കാലംപോയതറിയാതെ ... പാവം ദൈവം... രണ്ടാം ഭാഗം... തുടർച്ച...
-------------------------------------
തയ്യാറാക്കിയത് - രാധാകൃഷ്ണൻ നായർ.
ന്യൂസിലാൻഡ്.
-------------------------------------
ഏതായാലും,ഞാൻ എന്റെ ഓർമ്മകളെ എഴുപതുകളുടെ ആദ്യ ഭാഗങ്ങളിലേക്ക് കൊണ്ട് പോകുകയാണ്.....
അന്ന് ഞാൻ ഒരു എം.എ. വിദ്യാർത്ഥി ആയിരുന്നു. ഞങ്ങളുടെ നാട്ടിൽ ഉള്ള മൂന്നു (നല്ലുർസ്ഥാനം, മാതൃക്കോവിൽ, പൂവപ്പുഴ,) ക്ഷേത്രങ്ങളും,ദാരിദ്ര ദശ കടന്നു, പുനരുദ്ധാ
രണ ദിശയിലേക്കു മാറിവന്നുകൊണ്ടിരി
ക്കുന്ന കാലഘട്ടം....രണ്ടു നേരം അന്തി
ത്തിരി കൊളുത്താൻപോലും ത്രാണി ഇല്ലാതിരുന്ന കാലത്തിൽ നിന്ന് കരകയറി, ആണ്ടുതോറും ഉത്സവങ്ങളും, പൂജാദികളും, ഒക്കെ വന്നു തുടങ്ങിയ ഒരു കാലഘട്ടം.....
അന്നത്തെ ഞങ്ങളുടെ ക്നാനായ പള്ളിയു
ടെയും അവസ്ഥ, ഏതാണ്ട് അതുപോലൊ
ക്കെ തന്നെ ആയിരുന്നു.....അക്കാലത്തു സന്ധ്യക്ക് പള്ളിമണി അടിക്കാൻ കപ്യാര് കുര്യച്ചൻ വരുമ്പോഴാണ് സമയം ആറര കഴിഞ്ഞു എന്ന് ഓർമ്മയിൽ വരുന്നത്.....
മുസ്ലിം സമൂഹം ഞങ്ങളുടെ നാട്ടിലില്ല... ഹിന്ദു മതത്തിലെ ഒരുപാട് വിഭാഗങ്ങൾ... ക്രിസ്ത്യൻ സമൂഹത്തിലെ വിഭിന്ന വിഭാഗങ്ങൾ... എല്ലാം ചേർന്ന ഇടകലർന്ന ഒരു സമൂഹം....
കോളേജ് ഹോസ്റ്റലിൽ ആയിരുന്ന ഞാൻ എല്ലാ ആഴ്ചയിലും വെള്ളിയാഴ്ച്ച വീട്ടിൽ എത്തണം...തിങ്കളാഴ്ച മടങ്ങി പോകും...
ഇടതുപക്ഷ പ്രസ്ഥാനത്തിൽ ശക്തമായ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കാലം....
എന്നേക്കാൾ സീനിയർ ആയിരുന്ന സഖാവ് അഡ്വക്കേറ്റ് അനന്തഗോപൻ, വിദ്യാർത്ഥി പ്രസ്ഥാനം കഴിഞ്ഞു യുവജനപ്രസ്ഥാന
ത്തിന്റെ നേതൃനിരയിലേക്കു വന്നുകൊണ്ടിരിക്കുന്നു....സഖാവ് വെൺപാലാ രാമചന്ദ്രനൊക്കെ അന്ന് മുൻനിരയിലുണ്ട്....
ഞങ്ങളുടെ ഗ്രാമത്തിൽ ആ ഇടയ്ക്കയാണ്
തെങ്ങു കയറ്റ തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾക്ക് വേണ്ടി ശരിക്കും ഒരു സമരം നടന്നത്...ചെറിയ അവകാശങ്ങൾക്ക് വേണ്ടിയുള്ള ഒരു ശീത സമരമായിരുന്നു അത്... എന്നു വരുകിലും അത് നല്ല തുടക്കമായിരുന്നു... അവിടെ ഞാൻ എന്റെ ശക്തമായ സാന്നിത്യം പ്രകടമാക്കി മുന്നോട്ടു പോയി... അന്നത്തെ പഞ്ചായത്തു മെമ്പർ വള്ളിയിൽ തോമാച്ചായൻ തുടങ്ങിയവർ സമരത്തെ എതിർത്ത് പോലീസിന്റെ സഹായത്തോടെ മറ്റു ഗ്രാമങ്ങളിൽ നിന്ന് തെങ്ങു കയറ്റ തൊഴിലാളികളെ ,രാഷ്ട്രീയ ഭാഷയിൽ പറഞ്ഞാൽ,കരിംകാലികളെ, ഇറക്കി തെങ്ങിൽ കയറ്റാൻ ശ്രമം നടത്തി....
വള്ളിയിൽ തൊമ്മച്ചനോക്കെ എന്റെ അച്ഛന്റെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു താനും...അവരോടൊക്കെ എതിർത്ത് നിൽക്കാൻ ശക്തമായൊരു ഇടതുപക്ഷം അന്ന് ഞങ്ങളുടെ ചേരിയിൽ ഉണ്ടായിരുന്നില്ല....അന്ന് ഒരു വിദ്യാർത്ഥി ആയിരുന്ന എനിക്ക്, അവസരത്തിനൊത്തു ഉയരാനും, ശക്തമായി പ്രതികരിക്കാനും കഴിഞ്ഞത്.... അന്നത്തെ സ്ഥിരം തെങ്ങു
കയറ്റ തൊഴിലാളികളായിരുന്ന, കാവുമുറയിൽ ശങ്കരൻ തുടങ്ങിയവർക്ക് ശക്തമായ ഒരു താങ്ങ് ആകുകയും, തുടർന്നുണ്ടായ ഒത്തു തീർപ്പിൽ സമരം വിജയിക്കുകയും ചെയ്തു..ഞാൻ ആദ്യമായി മുന്ന് പോലീസുകാരോട് തട്ടിക്കയറിയത് എനിക്കുപോലും അന്ന് വിശ്വസിക്കാൻ കഴിയുമായിരുന്നില്ല...
ഈ സംഭവം അന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജില്ലാ സെക്രട്ടറി ആയിരുന്ന സഖാവ് പി. കെ. ചന്ദ്രാനന്ദനോട് പറയുകയും എന്നെ വളരെ അധികം അഭിനന്ദിക്കുകയും ചെയ്തു...
ഞാൻ ആദ്യമായി കുവൈറ്റിൽ നിന്ന് അവധിക്കു വന്നപ്പോൾ ഇരവിപേരൂർ
"എ"(A) വാർഡിലെ കമ്മ്യൂണിസ്റ്റ് പ്രവർത്തകർ, ഹൈസ്കൂളിൽ എന്റെ സഹപാഠി കൂടെ ആയിരുന്ന കന്നിമേൽ
ക്കുന്നേൽ കൃഷ്ണൻ കുട്ടി ആചാരിയുടെ വീട്ടിൽ ഒത്തു കൂടി.... ഒരു സന്ധ്യ സമയം...
ആ മീറ്റിംഗിൽ രവിച്ചേട്ടൻ എന്നോട് ക്ലാസ്സെടുക്കാൻ അഭ്യർത്ഥിച്ചു...?
(എന്റെ ഒരു രാഷ്ട്രീയ ഗുരു കൂടിയായ കുമ്പളേയിൽ രവീന്ദ്രനാഥ്... ഞങ്ങളുടെ ഒക്കെ സ്നേഹം നിറഞ്ഞ രവിച്ചേട്ടൻ...)
ഓർമ്മയിൽ നിന്ന് പൊടിതട്ടി, ഒന്നരമണക്കുർ ക്ലാസ്സ് എടുത്ത എന്നെ അഭിനന്ദിച്ചു കൊണ്ട്, "ബാലൻ ഒന്നും മറന്നിട്ടില്ല... രവിച്ചേട്ടൻ പറഞ്ഞത് ഇപ്പോഴും കാതിൽ മുഴങ്ങി കേൾക്കാം...ആ ദിവസങ്ങളിൽ ഒരു ദിവസം, എന്റെ ഭാര്യയുടെ വീടിന്റെ മുൻവശത്തു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു മീറ്റിംഗിൽ ഞാൻ പ്രസംഗിച്ചു....എന്റെ അവസാനത്തെ രാഷ്ട്രീയ പ്രസംഗം.... അന്ന് ജാതിയും മതവുമൊന്നും നോക്കാതെ ധാരാളം പേര് പങ്കെടുത്തിരുന്നു....
നിങ്ങളാരെങ്കിലും "മതസൗഹാർദ്ദ സമ്മേളനം" ശ്രദ്ധിച്ചിട്ടുണ്ടോ...? ഒരു ഹാജിയാരോ ഉസ്താദോ വന്ന് സ്റ്റേജിലെ പ്രസംഗവേദിയിൽ നിന്ന് ചില സംസ്‌കൃത ശ്ലോകങ്ങൾ ഉരുവിട്ട് അർത്ഥം പറയുമ്പോൾ കേഴ്‌വിക്കാരുടെ കണ്ണ് നിറയും..കയ്യടിക്കും..
തുടർന്ന് ഒരു സ്വാമിജി വന്ന് വേദപുസ്തക
ത്തിലേയും പരിശുദ്ധ ഖുറാനിലെയും വാക്യങ്ങൾ ഉരുവിട്ട് അർത്ഥം പറയുമ്പോൾ കേഴ്‌വിക്കാരുടെ കണ്ണ് നിറയും..കയ്യടിക്കും..
അതിന് ശേഷം ഏതെങ്കിലും ഫാദറിന്റെ ഊഴമായി...അതും കേട്ട് ശ്രോതാക്കൾക്ക് കണ്ണ് നിറയും...കയ്യടിക്കും...
ഇത്തരം മത സൗഹാർദ്ദ സമ്മേളനങ്ങൾ ഒരു മത സംഘട്ടനമോ, അതേത്തുടർന്ന് ആരെങ്കിലും മരിക്കുമ്പോഴോ ആണ് പല സ്ഥലങ്ങളിലും സംഭവിക്കുന്നത്... ഇത്തരം സഘട്ടനങ്ങളുടെ പിന്നിൽ ഒരു രാഷ്ട്രീയ ലക്ഷ്യമുണ്ടാകും...അവർതന്നെ പിന്നീട് നേതൃത്വം കൊടുത്തു മത സൗഹാർദ്ദവും ഉണ്ടാക്കാൻ ശ്രമിക്കും...ഇതെല്ലാം അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാണ്...അവർ തന്നെ തുടങ്ങി വച്ച്,
നില നിർത്തി, ഇല്ലാതാക്കാൻ ശ്രമിയ്ക്കുന്ന "സൃഷ്ടി സ്ഥിതി സംഹാരം"...ഇത് എക്കാലത്തും ലോകത്തുണ്ടാകും....
ഒരു ചോദ്യം നിങ്ങളോടാണ്....? മതങ്ങൾ ആചരിക്കാനുള്ളതാണോ...? അതോ മൂല്യങ്ങൾ പ്രായോഗിക ജീവിതത്തിൽ കൊണ്ടുവരാനാണോ...? ഇതറിയാമെങ്കിൽ
....സാമൂഹ്യ ബന്ധവും മത മൈത്രിയും കൂടെ കൂട്ടാം...അല്ലങ്കിൽ ഇത്രയും അപകടം പിടിച്ച ഒരു മേഖല...മതങ്ങൾ...സംശയമുണ്ടോ?
രണ്ടാം ഭാഗം ഇവിടെ നിർത്തുന്നു...
തുടരും...—