ഏഴാം കടലിനക്കരെ...(Across the seven seas)
യാത്രയിലെ ചില ഓർമ്മകൾ 2025.
(ഭാഗം - പതിന്നാലു ) Part-14.
--------------------------------------------------------------------------------ഞാൻ അവിടെ കണ്ട നോട്ടീസ് ബോർഡിൽ വായിച്ചത് "ഡേവിഡ് കോപ്പർഫീൽഡ്" എന്ന മഹാമന്ത്രികന്റെ മാജിക്ക് ഷോ എല്ലാ ബുധനാഴ്ചയും രാത്രി ഏഴര മുതൽ ഒൻപതു വരെ ഞാൻ താമസിച്ചിരുന്ന ഹോട്ടലിന്റെ അൽപ്പം അകലെയുള്ള എം. ജി. എം. ഗ്രാന്റ് ഹോട്ടലിൽ ഡേവിഡ് കോപ്പർഫീൽഡ് തീയറ്ററിൽ നടക്കുന്നു എന്ന ഒരു ഡിസ്പ്ലേ സ്റ്റാൻഡ് (Display stand)ആയിരുന്നു.
ആരെക്കുറിച്ചാണോ ഇത്ര നാളും മനസ്സിൽ കൊണ്ട് നടന്നത്, അദ്ദേഹം കയ്യെത്തും
ദൂരത്...വിശ്വസിക്കാൻ പ്രയാസം...പെട്ടന്ന്
ഞാൻ റിസെപ്ഷനിലേക്കു എത്തി, ഈ
മാജിക് ഷോയെപ്പറ്റി അന്വേഷിച്ചു. അവർ പറഞ്ഞു ഓൺലൈനിൽ ബുക്ക് ചെയ്യാം. സീറ്റുകൾ ഉണ്ടങ്കിൽ കിട്ടും. സീറ്റുകൾ
ഇല്ലങ്കിൽ അവിടെപ്പോയി വെയിറ്റ്
ചെയ്താൽ ഏതെങ്കിലും ടിക്കറ്റ് ക്യാൻസൽ വന്നാൽ ചിലപ്പോൾ കിട്ടിയേക്കും... അപ്പോൾത്തന്നെ, ഞാൻ ഓൺ ലൈനിൽ ബുക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ മുൻനിര സീറ്റുകളെല്ലാം തീർന്നു കഴിഞ്ഞിരുന്നു. തന്നെയുമല്ല ആ മുൻ നിര സീറ്റുകളെല്ലാം വലിയ തുകകളാണ് ഈടാക്കുന്നത്.
അവസാനം ഏറ്റവും പിന്നിലുള്ള അപൂർവം ചില സീറ്റുകൾ ഒഴിവുള്ളതായിക്കണ്ടു. ഞാൻ ഉടനെ തന്നെ ഏറ്റവും പിറകിലായി മുന്ന് ടിക്കറ്റുകൾ ഓൺലൈനിൽ ബുക്ക് ചെയ്തു റൂമിലേക്ക് മടങ്ങി. അന്ന് വൈകിട്ടാണ് ഡേവിഡ് കോപ്പർഫീൽഡ്ന്റെ മാജിക് ഷോ. ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിലിൽ നിന്ന് മാജിക് ഷോ നടക്കുന്ന ഹോട്ടലിലേക്കുള്ള ദൂരം കാറിൽ എത്തിച്ചേരാൻ ഏതാണ്ട് മുക്കാൽ മണിക്കൂറിലധികം സമയമെടുക്കും...റൂമിൽ തിരിച്ചെത്തിയ ഉടനെ തന്നെ ഡ്രൈവറെ വിളിച്ചു. വൈകിട്ട് ഒരു മണിക്കൂർ നേരത്തെ എത്തിച്ചേരാൻ അപേക്ഷിച്ചു. ദശാബ്ദങ്ങളായി മനസ്സിൽ കൊണ്ട് നടന്ന ആഗ്രഹം സാഫല്യമാകാൻ പോകുന്നതിന്റെ ഒരു സന്തോഷമായിരുന്നു മനസ്സ് നിറയെ...
ഡേവിഡ് കോപ്പർഫീൽഡ് ന്റെ യഥാർത്ഥ
നാമം കോപ്പർഫീൽഡ് എന്നായിരുന്നില്ല. 1950കളുടെ ആദ്യപാദത്തിൽ അമേരിക്കയിലെ ന്യൂ ജേഴ്‌സിയിൽ ജനിച്ചു. ആറാമത്തെ വയസ്സിൽ തുടങ്ങിയതാണ് മാജിക്കിനോടുള്ള കമ്പം. ആദ്യകാലങ്ങളിൽ തുടക്കം മുതലേ ജീവിതത്തിൽ തിക്താനുഭവങ്ങളായിരുന്നു. കൂടെ നിന്നവരും താങ്ങും തണലുമായി നിൽക്കേണ്ടവരും പലപ്പോഴും തളർത്താൻ ശ്രമിച്ചപ്പോൾ, സ്വന്തം പിതാവ് വളരെ ചെറുപ്പത്തിൽ പറഞ്ഞു കൊടുത്ത ഒരു വാക്കാണ് ഡേവിഡ് കോപ്പർഫീൽഡ് നെ നേർവഴിയിലേക്ക് നയിച്ചത്. "മോനെ ഈ ലോകത്തു അസാദ്ധ്യമായി ഒന്നും തന്നെയില്ല. എപ്പോഴും അസാദ്ധ്യമായതിനെ സാദ്ധ്യമാക്കാൻ നിനക്ക് കഴിയും" (Anything impossible, make it possible). അത് എല്ലാ സ്റ്റേജുകളിലും അദ്ദേഹം നിറ കണ്ണുകളോടെ പറയുന്നുണ്ടായിരുന്നു...
കുറെയേറെ പരിശ്രമങ്ങൾക്ക് ശേഷം 1981ൽ ഒരു ലീയർജെറ്റ് എയ്റോപ്ലൈൻ(Jet Airplane) അന്തരീക്ഷത്തിൽ നിന്ന് അപ്രത്യക്ഷ്യമാക്കിയപ്പോഴാണ് സമൂഹം അദ്ദേഹത്തെ അറിയാൻ തുടങ്ങിയത്.
തുടർന്ന് അമേരിക്കയിലെ സ്റ്റാട്യൂ ഓഫ് ലിബർട്ടിയും(The statue of liberty)ചൈനയിലെ വൻ മതിലും(the great wall of China) ഒക്കെ കാണികളിൽ നിന്ന് അപ്പ്രത്യക്ഷമാക്കിയതോടെ ലോക പ്രശസ്ത മജീഷ്യനായി ലോകം അംഗീകരിച്ചു. സാൻഫ്രാൻസിസ്കോയിലെ ആൽക്കട്രാസ് ഐലൻഡിൽ (Alcatraz island) നിന്ന് ഡേവിഡ് കോപ്പർഫീൽഡ്, വാനിഷായതും( Vanished) ഒക്കെ ചരിത്ര സംഭവങ്ങളായി ലോകം അംഗീകരിച്ചു. ടെലിവിഷൻ ഷോയിലെ 33 എമ്മി അവാർഡ്‌സ് അവാർഡുകൾക്ക് നാമനിർദ്ദേശപ്പെട്ടതിൽ 21എണ്ണം കരസ്ഥമാക്കി. ഗിന്നസ് ബുക്കിൽ ആർക്കുമില്ലാത്ത പതിനൊന്നു റെക്കോർഡുകൾ. ലോകം മുഴുവൻ തന്റെ ഷോയുമായി ചരിത്രം സൃഷിടിച്ചു. ഫോബ്‌സിന്റെ കോടിശ്വരന്മാരുടെ ലിസ്റ്റിംഗ്ൽ വരെ പേര് വന്നു.
2020ലാണ് അദ്ദേഹം ലാസ് വെഗാസ് ലേക്ക് സ്ഥിരതാമസാക്കി വളരെ പ്രസിദ്ധമായ
എം.ജി.എം. ഹോട്ടലിൽ തന്റേതായ ഡേവിഡ് കോപ്പർഫീൽഡ് തീയറ്റർ നിലവിൽ വരുന്നത്. അവിടേക്കാണ് ഞാൻ കടന്നു ചെല്ലുന്നത് എന്നോർത്തപ്പോൾ ഉണ്ടായ ഒരു അനുഭൂതി ഒന്ന് വേറെ തന്നെ ആയിരുന്നു. പക്ഷേ ഏറ്റവും പുറകിലായിപ്പോയല്ലോ സീറ്റ് കിട്ടിയെതെന്ന നേരിയ വിഷമവും ഇല്ലാതില്ല.
അക്ഷരാർത്ഥത്തിൽ ഒരു സ്വർഗ്ഗ രാജ്യം പോലെയാണ് കൊട്ടാര സദിര്ശ്യമായ ആ ഹോട്ടൽ. ചൂതുകളിയുടെ അതി വിശാലമായ ഹാൾ. അതൊക്കെ കഴിഞ്ഞു ചെല്ലുമ്പോൾ ആണ് ഡേവിഡ് കോപ്പർഫീൽഡ് തിയേറ്റർ. നേരത്തെ തന്നെ ഞങ്ങൾ അവിടെയെത്തി. തിങ്ങിനിറഞ്ഞ ജനക്കൂട്ടം ഹാൾ നിറഞ്ഞിരുന്നു. ഏറ്റവും പുറകിലുള്ള ഞങ്ങളുടെ സീറ്റുകൾ ഒഴിഞ്ഞു കിടന്നിരുന്നു. ആകെകൂടി ഞങ്ങൾ മുന്ന് ഇന്ത്യക്കാർ മാത്രമേ അന്നത്തെ ഷോയിൽ ഉണ്ടായിരുന്നുള്ളു. സെക്യൂരിറ്റി സ്റ്റാഫ് ടിക്കട്റ്റ് സ്കാൻ ചെയ്തു സ്ഥലത്തു കൊണ്ടിരുത്തി.
ലോകത്തിന്റെ നാനഭാഗത്തു നിന്നുമുള്ള ആളുകൾ ഹാളിൽ നിറഞ്ഞിരുന്നു. ഏതാണ്ടൊരു 500 ഇരിപ്പടങ്ങൾ.
ശബ്ദവും ലൈറ്റും ചേർത്ത നയനാഭിരാമമായ ഒരന്തരീക്ഷം ആ ഹാളിൽ നിറഞ്ഞു നിന്നിരുന്നു. ഇന്ത്യക്കാരെ ആരെയുംതന്നെ പ്രത്യക്ഷത്തിൽ അവിടെ കണ്ടെത്താൻ എനിക്ക് കഴിഞ്ഞിരുന്നില്ല.അങ്ങനെ പരിപാടി തുടങ്ങാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ, ഒരു സെക്യൂരിറ്റി സ്റ്റാഫ് വന്നു ഞങ്ങളോട് എഴുനേറ്റു വരാൻ പറഞ്ഞു. ആദ്യം ഞാനൊന്നു പകച്ചെങ്കിലും പെട്ടന്ന് മനോധയ്ര്യം വീണ്ടു എടുത്തു അദ്ദേഹത്തിന്റെ കൂടെപ്പോയി.ഏറ്റവും മുന്നിൽ ഒരു ചെറിയ റൌണ്ട് ടെബ്ലെളിന്റെ ചുറ്റും കിടന്ന മുന്ന് സെറ്റിയിൽ വളരെ ബഹുമാനത്തോടെ പിടിച്ചിരുത്തി. "ഇവിടിരുന്നു ഷോ കണ്ടുകൊൾക"...എന്ന് വളരെ ഭവ്യതയോടെ പറഞ്ഞു. ഇത് ഡേവിഡിന്റെ പേർസണൽ ഇൻവിറ്റേഷൻ ആണന്നു പറയുകയും ചെയ്തു. ഈശ്വരനുണ്ടോ? ഞാൻ തെല്ലൊന്നു സംശയിച്ചു. ഉണ്ടല്ലോ...നമ്മുടെ ആഗ്രഹങ്ങളുടെ പരിശുദ്ധിയും അതിന്റെ ആത്മാർഥതയും ഒരു കാരണമെന്നാണ് അതിന്റെ അടിസ്ഥാനമെന്ന് തോന്നുന്നു. ഏറ്റവും മുന്നിലിരുന്നു അദ്ദേഹത്തിന്റെ ഒരു ഷോ കാണണമെന്ന് ദശാബ്ദങ്ങൾക്ക് മുൻപ് തന്നെയുള്ള എന്റെ ആത്മാർത്ഥമായ ആഗ്രഹത്തിന്റെ നേർക്കാഴ്ചയാണ് അവിടെ കണ്ടത്. അല്ലങ്കിൽ അത്രയും പേരുടെ ഇടയിൽ നിന്ന് തെരഞ്ഞു പിടിച്ചു ഞങ്ങളെ മുന്ന് പേരെ ഏറ്റവും മുന്നിൽ കൊണ്ടിരുത്താൻ എന്താണ് കാരണം? അദ്ര്ശ്യ കരങ്ങൾ...
ഇത് കഴിഞ്ഞുടനെ തന്നെ ലൈറ്റുകൾ പ്രകാശമാനമായി തെളിഞ്ഞു തുടങ്ങി. എല്ലാവരുടെയും മൊബൈൽ ഫോണുകൾ വാങ്ങി മുന്നിലിരിക്കുന്ന ടേബിളിൽ ഉള്ള ലോക്കറുകളിലേക്കു മാറ്റി. ഷോ തുടങ്ങുന്നു.
ഫോട്ടോ എടുക്കലും വീഡിയോ എടുക്കലും കർശനമായും നിരോധിച്ചിരിക്കുന്നു.
നേരത്തെ അത് ഓർമ്മപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് മൊബൈലുകൾ എല്ലാം വാങ്ങി വച്ചിരിക്കുന്നത്. ധാരാളം സെക്യൂരിറ്റി ജീവനക്കാർ ശ്രദ്ധയോടെ ആ വലിയ ഹോളിൽ നിലയുറപ്പിച്ചിരുന്നു. ലോകപ്രശസ്ത ഇല്ല്യൂഷനിസ്റ്റ് ( illusionist) മാന്ത്രികൻ
അതാ വിശാലമായ സ്റ്റേജിലേക്ക് വരുന്നു. അന്തരീക്ഷത്തിൽ നിന്നിറങ്ങി വരുന്നു. തുടർന്നുള്ള രണ്ടു മണിക്കൂർ മാസ്മരികയാ മായാപ്രപഞ്ചത്തിന്റെ മന്ത്രീക വലയിൽ. ഇടയ്ക്കിടെ കാണികളിൽ ചിലരെ സ്റ്റേജിലേക്ക് വിളിച്ചു ഓരോ മാജിക്കുകൾ കാട്ടി വിസ്മയിപ്പിക്കുണ്ടായിരുന്നു. പെട്ടന്നാണ് ഞങ്ങളെ സ്റ്റേജിലേക്ക് അദ്ദേഹം ക്ഷണിച്ചത്. അൽപ്പം സങ്കോചത്തോടെ ഞാൻ മാത്രം സ്റ്റേജിലേക്ക് ചെന്നപ്പോൾ, അദ്ദേഹം എനിക്ക് ഷേക്ക് ഹാൻഡ് തന്നു സ്റ്റേജിൽ നിർത്തി. തുടർന്നു സ്റ്റേജിൽ നിന്നിറങ്ങി എന്റെ ഭാര്യയും മകളും ഇരിക്കുന്നിടത്തു ചെന്ന് അവരെ രണ്ടു പേരെയും കുട്ടി സ്റ്റേജിലേക്ക് വന്നു. കുറെ കുശലങ്ങൾ പറഞ്ഞു. എവിടെ നിന്നാണെന്നു ചോദിച്ചു. ന്യൂസിലാൻഡ് എന്ന് മറുപടി പറഞ്ഞപ്പോൾ, ഓ കിവീസ് ആണല്ലേ.? ഏതായാലും മാജിക്കിനൊന്നും നിന്നില്ല.
അഞ്ചു മിനിറ്റുകൾ സ്റ്റേജിൽ നിന്ന് കുശലങ്ങൾ കഴിഞ്ഞപ്പോൾ ഒരു സെക്യൂരിറ്റി സ്റ്റാഫ് വന്നു ഞങ്ങളെ കൂട്ടിക്കൊണ്ടു തിരിച്ചു ഇരിപ്പടങ്ങളിൽ ഇരുത്തി. ഏതാണ്ട് രണ്ടു മണിക്കൂർ നീണ്ടു നിന്ന മാസ്മരീക ലോകത്തു ഉണർന്നു കഴിഞ്ഞു തിരിച്ചു ഹോട്ടലിലേക്ക് മടങ്ങുമ്പോൾ, ദശാബ്ദങ്ങൾ നീണ്ടു ആഗ്രഹ സാഫല്യത്തിന് വിരാമമിടുമ്പോൾ, ഒരു ചോദ്യം ബാക്കി നിൽക്കുന്നു. ഏറ്റവും പിന്നിൽ ഒരാൾക്ക് 150 അമേരിക്കൻ ഡോളർ വച്ച് ടിക്കറ്റെടുത്ത ഞങ്ങളെ, 750 ഡോളർ വിലയുള്ള മുൻ നിര സ്പെഷ്യൽ റീസർവഷൻ സീറ്റിലേക്ക് കൊണ്ടിരുത്താൻ പ്രേരകമായ ആ ശക്തി എന്തായിരിക്കും...?
സഹകരിച്ച എല്ലാവര്ക്കും നന്ദി നമസ്ക്കാരം.
തുടരും...