ഒരു തമാശ പൊട്ടിച്ചിട്ട്, ഇന്നത്തെ ഓർമ്മക്കുറിപ്പ് ഇവിടെ തുടങ്ങാം

ഒരു തമാശ പൊട്ടിച്ചിട്ട്, ഇന്നത്തെ  ഓർമ്മക്കുറിപ്പ് ഇവിടെ തുടങ്ങാം ....ഇന്ത്യൻ ഭരണാധികാരികൾക്കുള്ളതാണ് ഈ "തമാശ/ക്കാര്യം".....ദേശീയ അംഗീകാരങ്ങൾ/പുരസ്‌കാരങ്ങൾ കൊടുക്കാൻ തയ്യാറാകുമ്പോൾ, മലയാളത്തിലെ ഒരു പ്രമുഖ ടി. വി. ചാനലായ മനോരമയിൽ, "തട്ടിം മുട്ടിം"... എന്നൊരു കോമഡി സീരിയലിൽ, ഒരു "കോന്തൻ ഭർത്താവി"ന്റെ വേഷം കെട്ടുന്ന..."അർജ്ജുനൻ പിള്ള"...എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആ വലിയ കലാകാരന്, ഒരു ദേശീയ പുരസ്‌ക്കാരമോ, എന്തിന് "ഭാരതര്തനം" തന്നെ കൊടുക്കാൻ അവാർഡ് കമ്മിറ്റിക്കാരോട് നിർദ്ദേശിക്കണം.....  കാരണം.... ഒരു "കോന്തൻ ഭർത്താവാ"യി ജീവിക്കാൻ വെറും നിസ്സാരം.....പക്ഷേ അഭിനയിച്ചു ഫലിപ്പിക്കാൻ വളരെ ബുദ്ധിമുട്ടാണ്.....ഒപ്പം... കൂടെ അഭിനയിക്കുന്ന "കമലാസനൻ" എന്ന കഥാപാത്രത്തിനും, ഒരു പദ്മവിഭൂഷണോ, ദാദഫാൽകെ അവാർഡോ നിസ്സംശയം കൊടുക്കാവുന്നതാണ്‌ .....കാരണം നാട്ടുകാരെ ഓസ്സി, അവരുടെ ചിലവിൽ ജീവിക്കാൻ വളരെ നിസ്സാരമാണ്....പക്ഷേ അത് അഭിനയിച്ചു ഫലിപ്പിക്കാൻ വളരെ ബുദ്ധിമുട്ടാണ്..... 
എങ്ങനെയുണ്ടെന്റെ തമാശ....!!! 
എന്താ ഞാൻ തമാശിച്ചതാണന്നു തോന്നുണ്ടോ?
ഇ. എം. എസ്സ്, അച്യുതമേനോൻ, കാമരാജർ, അണ്ണാദുരൈ, ജ്യോതി ബാസു, ഉമാ ശങ്കർ ധീക്ഷിത്, പ്രതാപ് സിംഗ് റാണ, ബാൻസിലാൽ, തുടങ്ങിയ മഹാരഥന്മാരായ മുഖ്യമന്ത്രിമാർക്കൊന്നും ലഭിക്കാതെ പോയപ്പോൾ, കലാപ്രതിഭയായ മുഖ്യമന്ത്രി...എം.ജി.ആറിന് "ഭാരത രത്‌നം"...!!! 
സ്വന്തം ഭാര്യക്ക് തന്നേക്കാൾ കഴിവുകൾ ഉണ്ടന്ന് മനസ്സിലായപ്പോൾ, അവരെ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ  ഒതുക്കി നിർത്തി,
സിത്താറിൽ, തന്റെ കൈവിരലുകൾ കൊണ്ട് സംഗീതം സമൂഹത്തിന് വാരിക്കോരി കൊടുത്ത രവിശങ്കറിന് "ഭാരത രത്‌നം"......!!!
ലോകത്തിൽ ഏറ്റവും അധികം 17695 ഗാനങ്ങൾ പാടി റെക്കോർഡ് ചെയ്ത് പുറത്തിറക്കിയിട്ടുള്ള മഹാപ്രതിഭയായ സുശീലാമ്മ, ഒരു പദ്മഭൂഷണിൽ എത്തി നിൽക്കുമ്പോൾ, ഒരു അഞ്ചക്കം പോലും കടക്കാത്ത ലതാജിക്ക് "ദാദാഫാൽക്കെ"യും "ഭാരത രത്‌ന"വും...!!!
അഭിനയത്തിന്റെ സർവ്വകലാശാലയെന്നു വിശേഷിപ്പിക്കുന്ന ശിവാജി ഗണേശൻ മസ്സിലുപിടിച്ചു അരങ്ങു തകർക്കുമ്പോൾ, 
"റിക്ഷക്കാരന്" ദേശീയ പുരസ്‌കാരം....!!!
കൂടുതൽ എഴുതിയാൽ...അത് വേണ്ടാ...!!!
"എല്ലാ അർത്ഥത്തിലും" അർഹമായവരുടെ തലയിൽ ഇരിക്കുന്ന കിരീടം കാണാനൊരു സുഖമുണ്ട്.....ഏതെങ്കിലും ശക്തനായ ഒരു രാഷ്ട്രീയക്കാരൻ ആഞ്ഞു പിടിച്ചാൽ കയ്യിൽ വരുന്നതാവരുത്‌ അംഗീകാരങ്ങളും...!!! പുരസ്കാരങ്ങളും...!!! 
ഞാനിവിടെ നിർത്തുന്നു.....
(ഇന്നത്തെ ഗാനം, 1982ൽ പുറത്തു വന്ന, "ദേവിയിൻ തിരുവിളയാടൽ" എന്ന സിനിമയിൽ, വാലിയുടെ വരികൾക്കു, 
എം.എസ്സ്.വിശ്വനാഥൻ സംഗീതം പകർന്നു,
ടി.എം. സൗന്ദരരാജൻ പാടിയ അധികം ശ്രദ്ധ കിട്ടാതെ പോയ ഒരു അർത്ഥ ശാസ്ത്രീയ ഗാനം...ഒന്നോർത്താൽ, "രാജേഷ്" എന്ന അക്കാലത്തെ പുതുമുഖ നടനുവേണ്ടി,
ടി. എം. എസ്സ്.  ഈ ഗാനം പാടുമ്പോൾ, അത് എത്രാമത്തെ തലമുറയ്ക്കണന്ന് അദ്ദേഹത്തിന് പോലും അറിയാമെന്ന് തോന്നിയിരിക്കില്ല.....