ഒരു ഭക്തി ഗാനത്തിന്റെ അവിസ്മരണീയ പിറവി...

ഒരു ഭക്തി ഗാനത്തിന്റെ അവിസ്മരണീയ പിറവി...
---------‐‐------‐--------------------
നമ്മൾ സംഗീതത്തിന്റെ പാതയിൽ അല്പം പിറകോട്ടു പോയാൽ....അതായത് ഒരു നൂറ്റിയിരുപതു  വർഷം...ദക്ഷിണ ഇന്ത്യയിൽ കർണാടക സംഗീതവും, ഉത്തര ഇന്ത്യയിൽ ഹിന്ദുസ്ഥാനി സംഗീതവുമായിരുന്നു തുടക്കം എന്ന് തോന്നുന്നു....!!!
ഇനി, ഇതിനെ സിനിമ സംഗീതവുമായി ഉൾ ക്കൊള്ളിച്ചു നോക്കുമ്പോൾ,  ഇന്ത്യൻ സിനിമയുടെ തുടക്കം, 1896ൽ ആയിരുന്നെങ്കിലും,1910ൽ ആണ്, ദാദ ഫാൽക്കെ, "മഹാരാജ ഹരിചന്ദ്ര" പുറത്തു കൊണ്ട് വന്നത്.... 
1910മുതൽ 1950 വരെയുള്ള ദക്ഷിണ ഇന്ത്യൻ സിനിമ സംഗീതം, തമിഴ് ഭാഷയും, തമിഴ് സംസ്ക്കാരവും, ഉൾക്കൊണ്ടാണ് മുന്നോട്ടു പോയത് എന്നുള്ളതിന് ചരിത്രം സാക്ഷി.... 
മലയാളവും, കന്നഡയും, തെലുങ്കും, ഒക്കെ കർണാടക സംഗീതവും, അർത്ഥ ശാസ്ത്രീയഗാനങ്ങളും, സിനിമഭക്തി
ഗാനങ്ങളും, ഒക്കെ നിറഞ്ഞ തമിഴ് ചുവയുള്ള സിനിമ ലോകം....!!!
ജി.എൻ. ബാലസുബ്രമണ്യവും, എം.എസ്സ്.സുബ്ബലക്ഷ്മിയും, പി.യൂ.ചിന്നപ്പ
യും, എസ്.ജി.കിട്ടാപ്പയും, കെ.ബി. സുന്ദരാംബാളും,എം.എൽ. വസന്ത കുമാരിയും,എം.കെ.ത്യാഗരാജ ഭഗവതരും, വസന്ത കോകിലവും,എം.എം.ദണ്ഡപാണി ദേശികരും, രാജ മാണിക്കവും, ഒക്കെ അരങ്ങും, അഭ്രപാളികളും, 
കർണാടകസംഗീതം കൊണ്ടും, അർത്ഥ ശാസ്ത്രീയഗാനങ്ങൾ  കൊണ്ടും, സിനിമഭക്തി ഗാനങ്ങൾ  കൊണ്ടും,
അരങ്ങു തകർക്കുമ്പോഴും,
"ഭക്തി ഗാനശാഖകൾ" എന്നൊരു വേറിട്ട ഒരു ശാഖാ ഉണ്ടാകാൻ, കാലങ്ങൾ എടുത്തു എന്ന് ഉള്ളതിന് ചരിത്രം സാക്ഷിയാകുന്നു.....
മലയാളത്തിലും, മറ്റു സൗത്ത് ഇന്ത്യൻ ഭാഷകളിലും, ലളിത ഗാനശാഖകളും, 
രാഷ്ട്രീയ ഗാനശാഖകളും, പുരോഗമിച്ചു മുന്നോട്ട്  കുതിക്കുമ്പോഴും, "ഭക്തി ഗാനങ്ങൾ" എന്ന ശാഖാ, അമ്പല സംസ്കാരങ്ങളിൽ, അല്ലങ്കിൽ ദേവാലയ സംസ്കാരങ്ങളിൽ കൂടെ കടന്ന് വന്ന  ഭജനപ്പാട്ടുകളിലും,ഹരികഥ കാലക്ഷേമങ്ങളിലുമായി,  ഒതുങ്ങിപ്പോയി എന്നത് സത്യമായിരുന്നു.... 
എന്റെ ഓർമ്മയിൽ, മലയാള ഭാഷയിൽ ,"ഭക്തി ഗാനങ്ങളുടെ" ഒരു തുടക്കം, എഴുപതുകളുടെ തുടക്കത്തിൽ ടി. കെ.ആർ.ഭദ്രൻ എഴുതി, യേശുദാസും, ചിദംബരനാഥും, ചേർന്ന് സംഗീതം ചെയ്തു, യേശുദാസ് പാടിയ 8 അയ്യപ്പഭക്തി ഗാനങ്ങൾ ആയിരുന്നു..... "ഗംഗയാറു പിറക്കുന്നു ഹിമവൻ മലയിൽ" എന്ന് തുടങ്ങുന്ന എട്ടു ഭക്തി ഗാനങ്ങൾ...(1970's)അതിനു ശേഷം ഭക്തി ഗാനങ്ങളുടെ ഒരു പടപ്പുറപ്പാട് തന്നെയായിരുന്നു മലയാളത്തിൽ... അതിന് ഒരു ദശബ്ദങ്ങൾക്ക് മുൻപ്, പി. ബി. ശ്രീനിവാസ് കന്നഡത്തിലും, ഘണ്ടശാല സാർ തെലുങ്കിലും, ഭകതിഗാന ശാഖകൾ തുറന്നു എന്നതിന് തെളിവുകൾ ധാരാളം...
എന്നാൽ ദക്ഷിണ ഭാരതത്തിൽ "ഭക്തി ഗാനശാഖ"യ്ക്ക്, ശരിക്കും ഒരു നല്ല തുടക്കം കുറിച്ചത്  "ടി. എം. സൗന്ദരരാജൻ" എന്ന ഗായക പ്രതിഭയായിരുന്നു.... 
നാല്പതുകളുടെ അവസാനത്തിൽ, യുവാവായിരുന്ന സൗന്ദരരാജൻ, സ്വന്തമായി ഭക്തി ഗാനങ്ങൾ രചിച്ചും, മറ്റുള്ളവരെക്കൊണ്ട് എഴുതിപ്പിച്ചും, സ്വയം സംഗീതം ചെയ്തു പാടി,  തമിഴ് നാട്ടിലെ തിരുച്ചി റേഡിയോ സ്റ്റേഷനിൽ നിന്നും,  തുടർന്നു ചെന്നൈ വാനോളിയിലൂടെയും, ദിവസവും അരമണിക്കൂർ വീതം അവതരിപ്പിച്ചു കൊണ്ട് ഒരു പുതിയ ഗാന ശാഖയ്ക്ക് തുടക്കം കുറിച്ചു..... (late 1940's)
മഹാകവി വാലിയും, സൗന്ദരാജനുമൊക്കെ അങ്ങനെയാണ് സിനിമ മേഖലയിൽ ഇടം പിടിച്ചത്...  
"ഭക്തിയും രസിക്കലാം"..."സിനിമ ഗാനങ്ങൾ പോലെ, ഭക്തി ഗാനങ്ങളും ആസ്വദിക്കാം"... എന്നും സൗന്ദരരാജൻ അക്കാലത്തു തന്നെ തെളിയിച്ചു...സിനിമ സംഗീതത്തിൽ മുടിചൂടാ മന്നനായി നിൽക്കുമ്പോഴും, ഭക്തി ഗാനങ്ങളെ അദ്ദേഹം മറന്നില്ല.... വീണു കിട്ടുന്ന ഏതു സമയത്തും, ഭക്തിഗാനങ്ങൾ എഴുതി, സംഗീതം പകർന്നു പാടാൻ സമയം കണ്ടെത്തിയിരുന്നു.... പല ഭക്തി ഗാനങ്ങളും, അക്കാലത്തു സിനിമാ
ഗാനങ്ങളെക്കാൾ ജനഹൃദയങ്ങളിൽ പരന്നൊഴുകി.... അത്തരത്തിൽ വന്ന ഒരു ഭക്തി ഗാനം, ഇന്ത്യ മുഴുവൻ ഒരു കാലത്തു പടർന്നു പന്തലിച്ചു... ലോകം മുഴുവനുമുള്ള തമിഴന്റെ ഹൃദയത്തിൽ അലയടിച്ചു... ഇന്നും അലയടിച്ചുകൊണ്ടിരിക്കുന്നു...കാലത്തിൽ അഴിയാതെ എന്നും നിലനിൽക്കുന്ന ഒരു മുരുക ഭക്തി ഗാനം....
"ഉള്ളം ഉരുകുത്തയ്യാ മുരുകാ"......
കർണാടക സംഗീതത്തിൽ, "കർണാടക ദേവഗാന്ധാരം" എന്നൊരു രാഗമുണ്ട്... അതിന് സമമായ മറ്റൊരു രാഗമാണ് "ആഭേരി"... അതിനു സമമായ നോർത്ത് ഇന്ത്യൻ രാഗമാണ്   "ബിംപ്ലസ്സി".... 
ഈ രാഗങ്ങൾ എല്ലാം ഒരേ സ്കെയിൽ വരുന്നതാണെങ്കിലും പാടി ഫലിപ്പിക്കു
മ്പോൾ വരുന്ന "ഭാവ"ത്തിൽ നിന്ന് മാത്രമേ അതിന്റെ വ്യത്യാസം മനസ്സിലാകൂ എന്നറിവുള്ളവർ പറയുന്നു....
ഇതിലേതോ ഒരു രാഗത്തിലാണ് ഈ ഗാനം കമ്പോസ് ചെയ്തിരിക്കുന്നത്.... 
വരികളിൽ ചെറിയ മാറ്റങ്ങൾ വരുത്തി,
ഈ ഗാനത്തിന് സംഗീതം നൽകി, സ്വന്തം ആത്മാവ് കൊടുത്തു പാടിയത്,ഞാൻ പിതൃ തുല്യനായി സ്നേഹിച്ചിരുന്ന, എന്നെ മൂത്ത മകനെപ്പോലെ സ്നേഹിച്ചിരുന്ന, 
ടി.എം. സൗന്ദരരാജൻ....(ഇദ്ദേഹത്തെപ്പറ്റി ഒരു നാല് എപ്പിസോഡുകൾ ഞാൻ ഈ ഗ്രുപ്പിൽ എഴുതുന്നുണ്ട്...അത് എഴുപത് വർഷത്തെ ഇന്ത്യൻ സിനിമാപിന്നണിയുടെ ചരിത്രം കുടി ആയിരിക്കും)
ഒരു പത്രപ്രവർത്തകനായിരുന്ന മുരുകേശൻ, ഒരിക്കൽ സൗന്ദരരാജൻ സാറിനെ ഇന്റർവ്യൂ ചെയ്യുന്ന അവസരത്തിൽ, ഈ ഗാനത്തിന്റെ ഉൽപ്പത്തിയെപ്പറ്റി മനസ്സ് തുറന്നത് ഞാൻ ഇവിടെ താഴെ കൊടുത്തിരിക്കുന്നു.... (അതിന്റെ ഓഡിയോ വേർഷൻ താഴെ കമന്റു കോളത്തിലും കൊടുത്തിട്ടുണ്ട്).
നീ "ഉള്ളം ഉരുകുത്തയ്യാ" എന്ന ഭക്തി ഗാനം കേട്ടിട്ടുണ്ടോ? 
ഉണ്ട്......മുരുകേശന്റെ മറുപടി
ആ ഗാനം കേൾക്കുമ്പോൾ നിനക്കെന്ത് തോന്നും? 
"ഉള്ളം ഉരുകുന്നത് പോലെ തോന്നും"....
ഈ ലോകം മുഴുവൻ എനിക്ക് അങ്ങേ അറ്റത്തെ പ്രശസ്തി നേടി തന്ന ഈ ഗാനം എഴുതിയത് ആരാണെന്നറിയാമോ?
...കണ്ണദാസൻ, പുലമയ് പിത്തൻ, വാലി,മരുതകാശി തുടങ്ങിയ അക്കാലത്തെ പല  കവികളുടെയും പേരു മുരുകേശൻ പറഞ്ഞു നോക്കി ....
സൗന്ദരരാജന്റെ മറുപടി, "ഈ പറഞ്ഞവരാരും അല്ല...എന്ന് മാത്രമല്ല... ആ ഗാനം എഴുതിയത് ഒരു സ്ത്രീയാണ്"...
പേര് "ആണ്ടവൻ പിച്ചൈ"....കേട്ടിട്ടുണ്ടോ? 
ഇല്ല...!!! അയാളുടെ മറുപടി...!!! 
അവരുടെ കാര്യം പറയുന്നതിന് മുൻപ്, മറ്റൊരു കാര്യം കുടി അറിയുക.....സൗന്ദരരാജൻ തുടർന്നു.....ഞാൻ ഒരിക്കൽ പഴനിയിൽ പോയിരുന്നു.....അവിടെ രണ്ട് നാൾ ഒരു ലോഡ്ജിൽ താമസിക്കേണ്ടി വന്നു.
സ്ഥിരമായി, ഞാൻ ചൂട് വെള്ളമേ കുടിക്കാറുള്ളു....അതുകൊണ്ടു ആ ലോഡ്ജിൽ റൂം സർവീസ്  ചെയ്യുന്ന ഒരു മുസ്ലീം ബാലനോട്, എപ്പോഴും ചുടു തണ്ണി അതായത് ചൂട് വെള്ളം, കൊണ്ട് വരാൻ ആവിശ്യപ്പെടുകയുണ്ടായിരുന്നു....
ഓരോ പ്രാവിശ്യവും ആ കൊച്ചു പയ്യൻ ചൂട് വെള്ളവും കൊണ്ട് വരുമ്പോൾ, ഒരു മൂളിപ്പാട്ടുമായിട്ടാണ് വരുന്നത്....ഞാനത് ശ്രദ്ധിച്ചു...ഞാൻ അവനോടു ചോദിച്ചു.....
ഈ ഗാനം നീ എവിടുന്നാണ് പഠിച്ചത്? 
ഇത് ആരാണ് എഴുതിയത്? ഏത് ഭക്തി ഗാനത്തിൽ പ്പെടുന്നതാണ്? അതോ സിനിമയിലേതാണോ? 
ഇതിനൊന്നും മറുപടിയില്ലാതെ ആ പാവം കൊച്ചു പയ്യൻ അന്ധാളിച്ചു നിൽക്കുമ്പോൾ...."ഇതൊന്നും എനിക്കറിയില്ല സാർ"....!!! "എന്നാൽ ഈ പാട്ട് മുഴുവൻ എനിക്കറിയാം"....!!! ഞാൻ പറഞ്ഞു..."ഒന്ന് പാടു".....അവൻ ഉള്ളു തുറന്ന് പാടി..... "ഉള്ളം ഉരുകുതെടാ മുരുക"...ഞാൻ അത് മുഴുവൻ ബുക്കിൽ എഴുതി എടുത്തു
....തിരികെ ചെന്നൈയിലെത്തി, ആ മുസ്ലീം ബാലൻ പാടിയ അതെ ട്യൂണിൽ, അൽപ്പം ശാസ്ത്രീയ സംഗീതം ചേർത്ത് 
"ഉള്ളം ഉരുകുതെടാ" എന്ന വാക്കുകൾ മാറ്റി, "ഉള്ളം ഉരുകുതയ്യ" എന്നാക്കി, 1955ൽ 
ചെന്നൈ റേഡിയോ സ്റ്റേഷനിലൂടെ പാടി പബ്ലിഷ് ചെയ്തപ്പോൾ, ജനസമൂഹം അത് നെഞ്ചോടു ചേർത്ത് വാരിപ്പുണർന്നു...
പിന്നീട് 1960ൽ ,എച്ച. എം. വി.(H.M.V.) റെക്കോർഡ് ചെയ്തു "തമിഴ് അടിസ്ഥാന ഭക്തി ഗാനങ്ങളിൽ" ഉൾപ്പെടുത്തി പബ്ലിഷ് ചെയ്യുകയുണ്ടായി....
(Tamil Basic Devotional Songs)...
അക്കാലത്തു എല്ലാ മേട കച്ചേരികളിലും, (stage shows) ഈ ഭക്തി ഗാനം നിർബന്ധമായിരുന്നു....
ഈ ഗാനം പാടുന്നതിന് മുൻപ്,.... 
ഞാൻ സദസ്സിലിരിക്കുന്നവരോട്.... അപേക്ഷിക്കാറുണ്ടായിരുന്നു....!!!
"ഈ ഭക്തി ഗാനം എഴുതിയവർ ആരെങ്കിലും  സദസ്സിൽ ഉണ്ടങ്കിൽ, അല്ലങ്കിൽ ഈ ഗാനം എഴുതിയ വ്യക്തി ആരാണന്നറിയാവുന്നവർ  സദസ്സിൽ ഉണ്ടങ്കിൽ,  ദയവായി എഴുനേറ്റു മുന്നോട്ടു വരണം....ആരും വന്നില്ല...!!!
അങ്ങനെയിരിക്കുമ്പോൾ, ഒരു ദിവസം ഞാൻ ചെന്നൈ കാളിയമ്മൻ കോവിലിൽ ദർശനത്തിന് പോയി.....പ്രദിക്ഷണം ചെയ്യുമ്പോൾ, അവിടെ ചുറ്റമ്പലത്തിന്റെ കരിങ്കൽ ഭിത്തിയിൽ  ഈ ഗാനം എഴുതി വച്ചിരിക്കുന്നത് ശ്രദ്ധയിൽ പ്പെട്ടു......
എന്റെ സപ്‌ത നാഡികളും തളർന്നു പോയി...
...ഉടനെ ഞാൻ ആ ഭിത്തിയുടെ അടുത്ത് ചെന്ന് അത് മുഴുവൻ വായിച്ചു...ഗാനത്തിന് ഏറ്റവും താഴെയായി "ആണ്ടവൻ പിച്ചൈ" എന്ന് എഴുതിയിരുന്നു.....!!!
വികാരാധിതനായ ഞാൻ, ആരാണ് ഈ "ആണ്ടവൻ പിച്ചൈ" എന്നറിയാൻ അന്വേഷണം ആരംഭിച്ചപ്പോൾ, കിട്ടിയ വിവരം എനിക്ക് ജീവിതത്തിലെ മിക പെരിയ ഒരു  പാഠം തന്നെ ആയിരുന്നു....ആ സ്ത്രീ ഒൻപത് മക്കളുടെ അമ്മയായിരുന്നു....
എങ്കിലും അവസാന കാലഘട്ടത്തിൽ അവരെ നോക്കാനാരുമുണ്ടായിരുന്നില്ല...
...വളരെ ദാരിദ്ര ദുഃഖം അനുഭവിച്ചു. അവരുടെ സമനില തെറ്റി വഴി നീളേ അലഞ്ഞു നടന്നിരുന്നു.....ഒരു സംഗീതജ്ഞ ആയിരുന്ന  അവരെ, ചെല്ലുന്നിടത്തെല്ലാം ആളുകൾ  കല്ലെറിഞ്ഞോടിച്ചു.....അങ്ങനെ അവർ അവസാനം കാഞ്ചി കാമകോടി സന്യാസി മഠത്തിൽ എത്തി....
അന്ന് അവിടെയുണ്ടായിരുന്ന സ്വാമി, ആഹാരം കൊടുത്തു് മനസ്സിന് വേണ്ടത്ര ധൈര്ര്യം കൊടുത്തു... ഇന്ന് മുതൽ നിന്റെ പേര് "ആണ്ടവൻ പിച്ചൈ" എന്നറിയപ്പെടും. എല്ലാ ക്ഷേത്രങ്ങളിലും ധൈര്യമായി കടന്ന് ചെന്ന് പാടണം....
അങ്ങനെയാണ് ശിവകാമി അമ്മൻ കോയിലിൽ പോയതും... !!!ഈ ഗാനം പാടിയതും...!!!അത് ആരോ കല്ലിൽ എഴുതി വച്ചതും...!!!
ഇത് കേട്ട് തരിച്ചു നിന്ന പത്ര പ്രവർത്തകൻ അതിശയമായിരിക്കുന്നല്ലോ എന്ന് പറഞ്ഞപ്പോൾ,.. ടി.എം.എസ്സ്. സാർ പറഞ്ഞു...... ഇത് വെറും ഒരതിശയം മാത്രമല്ല...!!! 
ഈശ്വരൻ ഏതെല്ലാം രൂപത്തിൽ, ഭാവത്തിൽ, നമുക്ക് ജീവിതത്തിന്റെ പാഠങ്ങൾ പഠിപ്പിച്ചു തരുന്നു.....അല്ലങ്കിൽ ഒരു മുസ്ലീം ബാലൻ ഈ ഗാനം പഠിക്കാനും, അതെനിക്ക് പറഞ്ഞു തരാനും, അത് ഞാൻ പാടാനും, ഒക്കെ ഇട ആയത് ആ മുരുകന്റെ വിളയാട്ടം അല്ലേ?
ഈ എൺപത്തി അഞ്ചാം വയസ്സിൽ, നീയായിട്ട് വന്ന് എന്റെ തെറ്റുകളെ ചൂണ്ടിക്കാണിക്കാനും, അത് തിരുത്താനും കരണമായില്ലേ? എന്റെ കൺകണ്ട ദൈവം, മുരുക പെരുമാളിന്റെ അത്ഭുതങ്ങൾ"....
സൗന്ദരരാജൻ തുടർന്നു.........
നിന്റെ പേരിലും ഒരു മുരുകനുണ്ടല്ലോ....!!! 
(ഇത് 2007ൽ നടന്ന ഒരു ഇന്റർവ്യൂ ആയിരുന്നു. അന്ന് ടി.എം.എസ്സ്. സാറിന് , 
85 വയസ്സ് പ്രായമുണ്ടായിരുന്നു.)