ഓർമ്മക്കുറിപ്പുകളിൽ നിന്ന്.... "നടികർ തിലകം ശിവാജി ഗണേശൻ"...സ്മരണാഞ്ജലി.....

ഓർമ്മക്കുറിപ്പുകളിൽ നിന്ന്....

"നടികർ തിലകം ശിവാജി ഗണേശൻ"...സ്മരണാഞ്ജലി.....

1960 കളിൽ ഞങ്ങളുടെ നാട്ടിൽ ആകെ കൂടിയുള്ള, ഒരേ ഒരു മാദ്ധ്യമം, പ്രധാനമായും "മലയാള മനോരമ" എന്ന ദിനപത്രം ആയിരുന്നു...പത്തുമണിക്കും പത്രണ്ടുമണിക്കും ഇടക്കാണ്  പത്രം വീടുകളിൽ സാദാരണ എത്തുന്നത്... "മായ്ച്ചാർ" എന്ന് എല്ലാവരും സ്നേഹത്തോടു വിളിക്കുന്ന, ഞങ്ങളൊക്കെ ബഹുമാനത്തോട് "മയമ്മാവൻ"എന്ന്സംബോധന ചെയ്യുന്ന,അതായത് ഞങ്ങളുടെ ഒക്കെ കൂട്ടത്തിൽപ്പെട്ട, ദിവംഗതനായ ശ്രീ പരമേശ്വരൻപിള്ള ചേട്ടൻ ആണ് അന്ന് ഞങ്ങളുടെ A-വാർഡിലെ പത്രത്തിന്റെ ഏജൻറ്....

"കാട്ടാനശ്ശേരിൽ കുഞ്ഞച്ചൻ" എന്ന് വളരെ പോപ്പുലറായി അറിയപ്പെട്ടിരുന്ന,
ഞങ്ങളെല്ലാം സ്നേഹത്തോടു സംബോധന ചെയ്യൂന്ന, "കാട്ടാനശ്ശേരിൽ കുഞ്" ആയിരുന്നു ഇരവിപേരൂർ പഞ്ചായത്തിന്റെ മൊത്തം ഏജന്റായി വളരെക്കാലം പ്രവർത്തിച്ചിട്ടുള്ളത്, ഇരവിപേരൂർ 
ജംഗ്ഷനിൽ സെന്റ് ജോൺസ് ഹൈസ്കൂളിനു നേരെ എതിർഭാഗത്തു ദശാബ്‌ദങ്ങളായി സ്റ്റേഷനറി കട നടത്തിയിരുന്ന "കാട്ടാനശ്ശേരിൽ കുഞ്". തോളത്തു ഒരു തൂക്കു സഞ്ചിയുമായി ആറു മാസവും, ഒരു കൊല്ലവും, ഒക്കെ കഴിഞ്ഞാണ് പണപ്പിരിവിന് വിടാം തോറും കയറി ഇറങ്ങുന്നത്...ഇന്നും ഓർമ്മയിൽ... 
അക്കാലത്തു ഇരവിപേരൂർ സ്കൂളിൽ പഠിച്ചിരുന്ന ആൺ കുട്ടികളെല്ലാം, ആരും കാണാതെ സിഗരറ്റും ബീഡിയും വലിക്കാൻ കണ്ടത്തിയിരുന്ന സ്ഥലവും ഈ കടയുടെ ഇടതു വശം ചേർന്നുള്ള ഇടനാഴി യായിരുന്നു...ഇദ്ദേഹത്തിന്റെ മൂത്ത മകൻ, (പേര്ഓർമയിൽ വരുന്നില്ല) സ്കൂളിലും, കോളേജിലും, എന്റെ സഹോദരന്റെ സഹപാഠി ആയിരുന്നു....
ഇളയമകൻ എന്റെ സീനിയറായി പഠിച്ചതായി ഓർക്കുന്നു. (പേര് ഓർമ്മയിൽ വരുന്നില്ല). അപ്പന്റെ കാലശേഷം കുറേക്കാലം ആ കട നടത്തിയിരുന്നു എന്നും, പിന്നീട് ഇപ്പോൾ ഉണ്ടായതു പോലെ, മുൻപുണ്ടായ ഒരു വെള്ള പൊക്കത്തിൽ അപകടമരണം സംഭവിച്ചു എന്ന് ആരൊക്കെയോ പറഞ്ഞുഅറിയാൻ കഴിഞ്ഞിട്ടുണ്ട്.....

ഇതൊക്കെ ആമുഖമായി പറഞ്ഞുവന്നത്, മറ്റൊരു പ്രധാന കാര്യം പറയാൻ ആണന്നുമാത്രം.....

അക്കാലങ്ങളിൽ "സംഭവങ്ങൾ" വളരെ വളരെ കുറവായിരുന്നു .....

ഇന്നത്തെ പോലെ പുതിയ പുതിയ നൂറു നൂറു വാർത്തകൾ, ദൃശ്യ മാധ്യമങ്ങളിൽ എല്ലാദിവസവും വരുന്നത് പോലെ , മാധ്യമങ്ങളിൽ വാർത്തകൾ അന്ന് സ്ഥലം പിടിച്ചിരുന്നില്ല....

സഭാമേലധ്യക്ഷൻ, അതിരൂപത മെത്രാൻ, കന്യാസ്ത്രീയെ പീഡിപ്പിച്ചു ....

പശുവിനെ പിടിച്ചു എന്നപേരിൽ, പാവങ്ങളെ കൊല്ലുന്നു .....

തീവ്രവാദികൾ ഇടതുപക്ഷ വിദ്യാർത്ഥി നേതാവിനെ വെട്ടി കൊലപ്പെടുത്തി....

അച്ഛന്മാരായ, ആല്ത്മീയ നായകന്മാർ കന്യാസ്ത്രീകളെ മാറി മാറി പീഡിപ്പിച്ചു...

സർക്കാർ നോക്കുകുത്തികളായി മാറുന്നു.

നക്സലേറ്റുകൾ കാട്ടു മൃഗങ്ങളുടെ സ്ഥാനം കയ്യടക്കുന്നു .അവർക്കെതിരെ തിരച്ചിൽ ശക്തമാക്കുന്നു....

ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കാണോ? അതോ വേണ്ടയോ? .

ഇന്ത്യ ലോക സമ്പത് ഘടനയിൽ ആറാം സ്ഥാനത്തു എന്നൊരു കൂട്ടർ.... .

യാതൊരു അടിസ്ഥാന സൗകര്യങ്ങൾ പോലും 95ശതമാനം പേർക്കും ഇല്ലാത്തവരെന്നു മറ്റൊരു കൂട്ടർ.... .

ഒരു രാജ്യത്തെ പ്രതിപക്ഷ നേതാവിനെ "പപ്പു" എന്ന് പറഞ്ഞു പരിഹസിക്കുന്നവർ ഒരു വശത്തും,....

തെരഞ്ഞടുത്ത പ്രധാന മന്ത്രിയെ "നരാധിപൻ" എന്ന് വിളിക്കാൻ ഭയമില്ലാത്ത മറ്റൊരു കൂട്ടർ മറുവശത്തും....

അതൊക്കെ പഴയ വാർത്തകൾ.....എല്ലാം ഓർമ്മകളിൽ....

അതിലും പഴകിയ മാധ്യമ വർത്തകളാണെങ്കിൽ....

ജവഹർലാൽ നെഹ്രുവിന്റെ മരണം, ഇൻഡോ ചൈന യുദ്ധം, നാലു അറബികൾ ഇസ്രയേലിന്റെ പ്ലെയിൻ തട്ടിക്കൊണ്ടു പോയ സംഭവം, മാടത്തരുവി കൊലക്കേസ്സ്, ഭാര്യ എന്ന സിനിമ, ലാൽ ബഹദൂർ ശാസ്ത്രിയുടെ താഷ്‌ക്കെന്റിലെ മരണം, ഇൻഡോ പാകിസ്ഥാൻ യുദ്ധം,  എല്ലാം ഓർമ്മകളിൽ....

ഇപ്പോഴത്തെ വാർത്തകൾ ഇതൊന്നുമില്ല...
ഇന്നാണെങ്കിൽ മാധ്യമം തുറക്കാത്ത താമസം .......

ചാനൽ തുറന്നാൽ പീഡനത്തിന്റെ ഓരോ തുടർക്കഥകൾ... 
കയർ ഫെഡിൽ പെൻഷൻ പറ്റിയവർ, വീണ്ടും അതിൽ ക്കൂടുതൽ ശമ്പളംപ്പറ്റി വീണ്ടും ജോലി തുടരുന്നു... രണ്ടു വര്ഷം മുൻപ് കോപ്പറേറ്റീവ് ബാങ്കിൽ നിന്നെടുത്ത അനധികൃത ലോണുകൾ...ഇപ്പോൾ വേറൊരു കോഓപ്പറേറ്റിവ് ബാങ്കിൽ ...
"തങ്ങൾ" പറയുമോ? പറയില്ലിയോ? മോശയുടെ പെട്ടകം, അയ്യപ്പ സ്വാമിയുടെ ചെമ്പോല, രാഷ്ട്രീയക്കാരുടെ കൊള്ളകൾ, കൗമാരക്കാരുടെയും, യുവജനങ്ങളുടെയും, ആരാധനാ കഥാ പാത്രങ്ങളായ, വെള്ളിത്തിരയിൽ തിളങ്ങുന്ന നടിമാർ, നടൻമാർ, രാഷ്ട്രീയക്കാർ, പോലീസ് മേധാവികൾ, ഒക്കെ ഒരു കപട
വ്യവസായിയുടെ നിശാ നിർത്ത വേദിയിൽ... അങ്ങനെ പറയാനാണെങ്കിൽ അതിന് തന്നെ ആയിരം എപ്പിസോഡുകൾ പോരാ... ഇപ്പോഴത്തെ കൗമാര യുവജനങ്ങളെ വെറുതെ കുറ്റം പറഞ്ഞിട്ടെന്ത് കാര്യം...!!! 
പണ്ട്.എന്റെകൗമാരത്തിൽ,വൈജയന്തി
മാല,പദ്മിനി,ബി.സരോജാദേവി,കെ.ആർ.വിജയാ, ഷീലാ, ബാംഗ്ലൂർ ഭാരതി, തുടങ്ങിയവരുടെ പത്രങ്ങളിൽ വരുന്ന പടങ്ങൾ വെട്ടിയെടുത്തു പാഠപുസ്തകങ്ങളിൽ കൊണ്ട് നടന്ന ഞാൻ, ഇപ്പോഴത്തെ തലമുറയെ എങ്ങനെ 
ഉപദേശിക്കും...!!!

ഇത്തരം കോലാഹലങ്ങൾ ഒന്നുമില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ അപൂർവമായി ഇടയ്ക്കു വന്ന ഒരു പ്രധാനപ്പെട്ട വാർത്ത മനോരമയുടെ മുൻപേജിൽ പടം കൂടി ചേർത്ത് വന്നത് 1960ൽ ആയിരുന്നു... 
വായിച്ചു മനസ്സിലാക്കാൻ പ്രായം ഇല്ലാതിരുന്ന എനിക്ക് അന്നത് മുതിർന്നവർ വായിച്ചു പറഞ്ഞു കേൾക്കാൻ വളരെ താല്പര്യമായിരുന്നു.വായിച്ചു മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിലും ആ പത്രത്തിലെ വലിയ
ഫോട്ടോ എന്റെ മനസ്സിൽ പതിഞ്ഞു.
ആരോ ഒരാൾ, മറ്റേ ആളിന് എന്തോ കൊടുക്കുന്ന പടം...ആ പത്രത്തിലെ ഫോട്ടോ വെട്ടിയെടുത്തു എന്റെ പഠിക്കുന്ന ബുക്കിൽ മടക്കി വയ്ക്കാൻ ഒരു മോഹം... അന്നൊക്കെ മാസം തോറും പത്രം തൂക്കി വിൽക്കുന്ന ഒരു ഏർപ്പാടുണ്ട് .പത്രം കീറിയാൽ, വാങ്ങുന്നവർ അത് മാറ്റി വയ്ക്കും...അത് വീട്ടിൽ ശ്രദ്ധിക്കും എന്നത് കൊണ്ട്, ആ പത്രം മുഴുവനായി എടുത്തു മാറ്റി വച്ചു.എന്തായാലും ആ പടം വെട്ടി എടുത്തു ബുക്കിനുള്ളിൽ തന്നെ വച്ചു .ദിവസങ്ങൾ, വര്ഷങ്ങള്ക്കു വഴി മാറിയപ്പോൾ പോലും ആ പത്രം എന്റെ കയ്യിൽ നിന്ന് നഷ്ടപ്പെട്ടില്ല......
ഒപ്പം ബാക്കി പത്രവും....

ഏതാണ്ട് അര ദശാബ്ദം, തെക്കൻ ഭാരതത്തിലെ സിനിമ ലോകം അത്ഭുതത്തോടെ നോക്കിക്കണ്ട ഒരേ ഒരു "നടികർ തിലകം"...................

(പണ്ടേ ഫോട്ടോകൾ വെട്ടിയെടുത്തു ഫയൽ ആക്കുന്ന ഒരു ദുസ്വഭാവം എനിക്കുണ്ടായിരുന്നു....അതിൽ സിനിമ നടികളും, നടന്മാരും, രാഷ്ട്രീയ നേതാക്കന്മാരും, ലോക നേതാക്കന്മാരും , പഴയ ക്രിക്കറ്റ് കളിക്കാരും, അങ്ങനെ ഒരു വലിയ നീണ്ട നിര തന്നെ ഉണ്ടായിരുന്നു... എല്ലാം എല്ലാം നഷ്ടപ്പെട്ടത് കുവൈറ്റ് ഇറാഖ് യുദ്ധ കാലത്താണ്. പലതും നഷ്ടമായ
പ്പോൾ അതുമാത്രമായി എന്തിനു എന്നൊരു തോന്നൽ)

അദ്ദേഹത്തിന്റെ സിനിമകളെ പറ്റിയോ, അഭിനയത്തെ പറ്റിയോ,ദേശീയ,
അന്തര്ദേശീയ, പുരസ്കാരങ്ങളെ പറ്റിയോ, ഒന്നും ഇവിടെ വിശേഷിപ്പിക്കാനോ, വിമർശിക്കാനോ ഞാൻ തയ്യാറല്ല...എന്നാൽ ഈ മഹാപ്രതിഭ, എന്റെ ദൈനംദിന ജീവിതത്തിൽ എത്രയധികം ആവേശിച്ചിട്ടുണ്ടന്ന്‌ പറഞ്ഞറിയിക്കാൻ വിഷമമാണ്. അദ്ദേഹത്തിന്റെ ശബ്ദഗാഭീര്യവും, അംഗവിക്ഷേപങ്ങളും, ചെറുപ്രായത്തിൽ ഞാൻ അനുകരിക്കാൻ തുടങ്ങി .പിന്നെ അത് ജീവിതത്തിന്റെ ഒരു അവിഭാജ്യഘടകമായി കൊണ്ട് നടന്നു... 
അറബിഭാഷയും, അറബികളും, പൊതുവെ കുറച്ചു ഉച്ചത്തിൽ സംസാരിക്കുന്ന ഭാഷയും,
ഉച്ചത്തിൽ സംസാരിക്കുന്ന രീതി ഉള്ളവരുമാണ്...എന്റെ ശബ്ദം ഒന്നു കൂടി ഉച്ചത്തിൽ നില്ക്കാൻ എനിക്ക് സാധിച്ചത് ഈ അനുകരണം പ്രായോഗികം ആക്കിയതുകൊണ്ടാകാം എന്ന് ഞാൻ സ്വയം വിശ്വസിപ്പിക്കുന്നു....(Not Mimics) .

ആദ്യമായി അദ്ദേഹത്തെ കാണാൻ ഒരു അവസരം വന്നു ചേർന്നത് കോളേജിൽ പഠിക്കുമ്പോഴാണ്. പന്തളത്തിനടുത്തു കുരമ്പാല എന്ന് സ്ഥലത്തു പ്രഭുറാം മിൽസ് എന്നൊരു പ്രസ്ഥാനം അന്നുണ്ടായിരുന്നു . അതിന്റെ ഉടമസ്ഥൻ ശിവാജി സർ ആയിരുന്നു...വളരെക്കാലം നീണ്ടു നിന്ന ഒരു തൊഴിലാളി സമരം ഒത്തു തീർപ്പാക്കാൻ വരുന്നു എന്ന് എങ്ങനെയോ അറിയാൻ കഴിഞ്ഞു. അങ്ങനെ അവിടെയെ
ത്തിയപ്പോൾ, ഒരു തൂവെള്ള അംബാസിഡർ കാറിൽ വെള്ള ഷർട്ടും, മുണ്ടും, ധരിച്ചു ഇറങ്ങി നടന്നകലുന്നത് ഒരു മിന്നായം പോലെ ഇന്നും ഓർക്കുന്നു....

അതിന മുൻപ്  പാലാ സെയിന്റ് തോമസ് കോളേജിന്റെ കനകജൂബിലി സാംസ്‌കാരിക സമ്മേളനം ഉത്ഘാടനം ചെയ്യാൻ വന്നപ്പോൾ, തമിഴും മലയാളവും ഇംഗ്ലീഷും ഒക്കെ ചേർത്ത് പ്രസംഗിക്കുന്നത് കണ്ടതായി , തുടർന്ന് മൊഹമ്മദ് റാഫി സഹാബിന്റെ ഗാനമേളയും ഉണ്ടായിരുന്ന
തായി ഓർക്കുന്നു.കോട്ടയം നഗര സഭയുടെ കനകജൂബിലി ആയിരുന്നോ? എന്നും സംശയമുണ്ട്. കോളേജിന്റെയോ? അതോ സഭയുടെയോ?

പിന്നീടൊരിക്കൽ കുവൈറ്റിൽ ഒരു സാംസ്‌കാരിക സംഘടനയുടെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ കാണാൻ അവസരം ഉണ്ടായിരുന്നു. എന്നാൽ ആ സമയത്തു ന്യൂസിലാൻഡിൽ പോകേണ്ടതായി വന്നപ്പോൾ ആ അവസരവും നഷ്ടമായി.

അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹം താമസിച്ചരുന്ന വീട് "അന്നൈഇല്ലം" കാണാൻ മകൻ പ്രഭു  സമ്മതിച്ചു തീയതി വരെ തീരുമാനിച്ചതാണ്... അവസാനം ഞാൻ എന്റെ തീരുമാനം മാറ്റുകയാണുണ്ടായത്... അദ്ദേഹമില്ലാത്ത വീട് കാണാൻ മനസ്സ് അനുവദിച്ചില്ല .പകരം അദ്ദേഹത്തിന്റെ വീടിന്റെ നേരെ എതിർവശത്തുള്ള എം. ജി. റി.ന്റെ ഓഫീസും മ്യൂസിയവും സന്ദർശിക്കുകയായിരുന്നു ചെയ്തത്....

ആദ്യമായി കണ്ട സിനിമ "തിരുവിളയാടൽ" ആണെന്നാണ്‌ ഓർമ്മ.പിന്നെ കാണാത്ത അദ്ദേഹത്തിന്റെ സിനിമ ഏതെന്ന് ചോതിച്ചാൽ മതി.... !!!
കോളേജിൽ ഡിഗ്രിയ്ക്ക് പഠിക്കുമ്പോൾ ശിവാജി സാറിന്റെ പുതിയ പറവൈ എന്ന സിനിമയിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്തു ഒരു തമിഴ് നാടകം പെരുന്ന സുബ്രമണ്യൻ സ്വാമി ക്ഷേത്രത്തിൽ അവതരിപ്പിക്കാൻ ഞാനും പെരുന്ന രാമചന്ദ്രനും കുടി ഒരു ശ്രമം നടത്തി. അതിൽ ശിവാജി സാറിന്റെ റോൾ എനിക്കായിരുന്നു. പക്ഷേ അവസാന നിമിഷത്തിൽ കമ്മിറ്റിക്കാർ സമയക്കുറവു കാരണം ആ നാടകത്തിനു അന്ന് അനുമതി നിഷേധിച്ചു. വേദനിക്കുന്ന ഓർമ്മകൾ. അന്ന് രാത്രി ടി എം സൗന്ദരരാജൻ സാറിന്റെ സംഗീത കച്ചേരി അമ്പലത്തിൽ ഉണ്ടായിരുന്നു എന്നത് മറക്കാനാവാത്ത അനുഭവം. 
ഒരു പക്ഷെ "ടി.എം.സൗന്ദരരാജൻ,
(ടി. എം.എസ്സ്) " എന്ന ഗായകനെ നെഞ്ചിൽ ഏറ്റൻ ഒരു കാരണം, ശിവാജി സർ ആയിരിക്കണം....ചെറുപ്പത്തിൽ, വെള്ളിത്തിരയിൽ കാണുന്നവർ തന്നെയാണ് പാടുകയും ചെയ്യുന്നതെന്ന് എങ്ങനെയോ ധരിച്ചു വച്ചിരുന്നു....

ശിവാജി സർ അഭിനയിച്ച 288സിനിമകളിൽ,
272 സിനിമകളിലും ടി. എം. എസ്സ്. എന്ന ഗായകന്റെ ശബ്ദം അദ്ദേഹം കടം വാങ്ങിയിരുന്നു...എത്രയെത്ര സോളോ ഗാനങ്ങൾ....യുഗ്മ ഗാനങ്ങൾ വേറെയും...അതിലെ ഒരു പുതുമ, ആദ്യ സിനിമയിൽ ശിവാജി സാറിന് വേണ്ടി പാടിയ ശേഷം, അദ്ദേഹത്തെ സൗന്ദരാജൻ സാർ തമ്മിൽ നേരിട്ട് കാണുന്നത് രണ്ടായിരം പാട്ടുകൾ പാടിയ ശേഷമാണന്നുള്ളതാണ്....

..... എന്നാൽ അദ്ദേഹം പലപ്പോഴും സൗന്ദരരാജനെ മറന്നു എന്നുള്ളത് ചരിത്ര സത്യം. അദ്ദേഹം മാത്രമല്ല എം. ജി. ആറും....
1960 മുതൽ 2011 വരെയുള്ള കാലഘട്ടത്തിൽ, ആറു പ്രാവശ്യം തമിഴ് നാട് മുഘ്യമന്ത്രിയായിരുന്ന മുത്തുവേൽ കരുണാനിധിയും മക്കളും എല്ലാം സൗന്ദരരാജിന്റെ കടുത്ത ആരാധകരായിരുന്നു... എത്രയോ തവണ ദേശീയ പുരസ്‌ക്കാരങ്ങൾക്കും, പദ്മ പുരസ്‌ക്കാരങ്ങൾക്കും, കരുണാനിധി,
ടി. എം. എസ്സിന്റെ പേരുകൾ നിർദ്ദേശിച്ചിരുന്നങ്കിലും,
രാഷ്ട്രീയ പകപോക്കലിലും വ്യക്തി വിദ്വേഷങ്ങൾ കൊണ്ടും അതൊക്കെ ഇല്ലാതാക്കി എന്നതിന് ചരിത്രം സാക്ഷി.....

പലരുടെയും ശബ്ദം ശിവാജി സർ കടം വാങ്ങിയിട്ടുണ്ട് ....പി ബി ശ്രീനിവാസ്‌ , തിരുച്ചി ലോകനാഥൻ, ,ചിദംബരം എസ്സ്. ജയരാമൻ, , ശീർകാഴി ഗോവിന്ദരാജൻ, 
എ.എം. രാജ ,ഘണ്ടശാല ,എസ്സ്.പി. ബാല സുബ്രമണ്യം , കെ .ജെ .യേശുദാസ് , മലേഷ്യ വാസുദേവൻ , ടി .ആർ. മഹാലിംഗം , ദീപൻ ചക്രവർത്തി , ബാലമുരളി കൃഷ്ണ , സുഗുണ കുമാർ എ. ൽ. രാഘവൻ , ടി. എ. മോത്തി , പി. ജയചന്ദ്രൻ, വി. ൻ. സുന്ദരം ,  എസ്സ്.സി. കൃഷ്ണൻ , യൂ. ർ .ചന്ദ്ര , താരപുരം സുന്ദരാജൻ, തുടങ്ങി നിരവധി പിന്നണി ഗായകരുടെ ശബ്ദം മാറി മാറി ഉപോയിഗിച്ചിട്ടുണ്ടെങ്കിലും...
"ഒന്നും ശരിയായില്ല" ഭാവഗായകൻ പി.ജയചന്ദ്രൻ തുറന്നടിക്കുന്നു.....

ശിവാജിഗണേശൻ എന്ന"നടൻ" ............
......."നടികർ തിലക"മാകാൻ 
ടി. എം.സൗന്ദരരാജൻ എന്ന ഗായകൻ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്....

1960ൽ പത്രത്തിൽ കണ്ട,ഞാൻ പുസ്തകത്തിൽ മടക്കി വച്ച ഫോട്ടോയും, വാർത്തയും, എന്താണന്നു അറിയേണ്ടേ?

ചരിത്രത്തിൽ ആദ്യമായി "ഇന്ത്യയിൽ നിന്നൊരു നടൻ" ഏറ്റവും "നല്ല നടനു"ള്ള അന്തർ ദേശീയ പുരസ്‌കാരം,ഈജിപ്റ്റിലെ കേയ്‌റോയിൽ വച്ച് നടന്ന ആഫ്രിക്കൻ ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ, അവാർഡ് ദാന ചടങ്ങിൽ അന്നത്തെ ലോക പ്രശസ്തനായ "ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ നാസ്സറി"ൽ നിന്ന് ശിവാജി സർ വാങ്ങുന്ന പടവും, വാർത്തയും ........................

വീണ്ടും വീണ്ടും പറഞ്ഞു കേട്ട് ശരിക്കും "ബാലനാ"യിരുന്ന എന്നിലെ"ബാലനി"ലേക്കു നടന്നുകയറിയ, മഹാ പ്രതിഭയാണ് 
ഇരുപത് വർഷം മുൻപ് മൺമറഞ്ഞ "വില്ലുപുരം ചിന്നയ്യപിള്ള ഗണേശൻ" എന്ന "നടികർ തിലകം ശിവാജി ഗണേശൻ"...

.................പ്രണാമം