ഏഴാം കടലിനക്കരെ...(Across the seven seas)
യാത്രയിലെ ചില ഓർമ്മകൾ 2025.
(ഭാഗം-പതിനൊന്ന് ).Part-11
---------------------------------------------------------------------------------ചെക്കിൻ ല്ഗഗേജുകൾ (chek-in luggage) എടുക്കാൻ മറന്ന ഞാൻ, ആദ്യം മുതൽ എല്ലാം തുടങ്ങിയിടത്തു നിന്ന് വീണ്ടും തുടങ്ങി
സാൻ ഫ്രാൻസിസ്കോ ഇന്റർനാഷണൽ എയർപോർട്ടിൽ വീണ്ടും കയറിയിറങ്ങി വെളിയിൽ വന്നപ്പോൾ മണി രാത്രി പത്തു... എനിക്ക് സാൻ ഫ്രാൻസിസ്‌കോ എയർപോർട്ടിൽ മാത്രമല്ല പിന്നീട്
കൊളറാഡോ എയർപോർട്ടിലും ഇത് തന്നെ ആവർത്തിച്ചു സംഭവിച്ചു...
ആശ്രദ്ധ...
അതിനു മരുന്നില്ല. ജീവിതത്തിൽ
സമയത്തിന്റെ വില അറിയാത്തവർ, കാശിന്റെ വില അറിയാത്തവർ, ഉത്തരവാദിത്വങ്ങളുടെ വില അറിയാത്തവർ, എന്തിനു ആയുസ്സിന്റെ പോലും വിലയറിയാത്തവരാണ് ഞാനുൾപ്പടെയുള്ള "ആശ്രദ്ധ"യുടെ
അടിവേരുകൾ മാറ്റേണ്ടവർ...അനുഭവിക്കുക. അത്ര തന്നെ.
എന്തായാലും ഞാനൊന്നു പരുങ്ങി... തിരക്കേറിയ എയർപോർട്ട്ന് വെളിയിൽ
നൂറു കണക്കിന് പേരെഴുതി ഫ്ലയറും തൂക്കി ഓരോരോ ഹോട്ടലുകളിൽ നിന്ന് വരുന്ന ജീവനക്കാർ നിൽക്കുന്നുണ്ടായിരിക്കും.
ഇതിൽ നിന്ന് എന്നെക്കൊണ്ടുപോകാൻ വന്നിരിക്കുന്നതാരാണന്നു എങ്ങനെ കണ്ടു പിടിക്കും? കാരണം ഞാൻ ഇറങ്ങി വരണ്ട സമയം കഴിഞ്ഞിട്ട് മണിക്കൂറുകൾ
ഏറെയായി. ഏതാണ്ട് മുന്ന് മണിക്കൂറിൽ കൂടുതൽ...ജീവിതത്തിൽ ശ്രദ്ധയില്ലാത്ത ഓരോരുത്തരുടെയും ജീവിതം ഇങ്ങനെ തന്നെ ആയിരിക്കും. ആശ്രദ്ധ...പ്ലെയിനിൽ നിന്നിറങ്ങി കഴിയുമ്പോൾ ചെക്കിൻ ബാഗുകൾ എടുക്കാൻ മറന്നാൽ അയ്യോമറന്നു പോയി എന്ന് പറഞ്ഞു തിരിച്ചു കയറിപ്പോകാൻ അമേരിക്കയിലെ ഒരു ഡൊമസ്റ്റിക് എയർപോർട്ടുകളിലും കുറെ വർഷങ്ങളായി സമ്മതിക്കില്ല. ചെക്കിൻ ബാഗുകൾ എടുക്കാൻ മറന്നു പോയാൽ വീണ്ടും പുതതായി യാത്ര ചെയ്യുന്നത് പോലെ ആദി മുതൽ തുടങ്ങി തിരിച്ചു കയറി ഇറങ്ങണം.
അങ്ങനെ കയറിയിറങ്ങി വായും പൊളിച്ചു നോക്കി നടക്കുമ്പോൾ, അവിടെ ഇൻഫർമേഷൻ ഡെസ്ക്കിലുണ്ടായിരുന്ന ഒരു സ്ത്രീയോട് സഹായം ചോദിച്ചു. അവരുടെ മറുപടി വളരെ സഹായകമായിരുന്നു.
നിങ്ങൾ ഇവിടെ നിന്നിറങ്ങുമ്പോൾ ആദ്യം കാണുന്ന റോഡിൽ ഓരോ ഹോട്ടലുകളുടെയും പേരുകൾ എഴുതിയിട്ടുള്ള ഹോട്ടൽ സ്റ്റാൻഡുകൾ ഉണ്ട്. നിങ്ങൾ ഏതു ഹോട്ടലിലാണ് ബുക്ക് ചെയ്തിരിക്കുന്നത്? ഹിൽട്ടൺ ഇന്റർനാഷണൽ. എന്റെ മറുപടി. അവർ ഉടൻ കംപ്യൂട്ടറിൽ ചെക്ക്‌ചെയ്ത്
ശേഷം എന്നോട് ഇപ്രകാരം പറഞ്ഞു.
നിങ്ങൾ ഇവിടെ നിന്നറങ്ങിയാൽ ആദ്യം കാണുന്ന റോഡിൽ മൂന്നാം നമ്പർ ആയിലിൽ നിന്നാൽ മതി. അവിടെ "ഹിൽട്ടൺ ഹോട്ടൽ യാത്രക്കാർ" എന്നെഴുതി വച്ചിട്ടുണ്ട്.
ഓരോ പതിനഞ്ച് മിനിറ്റുകൾ കഴിയുമ്പോഴും മിനിബസ്സുകൾ ഹോട്ടലിൽ നിന്ന് വരും. അവർ നിങ്ങളെ ഹോട്ടലിൽ എത്തിയ്‌ക്കും. അതിനു ക്ഷമയില്ലങ്കിൽ, ആ റോഡ് ക്രോസ്സ് ചെയ്താൽ കാണുന്ന റോഡിൽ ടാക്സികൾ നിരനിരയായി നിൽപ്പുണ്ട്. അവർ കൊണ്ടുപോയി ഹോട്ടലിൽ ആക്കും. അതിനും കഴിയില്ലെങ്കിൽ, ആ റോഡും ക്രോസ്സ് ചെയ്താൽ അടുത്തത് "ഉബർ"(Uber)
സ്റ്റാൻഡാണ്. അതിൽ ബുക്ക് ചെയ്താൽ ഹോട്ടലിൽ എത്തിക്കും. വളരെ കൃത്യമായൊരു മറുപടി...ഒന്നിനും "ക്ഷമ"യില്ലാത്ത ഞാൻ ഹോട്ടൽ സ്റ്റാൻഡിലും, ഉബറിനും, ഒന്നിനും വേണ്ടി വെയിറ്റ് ചെയ്യാൻ തയ്യാറല്ലായിരുന്നു. സാൻ ഫ്രാൻസിസ്കോ എന്ന സ്വപ്ന നഗരത്തിലിറങ്ങിയ ത്രിൽ ആണ്
എന്നെ അപ്പോൾ ഭരിച്ച വികാരം...
ജീവിതത്തിൽ "ക്ഷമ" ഇല്ലാത്തവന്റെ ജീവിതം എപ്പോഴും ദുസ്സഹമായിരിക്കും.
"വികാര"ത്തിന് അടിമയാകുന്നവന്റെ ജീവിതം, അപമാനം ശത്രുത കോപാഗ്നി ധനനഷ്ടം ഇത്യാദി കാര്യങ്ങളിൽ ചെന്ന് വീഴും...
ഞാൻ നേരെയിറങ്ങി കുടെയുള്ളവരുടെ
പോലും അഭിപ്രായം ആരായാതെ നേരെ ആദ്യത്തെ റോഡ് മുറിച്ചു കടന്നു അടുത്ത റോഡിലുള്ള ടാക്സി സ്റ്റാൻഡിൽ എത്തി.
ആദ്യം നിൽക്കുന്ന ടാക്സിയിൽ കയറി
ഹോട്ടലിലേക്ക് യാത്രയായി. അവിടെ ടാക്സി
ഡ്രൈവർ ലഗേജുകളോന്നും വണ്ടിയുടെ ഡിക്കിയിൽ വച്ച് തരാറില്ല. പക്ഷേ ഇവിടെ അയ്യാൾ സഹായിച്ചു. നോക്കിയപ്പോൾ
ഒരു ഏഷ്യൻ വംശചൻ....ചോദിച്ചപ്പോൾ അഫ്ഘാനിയാണ്. കഴിഞ്ഞ താലിബാൻ യുദ്ധത്തിൽ അവരെ ഒറ്റിക്കൊടുത്തു അമേരിക്കയുടെ നല്ല ബുക്കിൽ സ്ഥാനം പിടിച്ചു ഇവിടെയെത്തിയതാണ്. വന്നയുടനെ (ഗ്രീൻ കാർഡ്) പി. ആർ. ഒക്കെ കിട്ടി. ഇപ്പോൾ
ടാക്സി ഓടിച്ചു ജീവിതം നയിക്കുന്നു. അദ്ദേഹം ഹിൽട്ടൺ ഹോട്ടലിനെ ലക്ഷ്യമാക്കി വണ്ടി വിട്ടു. യാത്രയിൽ ഏറെ നേരം സംസാരിച്ചിരുന്നു.
(ആ വിവരങ്ങൾ അടുത്ത ലക്കത്തിൽ പറയാം.കാരണം ആ സംഭാഷണങ്ങളിൽ നമ്മളിൽ പലരും ചിന്തിക്കാത്ത സംഭവിച്ചേക്കാവുന്ന വിഷയങ്ങളുണ്ട്. ) ഏതാണ്ട് ഒരു മണിക്കൂർ യാത്രയ്ക്ക് ശേഷം ഹോട്ടലിൽ ചെന്നിറങ്ങി ബാഗുകളെല്ലാം എടുത്ത ശേഷം ചാർജ് എത്രയെന്നു ചോദിച്ചപ്പോൾ 234 അമേരിക്കൻ ഡോളർ. അന്തം വിട്ടു പോയി... ഞാൻ അധികം സംസാരിക്കാൻ നിൽക്കാതെ ചോദിച്ച കാശടുത്തു കൊടുത്തിട്ടു ഹോട്ടലിലേക്ക് കയറി. അവിടെ ഒരു ബെൽ ബോയ് നിൽപ്പുണ്ടായിരുന്നു. ഒറ്റ നോട്ടത്തിൽ തന്നെ അയാൾ ഒരു അറബി പലസ്തീനിയാണെന്ന് എനിക്ക് മനസ്സിലായി. ബെൽ ബോയ് എന്ന് പറഞ്ഞാൽ ഹോട്ടലിൽ വരുന്ന ഗെസ്റ്റുകളുടെ പെട്ടികൾ എടുത്തു റൂമിൽ എത്തിക്കുന്ന ജോലിചെയ്യുന്നവർ. ഷാദിയെന്നാണ് അദ്ദേഹത്തിന്റെ പേര്. അവരുടെ സഹായമില്ലാതെ നമ്മുക്ക് സ്വന്തമായി പെട്ടികൾ കൊണ്ടുപോകാം. ബെൽ ബോയിയുടെ സഹായം തേടിയാൽ ഒരു നിശ്ചിത തുക അവർക്കു കൊടുക്കേണ്ടി വരും. ഞാൻ ഏതായാലും അദ്ദേഹത്തിന്റെ സഹായം തേടി. കണ്ടപ്പോൾ തന്നെ "സലാം മലേക്കു"
മെന്നു പറഞ്ഞപ്പോൾ അയാൾക്ക് അതൊരു ഷോക്ക് പോലെയായി. മാതൃഭാഷ കേൾക്കുമ്പോഴുണ്ടാകുന്ന ഒരു സുഖം. അയാൾ പറഞ്ഞു. കുറെക്കാലംകൂടിയാണ് അറബി വാക്കുകൾ വെളിയിൽ നിന്ന് വരുന്നവരിൽ നിന്ന് കേൾക്കുന്നത്...ഞാൻ ചോദിച്ചു അതെന്താ? ഗൾഫ് രാജ്യങ്ങളിൽ നിന്ന് വരുന്ന ടൂറിസ്റ്റുകൾ അറബിയിൽ സംസാരിക്കാറില്ലേ? അവർ തമ്മിൽ തമ്മിൽ പറയും. ഞങ്ങളോടൊന്നും സംസാരിക്കാറില്ല.
ഞാൻ അറബി ഭാഷയിലാണ് ഇതെല്ലാം
അയാളോട് പറഞ്ഞതും. അയാളുടെ മറുപടിയും അങ്ങനെ തന്നെ. ഞാൻ പറഞ്ഞു. ഞങ്ങളുടെ പെട്ടികളെല്ലാം മുറിയിൽ എത്തിച്ചു
തരണം. അതിനു ശേഷം ഞങ്ങൾ മുറിയിലെത്തി.കർട്ടൻ തുറന്നു വെളിയിലേക്ക് നോക്കിയപ്പോൾ പസിഫിക് മഹാസമുദ്രത്തിന്റെ വിരിമാറിൽ തലയുയർത്തി നിൽക്കുന്ന സാൻ ഫ്രാൻസിസ്കോ നഗരം ലൈറ്റുകളുടെ വെളിച്ചത്തിൽ തിളങ്ങി നിൽക്കുന്നു. അപ്പോഴേക്കു നമ്മുടെ ബെൽ ബോയി പെട്ടികളുമായി എത്തി. പെട്ടികൾ അടുക്കി വയ്ക്കുമ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഞങ്ങൾ ഇവിടെ നാലഞ്ച് ദിവസമുണ്ടാകും.ഒരു വണ്ടിയും ഡ്രൈവറും കിട്ടാൻ ചാൻസ് ഉണ്ടോ? ഉണ്ടല്ലോ. ഉടൻ മറുപടി. പാലസ്തിനിയാണ്. അമേരിക്കയിലെ ഏറ്റവും വില കൂടിയ കാഡിലാക് വണ്ടിയുടെ വാൻ "എസ്കെലൈഡ്" (Escalade S U V) ആണ്. സൗകര്യമായി യാത്ര ചെയ്യാം. അപ്പോൾ തന്നെ അയാൾ മൊബൈയിലുടെ വിളിച്ചു ബുക്ക് ചെയ്തു തന്നു. പേര് അഹ്‌മദ്.
അപ്പോൾ എന്റെ ഒരു സംശയം ഞാൻ ഈ ബെൽ ബോയിയോടെ ചോദിച്ചു... എയർപോർട്ടിൽ നിന്ന്
ഇവിടെ വരുന്നതിനു എന്ത് ചാർജാകുമെന്നു ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു. ഊബർ ടാക്സിയാണെങ്കിൽ ഒരു 84 ഡോളർ വരയാകും. പക്ഷേ താങ്കൾക്ക് ഹോട്ടൽ ബുക്കിങ്ങുള്ളതിനാൽ ഞങ്ങളുടെ ഹോട്ടലിന്റെ മിനി വാനിൽ കൊണ്ട് വരുകയും കൊണ്ട് പോകുകയും ചെയ്യുമല്ലോ. ഞാൻ ചോദിച്ചു. ടാക്സിയിലാണെങ്കിൽ എന്ത് ചാർജുവരും? അത് ഓരോര്തർക്കും ഓരോ ചാർജ്...!!! വണ്ടിയുടെ വലിപ്പചെറുപ്പം അനുസരിച്ചു 250 ഡോളർ വരെ ചിലപ്പോൾ വാങ്ങും. ഇപ്പോൾ മനസ്സിലായില്ലേ വികാരത്തിനടിമപ്പെടുന്നവന്റെ അനുഭവം... ധന നഷ്ടം... അപമാനം... അങ്ങനെയെന്തെല്ലാം?
ബെൽ ബോയ് മുറിവിട്ടു പുറത്തു
പോയപ്പോൾ ഞാൻ റൂം സർവീസിൽ(Room Service)വിളിച്ചു. വല്ലാത്ത വിശപ്പു. സമയം ഏതാണ്ട് അർത്ഥരാത്രിയോടടുത്തു നിൽക്കുന്നു. ഹോട്ടലിലുള്ള മുന്ന് റെസ്റ്റോറന്റുകളും അടച്ചുകഴിഞ്ഞിരുന്നു.
റൂം സർവിസിൽ നമ്മുക്ക് വേണ്ട ഒരാഹാരവുമുണ്ടായിരുന്നില്ല. ഞങ്ങൾ നേരെ ഇറങ്ങി താഴെ റിസെപ്ഷണൽ ചെന്ന് അടുത്തെവിടെയെങ്കിലും റെസ്റ്റോറന്റുണ്ടാകുമോ? ഉണ്ട്. പക്ഷേ എല്ലാം അടച്ചു കഴിഞ്ഞു. ഇവിടെ നിന്ന് അഞ്ചു നിമിഷം നടന്നു അടുത്ത ബ്ലോക്കിലേക്കു ക്രോസ്സ് ചെയ്തു കയറിയാൽ അവിടെ പിസ്സ വിൽക്കുന്ന കടയുണ്ട്. അവിടെ വെജിറ്റേറിയൻ പിസ്സ നിങ്ങൾക്ക് കിട്ടും. അത്രയും നടക്കാമെന്നു തീരുമാനിച്ചു. ഹോട്ടലിൽ നിന്നിറങ്ങി റോഡിന്റെ ഓരത്തു കുടി നടന്നു റോഡ് ക്രോസ്സ് ചെയ്ത അടുത്ത ബ്ളോക്കിലുള്ള പിസ്സ ഹട്ടിൽ എത്തിച്ചേർന്നു. ഇതിനിടയിൽ ഞാൻ കണ്ട ദൃശ്യങ്ങൾ "സാൻ ഫ്രാൻസിസ്കോ" എന്ന സ്വപ്ന നഗരത്തിന്റെ എല്ലാ പ്രതീക്ഷകളും തകർത്തു കളഞ്ഞു...അത് എന്താണന്നറിയേണ്ടേ?
അടുത്ത ലക്കത്തിൽ.
തുടരും...