ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...part 9
Tribute to Her Excellency late Sheikha Noura Al Nassar Al Athabi Al Sabah.(Part-Eight).
-----------------------------------------------------------------------
ഇപ്പോൾ വ്യാഴ മാറ്റത്തെക്കുറിച്ചു പറയണോ? അതോ എന്റെ ബുധ ദശയെപ്പറ്റി പറയണോ?ആകെ ഒരു കൺഫ്യൂഷൻ...
ഏതായാലും അന്ന് നമ്മുടെ ബാങ്കിന്റെ ചെയർ മാൻ, എന്റെ സ്റ്റാഫ് ഫയൽ (personal file) എടുത്ത് റീറ്റെയ്ൽ ഡിവിഷൻ ഹെഡിന്റെ കയ്യിൽ കൊടുത്തിട്ട് ഇത്രയും കുടി അവരോട് പറഞ്ഞു..."കഴിഞ്ഞ നാലഞ്ചു വർഷമായി ഒരു ഇൻക്രിമെന്റോ പ്രൊമോഷനോ കിട്ടാതെ പോയ ഒരു സ്റ്റാഫ് മെമ്പറാണ് നായർ...ഇവന്റെ നാലഞ്ചു വർഷത്തെ പെർഫോമൻസ് ഒന്ന് വിലയിരുത്തി കഴിവുള്ള ആളാണോ എന്നൊരു റിപ്പോർട്ട് എനിക്ക് കിട്ടണം"... അവർക്കതു കേട്ടപ്പോൾ അതിശയമായത് പോലെ എനിക്ക് തോന്നി. കാരണം അങ്ങനെയൊരു സംഭവം, അതായത് ഒരു സ്റ്റാഫിന്റെ ഫയൽ നാലഞ്ചു വർഷമായി ആരും ശ്രദ്ധിക്കാതെ പോകുന്നത് കുവൈറ്റിലെ ബാങ്കുകളുടെ ചരിത്രത്തിൽ ആദ്യത്തെ സംഭവമായിരിക്കണം...
അതെന്തുമാകട്ടെ. താമസിയാതെ നിലവിലുണ്ടായിരുന്ന റീജിയണൽ മാനേജരും, അയാളുടെ തണലിൽ ഉണ്ടായിരുന്നവരും റീറ്റെയ്ൽ ഡിവിഷനിൽ നിന്ന് തന്നെ സ്ഥലമാറിപ്പോകുകയും പകരം സ്വദേശിയായ മറ്റൊരു റീജിയണൽ മാനേജർ
എത്തുകയും ചെയ്തു. ഏതാണ്ട് ഒരു മാസം കഴിഞ്ഞിട്ടും ആരിൽ നിന്നും ഒരു മറുപടിയും കിട്ടാതായപ്പോൾ മനസ്സൊന്ന് ശരിക്കും പിടഞ്ഞു. അങ്ങനെ അങ്ങനെ വീർപ്പുമുട്ടി തള്ളി നീക്കിക്കൊണ്ടിരുന്ന ദിവസങ്ങളിൽ ഒരു ദിവസം, ബഹ്ജത് അൽ മത്രൂക്കിന്റെ സെക്രട്ടറി സിസിലിയുടെ ഒരു ഫോൺ കാൾ വരുന്നു.
ഹെഡ് ഓഫീസിലേക്ക് വരണം. മാനേജർക്കു കാണണം. ചെന്നു. കണ്ടു. (സുലൈമാനി) ബ്ലാക്ക് ടീ കുടിച്ചശേഷം ഒരു കവർ എന്നെ ഏൽപ്പിച്ചു. പൊട്ടിച്ചു വായിക്കാൻ പറഞ്ഞു...തുറന്ന് വായിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ വിങ്ങിപ്പൊട്ടിപ്പോയി...
ബഹ്ജത് അൽ മത്രൂക് എന്ന സ്‌ത്രീ ഇസ്ലാം മതാടിസ്ഥാനങ്ങളിൽ വലിയ വിശ്വാസം ഉള്ള ഒരു യുവതിയാണ്. ആർക്കും കൈ കൊടുത്തു സ്വീകരിക്കുന്ന സ്വഭാവമൊന്നും അവർക്കില്ല. എന്നിട്ടും കസേരയിൽ നിന്നെഴുന്നേറ്റു എന്റെ അടുത്ത് വന്ന് എന്റെ കൈ പിടിച്ചു തോളത്തു തട്ടിയിട്ട് പറയുന്നു. "നിന്റെ കഴിവനുസരിച്ചു ഇതിൽ എത്രയോ ഉയരത്തിൽ എത്തേണ്ടതായിരുന്നു. ദൈവം അനുഗ്രഹിക്കട്ടെ"...(Allah Kareem).
അന്ന് അഞ്ച് തരം റേറ്റിംഗാണ് ഓരോ സ്റ്റാഫിന്റേയും പ്രവർത്തന ക്ഷമതയെ
( Performance Appraisal Rating) വിലയിരുത്തനുള്ള അളവുകോൽ...
ഒന്ന്. പ്രതീക്ഷക്കപ്പുറം (Outstanding).
രണ്ട്. പ്രതീക്ഷക്കൊപ്പം(Excellent).
മുന്ന്. ഏറെക്കുറെ പ്രതീക്ഷക്കൊപ്പം ( Satisfactory).
നാല്. പുരോഗതി പ്രതീക്ഷിക്കുന്നു (Need Improvement)
അഞ്ച്. അംഗീകരിക്കാനാവില്ല. (Unacceptable).
ഇതിൽ അഞ്ചാമത്തെ റേറ്റിംഗ് വരുന്ന സ്റ്റാഫിനെ പിരിച്ചു വിടുകയാണ് പതിവ്...
എന്റെ കയ്യിൽ കിട്ടിയ രണ്ടു പേപ്പറുകൾ ഞാൻ കണ്ണ് തുടച്ചുകൊണ്ട് വായിച്ചു നോക്കി...വിശ്വസിക്കാനായില്ല...
മുൻകാല പ്രാബല്യത്തോടെ നാലു വർഷത്തെ ഇൻഗ്രിമെന്റ് മുകളിൽ പറഞ്ഞ റേറ്റിംഗിൽ ഒന്നാം സ്ഥാനത്തു അതായത് (Outstanding) പ്രതീക്ഷക്കപ്പുറം...മാത്രമോ..? ഒരു വർഷം പിൻകാല പ്രാബല്യത്തോടെ ഗ്രേഡ് അഞ്ചിലേക്കു പ്രമോഷൻ... അത് മാത്രമോ..? നഷ്ടപ്പെട്ടുപോയ ബ്രാഞ്ച് മാനേജർ എന്ന ടൈറ്റിൽ സി ഗ്രേഡിൽ
(Branch Manager-C) നിന്ന് ബി ഗ്രേഡിൽ...
( Branch Manager-B)...ഇതിൽ നിന്നൊക്കെ
യുണ്ടായ സാമ്പത്തിക നേട്ടം...!!!
എന്റെ ജീവിതത്തിൽ ഇത്രയും തുക ഒന്നിച്ചു നാൾ അതുവരെ ഞാൻ കണ്ടിട്ടില്ല. ആ തുക കൊണ്ടാണ് ന്യൂ സിഅലാൻഡ്ൽ ???????? ആദ്യമായൊരു വീട് വാങ്ങാൻ അഡ്വാൻസ് കൊടുത്തത്. കേവലം ഒരു ഗ്രേഡിനു വേണ്ടി വേഴാമ്പൽ മഴയ്ക്ക് വേണ്ടി കാത്തിരുന്നതുപോലെ ദശാബ്ദങ്ങൾ കാത്തിരുന്ന എനിക്ക് പുതുതായി അന്ന് കിട്ടിയ ആ നേട്ടങ്ങൾ...
മേടം ലഗ്നത്തിൽ ജനിച്ച എനിക്ക് പത്തൊൻപതു വര്ഷം നീണ്ടു നിന്ന പാപഗ്രഹമായ ശനിദശയുടെ ഒടുക്കം കിട്ടിയ നേട്ടമാണോ..? അതോ ലഗ്നത്തിൽ നിൽക്കുന്ന നപുംസക ഗ്രഹമായ ബുധ
ദശയുടെ വന്നിരിക്കുന്ന പതിനേഴു വർഷങ്ങളിലെ ആദ്യത്തെ അപഹാരമായി
രിക്കുന്ന സ്വാപഹാരത്തിൽ അതായതു ബുധന്റെ ബുധാപഹാരത്തിൽ കിട്ടിയ ദാനമാണോ..?വീണ്ടും കൺഫ്യൂഷൻ. കാരണം മേടം രാശി ശനിക്ക് നീചമാണ്. മാരകമാണ്. ബുധൻ ശത്രു ഗ്രഹമായ മേടത്തിൽ. മേടം രാശിയുടെ അധിപൻ ചൊവ്വാ കൂടെ നിൽപ്പുണ്ട്താനും. ഇതൊന്നും ഇപ്പോഴത്തെ ജ്യോതിഷികൾ വിസ്തരിച്ചു പറഞ്ഞു കൊടുക്കില്ല. പറഞ്ഞാൽ കാശു കിട്ടില്ല. അങ്ങനെ ജ്യോതിഷത്തിന്റെ പവിത്രത നഷ്ടപ്പെടുത്തുകയാണ് ഈ കൂട്ടർ.
അത് അവിടെ നിൽക്കട്ടെ. നമുക്ക് കാര്യത്തിലേക്ക് വരാം.ഇത്തരത്തിൽ ഒരു നേട്ടം കൊയ്തിട്ടു ഒരു നന്ദിയെങ്കിലും ചെയർമാനോട് പറയാതെ പോകുന്നത് ഉചിതമല്ല എന്ന ചിന്താഗതിയിൽ, ഞാൻ എട്ടാമത്തെ നിലയിലുള്ള അദ്ദേഹത്തിന്റെ ഓഫീസിലെത്തി. അപ്പോൾ സെക്രട്ടറി പറയുന്നു അപ്പോയ്ന്റ്മെന്റില്ലാതെ അദ്ദേഹത്തെ കാണാൻ പറ്റുകയില്ല. ആരോ ഒരു വലിയ വി.വി.ഐ.പി അകത്തുള്ളത് പോലെ എനിക്ക് തോന്നി. കാരണം പുറത്തു വലിയ പോലീസ് ഉദ്യോഗസ്ഥർ കാവൽ നിൽക്കുന്നത് കാണാം. എന്റെ ശബ്ദം തിരിച്ചറിഞ്ഞത് കൊണ്ടായിരിക്കണം. അകത്തു നിന്ന് അവനെ ഉള്ളിലേക്ക് കടത്തിവിടാൻ അദ്ദേഹം സെക്രട്ടറിയോട് ഇന്റർകോമിലൂടെ അറബിയിൽ പറയുന്നത് ഞാൻ ശ്രദ്ധിച്ചു .കയറിചെന്നപ്പോൾ അതാ ഇരിക്കുന്നു ബാങ്കിന്റെ യഥാർത്ഥ ഉടമസ്ഥൻ. ഏറ്റവും അധികം ഷെയറുകളുടെ ഉടമ. ദേശീയ സംരക്ഷണ വകുപ്പിന്റെ തലവനും ( ഇറൈസ് അൽ ഹാരസ് വതനി എന്ന് അറബിയിൽ പറയും) രാജ്യഭരണം വേണ്ട എന്ന് പറഞ്ഞു വഴിമാറിക്കൊടുത്ത തല മുതിർന്ന രാജ കുടുംബാംഗം. ലോകോത്തര വ്യവസായ
പ്രമുഖൻ. ബിൽഗേറ്റിനോക്കെ അറുപത് ബില്യൺ അമേരിക്കൻ ഡോളർ ഉണ്ടന്നൊക്കെ നമ്മൾ വായിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ പല ബിൽഗേറ്റുകൾ ചേർന്നാലും ഇവരുടെയൊക്കെ സ്വത്തിന്റെ പകുതി
പോലും വരില്ല.കാരണം അതിനൊന്നും കൃത്യമായ എന്തളവുകോലാണുള്ളത്..? ഞാൻ അദ്ദേഹത്തിന്റെ നെറ്റിയിൽ നാട്ടു നടപ്പനുസരിച്ചു ചുംബിച്ചു. അദ്ദേഹത്തിന്റെ മകനും പിൽക്കാലത്തു് ബാങ്കിന്റെ ചെയർമാനായി വന്ന ഷെയ്ഖ് അഹമ്മദും കൂടെയുണ്ടായിരുന്നു. ഒരിക്കലും അദ്ദേഹം ബാങ്കിൽ വന്നതായി കേട്ടിട്ടില്ല. അന്നെന്തോ കുവൈറ്റ് സ്റ്റോക്ക് എക്സ്ച്ചഞ്ചിന്റെ പുതിയ ബിൽഡിംഗ് ഔദ്യോഗികമായി തുറന്നു കൊടുത്തതിന്റെ ഉത്ഘാടനത്തിൽ പങ്കെടുക്കാനെത്തി നേരെ എതിർവശത്തുള്ള ബാങ്കിൽ കയറിയതാകാനേ തരമുള്ളു. ഇതൊന്നും നമ്മുടെ വിഷയമല്ല. എങ്കിലും ചില നിമിത്തങ്ങൾ ആണന്നു പറയാതിരിക്ക വയ്യ. അത് അടുത്ത ലക്കത്തിൽ മനസ്സിലാകും. ഏതായാലും ചെയർമാന്റെ ഒഫീസിൽ നിന്ന് തന്ന ഫ്രഷ് ഓറഞ്ച് ജ്യൂസ് ഒന്നും കുടിക്കാനുള്ള സാവകാശംപോലും ഉണ്ടായില്ല. പക്ഷേ അദ്ദേഹം പറഞ്ഞത് കേട്ടപ്പോൾ വിശ്വസിക്കാനായില്ല...
"നിനക്ക് ഇപ്പോൾ കിട്ടിയിട്ടുള്ള ഇന്ക്രീമെന്റും പ്രൊമോഷനും വേണ്ടി ഞാനൊന്നും ചെയ്തിട്ടില്ല. മറിച്ചു കഴിഞ്ഞ നാലും വര്ഷങ്ങൾ നിന്റെ റീജിയണൽ മാനേജർ പദവിയിൽ ഇരുന്ന ആൾ ഒപ്പിട്ട റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി മാനവ വിഭവശേഷിയുടെ കമ്മിറ്റി അംഗീകാരം കൊടുത്തിട്ടുള്ളതാണ്".ആത്മാർത്ഥമായി ജോലി ചെയ്യുക. ബാക്കിയെല്ലാം താനേ വന്നു ചേരും"... ഞാൻ നന്ദി പറഞ്ഞു ഓഫീസ് വിട്ടു പുറത്തിറങ്ങി...
ഇവിടെ ഒരാളെ ഞാൻ മറന്നാൽ അത് നന്ദികേടാകും.ആ റീജിയണൽ മാനേജർക്കു വേണ്ടി എന്റെ റിപ്പോർട്ട് തയ്യാറാക്കിയത് അകാലത്തിൽ പൊലിഞ്ഞുപോയ മാനവ വിഭവശേഷിയിൽ അന്നുണ്ടായിരുന്ന ഒക്ടോ സെക്യുവ്വേറ (Octo Sequera) എന്ന ഗോവൻ വംശജനായ ഒരു അസിസ്റ്റന്റ് മാനേജരായിരുന്നു. റീജിയണൽ മാനേജർ അത് ഒപ്പിട്ടന്ന് മാത്രം...അത് അദ്ദേഹം തന്നെ പറഞ്ഞാണ് ഞാൻ പിന്നീട് അറിയുന്നത്...
സന്തോഷവാനായി ബ്രാഞ്ചിലേക്കു മടങ്ങി എത്തിയ എന്നെക്കാത്തു ഒരാൾ അവിടെയിരുപ്പുണ്ടായിരുന്നു. അത് മറ്റാരുമായിരുന്നില്ല നമ്മുടെ ചരിത്ര നായികയായ "ഷെയ്‌ഖ നൂറാ" തന്നെ.
ഞാൻ എനിക്ക് കിട്ടിയ ഇൻക്രിമെന്റും പ്രൊമോഷനും ഒക്കെ പറയാൻ തുടങ്ങിയപ്പോൾ, അവർ പറയുന്നു... "ഇതൊക്കെ ചെറിയ നേട്ടങ്ങളല്ലേ..?
വലിയ നേട്ടങ്ങളുടെ തുടക്കം"...
ആ വാക്കുകൾ ഫലിച്ചുവോ..? അറിയണ്ടേ...?
അടുത്ത ചൊവ്വാഴ്ച തുടരും...