ഓർമ്മകളിൽ ബി.ഹരികുമാർ

ഒന്നിച്ചുണ്ട്, ഒന്നിച്ചു കുളിച്ചു, ഒരു കട്ടിലിൽ കെട്ടിപ്പിടിച്ചുറങ്ങിയ  ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു...ബി.ഹരികുമാർ...
സാഹിത്യകാരൻ, സിനിമാനടൻ, സീരിയൽ നടൻ, നോവലിസ്റ്റ്, ലേഖകൻ, ചെറുകഥാ
കൃത്തു, നിരൂപകൻ, നിരീക്ഷണൻ,
കഥകൃത്തു, തിരക്കഥകൃത്തു, സർവോപരി സിണ്ടിക്കേറ്റ് ബാങ്കിലെ ഒരു പബ്ലിക് റിലേഷൻ ഓഫീസർ...ഇത്തരത്തിലൊരു ബഹുമുഖ പ്രതിഭ.....
അന്ന് ഈ ഹരികുമാറിന് ഇതിലൊക്കെ വലിയ ഒരു ഐഡന്റിറ്റിയുണ്ടായിരുന്നു...
"സാക്ഷാൽ അടൂർ ഭാസിയുടെ അനിന്തരവൻ"...മലയാള സിനിമ സ്ക്രീനിലെ ആ കാലഘട്ടത്തിലെ ഒഴിച്ച് കൂടാൻ പാടില്ലാത്ത മഹാനുഭാവൻ...
മലയാളത്തിന്റെ മഹാനായ പ്രഥമ നോവലിസ്റ്റ് സി. വി. രാമൻ പിള്ളയുടെ പൗത്രൻ...അനിതര സാധാരണ പ്രതിഭയായ ഇ.വി. കൃഷ്ണപിള്ളയുടെ ചെറുമകൻ
...മഹാനായിരുന്ന അടൂർ ഭാസിയുടെ  സഹോദരി പുത്രൻ...ഹരികുമാറിന് 
ഇങ്ങനെ ഒരുപാട് പട്ടങ്ങൾ ഉണ്ട്....
ഞങ്ങൾ തമ്മിലുണ്ടായ ഒരു ആത്മബന്ധം, 
ഞാൻ പന്തളം കോളേജിൽ ബിരുദാനന്തര ബിരുദത്തിനു ചേർന്നപ്പോൾ, അവിടെ
ത്തന്നെ പഠിച്ചു ഡിഗ്രിയെടുത്ത ഹരി,   എനിക്കൊപ്പം എം.എ.എക്കണോമിക്സിന്  ചേർന്നപ്പോൾ തുടങ്ങിയതാണ്....അന്ന് തുടങ്ങിയ സൗഹൃദം ഏതാണ്ട് മുന്ന് മാസങ്ങൾക്ക് മുൻപ് വരെ നീണ്ട് നിന്നിരുന്നു...കോളേജ് ഹോസ്റ്റലിൽ ചേർന്നപ്പോൾ ഹരി സഹ മുറിയനായി...
അന്നവിടെ കോളേജ് ഹോസ്റ്റൽ ഡേ ദിവസം, ഞങ്ങൾ ഒരു മോക്ക് അസംബ്ലി നടത്തി. ഞാൻ മുൻ മന്ത്രി ബേബി ജോണായി വേഷമിട്ടപ്പോൾ,
എ.കെ.ആന്റണിയായി ഹരി വേഷമിട്ടു...
അടൂർ ഭാസിയെ മിമിക്സ് ചെയ്യാൻ മിടുക്കനായിരുന്നു...അച്ഛൻ ഭാർഗവൻ പിള്ള ചേട്ടനെ വളരെ ഭയ ഭക്തി ബഹുമാനത്തോടെ മാത്രമേ ഹരി എപ്പോഴും നോക്കിക്കണ്ടിട്ടുള്ളു...അമ്മ ഓമനക്കുട്ടിയമ്മയിലൂടെയാണ് അക്കാലങ്ങളിൽ ഹരി എല്ലാക്കാര്യങ്ങളും
സാധിച്ചെടുക്കാറുള്ളത് ...
അച്ഛൻ നൂറനാട് ഹൈസ്കൂൾ മാനേജറാ
യിരുന്നു..അന്നൊരു വാരാന്ത്യത്തിൽ എന്നെയും കുട്ടീ ഹരി നൂറനാട്ടുള്ള വസതിയിലെത്തിയപ്പോൾ, ഹരിയുടെ ജേഷ്ഠ സഹോദരനും കൂടെ പഠിച്ചിരുന്ന മറ്റൊരു സുഹൃത്തും അവിടെയുണ്ടാ
യിരുന്നു..ബാബു പോൾ...പിൽക്കാലത്തു പ്രശസ്തനായ ബാബു പോൾ ഐ. എ. എസ്സ്...അന്ന് ഹരിയുടെ അമ്മ വിളമ്പിയ ചോറുമൊക്കെയുണ്ടാണ് ഞാൻ തിരിച്ചു ഹോസ്റ്റലിലേക്ക് മടങ്ങിയത്...മറ്റൊരു വാരാന്ത്യത്തിൽ ഹരി എന്നോടോപ്പം എന്റെ വീട്ടിലെത്തി...ഒരു രാത്രി നല്ലൂർസ്ഥാനത്തു ദേവിയുടെ പടയണിയൊക്കെക്കണ്ട് പിറ്റേ ദിവസം മടങ്ങി...മറ്റൊരിക്കൽ ഹരി പറഞ്ഞു... ഇന്ന് അടൂർ ഭാസി നൂറനാട് വീട്ടിലെത്തുന്നുണ്ട്.അദ്ദേഹത്തിന്റെ അമ്മയുടെ സ്റാർത്തിനോ മറ്റോ ഉള്ള വരവാണ്...അടൂർ ഭാസി വീട്ടിലെത്തി...
ഞങ്ങൾ പോയിക്കണ്ടു...അന്ന് അതൊക്കെ ഒരു സംഭവമാണ്...ഞങ്ങൾ ഒന്നിച്ചു ഹോസ്റ്റലിൽ നിന്ന് പോയ ഒരു  ടൂർ ഒരുപാടു രസകരമായ ഓർമ്മകൾ സമ്മാനിച്ചിട്ടുണ്ട്... കോയമ്പത്തൂരിൽ എത്തിയപ്പോൾ മറ്റൊരു വാർഡൻ  വിദ്യാസാഗറുമായുണ്ടായ വാഗ്‌വാദങ്ങളും, മൈസൂറിൽ വച്ച് ദേവി പ്രസാദിനെ പോലീസ് പിടിച്ചതും,  ഊട്ടിയിലെ ബൊട്ടാണിക്കൽ ഗാർഡനിൽ നടന്ന ചെറിയ ചെറിയ നാടകങ്ങളുമൊക്കെ ഇന്നും മായാതെ മനസ്സിൽ...ആകെക്കൂടി ഞങ്ങൾ തമ്മിൽ ചില സന്ധ്യ വേളകളിൽ ഉണ്ടാകാറുള്ള അസ്വാരസ്യങ്ങൾ  പാട്ടുകാരെപ്പറ്റിയും പാട്ടുകളെപ്പറ്റിയും ഉള്ള കാര്യങ്ങളായിരുന്നു....തമിഴ് ഗായക പ്രതിഭയായ ടി. എം. സൗന്ദരരാജൻ സാറിനെ ഞാൻ പ്രകീർത്തിക്കുമ്പോൾ 
ഹരി മലയാളത്തിന്റെ ഗാനഗന്ധർവ്വൻ ദാസ് സാറിനെ പ്രകീർത്തിക്കുവാൻ മുന്നോട്ടു വരും...രസകരമായ ഓർമ്മകൾ....
എന്നെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കാൻ പ്രധാന വാർഡൻ ഉണ്ണിത്താൻ സാർ,  പ്രിൻസിപ്പൽ പട്ടരുമഠം കൃഷ്ണൻ നായര് സാറിന് നിവേദനം കൊടുത്തപ്പോൾ, അതിനെതിരായി സമരം ചെയ്യാൻ ഹരി തയ്യാറായി...ഞാൻ കോളേജ് യൂണിയൻ ചെയർമാനായി മത്സരിച്ചപ്പോൾ, ഒരു കോൺഗ്രസ്സ് അനുഭാവിയായിരുന്ന ഹരി, എന്റെകൂടെ ആർടിസ്ക്ലബ് സെക്രട്ടറി
യായി നില്ക്കാൻ തയ്യാറായെങ്കിലും പിന്നീട് പിന്മാറുകയുണ്ടായി...ഞാൻ രാഷ്ട്രീയം വിട്ടു കുവൈറ്റിലേക്ക് പോകുന്നു എന്നറിഞ്ഞാൽ വളരെ ദേഷ്യത്തോടെ എനിക്ക് കത്തെഴുതി.ഞാൻ കുവൈറ്റിൽ നിന്ന് ആദ്യമായി അവുധിക്കു വന്നപ്പോൾ കുടുംബസമേതം ഹരിയുടെ വീട്ടിലെത്തി ഒരു പകൽ മുഴുവൻ കുടുംബത്തോടൊപ്പം ചിലവഴിച്ചു. ഹരിയുടെ ഭാര്യ ശ്രീലേഖ വിളമ്പിയ ആഹാരങ്ങൾ കഴിച്ചു. ഗൾഫിൽ നിന്ന് കൊണ്ടുവന്ന പല ആകർഷണങ്ങളും അക്കാലത്തെ സന്തോഷപൂർവ്വം സ്വീകരിച്ചു. അവസാനമായി നേരിൽ കാണുന്നത് കുവൈറ്റ് യുദ്ധകാലത്തു എന്നെ എന്റെ വാടക വീട്ടിൽ വന്നു കണ്ടപ്പോഴാണ്. എന്റെ ഭാര്യ വിളമ്പിയ ഭക്ഷണം ഞങ്ങൾ രണ്ടു പേരും ചേർന്നിരുന്നു കഴിച്ചു മടങ്ങി. 
അവസാനമായി ടെലിഫോണിലൂടെ
സംസാരിച്ചപ്പോൾ...ഒരുപാടു കൂട്ടുകാരുടെ പേരുകൾ ഓർമ്മിച്ചു...!!!  കൂടെ കോളേജ് ഹോസ്റ്റലിലുണ്ടായിരുന്ന സുരേഷ്, കർത്താവു സാർ, തോമസ് മാത്യു, പുറമറ്റം അടിച്ചിത്ര ചാക്കോച്ചൻ, രാജേന്ദ്രൻ, രാധകൃഷ്ണപിള്ള, ശശികുമാർ, രാജേന്ദ്രബാബു, അരവിന്ദൻ,ദേവി പ്രസാദ്, പൂഞ്ഞാറുകാരൻ നാരായൺ നായർ, അകാലത്തിൽ പൊലിഞ്ഞു പോയ ജഗദീഷ്ചന്ദ്,അടൂർശങ്കരൻ,സോമശേഖരൻനായർ,സുകുമാരൻ,അടുത്തകാലത്ത് മരണപ്പെട്ട മൂവാറ്റുപുഴക്കാരൻ സുരേഷ് ,വിടവാങ്ങിയ ജോയി കുളനട,പരിചയമുണ്ടായിരുന്ന പൊലിഞ്ഞു പോയ കാർട്ടൂണിസ്റ്റ്
പി.കെ.മന്ത്രി,അങ്ങനെയൊരു നീണ്ട നിര....എല്ലാം പറഞ്ഞവസാനിച്ചപ്പോൾ,
ഹരി പറയുന്നു രാധാകൃഷ്ണൻ ഇടയ്ക്കിടെ ദുബായിൽ പോകാറുണ്ടല്ലോ...എന്റെ മകൻ ഹേമന്ത് അവിടെയുണ്ട്...ഞാൻ നമ്പർ അയച്ചു തരാം... ഇനി പോകുമ്പോൾ വിളിക്കണം... കാണണം... ഞാൻ സമ്മതിച്ചു... പക്ഷേ അതിനുള്ള അവസരമൊന്നും കാലം അനുവദിച്ചില്ല...
മഹാരഥന്മാരുടെ വാരിശയിൽ വന്ന ഹരി കുമാർ, തനതായ ഒരു ഐഡന്റിറ്റി നമ്മുക്ക് തന്ന ശേഷം വിടവാങ്ങി