ഏഴാം കടലിനക്കരെ...(Across the seven seas)
യാത്രയിലെ ചില ഓർമ്മകൾ 2025.
(ഭാഗം- നാല് ).Part-Four
അമ്പതു ദിവസം നീണ്ട് നിന്ന അമേരിക്കൻ ഭൂഖണ്ഡത്തിലേക്കുള്ള ധീർഘയാത്രയിൽ ഏറ്റവുമധികം ദിവസങ്ങൾ ചിലവഴിച്ചത് അമേരിക്കയുടെ വടക്ക് കിഴക്കൻ മേഖലയിലുള്ള ന്യൂയോർക്കു (New York state)
എന്ന സ്റ്റേറ്റിലെ ന്യൂയോർക്കു സിറ്റയിലും(New York city), അമേരിക്കയുടെ പടിഞ്ഞാറൻ മേഖലയിലുള്ള കാലിഫോർണിയ സ്റ്റേറ്റിലെ
(California state) വടക്കൻ പ്രവിശ്യയിലെ (Los Angeles city) ലോസ്ആഞ്ചലസിലുമായിരുന്നു...
അമേരിക്കയുടെ തെക്കൻ കിഴക്കൻ
മേഖലയുടെ മദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന (Florida state) ഫ്ലോറിഡായിലെ (Orlando city) ഒർലാൻഡോ സിറ്റിയിലും, കാലിഫോർണിയ സ്റ്റേറ്റിലെ തന്നെ പടിഞ്ഞാറൻ മേഖലയിലെ തെക്കൻ പ്രവിശ്യയിലുള്ള ഒറ്റപ്പെട്ട നഗരമായ
(Sans francisco city) സാൻസ് ഫ്രാൻസിസ്കോയിലും, അമേരിക്കയുടെ പടിഞ്ഞാറാൻ മേഖലയിലുള്ള കോളറാഡോ (Colorado) സ്റ്റേറ്റിലുള്ള ഡെൻവർ സിറ്റിയിലും,(Denver city)അമേരിക്കയുടെ തെക്ക് പടിഞ്ഞാറൻ മേഖലയിലുള്ള നിവാട (Nevada) സ്റ്റേറ്റിലുള്ള ലാസ്‌വേഗസിലും,(Las vegas city)
അമേരിക്കയുടെ പടിഞ്ഞാറാൻ മേഖലയിലുള്ള വാഷിംഗ്‌ടൺ (Washington) സ്റ്റേറ്റിലുള്ള സീയാറ്റിൽ സിറ്റിയിലും(Seattle city),
അമേരിക്കയുടെ തെക്കൻ പടിഞ്ഞാറൻ മേഖലയിലുള്ള ടെക്സാസ് (Texas)സ്റ്റേറ്റിലുള്ള ഹ്യൂസ്റ്റൺ (Houston)സിറ്റിയിലും, അമേരിക്കയുടെ അൻപതാമത്തെ സ്റ്റേറ്റായ ഹവായ് (Hawaii) എന്ന പസഫിക് സമുദ്രത്തിലുള്ള ദ്വീപിലും,
ഒപ്പം പസിഫിക് സമുദ്രത്തിന്റെ ഏറ്റവും തെക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന ഫിജി(Fiji Island) എന്ന ചെറിയ ഐലന്റിലും ആയിരുന്നു ഏറ്റവുമധികം പിന്നീട് സമയം ചിലവഴിച്ചത്...
അറ്റ്ലാന്റിക് സമുദ്രത്തിന്റെ തീരപ്രദേശത്തു സ്ഥിതി ചെയ്യുന്ന ന്യൂയോർക്കു സ്റ്റേറ്റിൽ (New York State)ഏറെ ദിവസങ്ങൾ ഉണ്ടായിരുന്നെങ്കിലും, ന്യൂയോർക്ക് സിറ്റിയിൽ (New York City) ഒരേ ഒരു ദിവസം മാത്രമേ നിൽക്കാൻ പറ്റിയുള്ളൂ. ന്യൂയോർക്കിൽ തന്നെയുള്ള ചില സിറ്റികളും വടക്ക് പടിഞ്ഞാറും തെക്ക് വടക്കൻ ഭാഗത്തുള്ള മറ്റു ചില സ്റ്റേറ്റുകളായ പെൻസിൽവാനിയ,(Pennsylvania)
വർജിനിയ,(Virginia) ഡെൽവരെ, (Delaware)
ന്യൂജേഴ്‌സി, (New Jersey), കണക്റ്റികട്ട്, (Connecticut) മെറിലാൻഡ്, (Maryland),
മസ്സാച്ചുസെറ്റ്സ്, (Massachusetts),
തുടങ്ങിയ സ്ഥലങ്ങളിലെ പ്രധാന സിറ്റികളിലൂടെയും ഓട്ട പ്രദിക്ഷണങ്ങൾ നടത്താൻ അവസരങ്ങൾ കിട്ടിയെന്നത് ഭാഗ്യമായി കരുതുന്നു. ഒപ്പം അമേരിക്കയുടെ ഇപ്പോഴത്തെ ക്യാപ്പിറ്റൽ സിറ്റിയായ വാഷിംഗ്‌ടൺ ഡി. സി. യിലും,(Washington DC), നിയാഗ്രാ ഫോൾസിലും,(Niagra Falls)
ബഫ്ഫല്ലൊ കൗണ്ടിയിലും,(Buffalo county),
ബാൾട്ടിമോറിലും,(Baltimore),ബോസ്റ്റണിലും,(Boston capital city of Massachusetts),
ഫിലാഡൽഫിയയിലും,(Philadelphiacthe capital city of Pennsylvania),
ഒക്കെക്കൂടി യാത്രചെയ്ത് നടന്നപ്പോൾ പണ്ട് കൗമാരത്തിലും യൗവനത്തിലുമൊക്കെ സിനിമയിലൂടെയും, പുസ്തകങ്ങളിലൂടെയും, സുഹൃത്തുക്കളിലൂടെയും, വായിച്ചും, പറഞ്ഞും, കണ്ടും,കേട്ടുമറിഞ്ഞിട്ടുള്ള ഓർമ്മകൾ ഒന്നൊന്നായി പുറത്തെടുക്കാൻ അവസരമുണ്ടായി എന്ന് പറയുന്നതാകും
ശരി...ഫ്ലോറിഡയിലെ ഒർലാണ്ടോയിൽ നിന്ന് മിയാമിയെലേക്കുള്ള കാർ യാത്ര അനുഭൂതിയുളവാക്കുന്നതായിരുന്നു.. ന്യൂവാർക് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് കനേഡിയൻ സിറ്റികളായ മോൺട്രിയാൽ വഴി വാൻ കൂവറിലൂടെ അമേരിക്കയിലെ വാഷിംഗ്‌ടൺ സ്റ്റേറ്റിലേ(Washington state) സിയാറ്റിൽ (Seattle city)സിറ്റിയിലേക്കുള്ള പറക്കൽ ഒരു നിഴൽ പോലെ തോന്നി. കാനഡയിൽ ഇറങ്ങണമെങ്കിൽ വിസാ
വേറെ വേണം. ട്രാൻസിറ്റ് മാത്രമേ മാർഗ്ഗമുണ്ടായിരുന്നുള്ളു. സിയാറ്റിൽ നിന്ന് പോർട്ലാൻഡിലേക്കുള്ള യാത്രയും
നയനാനന്ദകരമായിരുന്നു. റ്റെക്സാസിലെ
(Texas state) ഹൂസ്റ്റണിൽ നിന്ന് ലൂസിയാനയിലെ
(Louisiana state) ന്യൂ ഒർലീൻസ് (New Orleans city) വഴി നിവാടയിലെ( Nivada state)
ലാസ് വേഗാസിലെത്തിയതും(Las Vegas city)
വളരെ പെട്ടന്നായിരുന്നു. മാത്രവുമല്ല ഹ്യൂസ്റ്റനിൽ നിന്ന് ഡാലസിലേക്കുള്ള കാർയാത്ര ചൂടുള്ള യാത്രയെന്ന് തന്നെ വിശേഷിപ്പിക്കാം.
ന്യൂയോർക്കിലെ (New York city)ജെ.ഫ്.കെ. ഇന്റർനാഷണൽ (J.F.K.International airport)
എയർപോർട്ടിൽ നിന്നു നോർത്ത് കരോലിന(North Carolina state)
വഴി ജോർജിയയിലെ (Georgia state)
അറ്റ്ലാന്റയിലും, (Atlanta city) മിച്ചിഗനിലെ
(Michigan state)ഡീട്രിയോട്ടിലും,
(Detroit city)ഇല്ലിനോയ്സ് ലെ(Illinois state) ചിക്കാഗോയിലെയും,(Chicago city) യാത്രകൾ രാത്രിയിൽ ആയത് കാരണം ഒന്നും കാണാനും കേൾക്കാനും കഴിഞ്ഞില്ല എന്നത്
ദുഃഖകരമായി തോന്നി...കാലിഫോർണിയ സ്റ്റേറ്റിലെ(California state)ലോസ് ആൻജെലിസ് സിറ്റിയിൽ(Los Angeles city) നിന്ന് ഓറഞ്ച് കൗണ്ടിയിലുടെ(Orange County)സാൻ ഡിയാഗോയിൽ(San Diego city)എത്തി,
അവിടെ നിന്ന് അരിസോണ സ്റ്റേറ്റ് (Arizona state)വരെയുള്ള കാർ യാത്ര വേറിട്ടൊരു മനോസുഖം ഉളവാക്കുന്നതായിരുന്നു...
പ്രകൃതി ഭംഗിയിൽ എങ്ങനെ നോക്കിയാലും മുന്നിൽ നിൽക്കുന്നത് അമേരിക്കയുടെ അൻപതാമത്തെ സ്റ്റേറ്റായ ഹവായ് ഐയ്‌ലാൻഡ് തന്നെ.ന്യൂസിലൻഡിന്റെ പ്രകൃതി ഭംഗിയോട് കിടപിടിക്കാൻ പോരുന്ന ഒരു ഐയ്‌ലാൻഡ്. ലോസ് ആഞ്ചലോസിൽ നിന്ന് അലാസ്ക വഴി ഹവായിലേക്കുള്ള മടക്കം മനഃസമാധാനത്തോടും അതിലേറെ മനസംതൃപ്തിയോടെയുമായിരുന്നു എന്ന് പറയാനാണെക്കിഷ്ടം...
അങ്ങനെ അമ്പതു ദിവസം നീണ്ട ഒരു യാത്രക്കിടയിൽ,ആറു എയർ ലൈനുകൾ... അതായത് എയർ ന്യൂസിലാൻഡ്, ഫിജി എയർ വെയ്സ്, ഹവായ് എയർ ലൈൻസ്, അലാസ്ക എയർ ലൈൻസ്, അമേരിക്കൻ എയർ ലൈൻസ്, യുണൈറ്റഡ് അമേരിക്കൻ എയർ ലൈൻസ്, തുടങ്ങിയ ആറു എയർലൈൻസ് ...
പതിനാറ് ഡൊമസ്റ്റിക് പ്ലെയിൻ യാത്രകൾ...
അഞ്ച് ഇന്റർനാഷണൽ പ്ലെയിൻ യാത്രകൾ...
ആകെ മൊത്തം ഇരുപത്തിയൊന്ന് ഫ്‌ളൈറ്റുകൾ...കൂടാതെ നിരവധി കാർ യാത്രകൾ...
ഇതിനുള്ള ബാല്യം ഇനിയുണ്ടോ...? അങ്ങനെ ചിന്തിച്ചിരുന്നു ഓരോന്ന് കാലം കടന്നു പോകുമ്പോൾ, അത് നടന്നു എന്ന യാഥാർഥ്യം വിശ്വസിക്കാനാവുന്നില്ല...
ഇനി എത്രയോ സ്ഥലങ്ങൾ ബാക്കി കിടക്കുന്നു. മിസോറി(Missouri)മിസ്സിസ്സിപ്പി(Mississippi)
നദികൾ (സ്റ്റേറ്റുകൾ അല്ല) അമേരിക്കൻ കോണ്ടിനെന്റിന്റെ കാതലായ ചില ഭാഗങ്ങളുടെ അടിത്തറയാണെന്ന് ശാസ്ത്രലോകം വിലയിരുത്തുമ്പോൾ, ഒറിഗോൺ, ലൂസിയാന, മിച്ചിഗൺ, ഇല്ലിനോയിസ്, തുടങ്ങി കെന്റക്കി, കൻസാസ് സിറ്റി, മിനിസോട്ട, മിസ്സോറി, ടെന്നീസ്‌സി, മിസ്സിസ്സിപ്പി, തുടങ്ങിയ
ചിലതൊക്കെ വിഗഹ വീക്ഷണം മാത്രം ബാക്കി ആക്കിയിട്ടു, ഏതാണ്ട് അമ്പത് ദിവസത്തെ യാത്രകൾക്ക് വിരാമമിടുമ്പോൾ, ഓർമ്മിക്കാൻ, ഓർത്തിരിക്കാൻ, പങ്ക് വയ്ക്കാൻ, വസ്തുതകൾ നിരവധി...
തുടരും...