ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...part 14.
Tribute to Her Excellency late Sheikha Noura Al Nassar Al Athabi Al Sabah.(Part-Thirteen).
----------------------------------------------------------------------
ദിവാനിയായും മറ്റു കാര്യങ്ങളും അവിടെ നിൽക്കട്ടെ. നമുക്ക് കാര്യത്തിലേക്ക് വരാം. വൈകിട്ട് കൃത്യം ആറു മണിയായപ്പോൾ വണ്ടിയുമായി ഡ്രൈവർ ഖാൻ ഞാൻ താമസിക്കുന്ന ഫ്ളാറ്റിന് താഴെയെത്തി. ഞാനും ഭാര്യയും മക്കളും വണ്ടിയിൽ കയറി ഷൈഖാ നൂറായുടെ കൊട്ടാരത്തിലേക്കു യാത്രയായി. അവിടെ എത്തിയപ്പോൾ ഷെയ്ക്കയും കുട്ടികളും ഞങ്ങളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.ഞാൻ എന്റെ കുടുംബത്തെ അവിടെ വിട്ടിട്ടു ഷെയ്ഖ് മൊഹമ്മദിന്റെ "അൽ ജർറാഹ്" ദിവാനിയയിലേക്ക് നടന്നു. അവിടെ ചെന്നപ്പോൾ പരിചയമുള്ള ഒരുപാട് മുഖങ്ങൾ. മന്ത്രിമാർ മുതൽ ഒരുപാട് ഉന്നതതല ഉദ്യോഗസ്ഥർ വ്യവസായ പ്രമുഖർ എന്ന് വേണ്ട നാനാതുറയിലുള്ളവർ. അവിടെ അദ്ദേഹം എന്നെ അടുക്കൽ വിളിച്ചിരുത്തി. എന്നിട്ടു പറയുന്നു. "നിന്റെ രാജിക്കത്തു നാളെ മടക്കി അയക്കും.
നാളെ മാനവവിഭവ ശേഷിയുടെ കമ്മിറ്റി കൂടുന്നുണ്ട്. അവിടെ തീരുമാനമെടുക്കും. ചിലപ്പോൾ ഒരു വർഷത്തെ നീണ്ട അവുധി തരും. അല്ലങ്കിൽ ആറു മാസത്തെ അവുധി തന്നിട്ട് പിന്നെ ആറു മാസം കുടി നീട്ടി തരും. ഞാൻ ആ കമ്മിറ്റിയിലില്ല. അതുകൊണ്ടെനിക്ക് കൂടുതൽ വിവരങ്ങൾ അറിയില്ല"...എന്നിട്ടൊരു മന്ദസ്മിതം...ആ മന്ദസ്മിതത്തിന്റെ ഉറവിടം എവിടെ നിന്നാണന്നു എനിക്ക് ഊഹിച്ചെടുക്കാൻ കഴിയും. അതുപോലെ തന്നെ വായനക്കാരായ
നിങ്ങളിലോരോരുത്തർക്കും...
അതിന് ശേഷം ഞങ്ങൾ രണ്ട് പേരും ദിവാനിയയിൽ നിന്നിറങ്ങി. അദ്ദേഹം താമസിക്കുന്ന വീട്ടിലെത്തി. ഞങ്ങൾ എല്ലാവരും ചേർന്ന് ആഹാരവും കഴിഞ്ഞു. ഖാനോട് തിരുച്ചു എന്നേയും കുടുംബത്തേയും വീട്ടിൽ എത്തിക്കാൻ പറഞ്ഞു വിട്ടു. പോരുമ്പോൾ കുറെ സാധനങ്ങൾ ആ മഹതി വണ്ടിയിൽ വച്ച് തന്നു. പിറ്റേ ദിവസം ബാങ്കിലെത്തിയപ്പോൾ ഞാൻ സമർപ്പിച്ച രാജിക്കത്തു ഒരു ആക്ഷനും എടുക്കാതെ അതുപോലെ തന്നെ മടക്കി അയച്ചത് എന്റെ കയ്യിൽ കിട്ടി .എന്നാൽ നാലു ദിവസം കഴിഞ്ഞു എനിക്കൊരു കത്ത് കിട്ടി.എന്റെ ജീവിതം
തന്നെ മാറ്റി മറിക്കുന്ന ആ എഴുത്തു അയച്ചിരിക്കുന്നത് ആ സമയത് പുതുതായി ജോയിൻ ചെയ്ത സ്വദേശിയായ ഡെപ്യൂട്ടി ചീഫ് ജനറൽ മാനേജരും ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായിരുന്ന ജമാൽ അൽ മുതുവായുടേതായിരുന്നു...
തെല്ല് അഭിമാനത്തോടും അൽപ്പം അഹങ്കാരത്തോടും കുടി ഞാൻ ഇവിടെ എഴുതുകയാണ്. കുവൈറ്റ് ???????? ബാങ്കുകളുടെ ഇന്നേവരെയുള്ള ചരിത്രത്തിൽ ഒരു വിദേശിക്കും അവകാശപ്പെടാനോ കാണിക്കാനോ ഇല്ലാത്ത ഒരു എഴുത്തായിരുന്നു അത്...
ആ കത്തിന്റെ ഉള്ളടക്കം ഇതായിരുന്നു. നിന്റെ ആത്മാർത്ഥമായ വിയർപ്പിന്റെ വില ഞങ്ങൾ മനസിലാക്കുന്നു. ഉൾക്കൊള്ളുന്നു. അംഗീകരിക്കുന്നു. അത് കണക്കിലെടുത്തു നിനക്ക് ഒരു നീണ്ട അവുധി ബോർഡ് അനുവദിച്ചിരിക്കുന്നു. അധികം ആരെയും കാണിച്ചിട്ടില്ലാത്ത ആ എഴുത്തിന്റെ ഒരു കോപ്പി ഞാൻ ഇവിടെ കമ്മന്റ് കോളത്തിൽ കൊടുക്കുന്നുണ്ട്. ഞാൻ ആ ലെറ്റർ ചില്ലിട്ടു ഫ്രെയിം ചെയ്ത് എന്റെ ഷോ കേസിൽ ഇന്നും കരുതലോടെ വച്ചിരിക്കുന്നു. കാരണം ഇത് കുവൈറ്റ് ???????? ചരിത്രത്തിന്റെ ഭാഗം കൂടിയാണ്. ഇത് എഴുതി അയച്ച ഞങ്ങളെല്ലാം "അബു മിഷാൽ" എന്ന് സ്നേഹത്തോടെ വിളിക്കുന്ന അദ്ദേഹവു
മായി കഴിഞ്ഞ ഈദ് ദിനത്തിൽ ഏതാണ്ട് അര മണിക്കൂർ സംസാരിക്കാനിടയായി.ഈ വിഷയവും ചർച്ചയിൽ വന്നു. അദ്ദേഹവും ഇപ്പോൾ വിശ്രമ ജീവിതത്തിലാണ്. ഇതിന്റെ പിന്നിലെ അദൃശ്യ കാര്യങ്ങൾ ആരായാലും,
അതിനി രാജകുമാരി ആയാലും,
അവർക്കെന്റെ ബുധനിലെ കേതുവിന്റെ അപഹാരത്തെ മറികടക്കാൻ കഴിഞ്ഞുവോ? തികച്ചും ന്യായമായ ചോദ്യം...നല്ലത് പോലെ പഠിച്ചിട്ടുള്ള ഒരു ജ്യോതിഷിക്ക് മാത്രമേ ഇതിനുത്തരം പറയാൻ കഴിയു. ലഗ്നത്തിൽ നിൽക്കുന്ന ബുധനായാലും കേതുവിന്റെ ഒരു പ്രത്യേക സ്വഭാവം, "എല്ലാത്തിൽ നിന്നുമുള്ള ഒരു വിട്ടുനിൽപ്പ്"( Complete detachment from everything) അനിവാര്യം.അത് ഒരു വര്ഷം നീണ്ട് നിന്നത് അനുഭവിച്ചു തന്നെ തീരണം. എന്നാൽ ജോലി നഷ്ടപ്പെടുത്താതെ നില നിർത്തിയത് ദശാനാഥനായ ബുധൻ തന്നെയാണ്. ഒപ്പം ശത്രുവാണെങ്കിലും
ലഗ്നാധിപനായ ചൊവ്വാ സ്വക്ഷേത്ര ബലവാനായി കൂടെ നിൽപ്പുണ്ട്.
മാനസിക സംഘർഷങ്ങൾ കൂടുമെങ്കിലും
ഒടിക്കത്തില്ല...പക്ഷേ വളയ്ക്കും...
അറിയണ്ടേ ബാക്കി വിശേഷങ്ങൾ?
അടുത്ത ചൊവ്വാഴ്ച തുടരും...