ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...part 15.
Tribute to Her Excellency late Sheikha Noura Al Nassar Al Athabi Al Sabah.(Part-Fourteen).
----------------------------------------------------------------------
അപ്രതീക്ഷിതമായി നീണ്ട ഒരു വർഷത്തേക്കുള്ള അവുധിയുടെ ഗ്രീൻ സിഗ്നൽ(Green signal) കയ്യിൽ വന്ന് ചേർന്നപ്പോൾ വീണ്ടും പ്രതീക്ഷകൾ ബാക്കി. പക്ഷേ ഒരു വർഷക്കാലം ജോലിയിൽ നിന്നകന്ന് വിട്ടു നിൽക്കേണ്ടി വന്ന അനുഭവം...കേതുവിന്റെ അപഹാരം തന്നെയാണ്. എന്തായാലും പോകുന്നതിന് മുൻപ് ഷൈഖാ നൂറാ വീണ്ടും പല പ്രാവിശ്യം ബാങ്കിൽ വരുകയും കാണുകയും ചെയ്തിരുന്നു. അതുപോലെ പല ദിവസങ്ങളിൽ വീട്ടിൽ ഞങ്ങളെ വിളിച്ചു കൊണ്ട് പോയി ആഹാരങ്ങൾ വിളമ്പി തരുകയും തിരികെ വീട്ടിൽ എത്തിക്കുകയും ചെയ്യുന്നത് ഇന്നലെ എന്ന പോലെ ഓർമ്മകളിൽ...
ന്യൂ സിഅലൻഡിലേക്കു പോരുമ്പോൾ അവർ വീട്ടിലേയും ഓഫീസിലെയും ഷൈഖിന്റെ ദിവാനിയയിലേയും ടെലിഫോൺ നമ്പറുകൾ എനിക്ക് തന്നു വിട്ടു. അവിടെ എത്തിയ ശേഷം പുതിയ നമ്പർ കിട്ടിയിട്ട് ഒരു മിസ്സ്കാൾ ചെയ്താൽ മതി. പിന്നെ ഞാനങ്ങോട്ടു വിളിച്ചു സംസാരിച്ചു കൊള്ളാമെന്നുള്ള ഉപദേശവും തന്നാണ് അന്ന് ഞങ്ങളെ വിട്ടത്.അങ്ങനെ ഞാൻ ന്യൂസിഅലാൻഡ്ൽ എത്തി. ഒരു വാടക വീട്ടിൽ താമസമായി. ടെലിഫോൺ കണക്ഷൻ കിട്ടിയപ്പോൾ തന്നെ ഷൈഖാ നൂറായെ വിളിച്ചു നമ്പർ കൊടുത്തു. അതിനു ശേഷം മിക്ക ആഴ്ചകളിലും അവർ എന്നെ വിളിച്ചു സംസാരിക്കുമായിരുന്നു. സാമ്പത്തിക സഹായങ്ങൾ പോലും തരാൻ സന്നദ്ധയായിരുന്നു. എല്ലാം സ്നേഹപൂർവ്വം ഞാൻ നിരസിച്ചിരുന്നു.
ഏതാണ്ട് ഒരു അഞ്ചു മാസങ്ങൾ അങ്ങനെ കടന്ന് പോയപ്പോൾ ഒരു ദിവസം ഒരു ടെലിഫോൺ ശബ്ദം. ലോകത് അന്ന് മൊബൈൽ ഫോണുകളൊന്നും വന്നുട്ടുണ്ടായിരുന്നില്ല. അങ്ങേ തലക്കൽ കേട്ട് മറന്ന ഒരു സ്ത്രീ ശബ്ദം. ബാങ്കിൽ നിന്ന് അന്നത്തെ മാനവവിഭവശേഷി
യുടെ മാനേജർ (Personal Manager)
ആയിരുന്ന അമാൽ അൽ ഖുബയ്‌സിയുടെ ടെലിഫോൺ കാൾ ആയിരുന്നു അത്. അത്ഭുതം തോന്നി. ഇവർക് ന്യൂസിഅലൻഡിലെ എന്റെ വാടക വീട്ടിൽ ഉള്ള ടെലിഫോൺ നമ്പർ എങ്ങനെ കിട്ടി?
ആ ചോദ്യം അവരോട് തന്നെ ചോദിച്ചു. "ചെയർമാൻ കൊടുത്തു".അവരുടെ മറുപടി. എനിക്കതിശയം. കാരണം ഞാൻ കുവൈറ്റിൽ നിന്ന് ന്യൂസിഅലൻഡിലേക്കു ചേക്കേറിയ ആദ്യത്തെ അഞ്ചാറു മാസങ്ങൾ കുവൈറ്റിൽ ആരുമായും അധികം സൗഹൃദം തുടരാൻ ശ്രമിച്ചിരുന്നില്ല. അതിന് പലകാരണങ്ങൾ ഉണ്ടായിരുന്നു .ശക്തമായി നിറസാനിദ്ധ്യമായി ഇരുപത്തിനാല് മണിക്കൂറും ജോലിയിൽ വ്യാപൃതനായിരുന്ന എനിക്ക് പെട്ടന്ന് എല്ലാം വിട്ടകന്ന് ഒരു മുനിയെപ്പോലെ നിസ്സംഗനായി ഒരു പുതിയ സംസ്ക്കാരത്തെ ഉൾകൊള്ളേണ്ടുന്ന സാഹചര്യം. ഈ കാലയളവിൽ വരുമാനം ഒന്നുമുണ്ടായിരുന്നില്ലങ്കിലും ഗവൺമെൻറ്റിൽ നിന്ന് ആഴ്ചതോറും തരുന്ന ധനസഹായം മാന്യമായി ജീവിക്കാനുണ്ടായിരുന്നു. പക്ഷെ പപ്പിടം പൊടിക്കുന്നതുപോലെ ആർഭാടമായി ജീവിച്ചിരുന്ന സ്റ്റൈലിൽ ഒന്ന് മാറ്റി
പിടിച്ചപ്പോഴുണ്ടായ മാനസിക സംഘർഷം അതൊന്നു വേറെ തന്നെ ആയിരുന്നു. ആകെക്കൂടി കുവൈറ്റിലോട്ട് അക്കാലത്തു വിളിച്ചിട്ടുള്ളത് മുന്ന് പേരെയാണ്.
ഒന്ന്. നമ്മുടെ ആത്മകഥയിലെ രാജകുമാരി. രണ്ട്. എന്റെ ആത്മസുഹൃത്തും അന്ന് ബ്രാഞ്ചിൽ സൂപ്പർവൈസറുമായിരുന്ന
മൂന അൽ ഫദാല.(Moona Al Fadala)
മുന്ന്. ഷെരീഫ അൽ ബദർ. (Sherifa Al Badar). ഷെരീഫ അന്ന് അസിസ്റ്റന്റ് ബ്രാഞ്ച് മാനേജരായിരുന്നു. ഞാൻ കുവൈറ്റ് ???????? വിട്ടപ്പോൾ അവർക്കായിരുന്നു ആക്ടിങ് ബ്രാഞ്ച് മാനേജർ പദവി കൊടുത്തിരുന്നത്. പക്ഷെങ്കിൽ ഞാൻ ന്യൂസിഅലൻഡിൽ എത്തി അധികം കഴിയുന്നതിന് മുൻപ്, അവർ ബാങ്കിൽ നിന്ന് രാജി വച്ച് ലോക കോടിശ്വരനും വ്യാവസായ പ്രമുഖനുമായ റിയാദ് അൽ സുൽത്താനെ വിവാഹം കഴിച്ചു കുടുംബജീവിതത്തിലേക്ക് ചേക്കേറി. വിഷയമതൊന്നുമല്ലല്ലോ... എന്തായലും പേർസണൽ ഡിപ്പാർട്മെന്റ് മാനേജർ വിളിച്ച കാരണം ഇതായിരുന്നു .
കുവൈറ്റിലെ എന്റെ വർക്കിംഗ് വിസയുടെ കാലവധി അടുത്ത മാസം തീരും. അതു
കൊണ്ട് എന്റെ പാസ്പോര്ട്ട് എത്രയും വേഗം അയച്ചു കൊടുക്കണം പോലും. ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് അടുത്ത ആറു മാസത്തേക്കുള്ള കാലാവധി നീട്ടി വാങ്ങാനാണ് പാസ്പോര്ട്ട് ആവിശ്യപ്പെട്ടിരിക്കുന്നത്. ഞാൻ ചോദിച്ചു. ഇതാരുടെ നിർദ്ദേശമാണ്? മറുപടി "ചെയർമാന്റെ നിർദ്ദേശം"...അന്ന് തന്നെ പാസ്പോര്ട്ട് ഞാൻ ബാങ്കിലേക്കയച്ചു
കൊടുത്തു. ഏതാണ്ട് ഒരു മാസം കഴിഞ്ഞപ്പോൾ എനിക്ക് കുവൈറ്റ് മന്ത്രാലയത്തിൽ നിന്നുള്ള അടുത്ത എട്ടു മാസങ്ങൾ കുടി വിദേശത്തു താമസിക്കാനുള്ള അപ്പ്രൂവൽ ലെറ്ററും പാസ്സ്പോർട്ടിൽ സ്റ്റാമ്പും അടിച്ചു ബാങ്കിൽ നിന്ന് അയച്ചു തന്നത് കോറിയർ പോസ്റ്റിൽ കൈപ്പറ്റാൻ യോഗമുണ്ടായി...
ഇതൊക്കെ എഴുതുമ്പോൾ "ഇതാണോ ഇത്ര വലിയ മഹാകാര്യം" എന്ന് നിങ്ങൾ പ്രിയ വായനക്കാർക്ക് വളരെ നിസ്സാരമായി തോന്നാമെങ്കിലും, ഇതൊക്കെ "കുവൈറ്റിന്റെ ചരിത്ര ഭാഗമാണെന്ന" യാഥാർഥ്യം മറന്നു പോകരുത്...ഗൾഫിലെ ഏറ്റവും വലിയ ഒരു വ്യവസായ പ്രമുഖൻ ഒറ്റ ദിവസം കൊണ്ട് കുവൈറ്റിൽ റെസിഡൻസ് പെർമിറ്റടിക്കാൻ പതിനഞ്ചു വർഷങ്ങൾ ശ്രമിച്ചിട്ടും നടന്നില്ല എന്ന യാഥാർഥ്യം എനിക്കറിയാം. പക്ഷേ നിങ്ങൾ വായനക്കാരിൽ പലർക്കും അതറിയണമെന്നില്ല.
ഒരു പക്ഷേ ആരാണെന്നു നിങ്ങൾക്ക് ഊഹിച്ചെടുക്കാം.ഞാനായിപറയുന്നുമില്ല.
അതാണ് കുവൈറ്റ്...കുവൈറ്റ് ????????.
അവിടെ ഒരു മൂന്നാംകിട രാജ്യത്തു നിന്നെത്തിയ എനിക്ക്, ഒരു വർഷത്തെ നീണ്ട അവുധി. റെസിഡൻസ് പെർമിറ്റിന്റെ കാലാവധി തീരായപ്പോൾ പാസ്പോർട്ട് അയച്ചു കൊടുക്കാൻ ഇങ്ങോട്ട് വിളിച്ചു ഓർമ്മിപ്പിക്കുന്നു. ഗവൺമെന്റിൽ നിന്ന് അംഗീകാരം വാങ്ങുന്നു. ഇതിന്റെയൊക്കെ മഹത്വം എത്രമാത്രം വലുതാണെന്ന് കുവൈറ്റിൽ ജീവിച്ചിട്ടുള്ള ജീവിക്കുന്ന ഓരോ ഇന്ത്യക്കാരനും വ്യക്തമായറിയാം...
എന്തായാലും ഏതാണ്ട് ഒരു വർഷത്തെ നീണ്ട വനവാസത്തിന് ശേഷം ഞാൻ കുവൈറ്റിലേക്ക് മടങ്ങിയെത്തിയപ്പോൾ നമ്മുടെ ചരിത്ര കഥയിലെ രാജകുമാരിയുടെ ഡ്രൈവർ പാകിസ്ഥാൻകാരനായ ഖാൻ എന്നെ കാത്തു വണ്ടിയുമായി എയർപോർട്ടിൽ...
ബാക്കി അറിയണ്ടേ?
അടുത്ത ചൊവ്വാഴ്ച തുടരും...