ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...(part 133).

ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...(part 133).

Great Respect to Mr. Clive Sheward....,the former Head of Retail, Commercial Bank of Kuwait... 
(Part Seven)  ഭാഗം ഏഴ് ...

എങ്ങനെയാ ഇദ്ദേഹത്തെപ്പറ്റി പറഞ്ഞവസാ
നിപ്പിക്കുക..."ക്ലൈവ് ഷേവാർഡ്" എനിക്ക് വെറുമൊരു മുതിർന്ന ഒരു ബാങ്ക് ഉദ്യോഗ
സ്ഥനും,ജനറൽ മാനേജരും  മാത്രമായിരുന്നില്ല...എന്റെ ബാങ്കിങ്ങ് കരിയറിലെ(Banking career)ചെറുതും വലുതുമായ ഓരോ ചെയ്തികളും,ഓരോ വലിയ സംഭവമാക്കി മാറ്റാൻ അദ്ദേഹം കാരണമായി എന്ന് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല...
ഗ്രേഡ് മൂന്നിൽ(Grade 3 to 4) നിന്ന് നാലിലേക്കു ഉയരാൻ ദശബ്ദങ്ങൾ വഴി മാറി നിൽക്കേണ്ടി വന്നപ്പോൾ...!!! 
നാലിൽ നിന്ന് എട്ടിലേക്കെത്താൻ വെറും നാല് വർഷങ്ങൾ...!!! 
സാങ്കേതിക മേഖലയിൽ അപൂർവ്വമായി ഇത് കണ്ടേക്കാമെങ്കിലും, ഓരോ വർഷവും ഓരോ ഗ്രേഡുകളുമായി മുന്നോട്ടു പോയവർ...എന്റെ മുന്നിലും പിന്നിലും എനിക്കിതുവരെ കണ്ടുകിട്ടാനായിട്ടില്ല...അത് സ്വദേശി ആയാലും വിദേശി ആയാലും...എട്ടിൽ നിന്ന് ഒൻപതിലേക്കും ദുരം അധികം പോയില്ല....
അവിടെനിന്നു പത്തിലേക്കെത്തിയ ദിവസം എന്റെ രാജി കത്തു സമർപ്പിച്ചത് തികച്ചും യാഥാര്ച്ഛികമാകാം....എനിക്ക് ഗ്രേഡ് പത്തു വരുന്നു എന്ന ഇമെയിൽ സന്ദേശം സൈമൺ ക്ലെമന്റ് അയച്ചിട്ടുണ്ടായിരുന്നു എന്ന് രാജി കൊടുത്ത എനിക്കുമറിയില്ല... എന്റെ രാജിക്കത്തു അദ്ദേഹത്തിന്റെ മേശപ്പുറത്തു എത്തിയിട്ടുണ്ടന്നു, എനിക്ക് ഈമെയിൽ സന്ദേശം അയച്ച സൈമണും അന്നത്തെ ദിവസം അറിഞ്ഞിട്ടുണ്ടായിയിരിക്കാൻ ഇടയുണ്ടാകില്ല... ആ ഇമെയിൽ സന്ദേശവും ഇവിടെ കോപ്പി ചെയ്തിട്ടുണ്ട്....എന്തൊരു വൈപരീദ്ധ്യം... അല്ലേ? നിങ്ങൾ വായനക്കാർക്കെന്തു തോന്നുന്നു... സൈമൺ ബാങ്കിൽ ചേർന്നിട്ടു കേവലം മാസങ്ങളെ ആയിട്ടുണ്ടായിരുന്നുള്ളു... എല്ലാം ഒന്ന് കരുപ്പിടിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളു...ഞാനുൾപ്പടെ പലരേയും വിശ്വസിച്ചു... പുതിയ ഓർഗനൈസഷൻ ചാർട്ടുകളെല്ലാം അപ്പ്രൂവൽ കിട്ടി വന്ന നിമിഷമാണ് ഞാൻ കാലുമാറുന്നത്...
അത് അദ്ദേഹത്തെ ചൊടിപ്പിച്ചു...
പക്ഷെ എന്റവസ്ഥ മറ്റൊന്നായിരുന്നു...
എനിക്ക് കൂടുതൽ കടപ്പാടുള്ളവരുടെ മുൻപിലേക്ക് വാതായനങ്ങൾ തുറന്നു കിട്ടിയപ്പോൾ ഞാൻ  എന്റെ ഉയർച്ചകൾ നോക്കി പോയി എന്നത് യാഥാർഥ്യം...ഞാൻ പോകുന്നത് അദ്ദേഹത്തിനുള്ള പദവിയേക്കാൾ ഉയരങ്ങളിലേക്കാണ് എന്ന് സൈമൺ 
ക്ലമന്റിനറിയില്ലല്ലോ...ശരിക്കും അന്ന് എനിക്കുമതൊന്നും പ്രതീക്ഷയുണ്ടായിരുന്നില്ല...
എല്ലാം വന്ന് ചേർന്നതാണ്...വിടവാങ്ങൽ പ്രസംഗത്തിൽ എന്നെ അപമാനിക്കാൻ ശ്രമിച്ചെങ്കിലും, പടിയിറങ്ങുമ്പോൾ സൈമൺ എന്റെ കയ്യിൽ ഒരു കവർ ഏൽപ്പിച്ചു...ഞാൻ ചോദിക്കാതെ തന്നെ എന്നെക്കുറിച്ചദ്ദേഹം എഴുതിയ ഒരു പരിചയപ്പെടുത്തൽ...അതിവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്... അതുപോലെ തന്നെ ക്ലൈവ് ഷവാർഡ് പോകുമ്പോഴും എനിക്കൊരു കവർ ഞാൻ ചോദിക്കാതെ തന്നെ,എന്നെ ഏൽപ്പിച്ചു...അതും ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്... എന്നെപ്പറ്റി അദ്ദേഹത്തിന് തോന്നിയ അഭിപ്രായം...എനിക്ക് തോന്നുന്നത് ഇത് ബ്രിട്ടീഷ്കാരുടെ സ്വഭാവത്തിന്റെ ഒരു ഭാഗമായിരിക്കും...ന്യൂസിഅലാൻഡ് ൽ എത്തിയപ്പോൾ അതാണ് ശരിയെന്നു അനുഭവം തെളിയിച്ചു... 
എത്രയോ കഴിവുള്ളവരും പ്രഗത്ഭമതികളും ഉണ്ടായിട്ടും, ബാങ്കിന്റെ ട്രെയിനിങ് സെന്റർ മൊത്തമായി എനിക്ക് റിപ്പോർട്ട് ചെയ്യാനും,  ഞാനിരിക്കുന്ന അബ്ദുള്ളാഹ് മുബാറക് ബ്രാഞ്ചിലേക്ക് ട്രെയിനിങ് സെന്റർ(Bank Training Center)മാറ്റുവാനും, "ഡേവിഡ് ബെറി" എന്ന ചിഫിനെക്കൊണ്ട് ക്ലൈവ് ഷേവാർഡ് ഉത്തരവിറക്കി.അത് മാത്രമോ?നേടിയ നേട്ടങ്ങൾക്കെല്ലാം അംഗീകാരങ്ങൾ...
....എന്നെപ്പോലെയുള്ള ഒരു വിദേശിക്ക് "ഒരു വർഷത്തെ നീണ്ട അവുധി"... കുവൈറ്റ് ബാങ്കിങ്ങ് ചരിത്രത്തിൽ പോലും ഇന്ന് വരെയുണ്ടായിട്ടില്ല...ഇനിയുണ്ടാകാനും സാധ്യതയില്ല...ഇതിന്റെ മുഴുവൻ ക്രെഡിറ്റും ക്ലൈവ് ഷവാർഡിനു കൊടുക്കാനൊക്കു
കയില്ലങ്കിലും, തുടക്കം കുറിച്ചത് അദ്ദേഹമാ
ണെന്നു പറയാതെ തരമില്ല...ഈ ദത്യം മുഴുവനായി നടത്തി തന്നത് പിന്നീട് വന്ന ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന "ജമാൽ അൽ മത്വാവ"(Jamal Abdulhamid Khalid Al Mutwa)
ആയിരുന്നു എന്നത് മറന്നിട്ടില്ല...അദ്ദേഹത്തെ
പറ്റി ഒരു എപ്പിസോഡ് അണിയറയിൽ ഉണ്ട്...അത് ഇവിടെ വിശദികരിച്ചിരിക്കും...
ഇവിടെ പ്രസക്തമായ മറ്റൊരു കാര്യം കുടി പറയാതെ പോകുന്നത് ശരിയല്ലാത്തതു
കൊണ്ട് അതുകൂടി പറയാം...
ആയിടക്കാണ് എന്റെ ബ്രാഞ്ചായ "അബ്ദുള്ള മുബാറക്ക്" ബ്രാഞ്ചിൽ നിന്ന് പന്തിരായിരം അമേരിക്കൻ ഡോളർ നഷ്ടപ്പെടുന്നത്...!!! 
ചീഫ്‌ കാഷ്യറായിരുന്ന യൂസഫിന്റെ അശ്രദ്ധയിൽ നിന്നുണ്ടായ ഒരു തെറ്റായിരുന്നു അതിന്റെ കാരണം...
ഓരോ നിമിഷവും വിദേശികളയായ സ്റ്റാഫ് അംഗങ്ങളെ അകാരണമായിപ്പോലും ബാങ്കിൽ നിന്ന് പറഞ്ഞു വിടുന്ന കാലം...
ഇത്തരത്തിലൊരു തെറ്റുണ്ടായാൽ ഫലം പറഞ്ഞുവിടുക മാത്രമല്ലേ...ചിലപ്പോൾ ജയിൽവാസം വരെയുണ്ടാകാം...
തുക ചെറുതൊന്നുമല്ല...ഡോളർ പന്തിരായി
രമാണ്..."നാളത്തെ പ്രഭാതത്തിൽ ഞാൻ ബാങ്കിന് പുറത്തായിരിക്കും" എന്ന് കൊട്ടിഘോഷിച്ച ചില സുഹൃത്തുക്കൾ ഇന്നും ഓർമ്മയിൽ....ഒരു ചുക്കും എനിക്ക് സഭവിച്ചില്ല...എനിക്ക് മാത്രമല്ല ആ സംഭവത്തിൽ ഉൾപ്പെട്ട ആർക്കും ഒന്നും സംഭവച്ചില്ല... അന്നത്തെ ചീഫ് കാഷ്യറായിരുന്ന യൂസഫിന് ആ തുക മുഴുവൻ ബാങ്ക് ഒരു സ്റ്റാഫ് ലോൺ കൊടുത്തു മുന്ന് വര്ഷം കൊണ്ട് അദ്ദേഹമത് തിരിച്ചടച്ചു...ഓഡിറ്റ് ഡിവിഷൻ വിശദമായ അന്വേഷണം നടത്തിയെങ്കിലും, എനിക്കെതിരെ തെളിവുകൊളൊന്നും കണ്ടെത്തിയില്ല...പല സുഹൃത്തുക്കൾ ആഗ്രഹിച്ചത് പോലെ എനിക്കൊന്നും സംഭവിച്ചില്ല... എന്ന് മാത്രമല്ല... കൂടുതൽ തല ഉയർത്തി നടക്കാനും, നൂറു കണക്കിന് കുവൈറ്റികൾക്ക് ട്രെയിനിംഗ് കൊടുക്കാനും, അതിലൂടെ ശമ്പളത്തിന് മുകളിൽ പ്രത്യേക അലവൻസ് ബാങ്ക് തരാനും, ഡേവിഡ് ബെറി തയ്യാറായി എന്നത് നഗ്നസത്യം... 
അർഹമായ ഒരു യാത്രയയപ്പു പോലും കിട്ടാതെയാണ് ക്ലൈവ് ഷവാർഡും, ഡേവിഡ് ബെറിയും, ബാങ്കിന്റെ പടിയിറങ്ങിയത്... ഇവരിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന 
ഡേവിഡ് ബെറിയുടെ ചെയർമാനുമായുള്ള അവസാന കുടിക്കാഴ്ചയ്ക്കും, ഞാൻ മുക സാക്ഷിയായി എന്നത് ചരിത്രസത്യം...
ബാങ്കിൽ അവശേഷിച്ചിരുന്ന പലരുടേയും ശ്വാസം നേരെ വീണത് ഇവർ പടിയിറങ്ങി
യപ്പോഴായിരുന്നു... എന്നാൽ മേടം ലഗ്നക്കാരനായ എന്റെ ജാതകത്തിൽ, ലഗ്നാധിപനായ ചൊവ്വയോടൊപ്പം നിന്ന ബുധൻ... ആ ബുധദശയിൽ ബുധൻ ക്ലൈവ് ഷവാർഡായി വന്ന്, എന്റെ ഉയർച്ചയിലേക്കുള്ള കോടിപ്പണികളിൽ പരവതാനി വിരിച്ചു തന്നു...മറക്കില്ല...
മരിച്ചാൽ പോലും മറക്കില്ല...ഇന്നദ്ദേഹം ഇംഗ്ലണ്ടിലേ കെന്റ് എന്ന സ്ഥലത്തു വിശ്രമ ജീവിതം നയിക്കുന്നു...പോയി കാണാനി
രുന്നതാണ്...കോവിഡ് സമ്മതിച്ചില്ല...
ഇതോടെ ഈ ഒരു അദ്ധ്യായം അവസാനി
ക്കുന്നു...വേറൊരു വ്യക്‌തിത്വവുമായി വരാമെന്ന പ്രതീക്ഷയിൽ...
തുടരും...