ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...part 5
Tribute to Her Excellency late Sheikha Noura Al Nassar Al Athabi Al Sabah.(Part-Four)
ഭഗവത് ഗീത പറയുന്നു. "കർമ്മത്തിന്റെ ഗതി ഗഹനവും ദുരവ്യാപകവും ആണ്".
എന്നെ സംബധിച്ചിടത്തോളം ഇത് അര്ദ്ധവർത്തായി തീരുകയാണുണ്ടായത്.
അന്ന് തുടങ്ങി ആ കുടുംബത്തോടുള്ള ഒരു ആത്മബന്ധം അറിഞ്ഞോ അറിയാതെയോ ഉള്ളിൽ വളരുകയായിരുന്നു. പലപ്പോഴും ടെലിഫോണിലൂടെയുള്ള സംഭാഷണങ്ങളിൽ ആ ബന്ധം തുടർന്നു കൊണ്ടേയിരുന്നു. എന്നാൽ ഇവരുടെ ഭർത്താവ് ഷെയ്ഖ് മൊഹമ്മദിനെ പിന്നെ നേരിട്ട് കണ്ടത് വളരെക്കാലങ്ങൾക്കു ശേഷമാണ്. 1988ൽ ഷൈഖാ നൂറായുടെ അച്ഛൻ അല്ലങ്കിൽ ബാപ്പ ഇഹലോക വാസം വെടിയുന്നു. അപ്പോഴും അദ്ദേഹം ബാങ്കിൽ ബോർഡ് മെമ്പറായിരുന്നു. മാത്രമല്ല ഷെയർ ഹോൾഡറുമായിരുന്നു. ആ കാലഘട്ടങ്ങളിൽ എനിക്ക് എന്ത് സഹായഹസ്തങ്ങൾ വേണമെങ്കിലും അത് സാധിച്ചെടുക്കാമായിരുന്നു. ഒന്നിനും തുനിഞ്ഞിട്ടില്ല.ശ്രമിച്ചില്ല എന്ന് പറയുന്നതാവും ശരി.ഒന്നാമത് രാജകുടുംബം. രണ്ടാമത് ബാങ്കിന്റെ ബോർഡ് മെമ്പർ.ഷെയർ ഹോൾഡർ.
പരവതാനി വിരിച്ചു തരാൻ സ്നേഹനിധിയായ അദ്ദേഹത്തിന്റെ മകൾ. പക്ഷേ എനിക്കെന്തോ ഒന്നും ചോദിക്കാനും വാങ്ങാനും തോന്നിയില്ല.
പല പ്രാവിശ്യം വീട്ടിലേക്കും ക്ഷണിച്ചിട്ടുണ്ട്.
ബാങ്കിന്റെ ബോർഡ് മെമ്പറായിരുന്ന അച്ഛനെ പരിചയപ്പെടുത്തിത്തരാമെന്ന് പറഞ്ഞിരുന്നതാണ്. ഒന്നിനും മനസ്സ് വന്നില്ല.
പെരുന്നാളിനും പുതുവർഷങ്ങളിലും ക്രിസ്തുമസ്സിലുമൊക്കെ ധാരാളം വില കൂടിയ പാരിതോഷികങ്ങൾ ബാങ്കിൽ എനിക്ക് കൊടുത്തയാക്കാൻ ഒരിക്കലും അവർ മറക്കാറില്ലായിരുന്നു. ഏതു വിദേശ യാത്ര കഴിഞ്ഞത്തുമ്പോഴും പാരിതോഷികങ്ങൾ. കുവൈറ്റ്/ ഇറാക്ക് യുദ്ധകാലത്തു ഈ കുടുംബങ്ങൾ എല്ലാം തന്നെ ഫ്രാൻസിലും സ്വിട്സര്‍ലണ്ടിലും ഹോളണ്ടിലും ഒക്കെ ആയി കഴിഞ്ഞരുന്നത് കാരണം സ്നേഹബന്ധങ്ങളും,
തുടർസംഭാഷണങ്ങളും തുടരാൻ കഴിഞ്ഞില്ല...
ഈ മഹതിയുടെ പിതാവിന്റെ ഒഴിവിൽ ബാങ്കിന്റെ ബോർഡ് മെംബറായി വന്നത് ഇവരുടെ ഭർത്താവു ഞാൻ മുൻപ് സൂചിപ്പിച്ച ഷെയ്ഖ് മൊഹമ്മദ്. അന്നദ്ദേഹം കുവൈറ്റ് റിയൽ എസ്റ്റേറ്റ് കൺസോർട്ടിയതിന്റെ ചെയർമാൻ പദവിയിൽ ഇരിക്കുന്ന സമയം.
എനിക്ക് നല്ല സമയമുദിക്കുന്നതിന്റെ സൂചനകൾ കണ്ട് തുടങ്ങി...
ജ്യോതിഷത്തിൽ അങ്ങേയറ്റം വിശ്വസിക്കുന്ന ഞാൻ... അത് കാരണം കൊണ്ടാണ് ചെറുപ്പം മുതലേ അത് പഠിക്കാൻ താൽപ്പര്യം കാണിച്ചു തുടങ്ങിയത്. പത്തൊൻപതു വർഷം നീണ്ടു നിന്ന ശനി ദശയ്‌ക്കു ഒരു മാറ്റമുണ്ടാക്കാൻ കാലചക്രം സമ്മതിക്കുന്നു. മേടം ലഗ്നക്കാരന് ശനി മാരകമാണ്. പക്ഷേ ശനി ഭഗവാൻ തന്റെ ദയ ഒന്ന് കാണിച്ചിട്ടേ ബുധന് അടുത്ത ദശ നാഥനായി അവരോധിക്കു. അവിടെയാണ് ഒരു രാജകുമാരിയും അവരുടെ രാജകുമാരനും ഞാൻ പറയാതെ തന്നെ...എന്നെ അറിഞ്ഞു കൊണ്ട് തന്നെ... ഒരത്താണിയായി എന്റെ കൈ പിടിച്ചുയർത്താൻ മുന്നോട്ടു വരുന്നു...
അതെന്തന്നറിയണ്ടേ?
തുടരും...