ഏഴാം കടലിനക്കരെ...(Across the seven seas)
യാത്രയിലെ ചില ഓർമ്മകൾ 2025.
(ഭാഗം- അഞ്ച് ).
ഈ വളരെ നീണ്ട യാത്രസപര്യയിൽ വേറിട്ട ചില അനുഭവങ്ങൾക്ക് സാക്‌ഷ്യം വഹിക്കാൻ ഇടയായത് യാതൃശ്ചികമാകാം...
അമേരിക്കൻ സ്വാതന്ത്ര്യ ദിനം.
അതും ആദ്യത്തെ ക്യാപിറ്റൽ സിറ്റിയായ ഫിലാഡൽഫിയയിൽ വച്ച് തന്നെ. ലോസ്സ് ഏഞ്ചൽസ് സിറ്റിയിലെ ഡിസ്നിലാന്റിന്റെ ഏഴുപതാം വാർഷികദിനം. അതും അവിടെ വച്ച് തന്നെ കാണാൻ അവസരം വന്നു ചേരുന്നു.
അൻപത്തിയൊന്നു വർഷങ്ങൾക്കു മുൻപുള്ള എന്റെ ആദ്യത്തെ പ്ലെയിൻ യാത്ര ദിനം.
അമേരിക്കൻ ഫ്രീ സ്റ്റൈൽ ഗുസ്തിയിലെ കറുത്ത വർഗകാരനായ ഒരു അതുല്യ ചാമ്പ്യൻ തന്റെ കരിയറിലെ മുപ്പത്തി അഞ്ചാം വർഷ ദിനം എന്നോടൊപ്പം പ്ലൈനിൽ ഇരുന്നു തന്റെ ഓർമ്മകൾ പങ്ക് വയ്ക്കുക. വർഷങ്ങൾക്കു മുൻപ് നടന്ന എന്റെ വിവാഹ വാർഷിക ദിനം,
ഇന്നേക്ക് അന്പത്തിയാറ് വർഷങ്ങൾക്കു മുൻപ് ഒരു ജൂലൈ 16ന് അമേരിക്കയിലെ ഫ്ലോറിഡാ സ്റ്റേറ്റിലുള്ള കെന്നഡി സ്പേസ് സെന്ററിൽ നിന്ന് അപ്പൊളോ പതിനൊന്ന്
(Appollo 11)എന്ന പേടകം ചന്ദ്രനിലേക്ക് പുറപ്പെട്ട അതെ ദിവസം കെന്നഡി സ്പേസ് സെന്റർ(Kennedy Space Center.Florida) കാണാൻ യോഗമുണ്ടാകുക. ലോകപ്രശസ്ത മജിഷ്യൻ ഡേവിഡ് കോപ്പർഫീൽഡ് ( All time super star world renowned Magician Copperfield) തന്റെ പ്രൊഫഷന്റെ അറുപതാമത്തെ വർഷ/ ദിനത്തിൽ അദ്ദേഹം നടത്തിയ സ്റ്റേജ്‌ഷോ നേരിട്ട് കാണുവാനും, ആയിരക്കണക്കിന് ആരാധകരുടെയിടയിൽ നിന്ന് ഞങ്ങളെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി കുശലപ്രശ്‍നം നടത്തുകയും ഷൈഖ്‌ഹാൻഡ് വാങ്ങാനും അവസാരമുണ്ടായത് ജീവിതത്തിലെ അസുലഭ സന്നർഭമായി ഞാൻ കരുതുന്നു. അപ്രതീക്ഷിതമായി എയർപോർട്ട് ലോഞ്ചിൽ വച്ച് പ്രസിദ്ധ എഴുത്തുകാരി ഇപ്പോഴത്തെ താരവുമായ മെൽ റോബ്ബിൻസനെ(Mel Robinson) കാണാനും ചുരുങ്ങിയ വാക്കുകൾ സംസാരിക്കാനും അവസരം ഉണ്ടാകുക... ഇത്തരം നിരവതിയനുഭവങ്ങൾ ഈ യാത്രയിൽ ഓർക്കാൻ അവസരങ്ങൾ വന്നു എന്നത് ദൈവഹിതം...
ഞങ്ങൾ ജൂലൈ പതിനഞ്ചിന് ടെക്സാസ് സ്റ്റേറ്റിലെ ഹൂസ്റ്റൺ എയർ പോർട്ടിൽ നിന്ന്
മറ്റൊരു സ്ഥലത്തേക്ക് യാത്രയ്ക്കുള്ള തത്രപ്പാടിലാണ്. പുഴു അരിച്ചത് പോലെയാണ് ലക്ഷക്കണക്കിന് യാത്രക്കാർ. അത് ഓരോ അമേരിക്കൻ എയർപ്പോർട്ടിലും അതുപോലെ തന്നെയാണ്. തിങ്ങി നിറഞ്ഞു യാത്രക്കാർ ഉണ്ടങ്കിലും, എല്ലാം കൃത്യനിഷ്ടമായി ലാഘവത്തോടെ ഒരു വലിയ പരിധിവരെ മുന്നോട്ട് പോകുന്നു എന്നുള്ളത് അതിശയകരമായ കാര്യം തന്നെയാണ്. ആയിരക്കണക്കിന് പ്ലെയിനുകൾ അമേരിക്കൻ എയർസ്പേസിൽ എപ്പോഴും പൊങ്ങുകയും താഴുകയും ചെയ്യുന്നത് അത്ഭുതത്തോട് മാത്രമേ നോക്കി കാണാനാവു...
അമേരിക്കയിലെ പല സ്റ്റേറ്റുകളിലും സമയ വ്യത്യാസം ഉണ്ടന്നുള്ളതും ശ്രദ്ധേയമാണ്. ന്യൂയോർക്കും, ലോസ് ആഞ്ചലോസും, തമ്മിൽ മൂന്ന് മണിക്കൂർ സമയ വ്യത്യാസം ഉണ്ടന്നുള്ളത് ഇന്നത്തെ കാലത് പറഞ്ഞാൽ ആർക്കും പുതുമയുണ്ടാവില്ല. പണ്ട് കാലത് ഇതൊക്കെപ്പറഞ്ഞാൽ ഒരു രാജ്യത്തു രണ്ടു സമയമോ? എന്ന് പറഞ്ഞു മൂക്കത്തു കൈ വയ്ക്കും...ആണ്ടിൽ രണ്ട് പ്രാവിശ്യം വീട്ടിലെ ക്ലോക്ക്കൾ മുന്നോട്ടും പിന്നോട്ടും കൈ
കൊണ്ട് തിരിച്ചു വയ്ക്കണമെന്ന് പറഞ്ഞാൽ വിശ്വസിക്കാതെ തരമില്ലല്ലോ... അമേരിക്കയിലെ ഡൊമസ്റ്റിക് ഫ്ലയിറ്റുകളിൽ ചെക്കിൻ ലഗേജുകൾ ഇക്കോണമി ക്ലാസ്സിൽ,
ഓസ്സിൽ കൊണ്ടുപോകാൻ പറ്റുകയില്ല. ഇരുപത്തിമൂന്നു കിലോ വരെ തൂക്കമുള്ള ഒരു ബാഗ് കയറ്റി വിടണമെങ്കിൽ നാൽപ്പത് മുതൽ അറുപത് ഡോളർ വേറെ കൊടുക്കണം.
ഓരോ ഫ്‌ലൈറ്റുകളിലും ഓരോ നിരക്കുകളാണ്. എന്നാൽ ബിസിനസ്സ് ക്ലാസ്സുകളിൽ പോകുന്ന യാത്രക്കാർക്ക്
രണ്ട് ചെക്കിൻ ബാഗുകൾ ഫ്രീ ആയി കൊണ്ട് പോകാം. ഈ ഇക്കോണമി ക്ലാസ്സിൽ പോകുന്ന യാത്രക്കാർ, ചെക്കിൻ ബാഗിന്റെ ഫീസ് ഒഴിവാക്കാൻ (കൊടുക്കാതിരിക്കാൻ), ഉള്ള കണ്ട കടച്ചാണി വസ്തുക്കളെല്ലാം കയ്യിൽ വാരികെട്ടി രണ്ടും മുന്നും ബാഗുകളിലാക്കി കൊണ്ടുവരുന്നത് കാരണം ബാഗുകൾ വയ്ക്കാൻ സ്ഥലമില്ലാതെ വിഷമിക്കുന്നത് എല്ലാ ഡൊമസ്റ്റിക് ഫ്‌ളൈറ്റുകളിലും കാണാമായിരുന്നു. അത് അമേരിക്കക്കാരാണെങ്കിലും, യൂറോപ്യൻ ആണെങ്കിലും,ഏഷ്യനാണെങ്കിലും,
ആഫ്രിക്കൻ ആയാലും, ഒക്കെ കണക്കാ...
എന്തായാലും അന്നത്തെ ഞങ്ങൾ പോകുന്ന ഫ്ലൈറ്റിൽ നിറയെ യാത്രക്കാർ. ഒരു സീറ്റു
പോലും ഒഴിവുണ്ടായിരുന്നില്ല. ബിസിനസ്സ് ക്ലാസ്സിൽ ഞാനിരുന്നിരുന്ന സീറ്റിന്റെ ഇടത് ഭാഗത്തു ഒരു സീറ്റു മാത്രം ഒഴിഞ്ഞു കിടന്നിരുന്നു...പ്ലെയിൻ പോകാൻ റെഡിയായി നിൽക്കുന്നു. അവസാനനിമിഷത്തിൽ ഒരു ആറര അടി പൊക്കമുള്ള ഒരു കറുത്ത മനുഷ്യൻ ഒരു കറുത്ത നിക്കറും ഒരു കറുത്ത ഹാഫ് കയ്യൻ ബനിയനും ധരിച്ചു തോളത്തൊരു ഷാളും ഇട്ടു തലമുടിയൊക്കെ പിന്നി ഒരു പ്രത്യേകരീതിയിൽ പുറകിലോട്ടു നീട്ടിയിട്ട് കയ്യിൽ ഒരു ചെറിയ വാലറ്റുമായി വിലകൂടിയ ഒരു വലിയ മോതിരവും ധരിച്ചു ആ ഒഴിഞ്ഞു കിടന്ന സീറ്റിൽ വന്നിരുന്നു. ഒരു ഗുസ്തി ഭ്രമക്കാരനായിരുന്ന എനിക്ക് അദ്ദേഹത്തെ കണ്ടപ്പോൾ തന്നെ ആളാരാണെന്ന് മനസ്സിലായി. പക്ഷേ പേരോർത്തെടുക്കാൻ പെട്ടന്ന് മൊബൈൽ എടുത്തു ഗൂഗിളിൽ തിരിയേണ്ടി വന്നു. അമേരിക്കൻ റെസ്റ്റെലിങ്ങിലെ/ഗുസ്തിയിലെ കറുത്ത
വർഗ്ഗക്കാരനായ ഇന്നലകളിലെ പകരം വയ്ക്കാനില്ലാത്ത ഗുസ്തിചാമ്പ്യൻ
ശ്രീ.ബുക്കർ.ടി...(Booker T Huffman)
അദ്ദേഹം ഇപ്പോൾ വിശ്രമജീവിതത്തിൽ ആണെങ്കിലും ഗുസ്തിയുടെ കമന്ററി ബോക്സിലെ പ്രൊഫഷണൽ എക്സ്പ്പേർട്‌യായി ഇപ്പോഴും സജീവമായി രംഗത്തുണ്ട് . അദ്ദേഹത്തിന്റെ നിർണ്ണായകമായ പല കാര്യങ്ങളും ഈ യാത്രയിൽ എനിക്ക് മനസ്സിലാക്കാൻ സാധിച്ചു.
എന്റെ ഓർമ്മകൾ വർഷങ്ങൾക്ക് പുറകിലോട്ട് പോകുകയായി...വായനക്കാർ എന്റെ ഈ എഴുത്തുകളെയൊക്കെ എങ്ങനെ വിലയിരുത്തുമെന്നു എനിക്കറിയില്ല. ഓരോരോ അനുഭവങ്ങൾ കണ്ടതിനേയും കേട്ടതിനേയും ഒരു കള്ളത്തരവുമില്ലാത്തെ പകർത്തുന്നു.
ചെറിയ സംഭവങ്ങൾപ്പോലും എനിക്ക് വലുതാണ്... ഓരോരോ പാഠങ്ങളാണ്...
തുടരും...