ഊഷര ഭൂമിയിലെ ശീത കാറ്റുകൾ....(32)
Great respect to H.E. Mr.Hani Abdulaziz
Al Hussain.
ഇന്ന് ഓർമ്മയിൽ തെളിഞ്ഞു വന്ന ഒരു വലിയ കുവൈറ്റി പ്രതിഭ,
"ഹാനി അബ്ദുൽ അസീസ് അൽ ഹുസൈൻ"....മുഴുവൻ പേര് "ഹാനി അബ്ദുൽ അസീസ് അൽ ഹുസൈൻ അൽ തർക്കെത്തു"..."അൽ തർക്കെത്തു"എന്നത്
( Al Thurkaith) കുടുംബപ്പേരാണ്...
പല കുവൈറ്റി പ്രമുഖരും, സൗകര്യാർത്ഥം ഇങ്ങനെ പേര് ചുരുക്കുന്നത് സാധാരണ
മാണ്....1980 കളിൽ, ഞാൻ കൊമ്മേർഷ്യൽ ബാങ്ക് ഓഫ് കുവൈറ്റിന്റെ സാൽഹിയ ബ്രാഞ്ചിൽ എത്തിയപ്പോൾ മുതൽ തുടങ്ങിയ ബന്ധമാണ്....
അതിന് മുൻപ്, വർഷങ്ങൾക്ക് അപ്പുറം, അദ്ദേഹത്തിന്റെ ബഹുമാനപ്പെട്ട പിതാവ്, കുവൈറ്റ് ക്യാബിനറ്റ് അഫ്ഫയേർസ്സ് (Kuwait Cabinet Affairs Minister)മിനിസ്റ്ററാ
യിരുന്ന, "അബ്ദുൽഅസീസ് അൽ ഹുസൈൻ" എന്റെ ഒരു പഴയ കസ്റ്റമർ ആയിരുന്നു....എന്നെ അന്ന്, അദ്ദേഹത്തിന് ആദ്യമായി പരിചയപ്പെടുത്തി തന്നതു ബ്രാഞ്ച് മാനേജരായിരുന്ന "യൂസഫ് ഹൽബൂണി" ആയിരുന്നു... ശ്രീമതി ഇന്ദിരാഗാന്ധിയുടെ അകാലമരണസമയത്തു, കുവൈറ്റ് ഗവൺമെന്റിനു വേണ്ടി, അന്ന്, ഇന്ത്യൻ എംബസിയിൽ അനുശോചനം രേഖപ്പെടുത്താൻ പോയത് ശ്രീ അബ്ദുൽ അസീസ് അൽ ഹുസ്സൈയ്നായിരുന്നു.
അദ്ദേഹത്തോടൊപ്പം, കുവൈറ്റിന്റെ ഔദ്യോഗിക വാഹനത്തിൽ, എന്നെയും അദ്ദേഹം കൂട്ടിക്കൊണ്ടുപോയത് നന്ദിപൂർവം ഇവിടെ സ്മരിക്കുന്നു....
കുവൈറ്റിലെ അന്നത്തെ ദിനപത്രങ്ങളിലെല്ലാം ഫോട്ടോ സഹിതം ഈ വാർത്ത എഴുതിയിരുന്നു...ചാനലുകളിൽ വീഡിയോ ക്ലിപ്പ് കണ്ടപ്പോൾ എനിക്കെന്നോട് തന്നെ ഒരു ബഹുമാനം തോന്നിയിരുന്നു...
കുവൈറ്റ്/ഇറാക്ക് യുദ്ധകാലത്തു അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു....
അദ്ദേഹത്തിന്റെ മകനാണ് ബഹുമാനപ്പെട്ട "ഹാനി അബ്ദുൽഅസീസ് അൽ ഹുസൈൻ"...ഞാൻ അദ്ദേഹത്തെ പരിചയപ്പെടുമ്പോൾ ലണ്ടനിൽ നിന്ന് ഉന്നത വിദ്യാഭ്യാസം കഴിഞ്ഞു, ഓയിൽ കമ്പനിയിൽ (K.N.P.C.) ഒരു മാനേജ്‌മെന്റ് സ്റ്റാഫ് മെമ്പറായിരുന്നു.... സാവധാനം അദ്ദേഹം ഉയർച്ചകളുടെ പടികൾ ഒന്നൊന്നായി കയറി....അവസാനം കാണുമ്പോൾ കുവൈറ്റ് പെട്രോളിയം കോർപറേഷൻ ചെയർമാനായിരുന്നു.....
ഒരു സുപ്രഭാതത്തിലെ പത്രത്തിൽ, ഓയിൽ മിനിസ്റ്റാറായായി അദ്ദേഹം ചാര്ജടുത്ത
തായി മെയിൻ പേജിൽ കണ്ടു...അപ്പോൾ തന്നെ സന്തോഷസൂചകമായി ഫ്‌ളവർ(flowers) അയച്ചുകൊടുത്തു....
ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ടെലിഫോണി
ലൂടെ സംഭാഷണങ്ങൾ....
കുവൈറ്റ് ഓയിൽ മേഖലയിൽ എന്തെല്ലാം ഉയർന്ന പദവികളുണ്ടോ അതെല്ലാം ഇദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. പല കാലഘട്ടങ്ങളിൽ...
എന്നാൽ ഓയിൽ മിനിസ്റ്ററായി ഒരു കൊല്ലം മാത്രമേ സേവനം അനുഷ്ഠിച്ചിട്ടുള്ളു...
കാരണം എന്താണന്നോ "ടെൻഷൻ".... കേട്ടിട്ടില്ലേ? ആത്മാര്ഥതയുള്ളവർക്കു ജീവിതത്തിൽ ഉത്തരവാദിത്വം കൂടുമ്പോൾ ഉണ്ടാകുന്ന "ടെൻഷൻ"...സത്യസന്തത
യുള്ളവർക്കു അധികകാലം തുടരാൻ കഴിയില്ല....ഇത്രയധികം ഭവ്യതയുള്ള ഒരു മനുഷ്യസ്നേഹി ഇനി ഉണ്ടാകേണ്ടിയിരി
ക്കുന്നു.... എത്ര ഭവ്യമായ സംസാര രീതി....
ഏതു ദുർഘടമായ സാഹചര്യങ്ങളിലും, സ്വതസിദ്ധമായ മന്ദസ്മിതം ചൊരിഞ്ഞ സംസാര രീതി.... അതുകൊണ്ടാണല്ലോ...
ഈ കഴിഞ്ഞ വലിയ പെരുന്നാളിലും, സ്‌നേഹനിർഭരമായ മെസ്സേജുകൾ വഹട്സപ്പിലൂടെ എനിക്ക് അയച്ചു തരാൻ, സമയം കണ്ടെത്തുന്നത്...അറബി സംസ്ക്കാരത്തെപ്പറ്റി നമ്മുടെ നാട്ടിലുള്ളവർ ധരിച്ചു വച്ചിട്ടുള്ള തെറ്റായ പല ധാരണകളും ഇത്തരത്തിലുള്ള അപൂർവം ചില മനുഷ്യരെ കണ്ടുമുട്ടുമ്പോൾ നമ്മുക്ക് മനസ്സിലാകും...
ആയുരാരോഗ്യ സൗഖ്യം നേരുന്നു....
തുടരും....—