സത്യം...അതും ഒരു സൂപ്പർ താരത്തിന്റെ എല്ലാ പ്രൗഢിയോടും... എനിക്കുമുണ്ടായി ഒരു ഗോഡ് ഫാദർ...
സാക്ഷാൽ ചെയർമാൻ ഷെയ്ഖ് മുഹമ്മദ്... അല്ലങ്കിൽ വാസ്ത...എങ്ങനെ വേണമെങ്കിലും കണക്കാക്കാം...
തുടരും...