ഏഴാം കടലിനക്കരെ...(Across the seven seas) യാത്രയിലെ ചില ഓർമ്മകൾ 2025. (ഭാഗം- ആറ്‌ )

ഏഴാം കടലിനക്കരെ...(Across the seven seas)
യാത്രയിലെ ചില ഓർമ്മകൾ 2025.
(ഭാഗം- ആറ്‌ ).Part-Six.

എന്റെ ഓർമ്മകൾ വർഷങ്ങൾക്ക് പുറകിലോട്ട് പോകുകയായി...
അമേരിക്കൻ റെസ്റ്റെലിങ് അഥവാ(American freestyle wrestling)അമേരിക്കൻ ഫ്രീ സ്റ്റൈൽ ഗുസ്തി ഞാൻ ആദ്യമായി കാണുന്നത് 1980പതുകളിൽ കുവൈറ്റിൽ വച്ചാണ്.  വീഡിയോ കാസ്സറ്റ് പ്ലെയറും, വീഡിയോ കാസ്സറ്റ് റെക്കോർഡറും, വീഡിയോ കാസ്സറ്റുകളുമൊക്കെ ലോകത്തു ആദ്യമായി എത്തിയ കാലഘട്ടം. അന്നാണ്‌ അമേരിക്കൻ ഗുസ്തി കാസ്സറ്റുകളിൽ പകർത്തി വിപണിയിൽ എത്തുന്നത്.അതിനുമുൻപ് സ്കൂൾ കോളേജ് കാലഘട്ടങ്ങളിൽ ധാരാസിംഗ്, കിംഗ് കോങ്ങ്  തുടങ്ങിയ ലോക ചാംപ്യൻമാരുടെ ഗുസ്‌തികളൊക്കെ പത്രത്തിലൂടെ വായിച്ചാവേശം കൊണ്ടിരുന്ന ഒരു കാലഘട്ടം, ഇന്നും മറയാതെ മനസ്സിൽ തങ്ങി നിൽക്കുന്നു. ഇന്ത്യയിലെ പഞ്ചാബുകാരനായ ധാരാസിങ്ങും, റഷ്യക്കാരനായ കിംഗ് കോങ്ങും തമ്മിലുള്ള ഗുസ്‌തികളെപ്പറ്റി മലയാള മനോരമ ദിനപ്പത്രത്തിലൂടെ മാത്രം കറുപ്പും വെളുപ്പും നിറഞ്ഞ പടങ്ങൾക്കൊപ്പം കുറെ വിവരണങ്ങളുമായി വരുന്ന ഒരു കാലം...
ഗുസ്തി മത്സരം കാണുന്നവരെപ്പറ്റി പൊതുവെ അത്ര നല്ല അഭിപ്രായമല്ല കുവൈറ്റിലെ ബുദ്ധിജീവികളായ  മലയാളികളുടെ പൊതുവേയുള്ളൊരു അഭിപ്രായം.
വിവരമില്ലാത്തവരെന്നും കിഴങ്ങൻമ്മാരെന്നും ഒക്കെ കളിയാക്കാറുണ്ട്. എന്നിരുന്നാലും അമേരിക്കൻ ഗുസ്തി കാസ്സറ്റിലിറങ്ങിയിരുന്ന കാലത്തു എല്ലാത്തരത്തിലുള്ള ബുദ്ധി ജീവികളും കാസ്സറ്റുകൾ കടയിൽ നിന്ന് വാടകയ്ക്ക് വാങ്ങികൊണ്ടുപോകുന്നത് 
അന്ന് സർവ്വസാധാരണമായിരുന്നു...
എന്റെകൂടെ  കോളേജിൽ പഠിച്ചിരുന്ന ദാമോദരൻനായരെന്ന ദാമു, കുവൈറ്റിൽ എന്റെ സഹോദരനൊപ്പം അന്ന് ജോലിയിൽ ഉണ്ടായിരുന്നു. അദ്ദേഹം പറയുന്നത് അമേരിക്കയിൽ ഈ ഗുസ്തി കാണുന്ന മലയാളികൾ സാധാരണ നഴ്സുമാരുടെ ഭർത്താക്കന്മാരാണെന്നാണ്.  കാരണം നഴ്സുമാർ നൈറ്റ് ഡ്യൂട്ടിക്ക് പോകുമ്പോൾ ജോലിയില്ലാതെ വീട്ടിലിരുന്നു കുട്ടികളെ നോക്കുന്ന ഭർത്താക്കന്മാർ  രാത്രിയിൽ 
ഇരുന്നു കാണുന്ന ഒരു പരിപാടിയാണ്
പോലും ഈ ഗുസ്തി. ദാമു ഇത് പറയാൻ കാരണം അദ്ദേഹത്തിന്റെ ജേഷ്ഠൻ അമേരിക്കയിലാണ്. ഭാര്യ ഒരു നഴ്സുമാണ്. അവരുടെ വീട്ടിലെ അനുഭവമായിരിക്കും പറഞ്ഞു എന്നെ മനസ്സിലാക്കിയത്.
എന്തായാലും ഞാനും അത് കേട്ടതിൽപ്പിന്നെ ഗുസ്തി കാണൽ കുറച്ചു വയ്ചിരിക്കുകയാണ്. അതിപ്പം അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ് ഒരു ഗുസ്തി ഭ്രമക്കാരനാണ്. 
അമേരിക്കയിലെ ഇപ്പോഴത്തെ ഏറ്റവും പോപ്പുലറായ ഒരു  ഗുസ്തി ഗ്രുപ്പിന്റെ ചെയർമാൻ വിൻസി മൿമോഹന്റെ തലമുടി അദ്ദേഹം അതായത്  ഡൊണാൾഡ് ട്രമ്പ് ഗുസ്തിക്കിടയിൽ വടിച്ചിറക്കുന്നത്
യൂട്യൂബിൽ വളരെ വൈറലായി കിടപ്പുണ്ട്. 
സൗദി രാജപ്രമുഖൻ ഒരു ഗുസ്തി ആസ്വാദകൻ മാത്രമല്ല അതിനെ പരിപോഷിപ്പിക്കുന്ന പ്രതിഭ കൂടിയാണ് എന്ന് വീഡിയോകളിൽ കാണാറുണ്ട്. ചില കാര്യങ്ങൾ നമ്മെ അതിശയിപ്പിക്കും.
ചിലത് വിസ്മയിപ്പിക്കും. ചിലത് ചിന്തിപ്പിക്കും.  ഞാനിത്രയും പറയാൻ കാരണം. ഇസ്ലാം മതവിശ്വാസികളുടെ ഉറവിടമാണ് സൗദി അറേബ്യാ. ഒരു അൻപത്‌ വർഷങ്ങൾക്ക് 
മുൻപ് രണ്ട് സ്ത്രീകൾ ഒരു വലിയ സദസ്സിന്റെ മുൻപിൽ അമേരിക്കൻ ഫ്രീ സ്റ്റൈൽ ഗുസ്തി നടത്തുന്നത് ആർക്കെങ്കിലും ചിന്തിക്കാനാവുമോ? കഴിഞ്ഞ കുറെ വർഷങ്ങളായി ഞാനത് കാണുന്നു. മുൻനിരയിൽ രാജകുടുംബാംഗങ്ങൾ ഉൾപ്പടെയുള്ള സ്ത്രീജനങ്ങൾ ഒരു 
മൂടുപടവും മറയുമില്ലാതെ അത് കണ്ട് ആസ്വദിക്കുന്നു...എന്തിന് ഏറെ, ഞങ്ങളുടെ മുൻ നേതാവ് നാരായണപ്പണിക്കര് സാർ ഗുസ്തി വളരെയിഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ സ്ഥിരം പൊഴുത്പൊക്കു ഗുസ്തി കാണലായിരുന്നു എന്ന് ഒരു ചാനൽ അഭിമുഖത്തിൽ അദ്ദേഹം പറയുകയുണ്ടായി.  നായന്മാർ പൊതുവെ ഗുസ്തിക്കാരാണന്നു തോന്നുന്നു... അല്ലേ? എന്തായാലും ഞാനും എന്റെ സഹോദരനും എന്റെ മകനും വലിയ ഗുസ്‌തിഭ്രമക്കാരാണന്ന് പറയാതെ തരമില്ല.
അതൊക്കെ പോകട്ടെ...

എൻ്റെ അടുത്തിരിക്കുന്നത് ലോകമെമ്പാടും 
അറിയപ്പെടുന്ന ആരാധകരുള്ള ഗുസ്തി ചാമ്പ്യനായിരുന്ന ബുക്കർ ടി ഹ്ഫ്‌ മാൻ (Booker T Huffman)എന്ന യഥാർത്ഥ പേരുള്ള ബുക്കർ ടി. 
(Booker T). ഞാനെഴുന്നേറ്റു ഹസ്തദാനം ചെയ്തു. ഒരു സെൽഫിയെടുത്തോട്ടെ എന്ന് ചോദിച്ചു. എന്റെ കൈ തട്ടിമാറ്റിയില്ല. എടുത്ത ഫോട്ടോ ഡിലീറ്റ് ചെയ്യാൻ ശ്രമിച്ചില്ല. ലോകം മുഴുവൻ അറിയപ്പെടുന്ന ആളാണ്. അല്ലാതെ ലോകം മുഴുവൻ ഉള്ള മലയാളികൾ മാത്രം അറിയുന്ന ആളല്ല. പേടിയുണ്ടായിരുന്നു. ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കാൻ...
കാരണം എന്നേക്കാൾ പ്രായം കുറഞ്ഞ വ്യക്തി. നിഷേധിച്ചാൽ എനിക്ക് അപമാനം ആകുമല്ലോ എന്ന ഭയം. അദ്ദേഹം മോതിരക്കൈ ഉയർത്തി കൊണ്ട് ഫോട്ടോയ്ക്ക് ഇരുന്നു തന്നു. അതിന് ശേഷം ഒന്നൊന്നര മണിക്കൂർ ഞങ്ങൾ സംസാരിച്ചു കൊണ്ടേയിരുന്നു. ഇന്നത്തെ ദിവസം. ജൂലൈ 15th. അതിന്റെ പ്രേത്യേകത എന്താണന്നോ? അദ്ദേഹം കൂട്ടിച്ചേർത്തു...
ഇന്നേക്ക് മൂപ്പത്തിയഞ്ചു വർഷങ്ങൾക്ക് 
മുൻപ് ഒരു പ്രൊഫഷണൽ സ്റ്റേജായ മാഡിസൺ സ്‌ക്വയറിൽ (Madison square garden. New York) ആദ്യമായി അദ്ദേഹം ഗുസ്തി നടത്തിയ ദിവസമായിരുന്നു. 1990 ജൂലൈ 15ന്  തന്റെ 25മത്തെ വയസ്സിൽ, പോളണ്ട്കാരനായിരുന്ന "ഐയ്‌വാൻ ബുസ്‌കി"(Ivan Pustki)എന്ന ലോക ചാമ്പ്യന്റെ കിഴിൽ പഠിച്ചു അദ്ദേഹമാണ് ആദ്യമായി പ്രൊഫഷണൽ സ്റ്റേജിൽ കൈപിടിച്ച് കയറ്റിയ ആ ദിവസത്തെ ഓർമ്മ അദ്ദേഹമെന്നോട് പങ്കുവച്ചു. മാത്രവുമല്ല ഗുസ്തിയിലെ വിവിധ ഗ്രുപ്പുകളിൽ (WCW, WWE, WWF,etc) നിന്നുമായി 35 ചാപ്യൻഷിപ്പ് കിട്ടിയ ഓർമ്മകളും കുട്ടി ചേർത്തു. ഇതിൽ തന്റെ സഹോദരനുമൊത് ടാഗ് ടീമായി (Tag-Team Championship) കിട്ടിയ ധാരാളം ചാമ്പ്യൻഷിപ്പും ഉണ്ടന്നു പറയാൻ മറന്നില്ല. ആഫ്രിക്കൻ അമേരിക്കൻ വംശജനായ ലോക ചാംപ്യൻഷിപ് കിട്ടുന്ന രണ്ടാത്തെയാളാണ് ബുക്കർ ടി. അതിന് മുൻപ് റോക്ക് (Rock)എന്ന ഇതിഹാസാതാരത്തിനാണ് ആദ്യമായി ചാംപ്യൻഷിപ് നേടിയതു എന്ന് പറയാനും മടിച്ചില്ല...ഇതിൽ കിംഗ് ഓഫ് ദി റിംഗ്, ഹാൾ ഓഫ് ഫെയിം, ഇന്റർകോണ്ടിനെന്റൽ ചാമ്പ്യൻ, യൂ എസ്സ് ചാമ്പ്യൻ, ടാഗ് ടീം ചാമ്പ്യൻഷിപ്, ഇങ്ങനെ പലതും വരുന്നുണ്ട്. ഏതാണ്ട് ഒരു മണിക്കൂർ സംഭാഷണങ്ങൾക്ക് വിരാമം ഇട്ടുകൊണ്ട് ബുക്കർ ടി, ലൂസിയാനയിലെ ന്യൂ ഓർലീൻസ് എയർപോർട്ടിൽ ഇറങ്ങുന്നു. ഞാൻ എന്റെ യാത്ര മറ്റൊരു ദിശയിലേക്കും...അദ്ദേഹം അവിടെ പ്ലെയിനിൽ നിന്നറങ്ങുമ്പോൾ ആകെ കുടി തോന്നിയ വിഷമം എന്റെ മകനും സഹോദരനും കുടെയുണ്ടായിരുന്നെകിൽ അവർ എന്നേക്കാൾ ഏറെ സന്തോഷിക്കുമായിരുന്നു എന്ന് ഓർത്തുപോയി.

ഞങ്ങൾ തമ്മിൽ പ്ലെയിനിൽ വച്ച് നടന്ന 
ഈ സംഭാഷണൾക്കു ഏതാണ്ട് പത്തു ദിവസങ്ങൾക്ക് ശേഷമാണ് ഗുസ്തി ലോകത്തിലെ അതുല്യ പ്രതിഭയായിരുന്ന ഹൾക്ക് ഹോഗൻ(Hulk Hogan) ഇതേ ഫ്ലോറിഡയിലെ(Florida) സ്വവസതിയിൽ ഹൃദയാഘാതം മൂലം മരണപ്പെടുന്നത്. 
അന്ന് ഞാൻ ആ വാർത്ത കണ്ടത് സാന്റിയാഗോ(San Diego) എന്ന സ്ഥലത്തെ 
ഒരു ഹോട്ടല്മുറിയിലെ ടെലിവിഷനിൽ കണ്ടാണറിഞ്ഞത്...
സി. എൻ.എൻ.(C.N.N.)  തുടങ്ങിയ എല്ലാ ചാനലുകളിലും വലിയ ബ്രേക്കിംഗ് ന്യൂസായി ആ ഞെട്ടിക്കുന്ന, ആരാധകരെ ദുഃഖിപ്പിച്ചിരുന്ന, വാർത്ത വന്നിരുന്നു. ടെറി ബോല എന്ന 
ഹൾക് ഹോഗൻ(71 years old) വിട വാങ്ങി  ...

തുടരും...