ഓർമ്മകളിൽ...അന്നപൂർണ്ണ ദേവി...
==================================
തയ്യാറാക്കിയത് - രാധാകൃഷ്ണൻ നായർ
ന്യൂസിലാൻഡ്.
==================================
ഈ ലേഖനത്തിന്റെ അടിസ്ഥാനം ഏതാണ്ട് മുന്ന് വർഷം മുൻപ് മലയാള മനോരമ പത്രത്തിൽ വന്ന ഒരു വാർത്തയാണ്...ഓൺ ലൈനിലാണ് അന്നത് ഞാൻ വായിച്ചത്.വായിച്ചു കഴിഞ്ഞപ്പോൾ കണ്ണ് നനഞ്ഞു... ഒന്നും കഴിക്കാൻപോലും മനസ്സ് വന്നില്ല....
"അന്നപൂർണ്ണ ദേവി" എന്ന മഹാപ്രതിഭ "ബേസ് സിത്താറിലെ" അസാമാന്യ പ്രതിഭ ഇഹലോകവാസം വെടിഞ്ഞു....പിറ്റേ ദിവസം ഫേസ്ബുക്കിൽ ഇതേപറ്റി വാതോരാതെ പലരും എഴുതിയതും വായിച്ചു....
അതൊന്നും അല്ല എന്റെ കണ്ണ് നനച്ചതും, ആഹാരം കഴിക്കാൻ തോന്നാതിരുന്നതും...
ആരായാലും ജനിച്ചാൽ ഒരിക്കൽ മരിക്കും...
എത്ര വലിയവരായാലും .അതിൽ പുതുമ
യൊന്നും ഞാൻ കണ്ടില്ല...എന്നെ ദുഃഖത്തിലാക്കിയത് ഇതൊന്നുമായിരുന്നില്ല...
ഇന്ത്യയിലെ പരമോന്നത സിവിലിയൻ അവാർഡായി "ഭാരതരത്‌നം" വരെ വാങ്ങിച്ച, ലോകം എമ്പാടുമുള്ള ഇന്ത്യക്കാർ വാനോളം പുകഴ്ത്തുന്ന സിത്താർ എന്ന വാദ്യോപകരണ
ത്തിലെ മഹാമന്ത്രികനായ, ഇന്ത്യക്കകത്തും പുറത്തും അവാർഡുകൾ വാരിക്കൂട്ടിയ, ജന്മ ദിവസവും, മരണദിവസവും, ലോകമൊട്ടാകെ ആരാധകർ വാരിക്കോരി വാനോളം
നീട്ടി/കുറുക്കി എഴുതുന്ന "സിത്താർ രവിശങ്കർ" എന്ന ഒരു മഹാ പ്രതിഭയെ പറ്റി ഓർത്താണ്...
ഞാൻ മനോരമയുടെ വാക്കുകൾ കടമെടുക്കുക
യാണ്..."പ്രസിദ്ധ സംഗീതജ്ഞനായ അലാവുദ്ദിൻ ഖാൻ... അദ്ദേഹത്തിന്റെ സംഗീത പ്രതിഭയായ ബീബി... മകൾ...റോഷനാരാ ഖാൻ...ഒപ്പം കൂടാൻ വാദ്യോപകരണങ്ങളിൽ മഹാപ്രതിഭ ആയ സഹോദരൻ അലി അക്ബർ....
അങ്ങനെ സംഗീതസാന്ദ്രമായ ഒരു കുടുംബത്തിലേക്ക്, ഉപകരണ സംഗീതം പഠിക്കാനെത്തിയ "രവിന്ദ്രശങ്കർ" എന്ന "രവിശങ്കർ"...
അങ്ങനെ പഠിച്ചു പഠിച്ചു... പതിന്നാലാം വയസ്സിൽ റോഷനാരാ ഖാൻ...എന്ന മുസ്ലീം പെൺകുട്ടിയെ
മതം മാറ്റി... നിയമവിരുദ്ധമായി വിവാഹം കഴിച്ചു രവിശങ്കർ എന്ന മഹാനുഭാവൻ....."അന്നപൂർണ ദേവി"യാക്കി കൂടെക്കൂട്ടുകയും ചെയ്തു...
എന്നിട്ടോ?
ആദ്യകാലങ്ങളിൽ രണ്ട് പേരും ചേർന്ന് പരിപാടികൾ അവതരിച്ചപ്പോൾ, അന്നപൂർണ്ണ ദേവിയ്ക്ക് കയ്യടി കൂടി... ആരാധകർ കൂടി...
അവാർഡുകൾ കൂടി...ഇത് രവിശങ്കർ എന്ന കലാകാരനെ ചൊടിപ്പിച്ചു...പ്രൊഫഷനിലെ അസൂയ...പിൽക്കാലത്തു അവരുടെ കൈവിരലുകളിലെ നാദം, തന്റേതിനേക്കാൾ സമൂഹത്തിനു ഇഷ്ടമാണറിഞ്ഞപ്പോൾ രവിശങ്കർ എന്ന മഹാനുഭാവൻ, അവരുടെ കഴിവുകളെ വീടിന്റെ നാലുചുവരുകൾക്കുള്ളിൽ ഒതുക്കുകയും... "സംഗീതത്തിലെ അസൂയ", അവരെ ഉപേക്ഷിക്കാൻ വരെ ആ കലാകാരനെ പ്രാപ്തനാകയും ചെയ്തു.........അതു കൊണ്ടും തീർന്നില്ല അയാളുടെ പ്രതികാര ദാഹം...
തന്നെക്കാൾ കഴിവുമുള്ള തന്റെ സ്വന്തം മകനെ കലാരംഗത്തു നിന്ന് അകറ്റി....അകാലത്തിൽ പാവം മകൻ ദുഃഖത്തോടെ ഈ ലോകം വിട്ടുപോയി....
സംഗീതത്തിൽ തന്റെ മേഖലയിൽ ഉയർന്നുവന്ന സ്വന്തം ഭാര്യയെയും, സ്വന്തം മകനെയും, നിഷ്ക്കരുണം നിഷ്കാസനം ചെയ്ത പണ്ഡിറ്റ് സിത്താർ രവിശങ്കർ എന്ന കലാകാരനെ എന്ത് പേരിട്ടു ഞാൻ വിളിക്കണം? .ഇദ്ദേഹത്തിന്റെ സംഗീതത്തിന് മകന്റെയും ഭാര്യയുടെയും കണ്ണീരിന്റെ നനവില്ലേ.....???
ഇതുപോലെ ഓരോ മഹാപ്രതിഭകൾ എന്നു വിശ്വസിക്കുന്ന രത്‌നവും, വിഭൂഷണവും, ഭൂഷണവും, ശ്രീയും, ഒക്കെ നേടിയ ഓരോ പ്രതിഭകളുടെയും വ്യക്തി ജീവിതം നോക്കിയാൽ ആരെയൊക്കെ ചവുട്ടിയരച്ചാണ് സിംഹാസനത്തിൽ വിരാജിക്കുന്നതെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ ........
ഇദ്ദേഹത്തിന്റെ ഓർമ്മ ദിവസങ്ങൾ എങ്ങനെ വേണമെങ്കിലും നിങ്ങൾ ആചരിച്ചോളൂ...പക്ഷേ എന്റെ മനഃസാക്ഷിയിൽ... എന്തോ? എവിടെയോ? നേരിയ ദുഃഖം.....