ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...part 8.
Tribute to Her Excellency late Sheikha Noura Al Nassar Al Athabi Al Sabah.(Part-Seven).
അദ്ദേഹത്തെ കാണാൻ ചെല്ലണമെന്ന് ഇന്നലെ ബ്രാഞ്ചിൽ വന്നപ്പോൾ "എടുത്തു" പറഞ്ഞിരുന്നു...റീജണൽ മാനേജരോട് എന്റെ മറുപടി...
എന്തിന്...? റീജിയണൽ മാനേജർ ഒരു സ്വദേശിയാണെങ്കിലും ആ ചോദ്യത്തിലേ "ആകാംഷ" ഇപ്പോഴും എനിക്ക് കാണാൻ കഴിയും...പിന്നെ അദ്ദേഹത്തിന്
ഒന്നും ചോദിക്കാനും പറയാനുണ്ടായിരുന്നില്ല. അങ്ങനെ ഞാൻ ഹെഡ്ഓഫീസിൽ എത്തി.
ആ ഒരു കാലഘട്ടം ബാങ്കിൽ ഒരു സമൂല മാറ്റത്തിന്റെ സമയം കുടി ആയിരുന്നു. രണ്ടു ദശാബ്ദങ്ങളിലേറെ ചെയർമാനായിരുന്ന ഒരാൾ വിടപറയുന്നു. കുവൈറ്റ് ???????? ഇറാക്ക് ???????? യുദ്ധത്തിന് മുൻപും പിൻപുമായി
നിലവിൽ ഉണ്ടായിരുന്ന മാനേജ്മെന്റിൽ സമൂലമായ ഒരഴിച്ചുപണി നടക്കുന്ന കാലഘട്ടം...കൊമേർഷ്യൽ സർവീസ് യൂണിറ്റിന്റെ മാനേജരായിരുന്ന "ബഹ്ജത് അൽ മത്രൂക്" എന്ന ഒരു കുവൈറ്റി യുവതി പ്രൊമോഷനോട് അസിസ്റ്റന്റ് ജനറൽ മാനേജരായി റീറ്റെയ്ൽ ഡിവിഷന്റെ ചുമതലകുടി ഏറ്റടുത്ത സമയം. ആ സമയങ്ങളിൽ ദൈവാനുഗ്രഹം പോലെ അവരുടെ കണ്ണിൽ ഞാനും തിളങ്ങി വരുന്ന സമയം കൂടി ആയിരുന്നു.
ഞാൻ ചെയർമാനേ കാണാൻ ബാങ്കിന്റെ എട്ടാമത്തെ നിലയിൽ എത്തിയപ്പോൾ, മുകളിൽ പറഞ്ഞ റീടൈലിന്റെ പുതിയ ഹെഡ് (Retail Division Head) ബഹ്ജത് അൽ മത്രൂക്കും ചെയർമാനും അവിടെ നിന്ന് സംസാരിക്കുകയായിരുന്നു. ഓഫീസിൽ കയറിയപ്പോൾ ചെയർമാന്റെ മേശപ്പുറത്തു എന്റെ പേർസണൽ ഫയൽ ഇരിക്കുന്നു... മാനവവിഭവ ശേഷിയിൽ നിന്ന് അദ്ദേഹം വരുത്തി വച്ചിരിക്കുന്നു. അദ്ദേഹം അതെടുത്തു ബഹ്ജത്തിന്റെ കയ്യിൽ കൊടുക്കുന്നു.
എല്ലാം ഒരു നിമിത്തം പോലെ...!!!
ഈ കഴിഞ്ഞ മേയ് ഒന്നിന് വ്യാഴ ഗ്രഹം മേടം രാശിയിൽ നിന്ന് ഇടവം രാശിയിലേക്ക് മാറി സഞ്ചരിക്കുന്നു .പല ജ്യോതിഷികളും ഇപ്പോൾ യൂട്യുബിലും ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും സ്വന്തം വെബ്സൈറ്റിലും എന്ന് വേണ്ടാ എല്ലാ ദൃശ്യ ശ്രവ്യ മാദ്ധ്യമങ്ങളിലും കത്തിക്കാളുന്നത് എല്ലാവരും കാണുന്നുണ്ടായിരിക്കുമല്ലോ...
ചിലർക്കൊക്കെ രാജയോഗം..മറ്റു ചിലർക്ക് കടബാധ്യത... കഷ്ടപ്പാടുകൾ. എല്ലാറ്റിനും ഇവരുടെ കയ്യിൽ പരിഹാരവുമുണ്ട്.
ഹോമങ്ങളും പൂജകളും ഏലസ്സുകളും വഴിപാടുകളും. ഇതാണ് മിക്ക ജ്യോതിഷികൾക്കും പറയാനുള്ളത്.
മറ്റു ചിലർ വേറൊരു രീതിയിലാണ് നമ്മെ ആകർഷിക്കുന്നത്. നിങ്ങൾ ആവിശ്യമില്ലാത്ത പൂജകളും ഹോമങ്ങളുമൊക്കെ നടത്തി കബളിപ്പിക്കപ്പെടരുത്. അതിന്റെയൊന്നും ആവിശ്യങ്ങളില്ല. ചില ഗായത്രി മന്ത്രങ്ങൾ ദിവസവും ചൊല്ലുക. വ്യാഴാഴിച്ച ദിവസങ്ങൾ വിഷ്ണു ക്ഷേത്രങ്ങളിൽ പോയി നെയ്‌വിളക്ക് കത്തിക്കുക. മഞ്ഞ പൂക്കൾ ദേവന് സമർപ്പിക്കുക. ഇങ്ങനെ ചെറിയ തോതിൽ ദുഃഖ നിവാരണ പരിഹാരങ്ങൾ പറഞ്ഞിട്ട് അവസാനം ഒന്നുകൂടി പറയും. എന്തെങ്കിലും ആവിശ്യങ്ങൾ തോന്നിയാൽ എന്നെ വിളിച്ചാൽ മതി. മൊബൈൽ നമ്പറും ഇമെയിൽ അഡ്രസ്സും താഴെ കൊടുക്കുന്നു.
പലപ്പോഴും ഞാൻ ജ്യോതിഷ കാര്യങ്ങളുമായി യാത്രയിലായിരിക്കും...
വിളിച്ചു അപ്പോയ്ൻറെന്റ് എടുത്ത ശേഷം മാത്രമേ എന്നെ കാണാൻ എത്താവുള്ളു...
അത് മറ്റൊരുതരം മാർക്കറ്റിംഗ് ആണ്.
ഈ ജ്യോതിഷികൾ ആരും തന്നെ ഒരു മഹാസത്യം തുറന്നു പറയാറില്ല. അതായത് ഭാരതീയ ജ്യോതിഷത്തിന്റെ അടിത്തറ...
അതെന്താണെന്നു ചോദിച്ചാൽ...
ഈ പറയുന്നതും ചെയ്യുന്നതുമായ ഹോമങ്ങളും പൂജാദി കാര്യങ്ങളും എല്ലാം തന്നെ മനസ്സിനെ സ്വാന്തനപ്പെടുത്തി പാകപ്പെടുത്തി, മുന്നിൽ വരുന്ന ജീവിതാനുഭവങ്ങളുമായി പൊരുത്തപ്പെട്ട് ഉൾക്കൊണ്ടു കൊണ്ട് ജീവിതം മുന്നോട്ടു നയിക്കാൻ മാത്രമുള്ളതാണ്. ഗ്രഹനിലയും അതായതു ലഗ്നവും, തുടർന്നുള്ള ദശകളും, ചാരവശാൽ അതായത് ചാന്ദ്ര ജ്യോതിഷവുമെല്ലാം തന്നെ ജന്മ കർമ്മ ഫലങ്ങളാണ്. അത് അനുഭവിച്ചു തന്നെ തീരണം...ഈ മഹാസത്യം കുടി ഇവരൊക്കെ ഒന്ന് തുറന്നു പറഞ്ഞിരുന്നെങ്കിൽ ജ്യോതിഷം എന്ന വാക്കിന്റെ പരിശുദ്ധിയെങ്കിലും നഷ്ടപ്പെടാതെ കൊണ്ട് നടക്കാൻ കഴിയുമായിരുന്നു...ഈ മഹാസത്യം തുറന്നു പറഞ്ഞാൽ ജ്യോതിഷികൾക്ക് കാശുണ്ടാക്കാൻ പറ്റില്ല...?
ഇതിന്റെ മറ്റൊരു വശം കുടി പറയാം. പല ജ്യോതിഷികളും പറയാൻ മടിക്കുന്ന കഥ. വ്യാഴഗ്രഹം. ജന്മനാ ശുഭഗ്രഹം. ദേവന്മാരുടെ ഗുരുവായ ബ്രിഹസ്പതി
യാണ്. ദേവത മഹാവിഷ്ണു. അധിദേവത ഇന്ദ്രൻ...ഒരു രാശിയിൽ ഒരു വർഷം. അത് ചന്ദ്രനെ അടിസ്ഥാനപ്പെടുത്തിയാണ്.
ചാന്ദ്ര ജ്യോതിഷം. (STELLAR ASTROLOGY).ഓരോ മനുഷ്യരുടേയും ജീവിതത്തിൽ ലഗ്നാൽ പതിനാറ് വർഷമാണ് വ്യാഴ ദശ. ഒരു വ്യാഴ വട്ടം പന്ത്രണ്ട് വർഷങ്ങൾ...
എന്താ മുഴുവൻ കേൾക്കാൻ താല്പര്യമുണ്ടോ...?
പക്ഷേ ബാങ്കിലെ എന്റെ പേർസണൽ ഫയൽ (staff file)ഇപ്പോൾ ചെയർമാന്റെ കയ്യിൽ നിന്ന് പോയി. അതിപ്പോൾ പുതുതായി വന്നെത്തിയ റീറ്റെയ്ൽ ഡിവിഷൻ ഹെഡ് ബഹ്ജത് അൽ മത്രൂക്" എന്ന ഒരു കുവൈറ്റി യുവതിയുടെ കയ്യിലാണ്...!!!
എന്റെ കാര്യത്തിലാണെങ്കിൽ പത്തൊൻപതു വർഷങ്ങൾ നീണ്ടു നിന്ന ശനിദശയുടെ അവസാനം കഴിഞ്ഞു ലഗ്നത്തിൽ നിൽക്കുന്ന ബുദ്ധന്റെ ദശ തുടങ്ങി...എന്നാൽ ബുധൻ വ്യാഴത്തെപ്പോലെ ശുഭഗ്രഹമല്ല. കുടുന്നവരുടെ കൂടെ കുടും. പാപിയുടെ അല്ലങ്കിൽ പാപഗ്രഹങ്ങളുടെ കൂടെക്കൂടിയാൽ ബുധനും പാപിയാകും. ശുഭഗ്രഹങ്ങളുടെകുടെ കൂടിയാൽ നല്ല ഫലം ചെയ്യും.അതായത് ഒരേ ഒരു നപുംസക ഗ്രഹം. ചന്ദ്ര പുത്രനാണ്.എന്റെ കാര്യത്തിൽ എങ്ങനെയെന്നറിയേണ്ടേ...?
അടുത്ത ചൊവാഴ്ച്ച തുടരും...