കാഥിക സാമ്രാട്ട് "കൊല്ലം ബാബു" വിട വാങ്ങി....
എന്റെ കൗമാര യൗവന കാലഘട്ടത്തിൽ,
പ്രേംനസീറിന്റെയും, സത്യന്റേയും, മധുവിന്റെയും, സിനിമകളെ മാറ്റി നിർത്തി, സാംബശിവൻ സാറിന്റെയും, കൊല്ലം ബാവുവിന്റെയും, വെട്ടിയാർ പി. കെ. യുടെയും, കഴക്കോട് വിശ്വംഭരന്റെയും,ജോസഫ് കൈമാംപറമ്പന്റെയും, കെടാമംഗലം സദാനന്ദന്റെയും, എസ്സ്.എസ്സ്.ഉണ്ണിത്താന്റെയും, മറ്റു ജ്ഞാതരും, അജ്ഞാതരുമായാ കാഥികരുടെ, കഥാപ്രസംഗങ്ങൾ കേൾക്കാനും ആസ്വദിക്കാനും ഞങ്ങൾ പോകുമായിരുന്നു...
അക്കാലങ്ങളിൽ അങ്ങ് വടക്ക്, മലബാറിലും പ്രശസ്തരായ കാഥികരുണ്ടായിരുന്നു...അച്യുത കുറുപ്പ്, പിള്ള സാർ, തുടങ്ങിയ എത്രയോ മഹത്തുക്കൾ...
ചാനലിൽ കയറിയിരുന്നു മമ്മൂട്ടിയുടേയും, മോഹൻലാലിന്റേയും, അംഗപ്രത്യങ്ങ വർണ്ണന നടത്തുന്ന, രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, സാംസ്ക്കാരിക, സാമ്പത്തിക, നായകി നായകന്മാർ എന്തേ? "കൊല്ലം ബാബു" എന്ന മഹാ പ്രതിഭയെ മറന്നത്..!!!
ഒരു രാഷ്ട്രീയ നേതാവ്, ഈ കഴിഞ്ഞ ദിവസം ഏതോ ഒരു ചാനലിൽ കയറിയിരുന്നു ഒരു വടക്കൻ വീരഗാഥയിലെ മമ്മൂട്ടിയൂടെ വേഷം,
ഒരു കാലഘട്ടത്തിന്റെ ചരിത്രമാണെന്ന് വിശേഷിപ്പിക്കുന്നത് കണ്ടപ്പോൾ പൊട്ടിച്ചിരിക്കാൻ തോന്നി...എം ടി വാസുദേവൻ നായർ മെനഞ്ഞെടുത്ത ഒരു കഥ, വേദവ്യാസന്റെ മഹാഭാരതമൊന്നുമല്ലോ...അതെങ്ങനെ കാലഘട്ടത്തിന്റെ ചരിത്രമാകും?
ഇനി ആണങ്കിൽത്തന്നെ, അൽപ്പമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും, ക്യാപ്റ്റൻ രാജു അഭിനയിച്ച "അരിങ്ങോടർ" എന്ന കഥാപാത്രമായിരുന്നു എന്നും മനസ്സിൽ അൽപ്പമെങ്കിലും വിങ്ങലേൽപ്പിച്ച ഇന്നത്തെ കാലഘട്ടത്തിന്റെ ശബ്ദം.....
പ്രേംനസീർ കഴിഞ്ഞാൽ മമ്മൂട്ടിയാണ് മലയാള സിനിമയിലെ മന്മഥൻ...സുന്ദരൻ... എന്നൊക്കെ
വരെ പറയാൻ ആരാധകരുള്ള പ്രബുദ്ധ കേരളത്തോട് ഞാൻ പറയുന്നു ദക്ഷിണ ഭാരതം കണ്ട ഏറ്റവും സുന്ദരനായ നടൻ എം. ജി. രാമചന്ദ്രനായിരുന്നു... ക്യാമറയുടെ മുൻപിലും, മുൻപിലും, സൂര്യനുദിച്ചുയരുന്നത് പോലെ സുന്ദരൻ...ഞാൻ കണ്ടിട്ടുണ്ട്....
വ്യക്തിപരമായിപ്പറഞ്ഞാൽ, ഞാൻ കണ്ട ഏറ്റവും സുന്ദരനായ നടൻ രജനികാന്തായിരുന്നു...
ഇത്രയധികം ആരാധകരുണ്ടായിരുന്ന ഒരു നടൻ ദക്ഷിണ ഭാരതത്തിലുണ്ടായിട്ടില്ല....
ഈ നാട്ടിൽ, ഗ്രമീണരുടെയും,യുവ ജനങ്ങളുടെയും, ഒരു തലമുറടെയും, എന്തിന് ഒരു കാലഘട്ടത്തിന്റെയും, സ്‌പന്ദനമായിരുന്നു...സാംബശിവൻ സാറും,
കൊല്ലം ബാബുവുമൊക്കെ.....
എന്നെ ഏറ്റവും ചിന്തിപ്പിച്ചത്...ഇടത് പക്ഷ ജനാധിപത്യം ഭരിക്കുന്ന കേരളത്തിൽ, "കൊല്ലം ബാബു" എന്ന മഹാപ്രതിഭയുടെ നിര്യാണത്തിൽ, കണ്ട നിശബ്ദതയാണ്...!!!
അമ്പതു അറുപത് എഴുപതുകളിലെ ഇന്റർനെറ്റും, യൂട്യൂബും, ഫേസ്ബുക്കും, ട്വിറ്ററും, ഇൻസ്റ്റഗ്രാമും, ലിങ്കടനും, ടി. വി. ചാനലുകളും, എല്ലാമെല്ലാം,ജ്ഞാതരും അജ്ഞാതരുമായ "കാഥികർ" ആയിരുന്നു എന്ന് അക്കാലഘട്ടത്തിലെ സമൂഹത്തിനറിയാം...ക്ഷേത്രാങ്കണങ്ങളിലുംസാമൂഹ്യ, രാഷ്ട്രീയ കൂട്ടായ്മകളിലും, പ്രകാശം പരത്തിയവരായിരുന്നു....
വേണ്ടടത്തും, വേണ്ടാത്തിടത്തും, വെടിക്കെട്ട് നടത്തുന്ന രാഷ്ട്രീയക്കാർക്ക്, കൊല്ലം ബാബുവിന്റെ കാര്യത്തിൽ 21 ആചാര വെടികൾക്കെന്തേ ഇത്ര ക്ഷാമം?മാത്രമോ... കാണുന്ന ചേപ്പനും, ചെരുപ്പ് കുത്തിക്കും, ചെണ്ട പൂവാലനും, കൊടുക്കുന്ന അംഗീകാരങ്ങളും, ബഹുമതിയും, എന്തെ ഒരു ഔദ്യോഗിക ബഹുമതിയും കിട്ടാതെ ഒരു തലമുറയെ ത്രസിപ്പിച്ച കലാ പ്രതിഭയായ കൊല്ലം ബാബുവിന് കൊടുത്തു വിടാഞ്ഞത്...!!! ഒന്നോർത്തോ..... കാലം നിങ്ങൾക്കൊക്കെ എന്തൊക്കെയാകാത്തു വച്ചിരിക്കുന്നന്ത് അനുഭവിച്ചറിയു....!!!
മഹാനയായ ആ പ്രതിഭയ്ക്ക് പ്രണാമം...