ഓർമ്മകളിൽ ജീവിക്കുന്ന ഞാൻ...
പണ്ട് ഞങ്ങളുടെ ശൈശവ കാലങ്ങളിൽ അതായത് ഏതാണ്ട് അമ്പതുകളുടെ മദ്ധ്യത്തിൽ എല്ലാവര്ക്കും ദേഷ്യം
വരുമ്പോൾ ചില കുടിഭാഷകളിൽ
ജാതി തിരിച്ചുള്ള ഓരോരോ സംസാരങ്ങൾ പലരിൽ നിന്നും വരുമായിരുന്നു. ഇതെല്ലാം തികച്ചും വ്യക്തിഗത പരിഹാസങ്ങൾ മാത്രമായിരുന്നു. സമൂഹത്തെ അടച്ചുള്ള പരിഹാസങ്ങൾ ആയിരുന്നില്ല. എന്താണിതിന്റെയൊന്നും അർത്ഥം എന്ന് മനസ്സിലായിട്ടല്ല പലരും പറയുന്നതെങ്കിലും ആരോടെങ്കിലും ദേഷ്യം വരുമ്പോൾ ജാതി തിരിച്ചുള്ള പരിഹാസങ്ങൾ തികച്ചും കുറിക്കു കൊള്ളുന്നതായിരുന്നു എന്നത് യാഥാര്ഥ്യം.
ഉദാഹരണത്തിന് ഏതെങ്കിലുമൊരു നായർ പ്രമാണിയോ നേതാവോ എന്തെങ്കിലും ഒരു വൃത്തികേട് കാണിച്ചത് കണ്ടാൽ ഉടനെ "നക്കി നായര്" എന്ന് മറ്റുള്ളവർ പൊറുപൊറുക്കും...
അത് പോലൊരു ക്രിസ്താനി നേതാവോ പുരോഹിതനോ നമുക്കിഷ്ടപ്പെടാത്തതു പറഞ്ഞാൽ ഉടനെ "നാറി മാപ്പിള"
വന്നിരിക്കുന്നു എന്ന് പറയും...
ഈഴവ സമുദായത്തിൽ പെട്ട ഏതെങ്കിലുമൊരു പ്രമാണിയോ
നേതാവോ നമുക്കിഷ്ടപ്പെടാത്തതു പറഞ്ഞാൽ "പന്ന ചോവൻ" വന്നിരിക്കുന്നു എന്ന് പറയും...
പാടത്തു നെല്ല് കൊയ്തെടുക്കുമ്പോൾ
പതമളക്കുമ്പോൾ ചെറിയ തെറ്റുകൾ പുലയ സമുദായത്തിൽപ്പെട്ടവർ ചെയ്യുമ്പോൾ അവരെയും വിളിക്കും "ചെറ്റ പെലേൻ"...
തട്ടാർ സമുദായത്തിൽപ്പെട്ടവരാണെങ്കിൽ
സ്വർണത്തിൽ പണവിട വ്യത്യാസം വന്നാൽ ഉള്ളിൽപ്പറയും "പാണ്ടി തട്ടാൻ" വന്നിരിക്കുന്നു എന്ന് പറയും...
ഇനി ഏതെങ്കിലും നമ്പൂതിരിയാണെങ്കിലോ അഭ്യാസവും കൊണ്ട് വന്നിരിക്കുന്നു "പേട്ട് നമ്പുരി"...
തെങ്ങുകയറ്റ സമുദായത്തിൽ
പ്പെട്ടവരാരെങ്കിലും തേങ്ങയിടാൻ
വരാൻ താമസിച്ചാൽ ദേഷ്യം വരും.
ഉടനെ"കള്ള പതിയാൻ"...എന്ന് പറയും...
മുസ്ലിം സമുദായത്തിൽ പെട്ടവർ
ഞങ്ങളുടെ ഗ്രാമത്തിൽ ഇല്ലാത്തതു കൊണ്ട് അവരെപ്പറ്റിയൊന്നും കേട്ടതായി ഓർമിക്കുന്നില്ല...
ഇങ്ങനെ പലരീതിയിൽ പലരും പറയുന്നത് കേട്ടാസ്വദിക്കുന്ന ഒരു സമൂഹം അന്നൊക്കെ നാട്ടിലുണ്ടായിരുന്നു..
.
നാട് വിട്ടിട്ട് അമ്പത്തഞ്ചു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. മാറ്റങ്ങൾ സംഭവിച്ചിരിക്കാം.
ഇപ്പോൾ ചിലതൊക്കെ കാണുമ്പോൾ ഈ കുടിഭാഷകൾക്കു ഇപ്പോഴും പ്രസക്തിയുണ്ടോ എന്നൊരു തോന്നൽ. ചുമ്മാ...
നാട്ടുകാര് തിരുമണ്ടന്മാരാണെന്നാ ഇവരുടെയൊക്കെ ധാരണ.
പത്തുകൊല്ലം ചൊറികുത്തി നടന്നിട്ടൊരവസരം കിട്ടിയപ്പോൾ ...
എനിക്കൊരു സംശയം...
ഞാനൊരു നക്കി നായരാണോ...?
അല്ലങ്കിൽപ്പിന്നെ ആരാരിക്കും മുഖ്യൻ...?