ഓർമ്മകളിൽ ഭരണിക്കാവ് ശിവകുമാർ.

ഓർമ്മകളിൽ ഭരണിക്കാവ് ശിവകുമാർ.
==================================
തയ്യാറാക്കിയത്  -  രാധാകൃഷ്ണൻ നായർ
                                   ന്യൂസിലാൻഡ്.
==================================
ഭരണിക്കാവ് ശിവകുമാർ...സാഹിത്യകാരൻ ഗാന രചയിതാവ്, എന്നീ നിലകളിൽ മലയാളം സിനിമ മേഖലയിൽ തിളങ്ങിയ പ്രതിഭ .കഴിഞ്ഞ ജനുവരി 24ന്‌ അദ്ദേഹത്തിന്റെ ഓർമ്മ ദിവസമായിരുന്നു.  സ്മരണാഞ്ജലി... 
മലയാള മണ്ണിന്റെ മണമുള്ള "രാമചരിത
വിലാസ്"എഴുതിയ അഴകത്തു പദ്മനാഭ കുറുപ്പിന്റെ കൊച്ചു മകൻ. കേവലം രണ്ടു വർഷത്തെ പരിചയം മാത്രമേ ഉള്ളു എങ്കിലും വളരെ സുതാര്യമായ ഒരു 
സ്നേഹബന്ധമാണ് അന്നുണ്ടായിരുന്നത്.....
ഞാൻ പ്രീഡിഗ്രി ക്ലാസ്സിൽ പെരുന്ന N S S കോളേജിൽ പ്രവേശിച്ചപ്പോൾ ,അദ്ദേഹം മലയാളം എം.എ. യെക്കു ചേർന്നിരുന്നു... കലാമേഖലയാണ് ഞങ്ങളെ അടുപ്പിച്ചത്... 
ഞാൻ പ്രീഡിഗ്രി ആദ്യ വർഷത്തിൽ പെരുന്ന സുബ്രമണ്യസ്വാമി ക്ഷേത്രത്തിൽ ഒരു തമിഴ് ഡ്രാമ, പെരുന്ന രാമചന്ദ്രൻ എഴുതി ( ബി കോം വിദ്യാർത്ഥി, ഒരു തമിഴ് ബ്രമ്മാണനായ സിന്റിക്കേറ്റ ബാങ്ക് മാനേജരുടെ മകൻ ) ഞാൻ സംവിധാനം ചെയ്ത ഒരു ചെറിയ ഡ്രാമ അവതരിപ്പിക്കാൻ ശ്രമിച്ചപ്പോൾ, എന്നെ വളരെയധികം സഹായിച്ചത് ശിവകുമാർ ആയിരുന്നു. ശിവാജി ഗണേശന്റെ വളരെ പോപ്പുലറായ ഒരു സിനിമയെ അടിസ്ഥാനപ്പെടുത്തി തല്ലിക്കുട്ടിയ അര മണിക്കൂർ നാടകം...അതിലെ വില്ലൻ റോൾ ഞാനും, നായകൻ പെരുന്ന രാമചദ്രനുമായിരുന്നു. രാമചന്ദ്രന്റെ അച്ഛൻ പെരുന്ന അമ്പലത്തിലെ കമ്മിറ്റിയുടെ നേതാവായിരുന്നത് കൊണ്ടായിരുന്നു അങ്ങനെ ഒരു നാടകം അരങ്ങേറാൻ ഞങ്ങളെ സഹായിച്ചതെങ്കിലും, നാടകം അവിടെ അന്ന് അവതരിപ്പിക്കാൻ കഴിഞ്ഞില്ല എന്നത് ദുഃഖിപ്പിക്കുന്ന ഓരോർമ്മയായി ഇന്നും മനസ്സിൽ ... 
ഗായക പ്രതിഭയായ ടി .എം. സൗന്ദരാജന്റെ സംഗീത സദസ്സും , ചുടലയാണ്ടി കമ്പരുടെ നാദസ്വര കച്ചേരിയും ആയിരുന്നു അന്ന് അമ്പലത്തിലെ പരിപാടികൾ....
പിന്നീട് കോളേജ്‌ കലോത്സവങ്ങളിൽ 
ശിവകുമാറും ഞാനും ജൂനിയർ സീനിയർ ഭേദങ്ങൾ നോക്കാതെ പല നാടകങ്ങളിലും പങ്കെടുത്തു... സഹായിക്കാൻ പ്രിൻസിപ്പൽ ബഹുമാന്യനായ മന്മഥൻ സാറും, ഏറ്റൂമാനൂർ സോമനാഥൻ സാറും, ഹരീന്ദ്രനാഥ കുറുപ്പ സാറും, ഓമല്ലോർ ഗോപാലകൃഷ്ണൻ സാറും അങ്ങനെ ഒരു നീണ്ട നിര... രണ്ടാം വർഷ പ്രീഡിഗ്രി ക്‌ളാസിൽ വന്നപ്പോൾ ഞങ്ങൾ രണ്ടു ഗ്രൂപ്പുകളിലായി...പ്രസിദ്ധ കവിയും ഗാനരചയിതാവുമായ   എഴാച്ചേരി രാമൻചന്ദ്രന്റെ (അന്ന് രാമചന്ദ്രൻ നായർ ആയിരുന്നു ) ഗ്രൂപ്പിലായിരുന്നു ഭരണിക്കാവ് ശിവ കുമാർ...ഞാൻ പഴയന്നൂർ ഗോപിയുടെ ഗ്രൂപ്പിലും... (മാതൃഭൂമിയിൽ പിന്നീട് തിളങ്ങിയ പഴയന്നൂർ ഗോപി )...കലാമേളകളിൽ ഭരണിക്കാവ് അവതരിപ്പിച്ച നാടകം അന്ന് വളരെ പ്രശസ്തി നേടിയ "ഏഴുരാത്രികൾ" എന്ന ആർട് സിനിമയുടെ കഥയെ അടിസ്ഥാനപ്പെടുത്തിയ കുറെ തെരുവ് തെണ്ടികളുടെ കഥയാണ്...
ഞങ്ങൾ അവതരിപ്പിച്ചത് കാലടി ഗോപിയുടെ "കാറ്റും തിരകളും" എന്ന നാടകമാണ്. വെറും മുന്ന് കഥ പാത്രങ്ങൾ മാത്രം രംഗത്ത് വരുന്ന ഒരു നാടകം...
നായകൻ ഒരു ഡോക്ടറാണ്...ആ റോൾ ചെയ്തത് എം. എ. ഹിസ്റ്ററി ഫൈനൽ ഇയർ വിദ്യാർത്ഥിയായ മുരളീധര പണിക്കർ ആയിരുന്നു... നായികയായി ഞാനും, മകനായി ചങ്ങനാശേരി ബഷീറും...
മറ്റു പലരുടെയും നാടകങ്ങൾ ഉണ്ടായിരുന്നെകിലും, അവസാനറൗണ്ടിൽ ഈ രണ്ടു നാടകങ്ങളും കട്ടയ്ക്ക്കട്ട മാറ്റുരച്ചു...മേൽപ്പറഞ്ഞ അധ്യാപകരാ
യിരുന്നു ജഡ്ജസ് ആയി വന്നതും...
അവസാനം ഏറ്റുവും നല്ല നാടകത്തിനും, നല്ല നടനുള്ള (അല്ല നല്ല നടിക്കുള്ള) അവാർഡും ഞങ്ങൾക്ക് വന്നു ചേർന്നു...
ഞാൻ ഇപ്പോഴും ഓർക്കുന്നു.... വികാരോജ്യലമായ അവസാന രംഗം കഴിഞ്ഞു, കർട്ടൻ ഇട്ടപ്പോൾ ബഹുമാനപെട്ട പ്രൊഫസർ തങ്കം ടീച്ചർ വന്നു എന്നെ കെട്ടിപ്പിച്ചു കൊണ്ടു പറഞ്ഞു നീ എന്റെ എക്കണോമിക്സ് ക്‌ളാസിൽ വരുന്ന രാധാകൃഷ്ണനെന്ന് എനിക്ക് തോന്നിയേയില്ല... പ്രായം തികഞ്ഞ ഒരുവയോവൃദ്ധയുടെ റോൾ നീ അനശ്വരയാക്കി...കൂടെ വന്നു കെട്ടിപ്പിടിച്ചു അഭിനന്ദിച്ചത് മറ്റാരുമല്ല സാക്ഷാൽ ഭരണിക്കാവ് ശിവകുമാർ...കോസ്റ്റും അഴിച്ചു മാറ്റിയിട്ടു പോലും ഇല്ലാതെ...!!!
ഏറ്റവും നല്ല നാടകത്തിനുള്ള അവാർഡ് പഴയന്നൂർ ഗോപിയും, ഏറ്റവും നല്ല നടനുള്ള അവാർഡ് ഞാനും, അന്നത്തെ പ്രശസ്ത സിനിമ നടൻ ശ്രീ കെ. പി. ഉമ്മറിൽ നിന്നാണ് നിറഞ്ഞ സദസ്സിൽ കോളേജ് വാർഷിക മേളയിൽ അന്നു വാങ്ങിയത്... ഇന്നെന്നപോലെ ഓർത്തുപോകുകയാണ്...
അന്നെടുത്ത ഒരു ബ്ലാക് ആൻഡ് വൈറ്റ് ഫോട്ടോ പെട്ടിയിൽ വച്ചിട്ട് വിദേശത്തേക്ക് പോയി തിരിച്ചു കൊല്ലങ്ങൾക്കു ശേഷം മടങ്ങി വന്നപ്പോൾ, ബ്ലാക്ക് എല്ലാം പോയി വൈറ്റ് മാത്രം മിച്ചം... അന്നത്തെ കോളേജ് മാഗസിനിൽ എല്ലാരും കൂടിയുള്ള ഒരു ഫോട്ടോ ഉണ്ടായിരുന്നു. അതും കുവൈറ്റ് ഇറാക്ക് യുദ്ധത്തിൽ നഷ്ടമായി.അല്ലങ്കിൽ അന്നത്തെ പെൺവേഷം ഒന്നുകൂടി കാണാമായിരുന്നു...ഒരു സർട്ടിഫിക്കറ്റ് മാത്രം മിച്ചം... 
ആ അധ്യയനവർഷം കഴിഞ്ഞു ഞാൻ ഡിഗ്രി കോഴ്‌സിന് ചേർന്നു... ശിവകുമാർ മദിരാശിയിലേക്കു ട്രെയിൻ കയറി എന്ന് മാത്രം അറിയാം...ഒരിക്കൽ എന്റെ കൂടെ നായകനായ മുരളിയെ കണ്ടപ്പോൾ ഭരണിക്കാവിന്റെ സഹായത്താൽ "കോളേജ് ഗേൾ" എന്ന സിനിമയിൽ ഒരു ചെറിയ റോൾ അഭിനയിക്കാൻ പറ്റി എന്നുമാത്രം അറിയാൻ കഴിഞ്ഞു... പിന്നെ എല്ലാം കാലത്തിന്റെ മറവിയിലേക്കു മടങ്ങിപ്പോയോ ? ആരെയും കാണാൻ പറ്റിയിട്ടുമില്ല...2007 ൽ ഭരണിക്കാവിന്റെ അന്ത്യം പത്രത്തിലൂടെ അറിയാൻ കഴിഞ്ഞു. 88 സിനിമകൾ 272 സിനിമാഗാനങ്ങൾ. ലളിത ഗാനങ്ങൾ, ഭക്തി ഗാനങ്ങൾ വേറെ... അദ്ദേഹത്തിന്റെ ഓർമ്മദിനമാണ് .January 24th.... 
എന്റെ അശ്രു പൂജ....