ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...part 7
Tribute to Her Excellency late Sheikha Noura Al Nassar Al Athabi Al Sabah.(Part-Six).
പ്രായമായ ചില മക്കൾ അവരുടെ അച്ഛനമ്മമാരെ പ്പറ്റി പറയുന്നത് കേട്ടിട്ടുണ്ടാവും...അച്ഛനെന്തിനാ അങ്ങനെ പറഞ്ഞത്? അച്ഛനെന്തിനാ ഇങ്ങനെ പറഞ്ഞത്? അമ്മയെന്തിനാ ഇങ്ങനെയൊക്കെപ്പറയുന്നത്?
ചെയ്യുന്നതും പറയുന്നതുമെല്ലാം കുറ്റം.ഇങ്ങനെ നൂറു കുറ്റങ്ങൾ കണ്ടെത്താൻ ശ്രമിക്കും... ഒരിക്കലും അച്ഛനമ്മമാർ ചെയ്തു കുട്ടിയിട്ടുള്ള നൻമകൾ, അവരിലെ സ്നേഹമൂറിയ വാക്കുകൾ ഇതൊന്നും ശ്രദ്ധിക്കാൻ മിനക്കിടാറില്ല. നന്മകളെ കണ്ടെത്താനും ശ്രമിക്കാറില്ല. എന്നാൽ ഒരിക്കൽ അവർ ചെയ്തിട്ടുള്ള നല്ല കാര്യങ്ങളെക്കുറി
ച്ചോർക്കേണ്ടിവരും. എപ്പോഴാണെന്നോ?
ആ പ്രായത്തിൽ അവർ എത്തിച്ചേരുമ്പോൾ. ഇതിന്റെ യഥാർത്ഥ കാരണം എന്താണന്നു ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അച്ഛനുമമ്മയും വളർന്നു വന്ന സാഹചര്യങ്ങൾ വേറെ... മക്കൾ വളരുന്ന സാഹചര്യങ്ങൾ വേറെ... ഞാനിത് ഇപ്പോൾ ഇവിടെ പറയുന്നതിന് പ്രസക്തി
യെന്താണന്ന് ചിന്തിക്കുന്നുണ്ടാവും...
എന്റെ ഈ ചരിത്ര ഏടുകളിലെ നായകനും നായികയും, കഴിവില്ലാത്ത ഒരു മനുഷ്യനെ വെറുതെ പൊക്കിക്കൊണ്ട് വരാൻ ശ്രമിക്കുകയായിരുന്നില്ല...മറിച്ച് എന്നിലെ കഴിവുകളെ കണ്ടത്തി അതിനെ പരമാവധി പ്രോത്സാഹിപ്പിക്കാനുള്ള ശ്രമമാണ് അവർ നടത്തിയതും ആ കഴിവുകളെ കുവൈറ്റി സമൂഹത്തിന്റെ മുൻപിൽ ഉയർത്തി
ക്കാണിക്കാനും മാത്രമേ അവർ ശ്രമിച്ചിട്ടുള്ളു...
അവിടെയാണ് ഞാൻ മുകളിപ്പറഞ്ഞതിന്റെ പ്രസക്തി. പലപ്പോഴും വളർന്നു വരുന്ന കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങളും കഴിവുകളും ശ്രദ്ധിക്കാതെ അച്ഛനമ്മമാർ തങ്ങളുടെ ആഗ്രഹങ്ങളേ കുത്തിതിരുകി കയറ്റുവാനുള്ള തത്രപ്പാടിൽ മക്കൾക്കു പ്രായമാകുമ്പോൾ അവർ കൊടുക്കുന്ന തിരിച്ചടിയാണ് മക്കളുടെ ഓരോ വാക്കുകളിലും പ്രതിഫലിക്കുന്നത്.
അന്ന് രണ്ട് പേരും കുടി എന്റെ ഓഫീസിൽ വന്നിട്ട് മടങ്ങിപ്പോകുമ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ കഴിഞ്ഞ ലക്കത്തിൽ ഞാൻ എഴുതിയിട്ടത് ഓർമ്മയുണ്ടാകുമല്ലോ...
"നാളെ കാലത് നീ എന്നെ വന്ന് കാണണം.
മുകളിലുള്ള ആര് ചോദിച്ചാലും ചെയർമാൻ വിളിച്ചിട്ടു കാണാൻ പോകയാണെന്ന് എടുത്തുപറയണം"...
ഇതിലെ അവസാനത്തെ വരികൾ ശ്രദ്ധിച്ചോ? ആരു ചോദിച്ചാലും ചെയർമാൻ വിളിച്ചിട്ടു കാണാൻ പോകയാണെന്ന് എടുത്തു പറയണം. ആ "എടുത്തു" എന്ന വാക്കിൽ വലിയ അർത്ഥതലങ്ങളുണ്ട്. കഴിഞ്ഞ ഇരുപത്തിനാല് വർഷങ്ങളായി ചെയർമാനായിരുന്ന ഒരാൾ പുറത്തു പോയ ശേഷമാണ് ഇദ്ദേഹം പുതിയ
ചെയർമാനായി തലപ്പത്തു വരുന്നത്. പോരാത്തതിന് രാജകുടുംബവും. എന്നെപ്പോലെ ഒരു ആക്റ്റിംഗ് ബ്രാഞ്ച് മാനേജരായി ഇരിക്കുന്ന ഒരാൾ ഒരു ബ്രാഞ്ചിൽ നിന്ന് എന്താവശ്യത്തിനും പുറത്തുപോകുമ്പോൾ മുകളിൽ റീജിയണൽ മാനേജരെ അറിയിക്കണമെന്ന് നിയമമുണ്ട്. അപ്പോൾ ഞാൻ തീർച്ചയായും ബ്രാഞ്ചിന് വെളിയിൽ പോകുന്ന കാര്യം അദ്ദേഹത്തോടും പറയേണ്ടി വരും.
അന്നത്തെ റീജിയണൽ മാനേജരുടെ കണ്ണിൽ ഞാൻ കരടാണ്.പലപ്പോഴും എന്നെ അപഹാസ്യപ്പെടുത്തിയിട്ടുണ്ട്. അതിന്റെ പിന്നിൽ പഴയ ഒരു ചരിത്രമുറങ്ങികിടപ്പുണ്ട്.
(അത് അദ്ദേഹത്തെക്കുറിച്ചെഴുതുന്ന എപ്പിസോഡിൽ പറയാം) കുവൈറ്റി
യാണങ്കിലും അത്ര പ്രശസ്തമായ ഒരു തറവാടിത്വമൊന്നും അവകാശപ്പെടാനില്ല. അദ്ദേഹത്തിന്റെ എന്നോടുള്ള മുൻ ചെയ്തികളൊക്കെ ചെയർമാനോട് അവസാനമായി കണ്ടപ്പോൾ, അദ്ദേഹം തിരിച്ചും മറിച്ചും കൂട്ടിയും കുറച്ചും ഒക്കെ ചോദിച്ചപ്പോൾ പലതിനും മറുപടി പറയാൻ ഞാൻ നിർബന്ധിതനായി.പ്രത്യേകിച്ച് നാല് വർഷമായി എല്ലാവർഷവും ഓരോ സ്റ്റാഫിന്റേയും പ്രവർത്തനത്തെ (Annual performance appraisal )വിലയിരുത്തേണ്ട സമയത്തു എന്റേത് മാത്രം തടഞ്ഞു വച്ചിരിക്കുന്ന കാര്യം തുറന്നു പറയേണ്ടി വന്നു...കുവൈറ്റ് ബാങ്കുകളുടെ ചരിത്ര
ത്തിൽ ഇങ്ങനെ ഒരു സംഭവമുണ്ടായി കാണില്ല. അത് പറഞ്ഞപ്പോൾ എന്റെ
കണ്ണ് നിറഞ്ഞിരുന്നു. കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ കുറേക്കൂടി എരി ചേർത്ത് അറബിയിലാക്കി പറയുകയും ചെയ്തു...
മുകളിൽ ഇരിക്കുന്നവർ ഏത് രാജ്യക്കാരുമായിക്കൊള്ളട്ടേ. അവരുടെ കഴിവുകേടുകളെ ഉൾക്കൊണ്ടുകൊണ്ട്, അവരുടെ വിടുപണികൾ ചെയ്തു കൊണ്ട്, അവരുടെ ഗതികേട് കൊണ്ട്, അസംതൃപ്തിയിൽ മനസ്സില്ലാമനസോടെ അവർ നീട്ടുന്ന പ്രൊമോഷനുകൾ, ഗ്രേഡുകൾ, ശമ്പളത്തിൽ കിട്ടാവുന്ന വർധനകൾ, വാങ്ങിയെടുക്കാൻ നമ്മൾ ഇന്ത്യക്കാർക്ക് ഒരു പ്രാത്യേക വിരുതുണ്ട്. ഇതിനെ അറബികൾ കളിയാക്കി വിളിക്കുന്ന ഒരു പേരു "വാസ്ത" എന്നാണ്. നമ്മുടെയിടയിൽ ചെരുപ്പ് നക്കിയും കാല് നക്കിയും മസ്ക്ക അടിച്ചും നേടുന്ന നേട്ടങ്ങൾ എന്ന് പറയാറില്ലേ? അത് തന്നെ... അത്തരത്തിൽ മറ്റവന്റെ ബലഹീനതയെ മുതലെടുത്തു നേടുന്ന നേട്ടങ്ങളോടെ എനിക്ക് ഒരു സന്തോഷവും താൽപ്പര്യവുമില്ല. നമ്മളുടെ പ്രവർത്തനത്തി
നുള്ള അംഗീകാരം കിട്ടണം. പക്ഷേ പരിധികൾ ഒരുപാടുണ്ട്. ഒന്നാമത് ഒരു വിദേശ രാജ്യം. രണ്ടാമത് അറബ് രാജ്യം. മൂന്നാമത് ഇസ്ലാമിക രാജ്യം. നാലാമത് ഞാനൊരു അറബ് വംശജനല്ല. ഭാഷയുടെ പ്രശ്നവും. സർവോപരി ഞാൻ മൂന്നാംകിട ലോകത്തു നിന്നെത്തിയ ഒരു ഹിന്ദു. ഇതൊക്കെ എന്റെ പരിമിധികളാണ്.
ഈ പരിമിതികളിൽ നിന്നുകൊണ്ടെനിക്ക് മുൻനിരയിൽ സ്‌ക്രീനിൽ തിളങ്ങാൻ ഒരുപാട് കടമ്പകളുണ്ട്. സാങ്കേതിക കഴിവുകൾ കൊണ്ട് സ്‌ക്രീനിന്റെ പുറകിൽ തെളിയാൻ പലർക്കും കഴിഞ്ഞിട്ടുണ്ട്. പക്ഷേ ആ കഴിവുകൾ ഒന്നും എന്നിൽ ഇല്ലല്ലോ. അവിടെയാണ് ഈ മഹതിയുടെയും അവരുടെ ഭർത്താവിന്റെയും സാനിദ്ധ്യം എന്റെ ജീവിതത്തിൽ എത്രമാത്രം പ്രസക്തമെന്ന് പറയാൻ ഞാൻ വാക്കുകൾ തേടുന്നത്...
എവിടൊക്കെയോ കാട് കയറി... എന്തൊക്കെയോ പുലമ്പി...എന്തായാലും പിറ്റേന്ന് കാലത് തന്നെ ബാങ്കിലെത്തി. മെയിൽ എല്ലാം ചെക്ക് ചെയ്ത ശേഷം റീജിയണൽ മാനേജരെ വിളിച്ചു.
ഞാൻ ഹെഡ് ഓഫീസിലേക്ക് വരുകയാണെന്നു പറഞ്ഞു. എന്താ കാര്യം? അങ്ങേ തലയ്ക്കൽ...ചെയർമാനെ കാണാൻ... എന്റെ മറുപടി... എന്തിന്...?
ഒരു സ്വദേശിയാണെങ്കിലും ആ ചോദ്യത്തിലേ "ആകാംഷ" ഇപ്പോഴും
എനിക്ക് കാണാൻ കഴിയും...
എന്താ നിങ്ങൾക്കും കാണണ്ടേ?
അടുത്ത ചൊവാഴ്ച തുടരും...