കാലം പോയതറിയാതെ...
-------------------------------------------------------------------------
കാലം പോയതറിയാതെ
------------------------------------------------------------------------
ഊഷാര ഭൂമിയിലെ ശീതക്കാറ്റ്...part 3
Tribute to Her Excellency late Sheikha Noura Al Nassar Al Athabi Al Sabah.(Part-Two)
------------------------------------------------------------------------
തയ്യാറാക്കിയത് - രാധാകൃഷ്ണന്‍ നായര്‍
(ന്യൂസിലാന്‍ഡ്)
======================================
എന്നേക്കാൾ വളരെ പ്രായക്കുറവുള്ള
ആ മഹതി അന്നത്തെ കുവൈറ്റിലെ രാജപ്രമുഖന്റെ ഔദ്യോഗിക ഓഫീസിലെ നിയമ നിർമ്മാണ വകുപ്പിൽ ഔദ്യോഗിക പദവിയിൽ ഉദ്യോഗസ്ഥയായിരുന്നു.
അവർ എന്റെ ഓഫീസിലേക്ക് പോന്നോളു എന്ന് പറഞ്ഞപ്പോൾ കൂടെ വന്നു. എന്റെ മേശയുടെ മുമ്പിലിട്ടിരുന്ന കസേരയിൽ ഇരുന്നു. ഒരു സ്റ്റാഫ്‌നെ വിളിച്ചു അക്കൗണ്ട് ഓപ്പൺ ചെയ്യാനുള്ള പേപ്പറുകൾ കൊണ്ടു
വരാൻ പറഞ്ഞു. പേപ്പറുകൾ കൊണ്ടു
വന്നു പൂരിപ്പിയ്ക്കാൻ പേരു ചോദിച്ചപ്പോൾ ശരിക്കും ഞാൻ അമ്പരന്നു... എന്റെ പേര് "നൂറാ അൽ അതബി അൽ നാസ്സർ അൽ സബാഹ്". അമ്പരന്നു എന്നു മാത്രമല്ല ഇരുന്ന കസേരയിൽ എഴുന്നേറ്റ് ഞാൻ പറഞ്ഞു. നമുക്ക് ബ്രാഞ്ച് മാനേജരുടെ മുറിയിലേക്ക് പോകാം. വേണ്ടാ താങ്കൾ തന്നെ എല്ലാം ശരിയാക്കിയാൽ മതിയെന്ന് മറുപടി. പെട്ടന്ന് അക്കൗണ്ട് എല്ലാം തുറന്നു. മിനിസ്ടറിയിലേക്കുള്ള സാലറി സർട്ടിഫിക്കറ്റും ശരിയാക്കിയപ്പോൾ,
ഞാൻ പോയി ബ്രാഞ്ച് മാനേജരോട് വിവരം പറഞ്ഞു. അക്ഷരാർത്ഥത്തിൽ ഒരു കുവൈറ്റി സ്ത്രീ ആയിട്ടും, അവർ ഞെട്ടി. ഇരുന്നു കസേരയിൽ നിന്ന് ചാടി എഴുന്നേറ്റു. ഓടി എന്റെ മുറിയിലേക്ക് വന്നു. അവരോടു സലാം പറഞ്ഞു. ഇതിനു മറ്റൊരു കാരണം കൂടിയുണ്ട്. കുവൈറ്റി സമൂഹത്തിന്റെ ഇടയിൽ ആയാൽപ്പോഴും, രാജകുടുംബ
ങ്ങളുമായി പരിചയം ഉണ്ടങ്കിൽ സന്ദർഭോചിതമായി അവർ അതെടുത്തു വിളമ്പാൻ യാതൊരും മടിയും കാണിക്കാറില്ല.പ്രത്യേകിച്ച് സ്ത്രീകളുൾപ്പടെയുള്ള ട്രൈബൽ കുവൈറ്റി സമൂഹത്തിനിടയിൽ...നാട്ടിൽ ചിലർ ഒരു ഗമയ്ക്കു വേണ്ടി പറയാറില്ലേ? എനിക്കവരെ അറിയാം ഇവരെ അറിയാം. അത് പോലെ...
എന്നാൽ ഇവിടെ സംഗതി അല്പംകൂടി ഗൗരവം ഉള്ളതാണ്. എന്റെ മുൻപിൽ ഇരിക്കുന്ന ഈ രാജകുടുംബാംഗംത്തിന്റെ അച്ഛൻ ബാങ്കിന്റെ ഒരു ബോർഡ് മെമ്പർ ആണന്നു ബ്രാഞ്ച് മാനേജർക്ക് അറിയാമായിരുന്നു. എനിക്കു അതറിഞ്ഞു കൂടാ താനും. ഇവരുടെ സഹോദരൻ ഷെയ്ഖ് നാസ്സർ അൽ അത്പി അൽ സബാഹ് അന്നത്തെ പഴയ കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ സീനിയർ ഡയറക്ടർ ആയിരുന്നു.ഈ യുവതിയുടെ സഹായത്താൽ അദ്ദേഹത്തിന്റെ അക്കൗണ്ടും പിൽക്കാലത്തു് എന്നിലേക്കെത്തി.
സാധാരണ രാജകുടുംബങ്ങൾ പേരിന്റെ കൂടെ പുരുഷന്മാരായാൽ "ഷെയ്ഖ്" എന്നും , സ്ത്രീകളായാൽ "ഷെയ്‌ഖാ" എന്നു മാത്രമേ സംബോധന ചെയ്യാറുള്ളു. ഇവിടെ അക്കൗണ്ട് തുറക്കാൻ പേര് ചോദിച്ചപ്പോൾ അവർ "നൂറാ അൽ അത്പി അൽ നാസ്സർ അൽ സബാഹ്" എന്നു മാത്രമേ എന്നോട് പറഞ്ഞുള്ളു. അത്ര ബഹുമാനമാണ്. അവരുടെ വാക്കിലും പെരുമാറ്റത്തിലും എനിക്ക് കാണാൻ കഴിഞ്ഞത്. അന്ന് കുവൈറ്റിൽ "സിവിൽ ഐഡി" ഒക്കെ തുടങ്ങിയിട്ടേ ഉള്ളു . "വർക്ക് ഐഡി"യും "ഡ്രൈവിംഗ് ലൈസൻസും"ഒക്കെയാണ് ബാങ്കിങ് മേഖലയിൽ സാധാരണ ഐഡി പ്രൂഫായി ഉപയോഗിക്കുന്നത്.
അന്ന് "എ ടി എം" മെഷീനും എ ടി എം കാർഡും ( A T M machine and cards) ഒന്നും നിലവിലായിട്ടില്ല. എന്നാൽ സാൽഹിയ കോംപ്ലക്സ് ബ്രാഞ്ചിൽ ഒരു "എ. ടി. എം. മെഷീൻ" ഉണ്ടായിരുന്നു . ഓഫ്‌ലൈൻ ക്യാഷ് എടുക്കാന്മാത്രമേ പറ്റുകയുള്ളു. പിറ്റേ ദിവസം മാനുവലായി കസ്റ്റമെരുടെ അക്കൗണ്ടിൽ നിന്ന് പേപ്പർ റോൾ നോക്കി ഡെബിറ്റ് ചെയ്യുകയായൊരുന്നു പതിവ്. അതുകൊണ്ടു തന്നെ വലിയ വലിയ കസ്റ്റമേഴ്സ്നെ മാത്രമേ ഈ എ. ടി. എം. കാർഡുകൾ കൊടുത്തിരിന്നുള്ളൂ . സാൽഹിയ റിയൽ എസ്റ്റേറ്റ് കമ്പനി ചെയർമാൻ , "ഗാസി അബ്ദുൽഅസീസ് അൽ നാഫിസി" ,
ഡെപ്യൂട്ടി ചെയർമാൻ "ഫൈസൽ അൽ ഖത്തറാഷ്" , ബോർഡ് മെമ്പർമാരായ
"സലാ ഫഹദ് അൽ മർസൂഖ്" , "അൻവർ
അൽ ഉസൈമീ", പിന്നെ പ്രശസ്‌തരായ കുവൈറ്റി സമൂഹത്തിലെ "ഫൈസൽ അൽ നസഫ്", "നാദിർ അൽ സുൽത്താൻ" , "ഹാനി അൽ ഹുസൈൻ" , "മുത്തമത് അൽ വസാൻ" ,തുടങ്ങിയ കുവൈറ്റികൾക്കു മാത്രമേ ഈ കാർഡുകൾ കൊടുത്തിരുന്നുള്ളു.
അതിന്റെ പിന്നിൽ പലർക്കും ബാങ്കിൽ അന്ന് അറിയപ്പെടാത്ത ഒരു ചരിത്രം കൂടിയുണ്ട്. സാൽഹിയ കോംപ്ലക്സ് കുവൈറ്റിൽ ഒരു പ്രെസ്റ്റീജിയസ് കോംപ്ലക്സ് ആണ്. അവിടെ വിദേശികളെ ഉൾപ്പെടുത്താതെ സ്വദേശിവൽക്കരണ
ത്തിന്റെ ഭാഗമായി കുവൈറ്റി ബ്രാഞ്ച് മാനേജർ (Rafea Al Assussi) കുവൈറ്റി അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ (Ibtisam Al Sejari) തുടങ്ങി പന്ത്രണ്ട് സ്റ്റാഫ് അംഗങ്ങളുമായി തുടങ്ങിയ ബ്രാഞ്ചായിരുന്നു സാൽഹിയ ബ്രാഞ്ച്. എല്ലാ സ്റ്റാഫ് അംഗങ്ങളും കുവൈറ്റികളെ മാത്രം വച്ച് തുടങ്ങിയ ബ്രാഞ്ചായിരുന്നു. എന്നാൽ ഈ സ്വദേശിവൽക്കരണ നയം അധികകാലം നീണ്ടു നിന്നില്ല.ആറു മാസങ്ങൾക്കുള്ളിൽ അസ്വസ്ഥതകൾ നിറഞ്ഞു. അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ ജോലി രാജി വയ്ക്കുന്നു. അതിനു പകരമായിട്ടാണ് ആദ്യമായി ഒരു വിദേശി ആയ ഞാൻ അവിടേയ്ക്കു വന്നു ചേരുന്നത്.
ഏതായാലും ഈ എ. ടി. എം.കാർഡ് ഇപ്പോൾ അക്കൗണ്ട് തുറന്ന "ഷെയ്‌ഖ നൂറ അൽ സബാഹ്" നും കൊടുക്കാൻ ഞങ്ങൾ തീരുമാനിച്ചു.
ഇവിടെ എടുത്തു പറയാനുള്ള ഒരു കാര്യം, ഞാൻ ഈ യുവതിയുടെ ജാതി അല്ല. മതമല്ല. ബന്ധുവല്ല. എന്തിനേറെ രാജ്യക്കാരൻ പോലുമല്ല. ലക്ഷകണക്കിന് വിദേശികൾ ജോലി ചെയ്യുന്ന കുവൈറ്റിൽ ഞാനുമൊരു വിദേശി. അതിനപ്പുറം എന്ത് പ്രസക്തി. ഉണ്ടല്ലോ... "മനുഷ്യത്വം"...
അങ്ങനെ ഒന്നില്ലേ? യാതൊരുവിധ അർഹതയുമില്ലാത്ത എന്നെ, അനർഹമായ ഒരു അതുല്യ പദവിയിലെത്തിക്കാൻ താങ്ങും തണലുമായി പിൽക്കാലത്തു ഇവർ ഒരത്താണി ആയി എന്റെ മുൻപിൽ പ്രത്യക്ഷയായെങ്കിൽ ഞാൻ ഇവരെ എന്തു പേരിട്ടു വിളിക്കും? ദൈവമെന്നോ? ദേവിയെന്നോ? അതോ മനുഷ്യത്വമെന്നോ?
ബാക്കി നടന്നത് കേൾക്കേണ്ട?
തുടരും...