കാരക്കുടിയിൽ നിന്നെത്തിയ മുത്തയ്യ തേവർ, കവി അരശർ "കണ്ണദാസൻ"....

കാരക്കുടിയിൽ നിന്നെത്തിയ മുത്തയ്യ തേവർ, കവി അരശർ "കണ്ണദാസൻ".... 
----------------------------------
തയ്യാറാക്കിയത്  -     രാധാകൃഷ്ണൻ നായർ
                                       (ന്യൂസിലാർഡ്)
----------------------------------
ദക്ഷിണ ഭാരതം കണ്ട എക്കാലത്തെയും വലിയ സിനിമ ഗാന രചയിതാവ്/കവി, അതെ..."കവിഅരശർ കണ്ണദാസൻ" തന്നെയാണ്....
തമിഴ് നാട്ടിലെ ചരിത്രപ്രസിദ്ധമായ തഞ്ചാവൂരിന്റെ പ്രാന്തപ്രദേശങ്ങളിൽ,
പല "കുടി"കളും, പല "പട്ടി"കളും, പല "പക്ക"ങ്ങളും, "മാവട്ട"ങ്ങളും, ഇന്നും നിലവിലുണ്ട്....ഇപ്പോഴത്തെ ഭാഷയിൽ പറഞ്ഞാൽ "ഗ്രാമം" , "കോരപറേഷൻ", "സിറ്റി", "കോസ്‌മോപൊളിറ്റൻ", അങ്ങനെ പോകുന്നു.... എന്തായാലും അത്തരം ഒരു "കുടി" ആയ "കാരക്കുടിയിലുള്ള സിർകൂടൽ", "പട്ടി"യിൽ നിന്നെത്തിയ, "മുത്തയ്യ തേവർ", പിൽക്കാലത്തു തമിഴകം കടന്നു, തെക്കൻ ഭാരതം മുഴുവൻ പടർന്നു പന്തലിച്ചു...."കണ്ണദാസനാ"യി മാറിയതിനു പിന്നിൽ...",മനുഷ്യ കഥാനുഗായികളായ ജീവിതമൂല്യങ്ങളെ, തലനാരിടവരെ അളന്നുകീറി തന്ന വിലപ്പെട്ട ഗാനങ്ങൾ" തന്നെയാണ്...
ഇതിനർത്ഥം മറ്റു ദക്ഷിണ ഇന്ത്യൻ ഭാഷകളിലായി ചിരപ്രതിഷ്ഠ നേടിയ കവികൾ ഉണ്ടായിട്ടില്ല എന്നല്ല...!!!
1928-30 കാലഘട്ടമാണ് ദക്ഷിണ ഭാരത
ത്തിൽ, സിനിമ സംഗീതം നിലവിൽ വന്നത്... ഏതാണ്ട് 90 വർഷത്തെ ചരിത്രം നിരത്തു
വാൻ നാലു ഭാഷകൾക്കുമുണ്ട്.... മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, എന്നി നാലു ഭാഷ
കളിലായി ഏതാണ്ട് ഒരു ലക്ഷത്തിപന്തീ
രായിരത്തി അഞ്ഞുറോളം  സിനിമാഗാന
ങ്ങൾ പിറവിയെടുത്തിട്ടുണ്ട്......ഇതിൽ ഇരുപത്തിനായിരവും, മുപ്പത്തിനായിരവും, നാല്പത്തിനായിരവും, അൻപതിനായിരവും, എന്തിനേറെ ഒരു ലക്ഷം ഗാനങ്ങൾ വരെ,ഞാൻ  പാടി വച്ചിട്ടുള്ളതാണന്ന് വിക്കിപ്പീഡിയയിലൂടെ
അവകാശപ്പെടുന്ന ഗായകരുമുണ്ട്....!!!
അങ്ങ് തെലുങ്ക് ഭാഷയിൽ "മഹാകവി ശ്രീ ശ്രീ"തുടങ്ങി,"പിൻഗാലി നാഗേന്ദ്ര റാവു",  "ആചാര്യ ആത്രേയ", "ആരുദ്ര", "വെട്ടൂരി സുന്ദര രാമമൂർത്തി", "വെണ്ണിലാ സീതാരാമ മൂർത്തി", തുടങ്ങിയ മഹാരഥന്മാരിലൂടെ, "രാമജോഗ്യ ശാസ്ത്രി", "ആനന്ദ സീതാറാം", "വെണ്ണിലാകണ്ടീ" , "ദേവലുപ്പള്ളി കൃഷ്ണ ശാസ്ത്രി", "ചന്ദ്രബോസ്", തുടങ്ങി ,
ജ്ഞാതരും അജ്ഞാതരും ആയ 250ൽ അധികം കവികൾ, പേനയും പെൻസിലും ഉപോയോഗിച്ചു, തെലുങ്ക് സിനിമാ സംഗീത
ത്തിന് രചനകൾ നടത്തിയിട്ടുണ്ട്...
ഇവരിൽ പലരും "അമരത്ത്വം" നേടിയവ
രാണ്.... 
കന്നഡ ഭാഷ എടുത്തു നോക്കിയാൽ, എണ്ണത്തിൽ മറ്റു മൂന്നു ഭാഷകളേക്കാൾ വളരെ കൂടുതൽ കവികൾ ജന്മം എടുത്തിട്ടുണ്ട് ."ബെല്ലവ നരഹരി ശാസ്ത്രി" "ദേവട് നരസിംഹ ശാസ്ത്രി" ,"സിൻഹ", "നാഗേന്ദ്ര റാവു", "കനകാൽ പ്രഭാകര ശാസ്ത്രി"," ഹാൻസൂർ കൃഷ്ണ മൂർത്തി", 
"പി ഗുണ്ടു റാവു", "നരേന്ദ്ര ബാബു", "വിജയ നരസിംഹ", "ആർ.എൻ. ജയഗോപാൽ", "ഡോക്ടർ രാജ്", (ശരത് അശ്വത്), "കരീം ഖാൻ", "എം.എൻ. ആരാദ്ധ്യ", "ഡോദരങ്ങ ഗൗഡ", "രുദ്ര മൂർത്തി ശാസ്ത്രി", "ഹംസലേഖ", "കലിയൻ", "നാഗേന്ദ്ര", "കവിരാജ്", "ജയന്ത് കൈകിരി" തുടങ്ങി ജ്ഞാതരും, അജ്ഞാതരുമമായ 300 ൽ അധികം ഗാനരചയിതാക്കൾ ഇടം പിടിച്ചിട്ടുണ്ട്....
മലയാളത്തിൽ എണ്ണത്തിൽ കുറവാണെ
ങ്കിലും, വണ്ണത്തിൽ ഒട്ടും കുറവല്ലാത്ത ഒരു വലിയ നീണ്ട നിരതന്നെയുണ്ട്...."വയലാർ സർ", "തമ്പി സർ", "ഭാസ്കരൻ മാസ്റ്റർ", "കുറുപ്പു സർ",  ഗിരീഷ് പുത്തഞ്ചേരി, "കേച്ചേരി", "മങ്കൊമ്പ്‌", "പൂവച്ചൽ", "തിരുനല്ലോർ" , "കാനം" , "ചിറയാൻകീഴ്", "ഭരണിക്കാവ്", "മുല്ലനേഴി", "തിരുനൈനാർകുറുച്ചി", "പ്രഭ വർമ്മ",
ടി.എ.റസാഖ്, കാവാലം, കൈതപ്രം,
പി.കെ.ഗോപി, തുടങ്ങി, "പനച്ചൂരാൻ", ആനി ജോസ്, "റഫീഖ് അഹമ്മദ്", "കലൂർ" , അങ്ങനെ എത്ര എത്ര ജ്ഞാതരും, അജ്ഞാതരുമായ 150ൽ അധികം കവിശ്രേഷ്ഠന്മാർ നമ്മുടെയിലുണ്ട് ....
തമിഴിൽ എണ്ണത്തിലും വണ്ണത്തിലും ഒട്ടും കുറവില്ലാതെ ജ്ഞാതരും അജ്ഞാതരു
മായി എണ്ണം അറ്റ ഒരുപാടു ഗാനരചയി
താക്കൾ...."തഞ്ചൈ രാമയ്യ ദാസ്",  "മരുതകാശി", "ഉടുമലൈ നാരായണ ദാസ്", "പുലമായ് പിത്തൻ", "പട്ടുകോട്ടൈ" , "കണ്ണദാസൻ","വാലി", "വൈരമുത്തു", "പിള്ളൈ തമിഴ്", "കണ്ക കൃഷ്ണൻ" , "സൂലമംഗലം", "ആലങ്കുടി", "രമണി" അങ്ങനെ എത്രയോ കണക്കറ്റ ഗാനരചയിതാക്കൾ.....
ഇങ്ങനെ എല്ലാ ഭാഷയിലും കണക്കറ്റ ഗാന
രചയിതാക്കൾ ഉണ്ടെങ്കിലും, "അമരത്വം", നേടിയവർ വിരലിൽ എണ്ണാവുന്നതു മാത്രം... അത് ഏതു ഭാഷയിലായാലും....ഒറ്റ പാട്ടു
കൊണ്ട് പ്രശസ്തി നേടിയവരും ഉണ്ട്...
ഒരുപാടു എഴുതിയിട്ടും വേണ്ടത്ര അംഗീകാരം കിട്ടാത്തവരും ഇല്ലാതില്ല...
എന്നാൽ "അമരത്വം" നേടിയവർ, എല്ലാ അംഗീകാരങ്ങൾക്കപ്പുറവും, "അമർത്യരായവർ", വിരലിൽ തിട്ടപ്പെടുത്താ
വുന്നതാണ്.....
ഉദാഹരണത്തിന് തെലുങ്കിൽ ആദ്യത്തെ നാല് പേരെ എടുത്താൽ...? മഹാകവി 
ശ്രീ ശ്രീ, ആചാര്യ ആത്രേയ, വെറ്റിനറി സുന്ദരാമാ മൂർത്തി, ശ്രീ വെണ്ണിലാ സീതാ
രാമ മൂർത്തി, അങ്ങനെ പോകുന്നു ആ ലിസ്റ്റുകൾ....
കന്നഡയിലോ...?ബെല്ലവ നരഹരി ശാസ്ത്രി,
ദേവട് നരസിംഹ ശാസ്ത്രി,സീതാറാം ശാസ്ത്രി,വിജയ നരസിംഹ,ഗീതപ്രിയ, 
ചി.ഉദയശങ്കർ,ശ്യാം സുന്ദർ കുൽക്കർണി , അങ്ങനെ പോകുന്നു ആ നിര....
മലയാളത്തിലോ...? വയലാർ, ഭാസ്‌കരൻ മാസ്റ്റർ, തമ്പി സർ, ഓ.എൻ.വി.സർ,ഗിയീഷ്,പുത്തഞ്ചരി. യൂസഫ് ആലി, അങ്ങനെ പോകുന്നു ആ ലിസ്റ്റ്....
തമിഴിലോ.....? കണ്ണദാസൻ , വാലി സർ , പട്ടുകോട്ടൈ കല്യാണ സുന്ദരം , മരുതകാശി , വൈര മുത്തു ,അങ്ങനെ പോകുന്നു ആ നിര....
എന്തുകൊണ്ട് കണ്ണദാസൻ മറ്റുള്ള "അമർത്യന്മാരിൽ" നിന്ന് വേറിട്ട് നിൽക്കുന്നു .........
ഒറ്റക്കാരണം........... .
"മനുഷ്യ ജീവിതത്തിന്റെ അദ്ധ്യാന്തീക സത്തയെ ഇത്രയധികം തലനാരിഴ കീറിമുറിച്ചു ആർക്കും മനസിലാകുന്ന രീതിയിൽ,വിലപ്പെട്ട വരികളിൽ മനസ്സിലാക്കി തന്ന കവികൾ ഇല്ല എന്ന് പറഞ്ഞാൽ അത് വിവാദമാകും"..........!!!
നമ്മുടെ മഹാകവി വയലാർ രാമവർമ്മ എന്ന ജന്മം കൊണ്ട് യാഥാസ്ഥികനായ വയലാർ, താഴേക്കിറങ്ങി വന്ന് ഇടതു പക്ഷ ചിന്താഗതിയുള്ള ഒരു വലിയ സമൂഹത്തെ തൃപ്തിപ്പെടുത്താൻ ഉപോയോഗിച്ചത്, പല വിഗ്രഹങ്ങളെയും ഉടച്ചു കൊണ്ടായിരുന്നു....
"ഈ മരുഭൂമിയിൽ ആയുധമില്ലാതെ അർജുനൻനിൽക്കുന്നു"...എന്നെഴുതി....... "മനുഷ്യൻ മതങ്ങളെ സൃഷ്‌ടിച്ചു , മതങ്ങൾ ദൈവങ്ങളെ സൃഷിട്ടിച്ചു"....എന്നെഴുതി... ഒപ്പം....."ഗുരുവായരമ്പലനടയിൽ ഒരു ദിവസം ഞാൻ പോകും".....എന്നെഴുതി...
"ഈശ്വരൻ ഹിന്ദുവല്ല ക്രിസ്താനിയല്ല മുസൽമാനല്ല" എന്നെഴുതാൻ കഴിഞ്ഞു...
എന്നാൽ ഇതിലെല്ലാം ഒരു എസ്സ്ട്രീമിസ്റ്റിന്റെ വ്യക്തതയാണ് അങ്ങോളം ഇങ്ങോളം നിഴലിച്ചുകാണുന്നത്... അതുകൊണ്ടായിരി
ക്കണമല്ലോ അവസാനം "വാളല്ലെൻ സമരായുധം" എന്ന് മാറ്റി എഴുതിക്കളഞ്ഞു...
തീവ്രത ഉള്ളവരുടെ മറ്റൊരു വശം അതാണ്...അവസാനം "ഈ മനോഹര
തീരത്തു ഇനിയൊരു ജന്മം കുടി" വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട്, അകാലത്തിൽ അദ്ദേഹം ഇവിടെ നിന്ന് മടങ്ങിപ്പോയി.... 
ഒരു പക്ഷെ ,മനുഷ്യ ബന്ധങ്ങളുടെയും , മനുഷ്യ ജീവിത്തിന്റെ ചിന്താഗതികളുടെയും, നാനാവിധ സാരാംശങ്ങളെ കൂടുതൽ വിശകലനം ചെയ്തു എഴുതിയിട്ടുള്ളത് ശ്രീകുമാരൻ തമ്പിസാറാണെന്നാണ് എനിക്ക് തോന്നുന്നതു ...."അരങ്ങത്തു ബന്ധുക്കൾ, അണിയറയിൽ ശത്രുക്കൾ" എന്തർഥവത്താണ്....തമ്പി സർ എഴുതിയ പല ഗാനങ്ങളും വയലാർ സർ ആണന്നായി
രുന്നു ഞാൻ ധരിച്ചു വച്ചിരുന്നത്...
ഉദാഹരണത്തിന് "സുഖമൊരു ബിന്ദു ദുഃഖം ഒരു ബിന്ദു...ബിന്ദുവിൽ നിന്ന് ബിന്ദുവിലേക്കു"....എന്നെഴുതാൻ തമ്പി സാറിനു കഴിഞ്ഞു....സിനിമ മേഖലയിൽ യാതൊരു അനാവശ്യ വിവാദങ്ങളിലും വന്നു പെട്ടിട്ടില്ലാത്ത തമ്പി സാർ, "പൊട്ടിക്കരഞ്ഞു കൊണ്ട് ഓമനേ ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാ"മെന്നഴുതി..... 
1-"ഉടച്ച കല്ലിൽ ഒന്ന് ദൈവം , ഒന്ന് കോവിൽ, ഒന്ന് വാതൽ"...................... എന്നെഴുതാൻ കണ്ണദാസനെ കഴിഞ്ഞിരുന്നുള്ളൂ ."....
2-ഏറിടും കൂട്ടത്തെ ഏറ്റി വിട്ട്, അന്ത ഏണി ഇരിക്കും അമ്മ,അതു ഏറുവതിലയമ്മ"....
3-"അണ്ണൻ എന്നാടാ തമ്പി എന്നാടാ അവസരമാന ഉലകത്തിലെ . ആശൈ കോൾവതിൽ അർത്ഥം എന്നാടാ കാശില്ലാത്തവൻ കുടുംബത്തിലെ ". എന്നെഴുതാൻ കണ്ണദാസനെ കഴിഞ്ഞു....
4-"വന്നവനായ് കേട്ടാൽ ചെന്നു വിട് , ചെന്നുവനായ് കേട്ടാൽ വന്ത് വിട്" ...എന്നെഴുതാൻ കണ്ണദാസനെ പറ്റിയിരുന്നുള്ളു....
5."അണ്ണൻ കാട്ടിയ വഴിയിൽ, ഇത്തനൈ സെയ്‌തും നാൻ വെറുക്കാവില്ലയ്" എന്നെഴുതി. 
6.അവസാനം "പാപി എന്നൈ മറുപടിയും പിറപ്പ വയ്ക്കാതെ" എന്ന് പറഞ്ഞു കൊണ്ട്, "നാൻ നിരന്തനമാനവൻ അഴിവതിലൈ... എന്ത നിലയിലും എനിക്കോർ മരണമില്ലൈ..." ഇതിൽ കൂടിയ ഒരു അംഗീകാരം അല്ലങ്കിൽ അവാർഡ്, ഈ ലോകത്തിന്റെ ഏതു കോണിൽ ഒരാൾക്കുണ്ടാവും....വാഴ്ന്തവർ കോടി... മറൈന്തവർ കോടി...മക്കൾ മനത്ൽ ഇരുപ്പതു യാർ....? എന്നു കുടി കണ്ണദാസൻ പറഞ്ഞു... 
കണ്ണദാസൻ എഴുതി വച്ച സിനിമ ഗാനങ്ങളിൽ തൊണ്ണൂറ് ശതമാനവും, ദൈവീക നാദത്തിൽ നമ്മളിലേക്ക് എത്തിച്ചത് അനശ്വര ഗായകർ 
ടി.എം.സൗന്ദരരാജൻ സാറും, പി സുശീലാമ്മ
യുമാണ്...ബാക്കി പത്തു ശതമാനം മാത്രമേ മറ്റു ഗായകർക്ക് അവകാശപ്പെടാനുള്ളൂ... കണ്ണദാസന്റെയും, എം.സ്.വി. സാറിന്റെയും ജന്മദിനം ഒന്നായി വന്നത് എന്തോ ഒരു നിമിത്തം പോലെ തോന്നുന്നു...
ഒരു സിനിമ ഗാനരചിയിതാവെന്നതിലുപരി, ഒരു കവിയും, എഴുത്തുകാരനും നോവലിസ്റ്റുമൊക്കെ
യാണ് അനശ്വരനായ കണ്ണദാസൻ....
"അർത്ഥമുള്ള ഹിന്ദുമതം", "യേശു കാവ്യം",
തുടങ്ങിയവ എക്കാലത്തെയും ബെസ്ററ്
സെല്ലേഴ്‌സാണ് ...അയ്യായിരത്തോളം കവിതകൾ, വേറെയുണ്ടന്നവകാശപ്പെടുന്നു...
ഇതിന്റെയക്കെ ആധികാരികത എനിക്കറിയില്ല...
അകാലത്തിൽ പൊലിഞ്ഞുപോയ കണ്ണദാസൻ,1970കളുടെ അവസാനത്തിൽ, ഒരു തമിഴ് സാസ്കാരിക സംഘടനയുടെ ക്ഷണപ്രകാരം  കുവൈറ്റിൽ എത്തിയത് ഇന്നെന്ന പോലെ ഓർക്കുന്നു...അന്ന് അദ്ദേഹത്തോട് ഒരാൾ ചോദിച്ച ഒരു ചോദ്യവും...അതിന് അദ്ദേഹത്തി
ന്റെ മറുപടിയും...പ്രസക്തമാണ് ...
ചോദ്യം..."വിധിയെ മാറ്റുവാൻ കഴിയുമോ" ?  
മറുപടി...."കഴിയും"..."അങ്ങനെ ഒരു വിധിയുണ്ടങ്കിൽ"... പ്രണാമം...
തുടരും...