ഒരു നല്ല വിദ്യാർത്ഥിക്ക്‌,ഒരു പക്ഷേ ഒരു നല്ല അധ്യാപകനാൻ കഴിയണമെന്നില്ല.

ഒരു നല്ല വിദ്യാർത്ഥിക്ക്‌,ഒരു പക്ഷേ ഒരു നല്ല അധ്യാപകനാൻ കഴിയണമെന്നില്ല...!!!
കാരണം, "പഠിക്കുന്നതിനുള്ള കഴിവ്" വേറെ..."പഠിപ്പിക്കാനുള്ള കഴിവ് വേറെ"...
കേരളാ യൂണിവേഴ്സിറ്റിയിലെ മലയാളം 
എം.എ. പരീക്ഷയിൽ ഒന്നാം റാങ്ക് കാരനായിരുന്നു അന്തരിച്ച ഏറ്റുമാനൂർ സോമദാസൻ സാർ...എന്റെ മലയാളം പ്രൊഫസ്സർ.....അദ്ദേഹത്തിന്റെ ഉത്തര കടലാസുകൾ അന്ന് കേരളാ യൂണിവേഴ്സിറ്റിയുടെ ചേംബറിൽ ചില്ലിട്ട് വച്ചിട്ടുണ്ടന്ന് പറയുന്നത് കേട്ടിട്ടുണ്ട്....!!!
അന്ന് എം.എ.മൂന്നാം ക്ലാസ്സിൽ പാസ്സായിട്ടുണ്ടന്ന് പറഞ്ഞു കേട്ടിട്ടുള്ള,  ഇംഗ്ലീഷ് പ്രൊഫസ്സർ 
ജെ.റോസ്സ്ചന്ദ്രൻ സാറിന്റെ ക്ലാസ്സ് മറുവശത്തു....!!! എല്ലാ ബഹുമാനവും നില നിർത്തിക്കൊണ്ട് പറയട്ടെ.... 
സോമദാസൻ സാറിന്റെ പല ക്ലാസ്സുകളിലും കയറുമായിരുന്നില്ലാ.....മറിച്ചു ഇംഗ്ലീഷ് ഭാഷാ ആയിരുന്നിട്ടു കൂടി, റോസ്സ് ചന്ദ്രൻ സാറിന്റെ ഒരു ക്ലാസ്സും നഷ്ടപ്പെടുത്തിയിരുന്നില്ല..... അത് ഒരു പ്രത്യേക കഴിവല്ലേ??? അതിന് വരിക്കുട്ടിയാ മാർക്കുകൾ മാത്രം പോരാ......!!!
ഇതിന് ഞാൻ ഉദാഹരണമായി എടുക്കുന്നത് എന്നെ തന്നെയാണ്.....
ഒരു ശരാശരി വിദ്യാർത്ഥിയായിരുന്ന 
ഞാൻ, ബിരുദാനന്തിര ബിരുദത്തിന് പഠിക്കുമ്പോഴും, അതിന് ശേഷവും, കുറെ മാസങ്ങൾ "പാരലൽ കോളേജിൽ" പഠിപ്പിക്കാൻ  അവസരമൊത്തു വന്നിട്ടുണ്ട്.....
....അന്ന് അതിന് "പാരലൽ കോളേജ്" എന്നോ? "സ്വാശ്രയ കോളേജ്" എന്നോ? ഉള്ള വലിപ്പമുള്ള പേരുകൾ ഒന്നുമായിരുന്നില്ല...!!! 
അതിന്റെയൊക്കെ പേരുകൾ, വെറും "ട്യൂട്ടോറിയൽ കോളേജ്" എന്ന് മാത്രമായിരുന്നു....!!! സത്യം പറയാമല്ലോ......
ഞാൻ ഇക്കണോമിക്സിന്റെ ക്ലാസ്സെടുക്കുമ്പോൾ, എല്ലാ കുട്ടികളും വളരെ സന്തോഷത്തെടെ എന്റെ ക്ലാസ്സിൽ ഉണ്ടാവും....ക്ലാസ്സ് കഴിഞ്ഞാലും, മുറി വിട്ടു പോകാതെ സന്തോഷത്തോടെ ഇരിക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്....സാധാരണ ഗതിയിൽ ഇക്കണോമിക്സിന്റെ ഒക്കെ ക്ലാസ്സുകൾ ബോറടിപ്പിക്കുന്നതാണ്.....ആഡംസ്മിത്തിന്റേയും,ആൽഫ്രഡ്‌ മാർഷലിന്റെയും ഒക്കെ
തിയറികൾ ആർക്ക് കേൾക്കണം??? 
ഞാൻ അതുകൊണ്ട് ക്ലാസ്സ് തുടങ്ങുന്നതിന് മുൻപ്, മറ്റു പഴംപുരാണങ്ങൾ ഒക്കെ പറഞ്ഞു കുട്ടികളുടെ ശ്രദ്ധ എന്നിലേക്ക്‌ ആകർഷിക്കും...അങ്ങനെ ഞാൻ കാര്യത്തിലേക്ക് കടക്കും....
സത്യം പറയാം...കുട്ടികൾ എല്ലാവരും ആ വർഷം നല്ല മാർക്ക് വാങ്ങി പാസ്സാകകയും, ചെയ്തു...ഇതൊരു കഴിവാണ്...നമ്മൾ ഇംഗ്ലീഷിൽ "സ്കിൽ" (skill) എന്ന് പറയില്ലേ? ദൈവാനുഗ്രഹം....!!!
ഒരു കാലഘട്ടത്തിൽ, കേരളത്തിനകത്തും പുറത്തുമുള്ള മലയാളികളുടെ "ദൃശ്യ ശ്രവ്യ മാധ്യമം" തന്നെ ആയിരുന്നു മഹാനായ സാംബശിവൻ സാർ.....അദ്ദേഹത്തിന്റെ കഥാപ്രസംഗങ്ങളുടെ അവതരണരീതി.... വിദ്യാഭ്യാസത്തിന്റെ അളവ് കോലുകൾ നോക്കിയും?, അഥവാ കിട്ടിയ മാർക്കുകളുടെ എണ്ണം നോക്കിയായിരുന്നോ?ജനങ്ങൾ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചത്..... 
അതൊക്കെ ഒരു ദൈവാനുഗ്രഹം....
അത്ര തന്നെ.......!!!
ഇത്രയും ആമുഖമായി പറയാൻ കാരണം ഈ അടുത്ത സമയത്തു കണ്ട ഒരു വഹട്സപ്പ് മെസ്സേജാണ്.....ഒരു അഡ്വക്കേറ്റ് ജയശങ്കർ.......ഇതിന്റെ യാഥാർഥ്യം എത്രയെന്ന് അറിയാനും കഴിയില്ല.... 
"സുനിൽ. പി. ഇളയിടം" ഇന്നത്തെ സമൂഹ മാധ്യമങ്ങളിൽ വളരെ നിറഞ്ഞു നിൽക്കുന്ന
ഒരു വ്യക്തിത്വമാണ്.നല്ല രീതിയിൽ രാഷ്ട്രീയ, സാമൂഹ്യ, ചരിത്ര, മതവിശ്വാസ, എന്ന് വേണ്ട എല്ലാത്തിനെപ്പറ്റിയും ഭംഗിയായി അവതരിപ്പിക്കാൻ കഴിയുന്ന ഒരാളാണ്.... ഞാൻ അദ്ധഹത്തെ ബഹുമാനിക്കുന്നത്  അയ്യാളുടെ വിദ്യഭ്യാസം നോക്കിയായിരുന്നില്ല...!!!
സുനിലിന്‌ ഇത്തരം ഒരു പിന്നാമ്പുറമുണ്ടന്നു പറയാൻ മനസ്സനുവദിക്കുന്നില്ല...!!!