ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...(part 134).
കണ്ണുനീരോടെ വിട...
ഹിസ്സ് എക്സലൻസി ഷെയ്ഖ് അലി അൽ അബ്ദുള്ളാഹ് അൽ സാലം അൽ സബാഹ്
ഇന്നലെ നിര്യാതനായി...(His Excellency Sheikh Ali Al Abdullah Al Salam Al Sabah passed away.)
ആധുനിക കുവൈറ്റിന്റെ രാഷ്ട്ര
പിതാവായിരുന്ന ഹിസ്സ് ഹൈനെസ്സ് ഷെയ്ഖ് അബ്ദുള്ളാഹ് അൽ സാലം അൽ സബാഹിന് ( His Highness Shekh Abdullah Al Salam Al Sabah- The Father of modern ???????? Kuwait) മുന്ന് ആൺ മക്കളായിരുന്നു.
മൂത്ത മകൻ ഷെയ്‌ഖ ഖാലിദ് അൽ അബ്ദുള്ളാഹ് അൽ സാലം അൽ സബാഹ് ( Sheikh Khalid Al Salam Al Sabah) അകാലത്തിൽ ബഹറിനിൽ വച്ച് കാറപകടത്തിൽ നിര്യാതനായി. രണ്ടാമത്തെ മകൻ ഹിസ്സ് ഹൈനെസ്സ് ഷെയ്ഖ് സാദ് അൽ അബ്ദുള്ളാഹ് അൽ സാലം അൽ സബാഹ് ( His Highness Sheikh Sa'ad Al AbdullahAl Salam Al Sabah) കുവൈറ്റിന്റെ പതിനാലാമത്തെ രാജാവായിരുന്നു. കുവൈറ്റ് ???????? ഇറാക്ക് ???????? യുദ്ധകാലത്തു, കുവൈറ്റിനെ നയിച്ച് വീണ്ടടുത്ത രാജപ്രമുഖനായിരുന്നു അദ്ദേഹം.
ഇന്നലെ വിട വാങ്ങിയ അവസാനത്തെ കണ്ണിയായിരുന്ന ഇളയ മകൻ ഹിസ്സ് എക്സലൻസി ഷെയ്ഖ് അലി അൽ അബ്ദുള്ളാഹ് അൽ സാലം അൽ സബാഹ് (His Excellency Sheikh Ali Al Abdullah Al Salam Al Sabah) വർഷങ്ങളായി കുവൈറ്റിൽ ഒട്ടു മിക്ക ഗവർണ്ണറേറ്റിലും ഗവർണറായി ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കുവൈറ്റ് പ്രധിരോധ മേഖലയുടെ നട്ടെല്ല് കൂടിയായിരുന്നു അദ്ദേഹം. ഏക മകൻ ഹിസ്സ് എക്സലൻസി ഷെയ്ഖ് അബ്ദുള്ളാഹ് അലി അൽ സാലം അൽ സബാഹ്(His Excellency Sheikh Abdullah Al Ali Al Salam Al Sabah)കുവൈറ്റ് പ്രധിരോധ മന്ത്രിയാണ്.
ഇന്ത്യയോടും ഇന്ത്യൻ സമൂഹത്തോടും, പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റുവിന്റെ കാലം മുതൽ ഒരു പ്രത്യേക സ്നേഹം പുലർത്തിയിരുന്ന രാജകുടുംബങ്ങളാ
യിരുന്നു ഇവരെല്ലാം തന്നെ...
അങ്ങനെയാണ് അമ്പതുകളിൽ
കുവൈറ്റിലേക്കുള്ള ഇന്ത്യക്കാരുടെ പ്രവാസത്തിന്റെ ഒഴുക്കിന്റെ തുടക്കം കുറിച്ചത്...
കുവൈറ്റിൽ ഒരു ഇന്ത്യക്കാരന്, എന്തിനേറെ ഒരു വിദേശിക്ക്, രാജകീയ പ്രൗഢിയുള്ള സർക്കാർ തലത്തിലുള്ള ഒരു അംഗീകാരം കിട്ടിയ ചരിത്രം എന്റെ ഓർമ്മയിലില്ല. ഇനി ഒന്നുണ്ടാകുന്നത് വരെ അത് എനിക്ക് മാത്രം അവകാശപ്പെട്ടതാണ്. അതിന് കാരണഭൂതനായതും എനിക്ക് നൽകിയതും ഇന്നലെ നിര്യാതനായ അഭിവന്ദ്യനായ
ഞങ്ങളൊക്കെ സ്നേഹത്തോടെ "അബു അബ്ദുള്ളാഹ്" എന്ന് വിളിക്കുന്ന ഷെയ്ഖ് അലി തന്നെ ആയിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ നിര്യാണം എനിക്ക് വ്യക്തിപരമായി തീരാ നഷ്ടം തന്നെയാണ്.
ഇന്നലെ രാത്രി പ്രധിരോധമന്ത്രി ആയിരുന്ന അദ്ദേഹത്തിന്റെ മകന്റെ "എന്റെ അച്ഛൻ മരിച്ചുപോയി" എന്ന മെസ്സേജ് കണ്ടപ്പോൾ പൊട്ടി കരഞ്ഞു പോയി. ഞങ്ങൾ സമപ്രായക്കാരായിരുന്നു. പ്രത്യേകിച്ചൊരു അസുഖവുമുണ്ടായിരുന്നില്ല.2005 മുതൽ ആസ്പിരിൻ ഗുളിക കഴിക്കാൻ ഡോക്ടറന്മാർ ഉപദേശിച്ചിരുന്നു എന്ന് എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു.
ഈ കഴിഞ്ഞ ഈദിനും ഓഫീസിൽ നിന്നുമെനിക്ക് മെസ്സേജ് വന്നിരുന്നു.
ഒരു മനുഷ്യനെ ജാതി മത രാഷ്ട്രീയ പ്രൗഢിയുടെ ഒരു അലങ്കാരികതയു
മില്ലാതെ എങ്ങനെ സ്നേഹിക്കണം...
എങ്ങനെ ബഹുമാനിക്കണം... എന്നതിന്റെ ഉത്തമോദാഹരണമായിരുന്നു അദ്ദേഹം.
വീട്ടിലുള്ള മുസ്ലിമുകൾ അല്ലാത്ത ജീവനക്കാർ റംസാനിലെ അനുഷ്ടാനങ്ങൾ ഒന്നും പാലിക്കാതെ അവരുടെ വിശ്വാസങ്ങൾ
ക്കനുസരിച്ചു ജീവിച്ചുകൊള്ളാൻ പറയുന്ന ഒരു ഇസ്ലാം മത വിശ്വാസിയുടെ മഹത്വം ഇവിടെ പറയാതെ പോയാൽ അത് അധർമ്മമല്ലേ ?
ദിവാനിയയിൽ എത്തുന്ന അതിഥികൾക്ക് സ്വന്തം കൈ കൊണ്ട് ചായയും കാപ്പിയും ഒഴിച്ച് കൊടുക്കുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
ലോകോത്തര വിലപിടിപ്പുള്ള കാറുകളോട് അമിതമായ കമ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ ഫെറാരി എൻസോ, ബുഗാട്ടി, കാരെറ തുടങ്ങിയ കാറുകൾ നിര നിരയായി കിടക്കുന്നത് ഇപ്പോഴും മനസ്സിൽ. അച്ഛന് കാറുകളോടായിരുന്നു കമ്പമെങ്കിൽ, മകന് കുതിരകളോടായിരുന്നു കമ്പം.
കുതിരലായതിൽ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുമുള്ള കുതിരകളും കുതിര സവാരിക്കാരും നിരവധി. ആത്മാവിന് നിത്യശാന്തി നേരുന്നതോടൊപ്പം കുവൈറ്റിലുള്ള രാജകുടുംബങ്ങൾക്കും മറ്റു കുവൈറ്റി സമൂഹങ്ങൾക്കും വിദേശികൾക്കും ഉണ്ടായ ഈ തീരാ ദുഃഖത്തിൽ ഞാനും എന്റെ കുടുംബവും ആത്മാർത്ഥമായും പങ്കു ചേരുന്നു. മരിക്കുന്നതു വരെ ഞാൻ മറക്കില്ല...
ആദം അല്ലാഹ് അജരിക്കും....